This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഫോറസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ephorus) |
Mksol (സംവാദം | സംഭാവനകള്‍) (→Ephorus) |
||
വരി 6: | വരി 6: | ||
ഗ്രീക്ക് ചരിത്രകാരന്. ഏഷ്യാമൈനറിൽ ഇയോലിസിലെ സൈമ് എന്ന സ്ഥലത്തു ജനിച്ചു. പ്രസിദ്ധ ഗ്രീക്കു വാഗ്മിയായ ഐസോക്രാറ്റിസിന്റെ ശിഷ്യനായിരുന്നു. ആദ്യമായി സമഗ്രമായ ഒരു ലോകചരിത്രം എഴുതിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഹിസ്റ്റോറിയ (Historia) ഹെറഡോട്ടസ്സിന്റെ പ്രസിദ്ധ ചരിത്രകൃതികളോടൊപ്പം അംഗീകാരമർഹിക്കുന്നു. ഇത് 29 ഭാഗങ്ങളായാണു രചിക്കപ്പെട്ടിട്ടുള്ളത്. ഓരോ ഭാഗത്തിനും ഇദ്ദേഹം തന്നെ ആമുഖമെഴുതിയിട്ടുണ്ട്. ഗ്രന്ഥം വിവിധ ഭാഗങ്ങളായി വിഭജിക്കുന്ന സമ്പ്രദായം സ്വീകരിച്ച ആദ്യത്തെ ഗ്രന്ഥകാരന് എന്ന നിലയിലും ഇദ്ദേഹം പ്രാധാന്യമർഹിക്കുന്നു. ഗ്രീസ്സിന്റെ മേലുള്ള ഡോറിയന്‍ ആക്രമണം മുതൽ (ബി.സി. 1104) മാസിഡോണിലെ ഫിലിപ്പിന്റെ പെരിനൂസ് യുദ്ധം വരെ(ബി,സി. 340)യുള്ള ഗ്രീക്കു ചരിത്രം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. എഫോറസിന്റെ പുത്രനായ ഡെമോഫിലിസ് ഹിസ്റ്റോറിയായുടെ 30-ാം ഭാഗം എഴുതിച്ചേർത്തു. ബി.സി. 356-346-ൽ ഗ്രീസിൽ നടന്ന വിശുദ്ധയുദ്ധം (Holy War) ആണ് ഈ ഭാഗത്തിലെ പ്രതിപാദ്യം. ഈ ചരിത്രഗ്രന്ഥം പൂർണമായി പ്രസാധനം ചെയ്തതും ഡെമോഫിലിസ് ആണ്. | ഗ്രീക്ക് ചരിത്രകാരന്. ഏഷ്യാമൈനറിൽ ഇയോലിസിലെ സൈമ് എന്ന സ്ഥലത്തു ജനിച്ചു. പ്രസിദ്ധ ഗ്രീക്കു വാഗ്മിയായ ഐസോക്രാറ്റിസിന്റെ ശിഷ്യനായിരുന്നു. ആദ്യമായി സമഗ്രമായ ഒരു ലോകചരിത്രം എഴുതിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഹിസ്റ്റോറിയ (Historia) ഹെറഡോട്ടസ്സിന്റെ പ്രസിദ്ധ ചരിത്രകൃതികളോടൊപ്പം അംഗീകാരമർഹിക്കുന്നു. ഇത് 29 ഭാഗങ്ങളായാണു രചിക്കപ്പെട്ടിട്ടുള്ളത്. ഓരോ ഭാഗത്തിനും ഇദ്ദേഹം തന്നെ ആമുഖമെഴുതിയിട്ടുണ്ട്. ഗ്രന്ഥം വിവിധ ഭാഗങ്ങളായി വിഭജിക്കുന്ന സമ്പ്രദായം സ്വീകരിച്ച ആദ്യത്തെ ഗ്രന്ഥകാരന് എന്ന നിലയിലും ഇദ്ദേഹം പ്രാധാന്യമർഹിക്കുന്നു. ഗ്രീസ്സിന്റെ മേലുള്ള ഡോറിയന്‍ ആക്രമണം മുതൽ (ബി.സി. 1104) മാസിഡോണിലെ ഫിലിപ്പിന്റെ പെരിനൂസ് യുദ്ധം വരെ(ബി,സി. 340)യുള്ള ഗ്രീക്കു ചരിത്രം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. എഫോറസിന്റെ പുത്രനായ ഡെമോഫിലിസ് ഹിസ്റ്റോറിയായുടെ 30-ാം ഭാഗം എഴുതിച്ചേർത്തു. ബി.സി. 356-346-ൽ ഗ്രീസിൽ നടന്ന വിശുദ്ധയുദ്ധം (Holy War) ആണ് ഈ ഭാഗത്തിലെ പ്രതിപാദ്യം. ഈ ചരിത്രഗ്രന്ഥം പൂർണമായി പ്രസാധനം ചെയ്തതും ഡെമോഫിലിസ് ആണ്. | ||
- | [[ചിത്രം:Vol5p218_ephorus.jpg|thumb|]] | + | [[ചിത്രം:Vol5p218_ephorus.jpg|thumb|എഫോറസ്]] |
ചരിത്രകാരന്മാരായ ഡയോഡോറസ്-സികുലസ്, പോളിബിയസ് എന്നിവർ ഇത് ഒരു ആധാരഗ്രന്ഥമായി സ്വീകരിച്ചിരുന്നു. എഫോറസ്സിന്റേതെന്നു കരുതപ്പെടുന്ന ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങള്‍ (A Treatise on Discoveries respecting Good and Evil Things; On Remarkable Things in Various Countries; A Treatise on My Country)ലഭ്യമാണ്. എഫോറസ് ബി.സി. 330-ലാണ് നിര്യാതനായതെന്നു കരുതപ്പെടുന്നു. | ചരിത്രകാരന്മാരായ ഡയോഡോറസ്-സികുലസ്, പോളിബിയസ് എന്നിവർ ഇത് ഒരു ആധാരഗ്രന്ഥമായി സ്വീകരിച്ചിരുന്നു. എഫോറസ്സിന്റേതെന്നു കരുതപ്പെടുന്ന ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങള്‍ (A Treatise on Discoveries respecting Good and Evil Things; On Remarkable Things in Various Countries; A Treatise on My Country)ലഭ്യമാണ്. എഫോറസ് ബി.സി. 330-ലാണ് നിര്യാതനായതെന്നു കരുതപ്പെടുന്നു. |
09:16, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഫോറസ്
Ephorus
ഗ്രീക്ക് ചരിത്രകാരന്. ഏഷ്യാമൈനറിൽ ഇയോലിസിലെ സൈമ് എന്ന സ്ഥലത്തു ജനിച്ചു. പ്രസിദ്ധ ഗ്രീക്കു വാഗ്മിയായ ഐസോക്രാറ്റിസിന്റെ ശിഷ്യനായിരുന്നു. ആദ്യമായി സമഗ്രമായ ഒരു ലോകചരിത്രം എഴുതിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഹിസ്റ്റോറിയ (Historia) ഹെറഡോട്ടസ്സിന്റെ പ്രസിദ്ധ ചരിത്രകൃതികളോടൊപ്പം അംഗീകാരമർഹിക്കുന്നു. ഇത് 29 ഭാഗങ്ങളായാണു രചിക്കപ്പെട്ടിട്ടുള്ളത്. ഓരോ ഭാഗത്തിനും ഇദ്ദേഹം തന്നെ ആമുഖമെഴുതിയിട്ടുണ്ട്. ഗ്രന്ഥം വിവിധ ഭാഗങ്ങളായി വിഭജിക്കുന്ന സമ്പ്രദായം സ്വീകരിച്ച ആദ്യത്തെ ഗ്രന്ഥകാരന് എന്ന നിലയിലും ഇദ്ദേഹം പ്രാധാന്യമർഹിക്കുന്നു. ഗ്രീസ്സിന്റെ മേലുള്ള ഡോറിയന്‍ ആക്രമണം മുതൽ (ബി.സി. 1104) മാസിഡോണിലെ ഫിലിപ്പിന്റെ പെരിനൂസ് യുദ്ധം വരെ(ബി,സി. 340)യുള്ള ഗ്രീക്കു ചരിത്രം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. എഫോറസിന്റെ പുത്രനായ ഡെമോഫിലിസ് ഹിസ്റ്റോറിയായുടെ 30-ാം ഭാഗം എഴുതിച്ചേർത്തു. ബി.സി. 356-346-ൽ ഗ്രീസിൽ നടന്ന വിശുദ്ധയുദ്ധം (Holy War) ആണ് ഈ ഭാഗത്തിലെ പ്രതിപാദ്യം. ഈ ചരിത്രഗ്രന്ഥം പൂർണമായി പ്രസാധനം ചെയ്തതും ഡെമോഫിലിസ് ആണ്.
ചരിത്രകാരന്മാരായ ഡയോഡോറസ്-സികുലസ്, പോളിബിയസ് എന്നിവർ ഇത് ഒരു ആധാരഗ്രന്ഥമായി സ്വീകരിച്ചിരുന്നു. എഫോറസ്സിന്റേതെന്നു കരുതപ്പെടുന്ന ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങള്‍ (A Treatise on Discoveries respecting Good and Evil Things; On Remarkable Things in Various Countries; A Treatise on My Country)ലഭ്യമാണ്. എഫോറസ് ബി.സി. 330-ലാണ് നിര്യാതനായതെന്നു കരുതപ്പെടുന്നു.