This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബനസ്‌, വൈസെന്തെ ബ്‌ളാസ്‌കോ (1867 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ibanez, Vicente Blasco)
(Ibanez, Vicente Blasco)
വരി 6: വരി 6:
[[ചിത്രം:Vol4p160_Vicente_Blasco_Ibáñez.jpg|thumb|വൈസെന്തെ ബ്‌ളാസ്‌കോ ഇബനസ്‌]]
[[ചിത്രം:Vol4p160_Vicente_Blasco_Ibáñez.jpg|thumb|വൈസെന്തെ ബ്‌ളാസ്‌കോ ഇബനസ്‌]]
-
സ്‌പാനിഷ്‌ നോവലിസ്റ്റ്‌. രാജവാഴ്‌ച അവസാനിപ്പിക്കാനുള്ള സമരങ്ങളിൽ പങ്കെടുത്ത്‌ പലതവണ കാരാഗൃഹവാസം അനുഭവിച്ചിട്ടുള്ള ബ്‌ളാസ്‌കോ വിപ്ലവകാരിയായ ഒരു സാമൂഹ്യപരിഷ്‌കർത്താവും പത്രപ്രവർത്തകനും കൂടിയായിരുന്നു.
+
സ്‌പാനിഷ്‌ നോവലിസ്റ്റ്‌. രാജവാഴ്‌ച അവസാനിപ്പിക്കാനുള്ള സമരങ്ങളില്‍  പങ്കെടുത്ത്‌ പലതവണ കാരാഗൃഹവാസം അനുഭവിച്ചിട്ടുള്ള ബ്‌ളാസ്‌കോ വിപ്ലവകാരിയായ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവും പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു.
-
വാലന്‍ഷ്യയിൽ 1867 ജനുവരിയിൽ ജനിച്ച ബ്‌ളാസ്‌കോ 17-ാമത്തെ വയസ്സിൽ നിയമപഠനത്തിനായി മാഡ്രിഡിൽ എത്തി; അവിടെവച്ച്‌ രാജവാഴ്‌ചയ്‌ക്കെതിരായി രചിച്ച ഒരു കവിതയുടെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയിൽമോചിതനായ ബ്‌ളാസ്‌കോ പാരിസിൽ കുറച്ചുകാലം കഴിച്ചുകൂട്ടിയശേഷം സ്വദേശത്തേക്കു മടങ്ങിയെത്തി ഒരു വർത്തമാനപത്രം (EI Pueblo)ആരംഭിക്കുന്നത്‌ 1891-ലാണ്‌. 1901-സ്‌പെയിനിലെ നിയമസഭ(Cortes)യിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പിന്നീടുണ്ടായ ഏഴു തിരഞ്ഞെടുപ്പുകളിലും തന്റെ സ്ഥാനം നിലനിർത്തുകയുണ്ടായി. 1923-പ്രമോറിവേരയുടെ സൈനിക സ്വേച്ഛാധിപത്യത്തെ എതിർത്ത ഇദ്ദേഹം സ്‌പെയിനിൽനിന്ന്‌ ഫ്രാന്‍സിലേക്ക്‌ താമസംമാറ്റി. പിന്നീടു നടത്തിയ വ്യാപകമായ ലോകപര്യടനങ്ങള്‍ക്കിടയിൽ ക്യൂബ, അർജന്റീന, പരാഗ്വേ തുടങ്ങിയ പല ലാറ്റിന്‍ അമേരിക്കന്‍രാജ്യങ്ങളിലും വിപ്ലവം സംഘടിപ്പിക്കുന്നതിൽ ബ്‌ളാസ്‌കോ നിരന്തരം വ്യാപൃതനായിരുന്നു. 1928 ജനു. 28-ന്‌ ഫ്രാന്‍സിൽ ഇദ്ദേഹം അന്തരിച്ചു.
+
വാലന്‍ഷ്യയില്‍  1867 ജനുവരിയില്‍  ജനിച്ച ബ്‌ളാസ്‌കോ 17-ാമത്തെ വയസ്സില്‍  നിയമപഠനത്തിനായി മാഡ്രിഡില്‍  എത്തി; അവിടെവച്ച്‌ രാജവാഴ്‌ചയ്‌ക്കെതിരായി രചിച്ച ഒരു കവിതയുടെ പേരില്‍  അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയില്‍ മോചിതനായ ബ്‌ളാസ്‌കോ പാരിസില്‍  കുറച്ചുകാലം കഴിച്ചുകൂട്ടിയശേഷം സ്വദേശത്തേക്കു മടങ്ങിയെത്തി ഒരു വര്‍ത്തമാനപത്രം (EI Pueblo)ആരംഭിക്കുന്നത്‌ 1891-ലാണ്‌. 1901-ല്‍  സ്‌പെയിനിലെ നിയമസഭ(Cortes)യിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പിന്നീടുണ്ടായ ഏഴു തിരഞ്ഞെടുപ്പുകളിലും തന്റെ സ്ഥാനം നിലനിര്‍ത്തുകയുണ്ടായി. 1923-ല്‍  പ്രമോറിവേരയുടെ സൈനിക സ്വേച്ഛാധിപത്യത്തെ എതിര്‍ത്ത ഇദ്ദേഹം സ്‌പെയിനില്‍ നിന്ന്‌ ഫ്രാന്‍സിലേക്ക്‌ താമസംമാറ്റി. പിന്നീടു നടത്തിയ വ്യാപകമായ ലോകപര്യടനങ്ങള്‍ക്കിടയില്‍  ക്യൂബ, അര്‍ജന്റീന, പരാഗ്വേ തുടങ്ങിയ പല ലാറ്റിന്‍ അമേരിക്കന്‍രാജ്യങ്ങളിലും വിപ്ലവം സംഘടിപ്പിക്കുന്നതില്‍  ബ്‌ളാസ്‌കോ നിരന്തരം വ്യാപൃതനായിരുന്നു. 1928 ജനു. 28-ന്‌ ഫ്രാന്‍സില്‍  ഇദ്ദേഹം അന്തരിച്ചു.
-
കൃതികള്‍. സ്‌പെയിനിലെ എമിലിസോള എന്നുവിശേഷിപ്പിക്കപ്പെടുന്ന ബ്‌ളാസ്‌കോയുടെ നോവലുകള്‍ അനുവാചകരിൽ വിപ്ലവബോധം ജ്വലിപ്പിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്‌. സ്‌ത്രീപുരുഷബന്ധത്തിന്റെ നാനാഭാവങ്ങളെ നഗ്നമായും യഥാതഥമായും ചിത്രീകരിക്കുന്നതിൽ വിജയംവരിച്ചിട്ടുണ്ടെങ്കിലും, അവയിലെ സാഹിത്യമേന്മയെക്കുറിച്ച്‌ വിമർശകർ ഭിന്നാഭിപ്രായക്കാരാണ്‌. ബ്‌ളാസ്‌കോയുടെ ഏറ്റവും പ്രസിദ്ധമായ നോവൽ ഫോർ ഹോഴ്‌സ്‌മെന്‍ ഓഫ്‌ ദ്‌ അപോകാലിപ്‌സ്‌ (Four Horsemen of the Apocalypse; Sp:Sos Cvairojinetes Del Apoca-lypsis, 1916) ആണ്‌. ഇത്‌ ഒരു ഹോളിവുഡ്‌ ചലച്ചിത്രമെന്നനിലയിലും ലോകപ്രസിദ്ധിയാർജിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും (Flor De Mayo, 1895; La Barraca, 1899; Canas Y barro, 1902) വാലന്‍ഷ്യയിലെ കർഷകത്തൊഴിലാളികളുടെയും മുക്കുവരുടെയും ജീവിതത്തിൽ പ്രകൃതിശക്തികള്‍ ഏല്‌പിക്കുന്ന ആഘാതങ്ങളെ നിശിതമായ യാഥാതഥ്യബോധത്തോടുകൂടി ചിത്രീകരിച്ചിട്ടുള്ളവയാണ്‌. ഞെട്ടിപ്പിക്കുന്ന ചില ജീവിത സംഭവങ്ങളെ അനാവരണം ചെയ്യുന്ന മറ്റു ചില നോവലുകള്‍: (La Bodega, 1906; Luna Benamoa, 1909; La Maja Desunda 1906; Sangre Y Arena, 1909) മിക്ക യൂറോപ്യന്‍ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
+
കൃതികള്‍. സ്‌പെയിനിലെ എമിലിസോള എന്നുവിശേഷിപ്പിക്കപ്പെടുന്ന ബ്‌ളാസ്‌കോയുടെ നോവലുകള്‍ അനുവാചകരില്‍  വിപ്ലവബോധം ജ്വലിപ്പിക്കുന്നതില്‍  വലിയ പങ്കാണ്‌ വഹിച്ചത്‌. സ്‌ത്രീപുരുഷബന്ധത്തിന്റെ നാനാഭാവങ്ങളെ നഗ്നമായും യഥാതഥമായും ചിത്രീകരിക്കുന്നതില്‍  വിജയംവരിച്ചിട്ടുണ്ടെങ്കിലും, അവയിലെ സാഹിത്യമേന്മയെക്കുറിച്ച്‌ വിമര്‍ശകര്‍ ഭിന്നാഭിപ്രായക്കാരാണ്‌. ബ്‌ളാസ്‌കോയുടെ ഏറ്റവും പ്രസിദ്ധമായ നോവല്‍  ഫോര്‍ ഹോഴ്‌സ്‌മെന്‍ ഓഫ്‌ ദ്‌ അപോകാലിപ്‌സ്‌ (Four Horsemen of the Apocalypse; Sp:Sos Cvairojinetes Del Apoca-lypsis, 1916) ആണ്‌. ഇത്‌ ഒരു ഹോളിവുഡ്‌ ചലച്ചിത്രമെന്നനിലയിലും ലോകപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും (Flor De Mayo, 1895; La Barraca, 1899; Canas Y barro, 1902) വാലന്‍ഷ്യയിലെ കര്‍ഷകത്തൊഴിലാളികളുടെയും മുക്കുവരുടെയും ജീവിതത്തില്‍  പ്രകൃതിശക്തികള്‍ ഏല്‌പിക്കുന്ന ആഘാതങ്ങളെ നിശിതമായ യാഥാതഥ്യബോധത്തോടുകൂടി ചിത്രീകരിച്ചിട്ടുള്ളവയാണ്‌. ഞെട്ടിപ്പിക്കുന്ന ചില ജീവിത സംഭവങ്ങളെ അനാവരണം ചെയ്യുന്ന മറ്റു ചില നോവലുകള്‍: (La Bodega, 1906; Luna Benamoa, 1909; La Maja Desunda 1906; Sangre Y Arena, 1909) മിക്ക യൂറോപ്യന്‍ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

10:15, 4 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇബനസ്‌, വൈസെന്തെ ബ്‌ളാസ്‌കോ (1867 - 1928)

Ibanez, Vicente Blasco

വൈസെന്തെ ബ്‌ളാസ്‌കോ ഇബനസ്‌

സ്‌പാനിഷ്‌ നോവലിസ്റ്റ്‌. രാജവാഴ്‌ച അവസാനിപ്പിക്കാനുള്ള സമരങ്ങളില്‍ പങ്കെടുത്ത്‌ പലതവണ കാരാഗൃഹവാസം അനുഭവിച്ചിട്ടുള്ള ബ്‌ളാസ്‌കോ വിപ്ലവകാരിയായ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവും പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു. വാലന്‍ഷ്യയില്‍ 1867 ജനുവരിയില്‍ ജനിച്ച ബ്‌ളാസ്‌കോ 17-ാമത്തെ വയസ്സില്‍ നിയമപഠനത്തിനായി മാഡ്രിഡില്‍ എത്തി; അവിടെവച്ച്‌ രാജവാഴ്‌ചയ്‌ക്കെതിരായി രചിച്ച ഒരു കവിതയുടെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയില്‍ മോചിതനായ ബ്‌ളാസ്‌കോ പാരിസില്‍ കുറച്ചുകാലം കഴിച്ചുകൂട്ടിയശേഷം സ്വദേശത്തേക്കു മടങ്ങിയെത്തി ഒരു വര്‍ത്തമാനപത്രം (EI Pueblo)ആരംഭിക്കുന്നത്‌ 1891-ലാണ്‌. 1901-ല്‍ സ്‌പെയിനിലെ നിയമസഭ(Cortes)യിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പിന്നീടുണ്ടായ ഏഴു തിരഞ്ഞെടുപ്പുകളിലും തന്റെ സ്ഥാനം നിലനിര്‍ത്തുകയുണ്ടായി. 1923-ല്‍ പ്രമോറിവേരയുടെ സൈനിക സ്വേച്ഛാധിപത്യത്തെ എതിര്‍ത്ത ഇദ്ദേഹം സ്‌പെയിനില്‍ നിന്ന്‌ ഫ്രാന്‍സിലേക്ക്‌ താമസംമാറ്റി. പിന്നീടു നടത്തിയ വ്യാപകമായ ലോകപര്യടനങ്ങള്‍ക്കിടയില്‍ ക്യൂബ, അര്‍ജന്റീന, പരാഗ്വേ തുടങ്ങിയ പല ലാറ്റിന്‍ അമേരിക്കന്‍രാജ്യങ്ങളിലും വിപ്ലവം സംഘടിപ്പിക്കുന്നതില്‍ ബ്‌ളാസ്‌കോ നിരന്തരം വ്യാപൃതനായിരുന്നു. 1928 ജനു. 28-ന്‌ ഫ്രാന്‍സില്‍ ഇദ്ദേഹം അന്തരിച്ചു. കൃതികള്‍. സ്‌പെയിനിലെ എമിലിസോള എന്നുവിശേഷിപ്പിക്കപ്പെടുന്ന ബ്‌ളാസ്‌കോയുടെ നോവലുകള്‍ അനുവാചകരില്‍ വിപ്ലവബോധം ജ്വലിപ്പിക്കുന്നതില്‍ വലിയ പങ്കാണ്‌ വഹിച്ചത്‌. സ്‌ത്രീപുരുഷബന്ധത്തിന്റെ നാനാഭാവങ്ങളെ നഗ്നമായും യഥാതഥമായും ചിത്രീകരിക്കുന്നതില്‍ വിജയംവരിച്ചിട്ടുണ്ടെങ്കിലും, അവയിലെ സാഹിത്യമേന്മയെക്കുറിച്ച്‌ വിമര്‍ശകര്‍ ഭിന്നാഭിപ്രായക്കാരാണ്‌. ബ്‌ളാസ്‌കോയുടെ ഏറ്റവും പ്രസിദ്ധമായ നോവല്‍ ഫോര്‍ ഹോഴ്‌സ്‌മെന്‍ ഓഫ്‌ ദ്‌ അപോകാലിപ്‌സ്‌ (Four Horsemen of the Apocalypse; Sp:Sos Cvairojinetes Del Apoca-lypsis, 1916) ആണ്‌. ഇത്‌ ഒരു ഹോളിവുഡ്‌ ചലച്ചിത്രമെന്നനിലയിലും ലോകപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മിക്ക നോവലുകളും (Flor De Mayo, 1895; La Barraca, 1899; Canas Y barro, 1902) വാലന്‍ഷ്യയിലെ കര്‍ഷകത്തൊഴിലാളികളുടെയും മുക്കുവരുടെയും ജീവിതത്തില്‍ പ്രകൃതിശക്തികള്‍ ഏല്‌പിക്കുന്ന ആഘാതങ്ങളെ നിശിതമായ യാഥാതഥ്യബോധത്തോടുകൂടി ചിത്രീകരിച്ചിട്ടുള്ളവയാണ്‌. ഞെട്ടിപ്പിക്കുന്ന ചില ജീവിത സംഭവങ്ങളെ അനാവരണം ചെയ്യുന്ന മറ്റു ചില നോവലുകള്‍: (La Bodega, 1906; Luna Benamoa, 1909; La Maja Desunda 1906; Sangre Y Arena, 1909) മിക്ക യൂറോപ്യന്‍ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍