This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍സെക്‌റ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Insecta) |
Mksol (സംവാദം | സംഭാവനകള്‍) (→Insecta) |
||
വരി 27: | വരി 27: | ||
കാലുകള്‍. കാൽ സാധാരണമായി കോക്‌സ, ട്രാക്കാന്റർ, ഫീമർ, റ്റിബിയ, റ്റാഴ്‌സസ് എന്നീ അഞ്ചുഭാഗങ്ങള്‍ ചേർന്നതാണ്. റ്റാഴ്‌സസിൽ ഒന്നുമുതൽ അഞ്ചു വരെ ഖണ്ഡങ്ങള്‍ ഉണ്ടാകാം. റ്റാഴ്‌സസിലെ അവസാന ഖണ്ഡത്തിലാണ് നഖങ്ങള്‍. ഓടുക, ഇഴയുക, നീന്തുക, കുഴിക്കുക, പറ്റിപ്പിടിച്ചുകിടക്കുക തുടങ്ങി വിവിധ ധർമങ്ങളാണ് കാലുകള്‍ക്കുള്ളത്. | കാലുകള്‍. കാൽ സാധാരണമായി കോക്‌സ, ട്രാക്കാന്റർ, ഫീമർ, റ്റിബിയ, റ്റാഴ്‌സസ് എന്നീ അഞ്ചുഭാഗങ്ങള്‍ ചേർന്നതാണ്. റ്റാഴ്‌സസിൽ ഒന്നുമുതൽ അഞ്ചു വരെ ഖണ്ഡങ്ങള്‍ ഉണ്ടാകാം. റ്റാഴ്‌സസിലെ അവസാന ഖണ്ഡത്തിലാണ് നഖങ്ങള്‍. ഓടുക, ഇഴയുക, നീന്തുക, കുഴിക്കുക, പറ്റിപ്പിടിച്ചുകിടക്കുക തുടങ്ങി വിവിധ ധർമങ്ങളാണ് കാലുകള്‍ക്കുള്ളത്. | ||
- | [[ചിത്രം:Vol4p160_Insecta-2.jpg|thumb|വിവിധതരം ഇന്‍സെക്‌റ്റുകള്‍:]] | + | [[ചിത്രം:Vol4p160_Insecta-2.jpg|thumb|വിവിധതരം ഇന്‍സെക്‌റ്റുകള്‍:1. കാർപ്പറ്റ് ബീറ്റിൽ (കോളീയപ്‌റ്റെറ) 2. ഒരിനം കടന്നൽ (ഹൈമനോപ്‌റ്റെറ) 3. ഒരിനം ചീവീട് (ഓർതോപ്‌റ്റെറ) 4. ചെള്ള് (സൈഫനാപ്‌റ്റെറ), |
+ | 5. മരഞ്ചാടി ഹെമിപ്‌റ്റെറ 6. ഈച്ച (ഡിപ്‌റ്റെറ) 7. തുമ്പി (ഒഡൊണേറ്റ) | ||
+ | 8. ഒരിനം നിശാശലഭം (ലെപിഡോപ്‌റ്റെറ) 9. വെള്ളച്ചെള്ള് (ഹെമിപ്‌റ്റെറ) 10. ഞണ്ടിന്റെ പേന്‍ (അനോപ്‌ളൂറ) 11. മേ ഫ്‌ളൈ (എഫിമെറോപ്‌റ്റെറ) | ||
+ | 12. ലേസ്‌വിങ്‌ഗ് (ന്യൂറോപ്‌റ്റെറ)]] | ||
ചിറകുകള്‍. ചിറകുള്ള ഒരേയൊരിനം അകശേരുകികളാണ് ഇന്‍സെക്‌റ്റുകള്‍. പൂർണ വളർച്ചയെത്താത്ത ഇന്‍സെക്‌റ്റുകളിൽ ചിറകുകള്‍ കാണാറില്ല (മേ ഫ്‌ളൈ ഇതിനൊരപവാദമാണ്). ശരീരഭിത്തിയിൽനിന്നും വശങ്ങളിലേക്കു വളർന്നു നിൽക്കുന്ന സഞ്ചിപോലെയുള്ള ഭാഗങ്ങളാണ് ചിറകുകള്‍. ഇവയുടെ രൂപത്തിനും ദാർഢ്യത്തിനും കാരണം ഇവയ്‌ക്കു താങ്ങായി വർത്തിക്കുന്ന കൈറ്റിന്‍സിരാവ്യൂഹമാണ്. എച്ചം, വലുപ്പം, ആകൃതി, സിരാപടലം, വിശ്രമസമയത്ത് ഒതുക്കിവയ്‌ക്കുന്നവിധം എന്നിവയിലെല്ലാം ചിറകുകള്‍ വ്യത്യസ്‌തങ്ങളായിരിക്കുന്നു. അപൂർവമായി ചില ഇന്‍സെക്‌റ്റുകള്‍ (ഉദാ. ചീവിട്, പുൽച്ചാടി) ചിറകുകള്‍ കാലിലുരസി ശബ്‌ദം പുറപ്പെടുവിക്കാന്‍ കഴിവുള്ളവയാണ്. | ചിറകുകള്‍. ചിറകുള്ള ഒരേയൊരിനം അകശേരുകികളാണ് ഇന്‍സെക്‌റ്റുകള്‍. പൂർണ വളർച്ചയെത്താത്ത ഇന്‍സെക്‌റ്റുകളിൽ ചിറകുകള്‍ കാണാറില്ല (മേ ഫ്‌ളൈ ഇതിനൊരപവാദമാണ്). ശരീരഭിത്തിയിൽനിന്നും വശങ്ങളിലേക്കു വളർന്നു നിൽക്കുന്ന സഞ്ചിപോലെയുള്ള ഭാഗങ്ങളാണ് ചിറകുകള്‍. ഇവയുടെ രൂപത്തിനും ദാർഢ്യത്തിനും കാരണം ഇവയ്‌ക്കു താങ്ങായി വർത്തിക്കുന്ന കൈറ്റിന്‍സിരാവ്യൂഹമാണ്. എച്ചം, വലുപ്പം, ആകൃതി, സിരാപടലം, വിശ്രമസമയത്ത് ഒതുക്കിവയ്‌ക്കുന്നവിധം എന്നിവയിലെല്ലാം ചിറകുകള്‍ വ്യത്യസ്‌തങ്ങളായിരിക്കുന്നു. അപൂർവമായി ചില ഇന്‍സെക്‌റ്റുകള്‍ (ഉദാ. ചീവിട്, പുൽച്ചാടി) ചിറകുകള്‍ കാലിലുരസി ശബ്‌ദം പുറപ്പെടുവിക്കാന്‍ കഴിവുള്ളവയാണ്. | ||
ചിറകിലെ സിരാവ്യൂഹം വിവിധ രീതിയിൽ ആയിരിക്കും കാണപ്പെടുക. എന്നാൽ ഇവയ്‌ക്കെല്ലാം അടിസ്ഥാനപരമായ സാദൃശ്യമുണ്ട്. ചിറകുകളെ ആധാരമാക്കിയാണ് ഇന്‍സെക്‌റ്റുകളുടെ വർഗീകരണം പ്രധാനമായും നടത്തിയിരിക്കുന്നത്. | ചിറകിലെ സിരാവ്യൂഹം വിവിധ രീതിയിൽ ആയിരിക്കും കാണപ്പെടുക. എന്നാൽ ഇവയ്‌ക്കെല്ലാം അടിസ്ഥാനപരമായ സാദൃശ്യമുണ്ട്. ചിറകുകളെ ആധാരമാക്കിയാണ് ഇന്‍സെക്‌റ്റുകളുടെ വർഗീകരണം പ്രധാനമായും നടത്തിയിരിക്കുന്നത്. |
09:19, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്‍സെക്‌റ്റ
Insecta
ആർത്രാപ്പോഡ ഫൈലത്തിലെ ഒരു വർഗം. ഹെക്‌സാപോഡ എന്നും പേരുണ്ട്. ജന്തുലോകത്തിലെ ഏറ്റവും വൈവിധ്യമേറിയ വർഗമായ ഇന്‍സെക്‌റ്റയിൽ 5 മുതൽ 20 ദശലക്ഷം വരെ സ്‌പീഷീസ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ ഏകദേശം 9 ലക്ഷം സ്‌പീഷീസിനെക്കുറിച്ചു മാത്രമേ പൂർണമായ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളൂ. കൈറ്റിന്‍കൊണ്ടു നിർമിതമായ ഒരു ബാഹ്യകവചം മറ്റ് ആർത്രാപ്പോഡുകളിലെന്നപോലെ ഇന്‍സെക്‌റ്റുകളിലും കാണപ്പെടുന്നു. പാലിയോസോയിക് കല്‌പത്തോളം പഴക്കമുള്ള ഫോസിൽ ഇന്‍സെക്‌റ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. ഇലപ്രാണി, ഇരട്ടവാലന്‍, പുൽച്ചാടി (പച്ചക്കുതിര), മാന്റിസ്, ചാഴി, തുമ്പി, ചീവീട്, മുഞ്ഞ, മൂട്ട, പേന്‍, ചെള്ള്, കൊതുക്, ഉറുമ്പ്, ഈച്ച, ശലഭങ്ങള്‍, നിശാശലഭങ്ങള്‍ എന്നിവയാണ് വളരെ സാധാരണമായ ഇന്‍സെക്‌റ്റുകള്‍. വർഗീകരണം. ചിറകുകളുടെയും വദനഭാഗങ്ങളുടെയും ഘടന, കായാന്തരണത്തിന്റെ (metamorphosis) പ്രത്യേകത തുടങ്ങിയ പല സ്വഭാവവിശേഷങ്ങളെയും അടിസ്ഥാനപ്പെടുത്തി ഇന്‍സെക്‌റ്റ വർഗത്തെ പല ഗോത്രങ്ങള്‍ (order) ആയി തിരിച്ചിരിക്കുന്നു. വൈവിധ്യമേറിയ വർഗമായതിനാൽത്തന്നെ ഇവയുടെ വർഗീകരണത്തിൽ ജന്തുശാസ്‌ത്രജ്ഞർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. മാന്‍ഡിബിളി(Mandible)നെ അടിസ്ഥാനമാക്കി ഇന്‍സെക്‌റ്റയെ മോണോകോണ്‍ഡൈലിയ (Monocondylia), ഡൈകോണ്‍ഡൈലിയ (Dicondylia) എന്നിങ്ങനെ രണ്ട് ഉപവർഗമായി തിരിച്ചിരിക്കുന്നു. ഡൈകോണ്‍ഡൈലിയയിൽ ഉള്‍പ്പെടുന്ന ഷഡ്‌പദങ്ങളിൽ ചിറകില്ലാത്തവയെ (wingless)എടെറിഗോട്ട (Apterygota) എന്ന ഉപവിഭാഗത്തിലും, ചിറകുള്ളവയെ (winged) ടെറിഗോട്ട(Ptery-gota) എന്ന ഉപവിഭാഗത്തിലും ഉള്‍പ്പെടുത്തുന്നു. ടെറിഗോട്ടയിലെ അംഗങ്ങളിൽ, ചിറക് ശരീരത്തിനുമുകളിൽ മടക്കി വയ്‌ക്കാന്‍ കഴിയാത്തവയെ പാലിയോപ്‌ടെറ (Paleoptera) എന്ന വിഭാഗത്തിലും ചിറക് മടക്കാന്‍ കഴിയുന്നവയെ നിയോപ്‌ടെറ (Neoptera)എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയിൽ നിയോപ്‌ടെറയെത്തന്നെ കായാന്തരണത്തിന്റെ പ്രത്യേകത അനുസരിച്ച് ഹെമിമെറ്റബോള (Hemimetabola), ഹോളോമെറ്റബോള (Holome-tabola) എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഹെമിമെറ്റബോളയിലെ ഷഡ്‌പദങ്ങള്‍ നേരിട്ട് ക്രമേണയുള്ള കായാന്തരണത്തിനു വിധേയമാകുന്നവയാണെങ്കിൽ ഹോളോമെറ്റബോളയിലെ ഷഡ്‌പദങ്ങള്‍ നേരിട്ടല്ലാതെയുള്ള പൂർണമായ കായാന്തരണത്തിനു വിധേയമാകുന്നവയാണ്.
രൂപവിജ്ഞാനീയം. നീണ്ട, സ്‌തംഭാകാരത്തിൽ, ദ്വിപാർശ്വസമമിതിയുള്ള ശരീരമാണ് ഇന്‍സെക്‌റ്റിന്റേത്. ശരീരഖണ്ഡങ്ങള്‍ മൂന്ന് വ്യതിരിക്തഭാഗങ്ങളായി കാണപ്പെടുന്നു-തല (head), വക്ഷസ് (thorax), ഉദരം (abdomen). ഇന്‍സെക്‌റ്റുകളിൽ അസ്ഥിവ്യൂഹം ശരീരത്തെ ആവരണം ചെയ്‌തുകാണപ്പെടുന്നതിനാൽ ബാഹ്യാസ്ഥിവ്യൂഹം എന്ന് അറിയപ്പെടുന്നു. എന്നാൽ പല പ്രധാന പേശികളും അസ്ഥികളുമായി ബന്ധിക്കപ്പെട്ടാണിരിക്കുന്നത്. ക്യൂട്ടിക്യുല, എപ്പിഡെർമിസ്, ബേസ്‌മെന്റ് മെമ്പ്രയ്‌ന്‍ എന്നീ മൂന്ന് പ്രധാന സ്‌തരങ്ങള്‍ (layers) ചേർന്നാണ് ശരീരഭിത്തി രൂപംകൊള്ളുന്നത്.
തല. തലയിൽ പ്രധാനമായും കാണപ്പെടുന്നത് നേത്രങ്ങള്‍, വദനഭാഗങ്ങള്‍, ആന്റെന എന്നിവയാണ്. നേത്രം. നേത്രങ്ങള്‍, രണ്ടുതരത്തിലുണ്ട്: ലളിതനേത്രങ്ങളും (ഓസെലസ്) സങ്കീർണനേത്രങ്ങളും (compound eyes). വൃത്താകാരമോ ഷഡ്‌ഭുജാകാരമോ ആയ അനേകം ചെറു യൂണിറ്റുകള്‍ ഒരു സങ്കീർണനേത്രത്തിലുണ്ടായിരിക്കും. ഇപ്രകാരമുള്ള നേത്രങ്ങള്‍ "മൊസെയ്‌ക് വിഷനു' മാത്രമാണ് ഉപകരിക്കുക. തലയുടെ ഏറിയ ഭാഗവും സങ്കീർണനേത്രങ്ങളാൽ നിറഞ്ഞിരിക്കും. ഇവയ്‌ക്കിടയിൽ തലയുടെ മുന്‍ഭാഗത്തായി രണ്ടോ മൂന്നോ ഓസെലസും കാണപ്പെടാറുണ്ട്. ഇവ പ്രധാനമായും ദർശനോപാധികളല്ല. പ്രകാശത്തിന്റെ തീവ്രതയും ഉദ്‌ഭവകേന്ദ്രവും അറിയുന്നതിനാണ് ഇതുപയോഗിക്കപ്പെടുന്നത്. ഇന്‍സെക്‌റ്റ് ലാർവകളിൽ സങ്കീർണനേത്രങ്ങള്‍ കാണപ്പെടുന്നില്ല. വദനഭാഗങ്ങള്‍. ലേബ്രം (upper lip), ഒരു ജോടി മാന്‍ഡിബിളുകളും മാക്‌സിലകളും, ലേബിയം (lower lip), നാക്കുപോലെയുള്ള ഹൈപ്പോഫാരിങ്ക്‌സ് എന്നിവ ചേർന്നതാണ് വദനഭാഗങ്ങള്‍. ഇന്‍സെക്‌റ്റുകളുടെ വർഗീകരണത്തിലും അവയെ തിരിച്ചറിയുന്നതിലും വദനഭാഗങ്ങള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഒരു പ്രത്യേക ഇന്‍സെക്‌റ്റിന്റെ വദനഭാഗങ്ങള്‍ ഏതിനത്തിൽപ്പെട്ടതാണെന്നു നിശ്ചയിക്കുന്നത് ആ ജീവിയുടെ ഭക്ഷണരീതിയാണ്. ഉമിനീർ ഗ്രന്ഥികള്‍ക്ക് സമാനമായ ഗ്രന്ഥികളും ഇന്‍സെക്‌റ്റുകളിൽ സാധാരണമാണ്. ദഹനസഹായികളായ സ്രവങ്ങള്‍ ഉത്‌പാദിപ്പിക്കുക മാത്രമല്ല ഇവയുടെ ധർമം. മലേറിയ പോലെയുള്ള പല രോഗങ്ങളുടെയും അണുസംഭരണകേന്ദ്രമായി ഇവ വർത്തിക്കുന്നു. പട്ടുനൂൽപ്പുഴുവിന്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നുവരുന്ന സ്രവമാണ് കട്ടിയാവുമ്പോള്‍ നൂലായിത്തീരുന്നത്. ആന്റെന. വിവിധതരത്തിലുള്ള ആന്റെനകള്‍ കാണാം. സങ്കീർണനേത്രങ്ങള്‍ക്കിടയിലോ അടിയിലോ ആണ് ആന്റെനയുടെ സ്ഥാനം. സ്‌പർശനേന്ദ്രിയം, ഘ്രാണേന്ദ്രിയം, ശ്രവണേന്ദ്രിയം തുടങ്ങിയവയുടെ ധർമങ്ങള്‍ ആന്റെന നിർവഹിക്കുന്നു. വക്ഷസ്. ഇന്‍സെക്‌റ്റുകളിൽ ശരീരത്തിന്റെ മധ്യഭാഗമായ വക്ഷസ്സിൽ നിന്നാണ് കാലുകളുടെയും ചിറകുകളുടെയും ഉദ്‌ഭവം. പ്രാതൊറാക്‌സ്, മീസോതൊറാക്‌സ്, മെറ്റാതൊറാക്‌സ് എന്നീ മൂന്നു ഖണ്ഡങ്ങള്‍ ചേർന്ന് വക്ഷസ്സിനു രൂപംകൊടുക്കുന്നു. ഓരോ ഖണ്ഡത്തിലും ഒരു ജോടി കാലുകള്‍ വീതം ഉണ്ട്. രണ്ടും മൂന്നും ഖണ്ഡങ്ങളിൽനിന്നാണ് ചിറകുകള്‍ ആരംഭിക്കുന്നത്. ഒന്നാം ഖണ്ഡത്തിൽനിന്ന് ഒരിക്കലും ചിറകുകള്‍ മുളയ്‌ക്കാറില്ല. വക്ഷസ്സിനെ തലയുമായി ബന്ധിപ്പിക്കുന്ന പാടപോലെയുള്ള (membranous)ഒരു കഴുത്തു കാണാം. സെർവിക്‌സ് എന്നാണ് ഇതിനു പേർ.
കാലുകള്‍. കാൽ സാധാരണമായി കോക്‌സ, ട്രാക്കാന്റർ, ഫീമർ, റ്റിബിയ, റ്റാഴ്‌സസ് എന്നീ അഞ്ചുഭാഗങ്ങള്‍ ചേർന്നതാണ്. റ്റാഴ്‌സസിൽ ഒന്നുമുതൽ അഞ്ചു വരെ ഖണ്ഡങ്ങള്‍ ഉണ്ടാകാം. റ്റാഴ്‌സസിലെ അവസാന ഖണ്ഡത്തിലാണ് നഖങ്ങള്‍. ഓടുക, ഇഴയുക, നീന്തുക, കുഴിക്കുക, പറ്റിപ്പിടിച്ചുകിടക്കുക തുടങ്ങി വിവിധ ധർമങ്ങളാണ് കാലുകള്‍ക്കുള്ളത്.
ചിറകുകള്‍. ചിറകുള്ള ഒരേയൊരിനം അകശേരുകികളാണ് ഇന്‍സെക്‌റ്റുകള്‍. പൂർണ വളർച്ചയെത്താത്ത ഇന്‍സെക്‌റ്റുകളിൽ ചിറകുകള്‍ കാണാറില്ല (മേ ഫ്‌ളൈ ഇതിനൊരപവാദമാണ്). ശരീരഭിത്തിയിൽനിന്നും വശങ്ങളിലേക്കു വളർന്നു നിൽക്കുന്ന സഞ്ചിപോലെയുള്ള ഭാഗങ്ങളാണ് ചിറകുകള്‍. ഇവയുടെ രൂപത്തിനും ദാർഢ്യത്തിനും കാരണം ഇവയ്‌ക്കു താങ്ങായി വർത്തിക്കുന്ന കൈറ്റിന്‍സിരാവ്യൂഹമാണ്. എച്ചം, വലുപ്പം, ആകൃതി, സിരാപടലം, വിശ്രമസമയത്ത് ഒതുക്കിവയ്‌ക്കുന്നവിധം എന്നിവയിലെല്ലാം ചിറകുകള്‍ വ്യത്യസ്‌തങ്ങളായിരിക്കുന്നു. അപൂർവമായി ചില ഇന്‍സെക്‌റ്റുകള്‍ (ഉദാ. ചീവിട്, പുൽച്ചാടി) ചിറകുകള്‍ കാലിലുരസി ശബ്‌ദം പുറപ്പെടുവിക്കാന്‍ കഴിവുള്ളവയാണ്. ചിറകിലെ സിരാവ്യൂഹം വിവിധ രീതിയിൽ ആയിരിക്കും കാണപ്പെടുക. എന്നാൽ ഇവയ്‌ക്കെല്ലാം അടിസ്ഥാനപരമായ സാദൃശ്യമുണ്ട്. ചിറകുകളെ ആധാരമാക്കിയാണ് ഇന്‍സെക്‌റ്റുകളുടെ വർഗീകരണം പ്രധാനമായും നടത്തിയിരിക്കുന്നത്. ഉദരം. ഇന്‍സെക്‌റ്റിന്റെ ശരീരത്തിലെ മൂന്നാമത്തെ വിഭാഗമാണ് ഉദരം. പതിനൊന്നു ഖണ്ഡങ്ങളാണ് സാധാരണമായി ഉദരത്തിൽ കാണുക. പതിനൊന്നാമത്തെ ഖണ്ഡം പലപ്പോഴും വളരെ ചെറുതായിരിക്കും. ഖണ്ഡങ്ങള്‍ ഒന്നിച്ചുചേർന്ന് എച്ചം കുറയുന്നതും പതിവാണ്. ഉദരഖണ്ഡങ്ങളിലെ ഉപാംഗങ്ങള്‍ വിവിധ ധർമങ്ങള്‍ നിർവഹിക്കുന്നു. പ്രായപൂർത്തിയെത്താത്ത ഇന്‍സെക്‌റ്റുകളിൽ കാണപ്പെടുന്ന ശ്വസനസഹായികളായ ട്രക്കിയൽ ഗില്ലുകളും ലാറ്റെറൽ ഫിലമെന്റുകളും ഇതിനു ചില ഉദാഹരണങ്ങള്‍ ആണ്. 1-7 ഖണ്ഡങ്ങളിലാണ് ഇപ്പറഞ്ഞവ കാണപ്പെടുക. 8-9 ഖണ്ഡങ്ങളിൽനിന്ന് പ്രജനനാവയവങ്ങള്‍ രൂപം പ്രാപിക്കുന്നു. ഇന്‍സെക്‌റ്റയുടെ വർഗീകരണ ചാർട്ട് താഴെ കൊടുത്തിരിക്കുന്നു.
വർഗം - ഇന്‍സെക്‌റ്റ ഉപവർഗം - മോണോ കോണ്‍ഡൈലിയ ഗോത്രം - ഡിപ്ലൂറ (ഉദാ. ടെൽസെണ്‍ ടെയ്‌ലുകള്‍) ആർക്കിയോഗ്നാത്ത (ഉദാ. ബ്രിസ്‌ൽ ടെയ്‌ലുകള്‍) ഉപവർഗം - ഡൈകോണ്‍ഡൈലിയ ഉപവിഭാഗം - എടെറിഗോട്ട ഗോത്രം - സൈഗെന്‍റ്റോമ (ഉദാ. സിൽവർ ഫിഷ്) ഉപവിഭാഗം - ടെറിഗോട്ട വിഭാഗം - പാലിയോപ്‌ടെറ ഗോത്രം - എഫിമെറോപ്‌ടെറ (ഉദാ. മേയ് ഈച്ചകള്‍) ഒഡോണേറ്റ (ഉദാ. ഡ്രാഗണ്‍ ഫ്‌ളൈ) വിഭാഗം - നിയോപ്‌ടെറ ഹെമിമെറ്റബോല ഗോത്രം - പ്ലെകോപ്‌ടെറ (ഉദാ. സ്റ്റോണ്‍ ഫ്‌ളൈ) ഓർത്തോപ്‌റ്റെറ (ഉദാ. പുൽച്ചാടി, ചീവീട്) ഫാസ്‌മറ്റോഡിയ (ഉദാ. വാക്കിങ് സ്റ്റിക്ക്) മാന്റോഡിയ (മാന്റിസ്) ബ്ലാട്ടോഡിയ (ഉദാ. പാറ്റ) ഐസോപ്‌ടെറ (ഉദാ. ചിതൽ) ഡെർമാപ്‌ടെറ (ഉദാ. ഇയർവിഗ്‌സ്) എംബിയോപ്‌ടെറ (ഉദാ. വെബ്‌സ്‌പിനോർസ്) സൊറാപ്‌ടെറ (ഉദാ. സൊറാപ്‌ടെറനുകള്‍) സോക്കോപ്‌ടെറ (ഉദാ. പുസ്‌തക ചെള്ള്) ഫ്‌തിറാപ്‌ടെറ (ഉദാ. പേന്‍) തൈസനോപ്‌ടെറ (ഉദാ. ത്രിപ്‌സ്) ഹെമിപ്‌ടെറ (ഉദാ. വെള്ളച്ചെള്ള്, അഫിഡ്) ഹോളോമെറ്റബോള ഗോത്രം - മെഗാലോപ്‌ടെറ (ഉദാ. ഡോബ്‌സണ്‍ ഈച്ച) റാഫിഡിയോയിഡ (ഉദാ. സ്‌നേക്ക് ഫ്‌ളൈ) ന്യൂറോപ്‌ടെറ (ഉദാ. ലേസ്‌വിങ്‌സ്) കോളിയോപ്‌റ്റെറ (ഉദാ. ബീറ്റിൽ) സ്‌ട്രപ്‌സിപ്‌ടെറ (ഉദാ. ട്വിസ്റ്റഡ് വിങ് പാരസൈറ്റ്) മെക്കോപ്‌ടെറ (ഉദാ. സ്‌കോർപിയോണ്‍ ഫ്‌ളൈ) സൈഫനോപ്‌ടെറ (ഉദാ. ചെള്ള്) ഡിപ്‌ടെറ (ഉദാ. ഈച്ച) ട്രക്കോപ്‌ടെറ (ഉദാ. കാഡിസ് ഈച്ച) ലെപ്പിഡോപ്‌ടെറ (മോത്ത്, ചിത്രശലഭം) ഹൈമെനോപ്‌ടെറ (ഉദാ. വണ്ട്, ഉറുമ്പ്) (നോ. ഷഡ്‌പദങ്ങള്‍)