This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംബയോപ്‌റ്റെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Embioptera)
(Embioptera)
വരി 4: വരി 4:
== Embioptera ==
== Embioptera ==
-
[[ചിത്രം:Vol5p218_Embioptera male.jpg|thumb|]]
+
[[ചിത്രം:Vol5p218_Embioptera male.jpg|thumb|എംബയോപ്‌റ്റെറ (ആണ്‌)]]
-
[[ചിത്രം:Vol5p218_Embioptera female.jpg|thumb|]]
+
[[ചിത്രം:Vol5p218_Embioptera female.jpg|thumb|
 +
എംബയോപ്‌റ്റെറ (പെണ്ണ്‌)]]
ചിതലിനോടുബന്ധമുള്ളതും പട്ടുനൂൽ ഉത്‌പാദിപ്പിക്കുന്നതുമായ ഷഡ്‌പദങ്ങളുടെ ഒരു ഗോത്രം. ഇവ എംബിയിഡുകള്‍ എന്ന പേരിൽ അറിയപ്പെടുന്നു. "മനോഹരമായ ചിറക്‌' എന്ന്‌ അർഥം വരുന്ന എംബയോസ്‌, റ്റെറോണ്‍ എന്നീ ഗ്രീക്കുപദങ്ങളിൽ നിന്നാണ്‌ ഈ പേരു നിഷ്‌പന്നമായത്‌. രണ്ടായിരത്തോളം സ്‌പീഷീസുകള്‍ ഉള്ള ഒരു ഗോത്രമാണിത്‌. നീണ്ട ശരീരമുള്ള വളരെ ചെറിയ ഷഡ്‌പദങ്ങളാണ്‌ ഇവ. പൂർണവളർച്ചയെത്തിയ ഒരു ജീവിക്ക്‌ 3-20 മി.മീ. നീളം വരും. പെണ്ണിന്‌ ഒരിക്കലും ചിറകുണ്ടാകാറില്ല; ആണിന്‌ നേർത്തു മൃദുവായ രണ്ടു ജോടി ചിറകുകള്‍ ഉണ്ടായിരിക്കും. പിന്‍ചിറകുകള്‍ ചെറുതായിരിക്കും അപൂർവം ചില സ്‌പീഷീസുകളിൽ ആണിനും ചിറകു കാണാറില്ല. ആണ്‍ എംബിയിഡുകള്‍ക്ക്‌ അവയുടെ ചിറകുകള്‍ ചുരുട്ടി വയ്‌ക്കാന്‍ സാധിക്കും. ഇതിനാൽ ചിറകുകള്‍ക്ക്‌ ക്ഷതം വരുത്താതെയും വലകളിൽ കുടുങ്ങാതെയും ഇവയ്‌ക്കു പട്ടുനൂൽ തുരങ്കങ്ങളിൽ മുന്നോട്ടും പിന്നോട്ടും ഓടാന്‍ സാധിക്കുന്നു. ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ "ചത്തതുപോലെ' കിടക്കും. സസ്യാവശിഷ്‌ടങ്ങളാണ്‌ ഇവയുടെ ഭക്ഷണം. വദനഭാഗങ്ങള്‍ ആഹാരം ചവച്ചരച്ചു കഴിക്കുന്നതിനുതകുന്ന തരത്തിൽ രൂപപ്പെട്ടിരിക്കുന്നു. ചെറിയ കാലുകളാണ്‌ ഇവയ്‌ക്കുള്ളത്‌. മുന്‍കാലുകള്‍ വല നെയ്യാനും പിന്‍കാലുകള്‍ പിറകോട്ടു നടക്കാനും ഉതകുന്നു.

വൃക്ഷപ്പട്ടകളുടെയും പാറകളുടെയും അടിയിലും മറ്റും പട്ടുനൂൽകൊണ്ട്‌ ഉണ്ടാക്കുന്ന ചെറു "തുരങ്ക'ങ്ങളിലാണ്‌ ഇവ ജീവിക്കുന്നത്‌. മുന്‍കാലുകളുടെ ആദ്യഖണ്ഡത്തിൽ കാണപ്പെടുന്ന ചില ഗ്രന്ഥികളിൽനിന്നാണ്‌ പട്ടുനിർമാണത്തിനാവശ്യമായ സ്രവം ഉദ്‌ഭവിക്കുന്നത്‌. കാലുകളുടെ പ്രത്യേക തരത്തിലുള്ള ചലനഫലമായി പട്ടു വലപോലെ നെയ്‌തെടുക്കുന്നു. ചെറുതുരങ്കങ്ങള്‍ക്കുള്ളിലാണ്‌ എംബിയിഡുകള്‍ മുട്ടയിടുന്നത്‌. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പെണ്‍പ്രാണികള്‍ വളർത്തിയെടുക്കുന്നതും ഈ തുരങ്കങ്ങള്‍ക്കുള്ളിൽത്തന്നെ. കായാന്തരണം  (Metamorphosis)വളരെ സമയമെടുത്തുമാത്രം പൂർത്തിയാകുന്നു.

ഈ ഗോത്രത്തിലെ മിക്കവാറും അംഗങ്ങളും ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നത്‌. ഏഴ്‌ കുടുംബങ്ങളായി ഇവ വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ക്ലോത്തോഡിഡേ കുടുംബാംഗങ്ങളാണ്‌ ഇക്കൂട്ടത്തിൽ പ്രാഥമികം. കൂടുതൽ സ്‌പീഷീസുകളും എംബിയിഡേ കുടുംബത്തിൽപ്പെടുന്നു. എംബയ ഇതിനു നല്ല ഒരു ഉദാഹരണമാണ്‌.

09:32, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എംബയോപ്‌റ്റെറ

Embioptera

എംബയോപ്‌റ്റെറ (ആണ്‌)
എംബയോപ്‌റ്റെറ (പെണ്ണ്‌)

ചിതലിനോടുബന്ധമുള്ളതും പട്ടുനൂൽ ഉത്‌പാദിപ്പിക്കുന്നതുമായ ഷഡ്‌പദങ്ങളുടെ ഒരു ഗോത്രം. ഇവ എംബിയിഡുകള്‍ എന്ന പേരിൽ അറിയപ്പെടുന്നു. "മനോഹരമായ ചിറക്‌' എന്ന്‌ അർഥം വരുന്ന എംബയോസ്‌, റ്റെറോണ്‍ എന്നീ ഗ്രീക്കുപദങ്ങളിൽ നിന്നാണ്‌ ഈ പേരു നിഷ്‌പന്നമായത്‌. രണ്ടായിരത്തോളം സ്‌പീഷീസുകള്‍ ഉള്ള ഒരു ഗോത്രമാണിത്‌. നീണ്ട ശരീരമുള്ള വളരെ ചെറിയ ഷഡ്‌പദങ്ങളാണ്‌ ഇവ. പൂർണവളർച്ചയെത്തിയ ഒരു ജീവിക്ക്‌ 3-20 മി.മീ. നീളം വരും. പെണ്ണിന്‌ ഒരിക്കലും ചിറകുണ്ടാകാറില്ല; ആണിന്‌ നേർത്തു മൃദുവായ രണ്ടു ജോടി ചിറകുകള്‍ ഉണ്ടായിരിക്കും. പിന്‍ചിറകുകള്‍ ചെറുതായിരിക്കും അപൂർവം ചില സ്‌പീഷീസുകളിൽ ആണിനും ചിറകു കാണാറില്ല. ആണ്‍ എംബിയിഡുകള്‍ക്ക്‌ അവയുടെ ചിറകുകള്‍ ചുരുട്ടി വയ്‌ക്കാന്‍ സാധിക്കും. ഇതിനാൽ ചിറകുകള്‍ക്ക്‌ ക്ഷതം വരുത്താതെയും വലകളിൽ കുടുങ്ങാതെയും ഇവയ്‌ക്കു പട്ടുനൂൽ തുരങ്കങ്ങളിൽ മുന്നോട്ടും പിന്നോട്ടും ഓടാന്‍ സാധിക്കുന്നു. ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ "ചത്തതുപോലെ' കിടക്കും. സസ്യാവശിഷ്‌ടങ്ങളാണ്‌ ഇവയുടെ ഭക്ഷണം. വദനഭാഗങ്ങള്‍ ആഹാരം ചവച്ചരച്ചു കഴിക്കുന്നതിനുതകുന്ന തരത്തിൽ രൂപപ്പെട്ടിരിക്കുന്നു. ചെറിയ കാലുകളാണ്‌ ഇവയ്‌ക്കുള്ളത്‌. മുന്‍കാലുകള്‍ വല നെയ്യാനും പിന്‍കാലുകള്‍ പിറകോട്ടു നടക്കാനും ഉതകുന്നു. വൃക്ഷപ്പട്ടകളുടെയും പാറകളുടെയും അടിയിലും മറ്റും പട്ടുനൂൽകൊണ്ട്‌ ഉണ്ടാക്കുന്ന ചെറു "തുരങ്ക'ങ്ങളിലാണ്‌ ഇവ ജീവിക്കുന്നത്‌. മുന്‍കാലുകളുടെ ആദ്യഖണ്ഡത്തിൽ കാണപ്പെടുന്ന ചില ഗ്രന്ഥികളിൽനിന്നാണ്‌ പട്ടുനിർമാണത്തിനാവശ്യമായ സ്രവം ഉദ്‌ഭവിക്കുന്നത്‌. കാലുകളുടെ പ്രത്യേക തരത്തിലുള്ള ചലനഫലമായി പട്ടു വലപോലെ നെയ്‌തെടുക്കുന്നു. ചെറുതുരങ്കങ്ങള്‍ക്കുള്ളിലാണ്‌ എംബിയിഡുകള്‍ മുട്ടയിടുന്നത്‌. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പെണ്‍പ്രാണികള്‍ വളർത്തിയെടുക്കുന്നതും ഈ തുരങ്കങ്ങള്‍ക്കുള്ളിൽത്തന്നെ. കായാന്തരണം (Metamorphosis)വളരെ സമയമെടുത്തുമാത്രം പൂർത്തിയാകുന്നു. ഈ ഗോത്രത്തിലെ മിക്കവാറും അംഗങ്ങളും ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നത്‌. ഏഴ്‌ കുടുംബങ്ങളായി ഇവ വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ക്ലോത്തോഡിഡേ കുടുംബാംഗങ്ങളാണ്‌ ഇക്കൂട്ടത്തിൽ പ്രാഥമികം. കൂടുതൽ സ്‌പീഷീസുകളും എംബിയിഡേ കുടുംബത്തിൽപ്പെടുന്നു. എംബയ ഇതിനു നല്ല ഒരു ഉദാഹരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍