This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതമേനോന്‍, കാത്തുള്ളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്യുതമേനോന്‍, കാത്തുള്ളില്‍ (1851 - 1909) = കൊടുങ്ങല്ലൂര്‍ക്കളരിയില്‍പ്പെ...)
 
വരി 4: വരി 4:
    
ജൈമിനീയാശ്വമേധം കിളിപ്പാട്ട്; ആനന്ദരാമായണം കിളിപ്പാട്ട്; വിക്രമാദിത്യചരിതം കിളിപ്പാട്ട്; രുക്മിണീ സ്വയംവരം കാവ്യം, ഒന്നാംഭാഗം (രണ്ടും മൂന്നും ഭാഗങ്ങള്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാനാണ് എഴുതിയത്); സതീനിദര്‍ശനം കാവ്യം; പ്രതാപമുകുടചരിതം കാവ്യം; കുലടാഗര്‍ഹണം കാവ്യം; കവിപുഷ്പമാല; നാഗാനന്ദം നാടകം (തര്‍ജുമ);  അംബോപദേശം മണിപ്രവാളം എന്നിവയാണ് പ്രധാനകൃതികള്‍. ഇവ കൂടാതെ ഏതാനും ഒറ്റശ്ളോകങ്ങളും തിരുവാതിരപ്പാട്ടുകളും രചിച്ചിട്ടുണ്ട്. അര്‍ഥപുഷ്ടിയേക്കാള്‍ ശബ്ദഭംഗിക്കു പ്രാധാന്യം നല്കി എന്നതാണ് ഇദ്ദേഹത്തിന്റെ കാവ്യരീതിയുടെ സവിശേഷത.

 +
[[Category:ജീവചരിത്രം]]

Current revision as of 05:18, 8 ഏപ്രില്‍ 2008

അച്യുതമേനോന്‍, കാത്തുള്ളില്‍ (1851 - 1909)

കൊടുങ്ങല്ലൂര്‍ക്കളരിയില്‍പ്പെട്ട മലയാളകവി. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരുള്ള മേത്തല പുല്ലൂറ്റ് വില്ലേജില്‍ കാത്തുള്ളില്‍ കല്യാണിയമ്മയുടെയും മാമ്പറ നാരായണന്‍നമ്പൂതിരിയുടെയും പുത്രനായി 1851-ല്‍ ജനിച്ചു. ചിങ്ങപുരത്ത് അച്യുതവാര്യരാണ് ആദ്യഗുരു. പിന്നീട് കൊടുങ്ങല്ലൂര്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടന്‍തമ്പുരാനുമൊത്ത് വിദ്വാന്‍ കുഞ്ഞുരാമവര്‍മത്തമ്പുരാനില്‍നിന്നും സംസ്കൃതം പഠിച്ചു. കാവ്യരചന ചെറുപ്പത്തിലേ ആരംഭിച്ചു. മിക്കവാറും കൊടുങ്ങല്ലൂര്‍ കോവിലകത്തുതന്നെ താമസിക്കുകയാല്‍ അക്കാലത്തെ പ്രാമാണികരായ കവികളുമായി സമ്പര്‍ക്കമുണ്ടായി. പാരമ്പര്യമായി സിദ്ധിച്ചുപോന്ന വില്ലേജ് മേനോന്‍ ജോലി അച്യുതമേനോനും സ്വീകരിച്ചു. ഗാര്‍ഹികമായ ചില അന്തഃഛിദ്രങ്ങള്‍മൂലം ഇടക്കാലത്ത് സാഹിത്യസേവനം നിര്‍ത്തിവയ്ക്കുകയുണ്ടായെങ്കിലും താമസിയാതെ അതു പുനരാരംഭിച്ചു. 1910-ല്‍ ഇദ്ദേഹം അന്തരിച്ചു. അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാര്യ.

ജൈമിനീയാശ്വമേധം കിളിപ്പാട്ട്; ആനന്ദരാമായണം കിളിപ്പാട്ട്; വിക്രമാദിത്യചരിതം കിളിപ്പാട്ട്; രുക്മിണീ സ്വയംവരം കാവ്യം, ഒന്നാംഭാഗം (രണ്ടും മൂന്നും ഭാഗങ്ങള്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാനാണ് എഴുതിയത്); സതീനിദര്‍ശനം കാവ്യം; പ്രതാപമുകുടചരിതം കാവ്യം; കുലടാഗര്‍ഹണം കാവ്യം; കവിപുഷ്പമാല; നാഗാനന്ദം നാടകം (തര്‍ജുമ); അംബോപദേശം മണിപ്രവാളം എന്നിവയാണ് പ്രധാനകൃതികള്‍. ഇവ കൂടാതെ ഏതാനും ഒറ്റശ്ളോകങ്ങളും തിരുവാതിരപ്പാട്ടുകളും രചിച്ചിട്ടുണ്ട്. അര്‍ഥപുഷ്ടിയേക്കാള്‍ ശബ്ദഭംഗിക്കു പ്രാധാന്യം നല്കി എന്നതാണ് ഇദ്ദേഹത്തിന്റെ കാവ്യരീതിയുടെ സവിശേഷത.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍