This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസ്റ്റ്രിയന്‍കല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആസ്റ്റ്രിയന്‍കല) |
Mksol (സംവാദം | സംഭാവനകള്‍) (→ആസ്റ്റ്രിയന്‍കല) |
||
വരി 6: | വരി 6: | ||
[[ചിത്രം:kollegien kirche.jpg.jpg|thumb|കൊളേഗീന്‍ കിർഷ്]] | [[ചിത്രം:kollegien kirche.jpg.jpg|thumb|കൊളേഗീന്‍ കിർഷ്]] | ||
[[ചിത്രം:n.jpg.jpg|thumb|വിയന്നയിലെ നാഷണൽ ലൈബ്രറിയുടെ മേൽക്കൂര]] | [[ചിത്രം:n.jpg.jpg|thumb|വിയന്നയിലെ നാഷണൽ ലൈബ്രറിയുടെ മേൽക്കൂര]] | ||
- | |||
- | |||
- | |||
- | |||
- | |||
- | |||
==Austrian Art== | ==Austrian Art== |
05:23, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആസ്റ്റ്രിയന്‍കല
Austrian Art
ആസ്റ്റ്രിയയിൽ മനുഷ്യവാസം ആരംഭിച്ചതു മുതൽ ആധുനികകാലം വരെ നിലനിന്നുപോന്നിരുന്ന വിവിധകലാരൂപങ്ങളെയാണ് പൊതുവേ ഈ പേരുകൊണ്ടു സൂചിപ്പിക്കുന്നത്. ഈ പ്രദേശത്ത് വാസ്‌തുശില്‌പം, കൊത്തുപണി, ചിത്ര രചന തുടങ്ങിയ കലകളിലുണ്ടായിട്ടുള്ള വികാസപരിണാമങ്ങള്‍ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. ആസ്റ്റ്രിയന്‍ രീതിയെ പ്രത്യേകമായി തരംതിരിച്ച് വിലയിരുത്തുക എളുപ്പമല്ല. ആസ്റ്റ്രിയന്‍കല മൗലികമായും ദക്ഷിണജർമന്‍കലയുമായി താദാത്മ്യം പ്രാപിച്ചാണിരുന്നിട്ടുള്ളത്. മാത്രമല്ല, മധ്യകാലങ്ങളിൽ ആസ്റ്റ്രിയയും ബവേറിയയും വളരെക്കാലം ഒരേ ഭരണകൂടത്തിന്‍കീഴിലായിരുന്നതുകൊണ്ട് മിക്കപ്പോഴും ആസ്റ്റ്രിയന്‍കലയെ ജർമന്‍കലയുമായി ബന്ധപ്പെടുത്തിക്കാണാറുണ്ട്. ആദ്യകാലങ്ങളിൽ ആസ്റ്റ്രിയന്‍ രാജാക്കന്മാർ ജർമനി, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങിൽനിന്ന് ശില്‌പികളെ വരുത്തി ആസ്റ്റ്രിയയിൽ (സാൽസ്‌ബുർഗിലും വിയന്നയിലും) സൗധങ്ങള്‍ പണിയിച്ചിരുന്നു. ആസ്റ്റ്രിയന്‍ കലാരംഗത്ത് അനുസ്യൂതമായി കണ്ടുവരാറുള്ള വിദേശനാമങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു.
ആസ്റ്റ്രിയയിൽ റോമനസ്‌ക് (Romanesque) ശൈലിക്കുമുമ്പുള്ള കലാരൂപങ്ങള്‍ വളരെ കുറച്ചുമാത്രമേ അതിജീവിച്ചുകാണുന്നുള്ളൂ. 5-ാം ശ.-ത്തിന്റെ അവസാനം മുതലാണ് ചെറിയ പള്ളികള്‍ നിർമിതമായി തുടങ്ങിയത്. ആൽപ്‌സ് മേഖലകളിൽ നിവസിച്ചിരുന്നവർ ക്രിസ്‌തുമതം സ്വീകരിച്ചകാലങ്ങളിലാണ് ഇത് നടന്നത്. ഈ ശില്‌പങ്ങളിൽ അധികവും പില്‌ക്കാലത്ത് പല ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. മതപരമായ ചടങ്ങുകളെയും മറ്റും ഉദാഹരിക്കുന്ന ചുരുക്കം ശില്‌പങ്ങള്‍ അങ്ങിങ്ങു കാണപ്പെടുന്നു. ഉത്തര ആസ്റ്റ്രിയയിലെ ക്രമസ്‌മ്യൂണ്‍സ്റ്റർ ആബിയിൽ സൂക്ഷിച്ചിട്ടുള്ള ടാസ്സിലോ ചാലിസ് (tassilo chalice) എന്ന ശില്‌പം ഇതിനുദാഹരണമാണ്.
സാൽസ്‌ബുർഗിലെ സെന്റ്‌പീറ്റർ സന്യാസിമഠം മതപരമായ ശില്‌പങ്ങള്‍ക്കു പ്രാധാന്യമർഹിക്കുന്നു. കരിന്തിയാപ്രവിശ്യയിലെ ഹുർക് എന്ന സ്ഥലത്തെ ദേവാലയം മധ്യയൂറോപ്പിലെ റോമനസ്‌ക് രീതിയിലുള്ള പള്ളികളിൽ ഏറ്റവും പഴക്കമേറിയതാണ്. മനോഹരമായ അനേകം മാർബിള്‍ത്തൂണുകളും ശവകുടീരങ്ങളും ഇതിലുണ്ട്.
റോമനസ്‌ക് രീതി പ്രതിനിധാനം ചെയ്യുന്നതാണ് വിയന്നയിലെ റൂപ്രഷ്‌സ്റ്റ് പള്ളി (13-ാം ശ.). വിയന്നയിലെ സെന്റ് സ്റ്റീഫന്‍ പള്ളിയുടെ പുരോഭാഗം റോമനസ്‌ക് ശില്‌പമാതൃകയിലാണ് പണിതിരിക്കുന്നത് (1258). എങ്കിലും അതിൽ ഗോഥിക്-ബാരോക്ക് രീതികളും സ്വീകരിച്ചിട്ടുണ്ട്. വിയന്നയിലെ അഗസ്റ്റിന്‍ ദേവാലയവും മൈക്കൽ ദേവാലയവും ആദ്യകാല ഗോഥിക് ശില്‌പങ്ങളിൽ ഏറ്റവും മികച്ചവയാണ്. ആസ്റ്റ്രിയന്‍ ശില്‌പികളിൽ പ്രഥമഗണനീയനായ മൈക്കൽ പാച്ചർ ശ്രദ്ധേയനായ ഒരു ചിത്രകാരന്‍കൂടിയായിരുന്നു. 1741-ൽ അദ്ദേഹം തടികൊണ്ടുനിർമിച്ച അള്‍ത്താര ഭാവപുഷ്‌കലമാണ്. ഇത് ഉത്തരആസ്റ്റ്രിയയിലെ സെന്റ് വോള്‍ഫ്‌ഗാങ് പള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. കന്യകയുടെ കിരീടധാരണം (Coronation of the Virgin) പ്രതിനിധാനംചെയ്യുന്ന ശില്‌പങ്ങള്‍ ഇതിൽപ്പെടുന്നു. ക്രിസ്‌തുവിന്റെയും വോള്‍ഫ്‌ഗാങ്ങിന്റെയും ജീവിതരംഗങ്ങളും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. പാച്ചറുടെ എക്‌സ്‌പ്രഷനിസ്റ്റ് സ്വാധീനം ടൈറോലിസ് പെയിന്ററായ മാർക് റൈലിഹിന്റെ ചിത്രങ്ങളിൽ പ്രകടമാണ്. റൈലിഹ് 1502-ൽ രചിച്ചതാണ് കന്യകയുടെ ജീവിതം (Life of the Virgin) എന്ന കലാശില്‌പം.
ശില്‌പകലയിൽനിന്ന് വ്യതിരിക്തമായ "പാനൽചിത്രകല' (Panel painting) 14-ാം ശ.-വരെ നിലനിന്നിരുന്നതായി കാണാം. ചാള്‍സ്-കഢ ചക്രവർത്തിയുടെ മരുമകന്‍ റുഡോള്‍ഫ് പ്രഭുവിന്റെ പ്രതിമ യൂറോപ്പിലെ പ്രാചീനകലാസൃഷ്‌ടികളിൽ ഒന്നായി പരിഗണിക്കപ്പെട്ടുവരുന്നു. 15-ാം ശ.-ത്തിലെ ആസ്റ്റ്രിയന്‍ ചിത്രകാരന്മാരുടെ കൂട്ടത്തിൽ കൊണ്‍റാഡ്‌ലൈബ്, റൂലാന്‍ഡ് ഡ്രായിഡ് ദി എൽഡർ എന്നിവർ പ്രമുഖരാണ്. ഇവർ രണ്ടുപേരും ഗോഥിക് പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നു. നവോത്ഥാനകലയുടെ ഭാവങ്ങളും അവരിൽ പ്രതിഫലിച്ചിട്ടുണ്ട്. ലൈബ് ഇറ്റലിയിലെ ഫ്രസ്‌കോ ചിത്രകാരനായ ആള്‍ട്ടിച്ചിറോയുടെ ചിത്രങ്ങളിലെ യഥാതഥാബോധവും ചിരസ്ഥായിത്വവുമുള്ള രൂപങ്ങളും അനുകരിച്ചു.
റൂലാന്‍ഡ് ഡ്രായ്‌ഡ് ദി യംഗർ തന്റെ ചിത്രങ്ങളിൽ വാസ്‌തവികത മുറ്റി നില്‌ക്കുന്ന ദൃശ്യങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കല മധ്യകാല കലയെ അപേക്ഷിച്ച് നവോത്ഥാനകലയോടാണ് കൂടുതൽ സാജാത്യം വഹിക്കുന്നത്. ചില വിദേശ കലാകാരന്മാരുടെ സംഭവനകളല്ലാതെ 16-ാം ശ.-ത്തിൽ ശ്രദ്ധാർഹമായ ചിത്രങ്ങള്‍ ഒന്നുംതന്നെ ആസ്റ്റ്രിയയിൽ രചിക്കപ്പെടുകയുണ്ടായിട്ടില്ല.
ആസ്റ്റ്രിയയിൽ ജനിച്ച സ്‌മരണീയനായ ഒരേ ഒരു നവോത്ഥാനചിത്രകാരന്‍ യാക്കോബ് സൈസെനെഗ്ഗർ (1505-68) ആണ്. അദ്ദേഹം ഫെർഡിനാർഡ് ക-ന്റെ സദസ്സിലെ ചിത്രകാരനായിരുന്നു. ചാറൽസ് ചക്രവർത്തിയുടെ ചിത്രംവരയ്‌ക്കാന്‍ ഇദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്. 1532-ൽ രചിച്ച ഈ ചിത്രം വിയന്നയിലെ കലാചരിത്രമ്യൂസിയത്തിൽ (Kunsthistorisches Museum) സൂക്ഷിച്ചിരിക്കുന്നു.
നവോത്ഥാനത്തിന്റെ ആരംഭദശയിൽ ആൽപ്‌സ് പർവതത്തിന് വടക്കുഭാഗത്തെ ഭരണാധികാരികളിൽ പ്രാതഃസ്‌മരണീയനായ ചക്രവർത്തി മാക്‌സിമീലിയന്‍ ക (1493-1519) ആണ്. ഇദ്ദേഹം നിരവധി പണ്ഡിതന്മാർക്കും കലാകാരന്മാർക്കും തന്റെ രാജധാനിയിൽ അഭയം നല്‌കി. ചക്രവർത്തിയുടെ ഹിതാനുസൃതമായി അദ്ദേഹത്തിന്റെ ശവകുടീരത്തെ രാജകീയമായി അലങ്കരിക്കുന്നതിലേക്ക് റ്റിറോളിൽ നിക്കോളാസ് ട്യൂറിംഗ് ദി യംഗർ (1533-64) ഹോഫ് കിർചെ എന്ന മഹത്തായ ശില്‌പം സംവിധാനം ചെയ്‌തു. ആസ്റ്റ്രിയന്‍ നവോത്ഥാന വാസ്‌തുവിദ്യാമാതൃകകളിൽ ഏറ്റവും മികച്ച ശവകുടീരത്തിന്റെ പണി ആരംഭിച്ചത് 1509-ലാണ്. എന്നാൽ ചക്രവർത്തിയുടെ മരണശേഷം 1584-ലാണ് ഇത് പൂർത്തിയാക്കാന്‍ സാധിച്ചത്. അവിടെ ചക്രവർത്തിയുടെ ഗംഭീരമായ ഓട്ടുപ്രതിമ ബ്രബാന്റയിന്‍ ശില്‌പിയായ കോളിന്‍ ദെ മെലിനസ് നിർമിച്ചിട്ടുണ്ട്. നവോത്ഥാനകാലത്ത് പുനർനിർമിച്ച വാസ്‌തുശില്‌പങ്ങളിൽ ഏറ്റവും ഉന്നതമായ സൗധങ്ങളിൽപ്പെടുന്ന 12-ാം ശ.-ത്തിലെ റോസന്‍ബർഗും ഹൊഹോസ്റ്റർവിത്സും (കരിന്തിയ) ആകുന്നു. ബാരോക് കാലഘട്ടത്തിൽ സാൽസ് ബുർഗാണ് വാസ്‌തുവിദ്യയിൽ മുന്നിട്ടുനിന്നത്. റോമിലെ ഇൽ ഗെസു(Il gesu)വൌിന്റെ മാതൃകയിൽ പണിത സാൽസ്‌ബുർഗ് ദേവാലയം ആണ് ജർമന്‍പ്രദേശത്തെ ഇറ്റാലിയന്‍ മാതൃക ഉള്‍ക്കൊള്ളുന്ന ഒന്നാമത്തെ പള്ളി. ഈ ശില്‌പം അപരാഹ്ന നവോത്ഥാനത്തിൽനിന്നും ബാരോക് കാലഘട്ടത്തിന്റെ പ്രഭാതത്തിലേക്കുള്ള പരിവർത്തനദശയ്‌ക്കിടയിൽ വന്ന രീതിവ്യതിയാനത്തെ ദൃഷ്‌ടാന്തീകരിക്കുന്നു. ബാരോക്‌രീതി പൂർണമായും മാതൃകയാക്കി നിർമിക്കപ്പെട്ട സാൽസ്‌ബുർഗിലെ മികച്ച സൗധം 1696 മുതൽ 1707 വരെയുള്ള കാലഘട്ടത്തിൽ ആസ്റ്റ്രിയയിലെ ഏറ്റവും സ്‌മരണീയനായ ശില്‌പി യൊഹാന്‍ ബേണ്‍ഹാർഡ് ഫിഷർ ഫൊണ്‍ എർലക്ക് നിർമിച്ച കൊളേഗീന്‍ കിർഷ് (Kollegien Kirche) ആണ്.
ഹാപ്‌സ്‌ബുർഗുകളുടെ ആസ്ഥാനമായ വിയന്നയിൽ വലിയ തോതിൽ കെട്ടിടനിർമാണം തുടങ്ങിയത് 1679-ലെ പ്ലേഗ്‌ബാധയ്‌ക്കുശേഷമാണ്; സ്‌പഷ്‌ടമായി പറഞ്ഞാൽ, 1683-ൽ ടർക്കിഷ് ആക്രമണകാരികളെ തുരത്തിയതിനുശേഷം. ഇക്കാലത്തെ പ്രധാന ബാരോക് ശില്‌പികള്‍ ഫിഷെർ ഫൊണ്‍ എർലക്കും യൊഹാന്‍ ലൂക്കാസ് ഫൊണ്‍ ഹിൽഡെബ്രാന്റുമാണ്. ഫിഷർ നിർമിച്ച കെട്ടിടങ്ങളിൽ പ്രമുഖമായത് സെന്റ് ചാള്‍സ് പള്ളിയാണ്, (1716-37). ഫിഷറുടെ പുത്രനായ ജോസഫ് എമ്മാനുവൽ ഇറ്റലിക്കാരനായ നിക്കോളാസ് പകാസിയുടെ പങ്കാളിത്തത്തോടെ നിർമിച്ചതാണ് ഷൊണ്‍ബ്രൂണ്‍ കൊട്ടാരം.
തുർക്കികളെ ജയിച്ച സവോയിലെ രാജകുമാരനായ യൂജിനുവേണ്ടി ഹിൽഡെബ്രാന്റ് ഒരു കൊട്ടാരം പണിയിച്ചു. കൂടാതെ സെന്റ് പീറ്റർ പള്ളിയും (1702-07) ദക്ഷിണ ആസ്റ്റ്രിയയിൽ സാൽസ്‌ബുർഗിൽഷ്‌ലോസ് മിറാബലും (1722) ഗോട്ട് വൈഗിൽ ബനഡിക്‌റ്റെന്‍ ആബിയും നിർമിച്ചു. ബാരോക് യുഗത്തിൽ ആസ്റ്റ്രിയന്‍ പെയിന്റിംഗ് കീർത്തിയുടെ ഔന്നത്യത്തിലെത്തിയിരുന്നു. അന്ന് നിർമാണത്തിലിരുന്ന കെട്ടിടങ്ങളുടെ അലങ്കരണം വഴിയാണ് ഈ കീർത്തി ലഭിച്ചത്. വെനീസിൽനിന്ന് ശിക്ഷണം ലഭിച്ച യൊഹാന്‍ മിഖായെന്‍ റോട്ട്‌മേയ്‌ർ ആണ് ഫിഷർ നിർമിച്ച ചാറൽസ് പള്ളി അലങ്കരിച്ചത്. ഇക്കാലത്തെ മറ്റു ചിത്രകാരന്മാർ മാർട്ടിനോ അള്‍ട്ടൊമോന്റെയും (1657-1747) ഡാനിയൽ ഗ്രാന്‍, പാള്‍ട്രാജെർ, മാർട്ടിന്‍ യൊഹാന്‍ ഷ്‌മിഡ്‌റ്റ്, ഫ്രാന്‍സ് ആന്റണ്‍മാള്‍ ബെർട്‌ഷ് എന്നിവരുമാണ്. ഗ്രാന്‍ രചിച്ച അപോത്തെസിസ് ഒഫ് എംപറർ ചാള്‍സ് ഢക ആന്‍ഡ് ദി ഹ്യുമാനീറ്റിസ് (Apothesis Emperor Charles VI and the Humanities, 1726-30) എന്ന ഫ്രസ്‌കോ ഏറ്റവും മനോഹരമായ ഒന്നാണ്. വിയന്നയിലെ നാഷണൽ ലൈബ്രറിയുടെ മേല്‌ക്കൂര മോടിപിടിപ്പിച്ചിരിക്കുന്നത് ഈ ഫ്രസ്‌കോയാണ്. ബാരോക്ക് കാലഘട്ടത്തിൽ പ്രസിദ്ധരായ പല ശില്‌പികളുമുണ്ടായിരുന്നു. ബള്‍ട്ട്‌ഹാസർ പെർമോസർ അപ്പോത്തെസിസ് ഒഫ് പ്രിന്‍സ് യൂജിന്‍ ഒഫ് സവോയ് (Apothesis of Prince Eugene of Savoy) മാർബിളിൽ ആലേഖനം ചെയ്‌തു (1718-21). മൈക്കൽ ആഞ്‌ജലോയിൽനിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആസ്റ്റ്രിയയിലെ പ്രമുഖ ബാരോക് ശില്‌പിയായ ജോർജ് റാഫേൽ ഡോച്ചർ 1737-39-ൽ വിയന്നനഗരത്തിലെ നോയെർ മാർക്‌റ്റ് (Neuer markt) സേംവിധാനംചെയ്‌തു. ഇക്കാലത്തുതന്നെയുള്ള പ്രധാന ശില്‌പികളിൽ ഒരാളാണ് വിയന്നയിലുള്ള പള്ളികളിലെ ശവകുടീരങ്ങള്‍ സംവിധാനം ചെയ്‌ത ബള്‍ട്ട്‌ഹാസർ ഫെർഡിനന്റ് മോള്‍ (1717-85). വിയന്നയിലെ കപൂച്ചിന്‍ ദേവാലയത്തിൽ മറിയാ തെറീസാ ചക്രവർത്തിനിക്കും അവരുടെ ഭർത്താവായ ഫ്രാന്‍സിസ് ക-നും വേണ്ടി നിർമിച്ച ഇരട്ട കല്ലറമൂടി (Sarcophyagus) ഉെദാത്തമായ ഒരു കലാശില്‌പമാണ്. വിയന്നയിലെ അക്കാദമി ഒഫ് ഫൈന്‍ ആർട്ട്‌സിൽനിന്നും പിരിച്ചുവിടപ്പെട്ട ഫ്രാന്‍സ് സേവിയർ മെസ്സർ ഷ്‌മിഡ്‌റ്റിന്റെ വിചിത്രമായ ചില ശില്‌പങ്ങളും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നവയാണ്. 1780-ൽ മറിയാ തെറീസ ചക്രവർത്തിനിയുടെ നിര്യാണത്തോടെ ആസ്റ്റ്രിയന്‍കലയുടെ ഉയർച്ചയുടെ യുഗം അവസാനിച്ചുവെന്നു പറയാം. 17-ാം ശ.-ത്തിൽ ഹോളണ്ടിലുണ്ടായതുപോലെ ബീദർമൈയർ കാലഘട്ടത്തിൽ ഷാന്റ് പെയിന്റിങ്ങിൽ ഒരു ഉയർച്ചയുണ്ടായിരുന്നു; ഇതിന് പരിശ്രമിച്ചവരിൽ പ്രമുഖർ പീറ്റർ ഫെന്‌റി (1796-1842), ജോസഫ് ഡന്‍ഹൗസർ (1805-65); ഫെർഡിനന്റ് ജോർജ് വാള്‍ഡ് മ്യൂളർ എന്നിവരാണ്.
തെറീസയുടെ കാലത്തിനുശേഷം കെട്ടിടനിർമാണത്തിൽ ശ്രദ്ധചെലുത്താന്‍ തുടങ്ങിയത് ഫ്രാന്‍സിസ് ജോസഫ് ക-ന്റെ കാലത്തുമാത്രമാണ്. ഇക്കാലത്താണ് പാർലമെന്റ് (1878-83), ബുർഗ്‌തെയാറ്റർ (1878-78); ഓപ്പറാ ഹൗസ് (1861-69); ബൽജിയത്തിലെ ഗോഥിക് മാതൃകയിലെ ടൗണ്‍ഹാളിനു സമാനമായ സൗധം (1872-83); ഫ്രഞ്ച് ഗോഥിക് പള്ളിയുടെ രൂപത്തിലുള്ള ഫോർട്ടിഫ്‌കിർഷ് (1856-79) എന്നിവ പണികഴിച്ചത്.
19-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളിൽ വാസ്‌തുശില്‌പത്തിന്റെ പുതിയ കലാരൂപങ്ങളൊന്നുമുണ്ടായില്ല. ഈ പിന്നോക്കാവസ്ഥയെ "ഗ്രുണ്ടെർസൈറ്റ്' (Grunderzeit)എന്നായിരുന്നു വിളിച്ചിരുന്നത്. നൂതനകല(art noveau)യ്‌ക്ക് സമാനമായ ആസ്റ്റ്രിയന്‍ സെസെഷന്‍സ്റ്റിൽ (secessionstil)-ന്റെ സ്ഥാപകരിൽ ഒരാളായ ഒട്ടോ വാഗ്നർ ആർടിസ്റ്റിക് കണ്‍സർവേറ്റിസ(artistic conservatism)ത്തെ എതിർത്തിരുന്നു. ഇദ്ദേഹമാണ് സ്റ്റാഡ്‌റ്റ്‌ബാണ്‍ പ്രവേശനദ്വാരം (1894-98), സ്റ്റൊന്‍ഹോഫ് ഇന്‍സേൽ അസൈലം ചാപ്പൽ (190407) തുടങ്ങിയവ സംവിധാനം ചെയ്‌തത്.
വാഗ്നറുടെ ശിഷ്യന്മാരാണ് ഓള്‍ബ്രിഷ് ഹോഫ്‌മാനും യോസ്‌ഫ്‌മാനും. ഓള്‍ബ്രിഷ് വിയന്നയിൽ ഒരു പ്രദർശനമന്ദിരം സംവിധാനം ചെയ്‌തു. 1910-ൽ ശില്‌പിയും എഴുത്തുകാരനുമായ അഡോള്‍ഫ് ലൂസിന്റെ നേതൃത്വത്തിൽ വിയന്നയിൽ അലങ്കരണമില്ലാതുള്ള കെട്ടിടനിർമാണത്തിന്റെ നാന്ദി കുറിച്ചു.
1900-ന് പിന്‍പും ഒന്നാം ലോകയുദ്ധത്തിനുമുന്‍പും പല ശില്‌പികളും അരങ്ങത്തുവന്നു. എക്‌സ്‌പ്രഷനിസ്റ്റ് ആയ ഒസ്‌കാർ കൊകോഷ്‌കായാണ് ഇതിൽ പ്രമുഖന്‍. ഇദ്ദേഹത്തിന് വർണമാന്ത്രികന്‍ എന്നും "എക്‌സ്‌റേകച്ചുകള്‍കൊണ്ട് പെയിന്റ് ചെയ്യുന്നവന്‍' എന്നുമുള്ള പ്രശസ്‌തി ലഭിച്ചിട്ടുണ്ട്. എക്‌സ്‌പ്രഷനിസത്തിന് വിയന്നയിലുണ്ടായ മറ്റു പ്രതിനിധികള്‍ എഗന്‍ഷിലെ, ഗെർസ്റ്റള്‍ (1883-1908), ഹെർബർട്ട് ബോക്ക്‌ള്‍ എന്നിവരായിരുന്നു.
സർറിയലിസത്തോട് സാദ്യശ്യമുള്ള ചിത്രശൈലികൊണ്ട് പ്രശസ്‌തിയാർജിച്ചയാളാണ് ആൽഫ്രഡ്‌കുബിന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളോടൊപ്പം ആൽബെർട്ട് ഗുട്ടർസ്‌ലോഹിന്റെ ചിത്രങ്ങളും പ്രശസ്‌തി നേടി. റോഡിൽനിന്ന് പ്രചോദനം നേടിയ ആന്റണ്‍ഹനാക് (1878-1934) ഒഴിച്ച് മറ്റു പ്രശസ്‌തരായ ശില്‌പികള്‍ ആരും ഇക്കാലത്ത് ഉണ്ടായിരുന്നില്ല എന്നു പറയാം. ഒന്നാം ലോകയുദ്ധത്തിനുശേഷം പ്രശസ്‌തിനേടിയ ശില്‌പി ക്ലെമന്‍സ് ഹോള്‍സ്‌മൈസ്റ്റർ ആണ്. നാസികള്‍ അധികാരമേറ്റതോടെ പ്രമുഖരായ പല കലാകാരന്മാരും ശില്‌പികളും തുരത്തപ്പെട്ടു. ഹിറ്റ്‌ലറുടെ പതനത്തിനുശേഷം ഇവരിൽ ചിലർ ആസ്റ്റ്രിയയിൽ മടങ്ങിവന്നു. കല, വാസ്‌തുശില്‌പം ഇവയുടെ ശേഖരത്തിൽ പലതും ലോകയുദ്ധത്തിൽ നശിപ്പിക്കപ്പെട്ടു. 1958-ൽ വിയന്നയിൽ റോളണ്ട്‌റൈനറുടെ നേതൃത്വത്തിൽ ഒരു കായിക-കലാകേന്ദ്രം സ്ഥാപിച്ചു. 1945-നുശേഷം പ്രമുഖരായ കലാകാരന്മാർ ഓരോ ആബ്‌സ്റ്റ്രാക്ര്‌റ്റ്‌ഡ് സ്‌കൂളുകളുടെ പ്രതിനിധികളായി. യൊഹാന്‍ ഫ്രൂമാന്‍, വോള്‍ഫ്‌ഗാങ് ഹൊള്ളെഡാ, യോസഫ് മൈക്കള്‍, ആർനോള്‍ റെയ്‌നർ, പാള്‍ റോട്ടർഡാം, മറിയാ ലാസ്‌നിഗ് എന്നിവർ ഇക്കാലത്തെ പ്രധാന ചിത്രകാരന്മാരും ആൽഫ്രഡ് ഫ്രഡ്‌ലിസ്‌കാ, ഓട്ടോ ഏഡർ, യൊഹാന്നസ് ആവ്‌റമിഡിസ്, യോസഫ് മിൽ ഹോഫർ എന്നിവർ പ്രമുഖ ശില്‌പികളുമാണ്. "വിയന്ന സ്‌കൂള്‍ ഒഫ് ഫന്റാസ്റ്റിക് റിയലിസത്തിന്റെ പ്രതിനിധികളാണ് ഏണ്‍സ്റ്റ്‌ഫൂക്‌സ്, എറിക് ബ്രാവർ, റുഡോള്‍ഫ് ഹൗസ്‌നെർ എന്നിവർ.
അഖില ലോക പ്രശസ്‌തിയുള്ള നിരവധി ശാസ്‌ത്രജ്ഞർക്ക് ആസ്‌റ്റ്രിയ ജന്മം നൽകിയിട്ടുണ്ട്. ലുഡ്‌വിഗ് ബോള്‍ട്‌സ്‌മാന്‍, ഏണ്‍സ്റ്റ് മാക്ക്, വിക്‌റ്റർ ഫ്രാന്‍സ് ഹെസ്സ്, ക്രിസ്റ്റ്യന്‍ ഡോപ്ലർ തുടങ്ങിയവർ 19-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ശാസ്‌ത്രജ്ഞരാണ്. 20-ാം ശ.-ത്തിലെ ശാസ്‌ത്രജ്ഞരിൽ ലിസ് മൈറ്റ്‌നർ, എർവിന്‍ ഷ്രാഡിഞ്‌ജർ, വൊള്‍ഫ്‌ഗാംഗ് പോളി, ആന്റണ്‍ സീലിംഗർ തുടങ്ങിയവരുടെ പേര് പ്രസ്‌താവ്യമാണ്. ലുഡ്‌വിഗ് വിറ്റ്‌ഗെന്‍സ്റ്റീന്‍, കാള്‍ പോപ്പർ എന്നീ തത്ത്വചിന്തകരുടെ ജന്മസ്ഥലവും ആസ്‌റ്റ്രിയയാണ്. ഗ്രിഗർ മെന്‍ഡൽ, കൊണാർഡ് ലോറന്‍സ് എന്നീ ജീവശാസ്‌ത്രജ്ഞരും കുർട്ട് ഗോഡൽ എന്ന ഗണിതശാസ്‌ത്രജ്ഞനും ആസ്‌റ്റ്രിയക്കാരാണ്. സിഗ്‌മണ്ട് ഫ്രായ്‌ഡ്, ആൽഫ്രഡ് ആഡ്‌ലർ, പോള്‍ വാട്‌സ്ലാവിക്ക്, ഹാന്‍സ് ആസ്‌പെർജർ, വിക്‌റ്റർ ഫ്രാങ്ക് എന്നീ മനശ്ശാസ്‌ത്രജ്ഞരും ആസ്‌റ്റ്രിയക്കാർ തന്നെ.