This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ ഫ്യൂസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലക്‌ട്രിക്‌ ഫ്യൂസ്‌ == == Electric fuse == വൈദ്യുത പരിപഥത്തിൽകൂടിയുണ്...)
(Electric fuse)
വരി 6: വരി 6:
വൈദ്യുത പരിപഥത്തിൽകൂടിയുണ്ടാകുന്ന വിദ്യുദ്‌ധാരയുടെ  അളവ്‌ ക്രമാതീതമാകുമ്പോള്‍ പരിപഥത്തോടു ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ക്ക്‌ സംഭവിച്ചേക്കാവുന്ന കേടുപാടുകളിൽനിന്ന്‌ രക്ഷിക്കത്തക്കവിധത്തിൽ പരിപഥത്തിൽക്കൂടിയുള്ള വിദ്യുത്‌പ്രവാഹത്തെ തടസ്സപ്പെടുത്തുവാനുള്ള സംവിധാനം. ഇതിന്‌ സാധാരണയായി ഉപയോഗപ്പെടുത്തുന്നത്‌ കുറഞ്ഞ ദ്രവണാങ്കമുള്ള സങ്കരലോഹനിർമിതമായ ഒരു ലോലതന്തുവാണ്‌. പ്രതിഷ്‌ഠാപനങ്ങളിലെ സാധാരണ ഫ്യൂസുകളിൽ മേല്‌പറഞ്ഞതരത്തിലുള്ള ലോലതന്തുവും എലിമെന്റിനെ ആവരണം ചെയ്യത്തക്കവിധത്തിൽ ഒരു രോധക കവചവും എലിമെന്റിനെ പരിപഥത്തോടു ശ്രണിയിൽ ബന്ധിക്കുന്നതിന്‌ പറ്റിയതരത്തിൽ രണ്ട്‌ ലോഹാഗ്രങ്ങളും ഉണ്ടായിരിക്കും. എലിമെന്റിൽക്കൂടിയുള്ള വിദ്യുദ്‌ധാരയുടെ പ്രവാഹനിരക്ക്‌ വൈദ്യുതിമൂല്യത്തിന്‌ തുല്യമോ അതിലും കുറവോ ആയിരിക്കുമ്പോള്‍ എലിമെന്റിന്റെ പ്രതിരോധത്തിൽ ഈ ധാരാപ്രവാഹംമൂലം ഉത്‌പാദിപ്പിക്കപ്പെടുന്ന താപം, അതിനെ ഉരുക്കത്തക്ക അളവിലുണ്ടായിരിക്കുകയില്ല; എന്നാൽ, ധാരയുടെ അളവ്‌ ക്രമാതീതമാകുമ്പോള്‍, ഉണ്ടാകുന്ന താപത്താൽ എലിമെന്റ്‌ ഉരുകുകയും അങ്ങനെ പരിപഥത്തിലൂടെയുള്ള വൈദ്യുതി രോധിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ഫ്യൂസ്‌ എലിമെന്റുകളുപയോഗിച്ച്‌ പരിപഥത്തെ വീണ്ടും പ്രവർത്തനക്ഷമമാക്കാം.

-
 
+
[[ചിത്രം:Vol4p297_High Rupturing Capacity fuse.jpg|thumb|]]
വീടുകളിലെ വൈദ്യുതപ്രതിഷ്‌ഠാപനങ്ങളെ സംരക്ഷിക്കുന്നതിന്‌ പലതരത്തിലുള്ള ഫ്യൂസുകളുണ്ട്‌. ഫ്യൂസുകളുടെ സ്ഥാനത്തിന്‌ അനുയോജ്യമായ നിരക്കിലുള്ള എലിമെന്റുകളാണ്‌ ബന്ധിക്കാറുള്ളത്‌. ഇതിനുവേണ്ടി പല പ്രവാഹനിരക്കിൽ വൈദ്യുതി കടത്തിവിടുന്ന ഫ്യൂസ്‌ എലിമെന്റുകള്‍ ലഭ്യമാണ്‌. ഉദാഹരണമായി ഒരു പരിപഥഫ്യൂസിൽ (circuit fuse) അഞ്ച്‌ ആമ്പിയർ ശേഷിയുള്ള എലിമെന്റ്‌ ബന്ധിക്കുമ്പോള്‍, ലൈനിന്റെ തുടക്കത്തിലുള്ള ഏരിയൽഫ്യൂസിലെ (aerial fuse) എലിമെന്റിന്റെ നിരക്ക്‌ 15 ആമ്പിയർ ആയിരിക്കും. അങ്ങനെ ഓരോ പരിപഥത്തിലും വരാവുന്ന ധാരയുടെ അളവിനെയും അതിലുണ്ടാകാവുന്ന പ്രാത്‌കർഷ(upsurge)ങ്ങളെയും കണക്കിലെടുത്താണ്‌ ഫ്യൂസിന്റെ ശേഷി നിർണയിക്കുന്നത്‌.

വരി 14: വരി 14:
മിനിയേച്ചർ ഫ്യൂസ്‌. സൂക്ഷ്‌മതരങ്ങളായ ഇലക്‌ട്രാണികോപകരണങ്ങളെയും സാധാരണ മോട്ടോർവാഹനങ്ങളിലെ വൈദ്യുതപരിപഥങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനുപയോഗിക്കുന്നത്‌ മിനിയേച്ചർ ഫ്യൂസുകളാണ്‌. ഒരു സ്‌ഫടികക്കുഴലിലായിരിക്കും ഇതിലെ രോധകകവചം. കുഴലിന്റെ രണ്ട്‌ അഗ്രങ്ങളിലും തൊപ്പിയുടെ ആകൃതിയിൽ വച്ചിരിക്കുന്ന ലോഹസമ്പർക്കകങ്ങള്‍ക്കിടയിലായിട്ടാണ്‌ ഫ്യൂസ്‌ എലിമെന്റിനെ ബന്ധിപ്പിച്ചിരിക്കുന്നത്‌.

എച്ച്‌.ആർ.സി. (HRC) ഫ്യൂസ്‌. ഹൈ റപ്‌ച്ചറിങ്‌ കപ്പാസിറ്റി (High Rupturing Capacity) ഫ്യൂസുകള്‍ താരതമ്യേന കൂടിയ അളവിലുള്ള വൈദ്യുതി വഹിക്കുന്ന പരിപഥങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉപയോഗപ്പെടുത്തുന്നവയാണ്‌. കാർട്രിഡ്‌ജ്‌ ഫ്യൂസിന്റെ പരിഷ്‌കരിച്ച പതിപ്പായി ഇതിനെ കണക്കാക്കാം. ഈ ഫ്യൂസുകള്‍ 21250 ആമ്പിയർ റേറ്റിങ്ങിൽ വരെ ലഭ്യമാണ്‌. ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാകുമ്പോള്‍ ഫ്യൂസ്‌ വയർ എരിഞ്ഞ്‌ വിദ്യുദ്‌ ആർക്കും അമിതമായ താപവും മർദവും ഉണ്ടാകുന്നു. ഈ ആർക്കും മറ്റും ശമിപ്പിക്കുന്നതിനായി, ഫ്യൂസിന്റെ സ്‌ഫടികക്കൂടിനുള്ളിൽ സിലിക്കയുടെയും ക്വാർട്‌സിന്റെയും തരികള്‍ നിറച്ചിരിക്കും. ഈ രൂപകല്‌പന കുറച്ചുകൂടി സുരക്ഷിതമായി ലഘുപരിപഥങ്ങളെ നേരിടാന്‍ കഴിയുന്നതുകൊണ്ടാണ്‌ ഹൈ റപ്‌ച്ചറിങ്‌ എന്ന പേര്‌ നൽകിയിരിക്കുന്നത്‌. ഫ്യൂസ്‌ ഒരിക്കൽ പ്രവർത്തിച്ചു കഴിഞ്ഞാൽ മാറ്റി മറ്റൊന്ന്‌ സ്ഥാപിക്കണം.

[[ചിത്രം:Vol4p297_Miniature-Circuit-Breaker.jpg|thumb|]]
എം.സി.ബി. (MCB). ഒരു നിശ്ചിത ധാരയിൽ കൂടുകയോ (ഓവർ ലോഡ്‌) ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാവുകയോ ചെയ്‌താൽ ഉടന്‍, താനേ വൈദ്യുത സപ്ലൈ വിടുവിച്ച്‌ ഉപകരണങ്ങളെയും വയറിങ്ങിനെയും സംരക്ഷിക്കുന്ന ഉപകരണമാണ്‌ എം.സി.ബി. അഥവാ മിനിയേച്ചർ സർക്യൂട്ട്‌ ബ്രക്കർ. വൈദ്യുതി സബ്‌സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന സർക്യൂട്ട്‌ ബ്രക്കറുകളുടെ ചെറിയ പതിപ്പാണിത്‌. കിറ്റ്‌-ക്യാറ്റ്‌ ഫ്യൂസും കാർട്രിഡ്‌ജ്‌ ഫ്യൂസുകളും ആവശ്യമുള്ള ധാരയുടെ പകുതിയിലേറെ വന്നാൽ മാത്രമേ പ്രതികരിക്കുകയുള്ളൂ. കുറഞ്ഞ ധാര, അധിക ധാര, ഷോർട്ട്‌ സർക്യൂട്ട്‌ ഇവ കൃത്യമായി തിരിച്ചറിഞ്ഞ്‌ വേണ്ടതു ചെയ്യാന്‍ കഴിയുന്നതാണ്‌ നല്ല സംരക്ഷണ ഉപകരണം. കുറഞ്ഞ ധാരയിൽ പ്രതികരിക്കാതിരിക്കുകയും വേണം. ബാക്കി രണ്ടു സാഹചര്യത്തിലും സപ്ലൈ വിച്ഛേദിക്കണം. ഇത്‌ പ്രാവർത്തികമാക്കാന്‍ എം.സി.ബി.-ക്കു കഴിയുന്നു. അധികധാരയോ ഷോർട്ട്‌ സർക്യൂട്ടോ ഉണ്ടായാൽ വൈദ്യുത സപ്ലൈയിൽനിന്ന്‌ ഉപകരണങ്ങളെയും മറ്റും താനേ വിടുവിച്ച്‌ (അതായത്‌ ട്രിപ്പ്‌ (trip) ആയി) സംരക്ഷിക്കുന്നു. എം.സി.ബി.-യെ ട്രിപ്പായ സ്വിച്ചിട്ട്‌ വീണ്ടും പ്രവർത്തിപ്പിക്കാം. ഏതെങ്കിലും കാരണവശാൽ പരിപഥത്തിലോ ബന്ധിപ്പിച്ചിരിക്കുന്ന മറ്റുപകരണങ്ങളിലോ തകരാർ നിലനിന്നാൽ എം.സി.ബി. വീണ്ടും ട്രിപ്പ്‌ ആകും. കേടുപാടുകള്‍ പരിഹരിച്ചാൽ വീണ്ടും സുഗമമായി പ്രവർത്തിക്കുന്നതാണ്‌.   

എം.സി.ബി.-യിൽ രണ്ട്‌ ക്രമീകരണങ്ങളുണ്ട്‌. ഒന്ന്‌, ഓവർ ലോഡുണ്ടാകുമ്പോള്‍ (അമിതധാര) പ്രവർത്തിക്കുന്നതിനായി ഒരു ദ്വിലോഹ ദണ്ഡ്‌ ഉണ്ട്‌. കൂടുതൽ ധാര കടന്നു പോകുമ്പോള്‍ (ഏകദേശം ആദ്യമുള്ളതിനെക്കാള്‍ 10 ശതമാനം കൂടുതൽ) ഈ ദണ്ഡ്‌ ഒരുവശത്തേക്ക്‌ വളഞ്ഞ്‌ വൈദ്യുത പ്രവാഹം നിലയ്‌ക്കുകയും ട്രിപ്പ്‌ മെക്കാനിസം പ്രവർത്തിച്ച്‌ എം.സി.ബി.-യുടെ സ്വിച്ച്‌ ഓഫ്‌ സ്ഥാനത്തേക്ക്‌ നീങ്ങുകയും ചെയ്യുന്നു. ഓവർ ലോഡിൽ എം.സി.ബി. അല്‌പം സമയമെടുത്താണ്‌ ട്രിപ്പാകുന്നത്‌. എന്നാൽ ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാകുമ്പോള്‍ ഭീമമായ വിദ്യുദ്‌ധാര അതിദ്രുതം പ്രവഹിക്കും. ഈ സാഹചര്യത്തിൽ ഞൊടിയിടയിൽ പ്രവർത്തിക്കുന്നതിനായി ഒരു ചാലകച്ചുരുള്‍ അതായത്‌ സോളിനോയിഡ്‌ ഘടിപ്പിച്ച ക്രമീകരണം പ്രതികരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ധാരാവർധന സോളിനോയിഡിൽ ഒരു വലിയ വോള്‍ട്ടത ഉണ്ടാക്കുകയും ഇത്‌ ട്രിപ്പ്‌ മെക്കാനിസത്തെ പ്രവർത്തിപ്പിച്ച്‌ വൈദ്യുതപ്രവാഹത്തെ വിച്ഛേദിക്കുകയും ചെയ്യുന്നു. ഒരു എം.സി.ബി. തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ധാരാശേഷി, വോള്‍ട്ടത, ടൈപ്പ്‌, പ്രാട്ടക്ഷന്‍ ധാര (കിലോ ആമ്പിയറിൽ kA) എന്നിങ്ങനെയുള്ളവ പരിഗണിക്കേണ്ടതുണ്ട്‌.  

[[ചിത്രം:Vol4p297_Earth Leakage Circuit Breaker.jpg|thumb|]]
ഇ.എൽ.സി.ബി. (E.L.C.B.). മനുഷ്യരോ മറ്റെന്തെങ്കിലും വസ്‌തുക്കളോ വൈദ്യുത വാഹിയിൽ സ്‌പർശിക്കാനിടയായാൽ വൈദ്യുത പ്രവാഹം താനേ വിച്ഛേദിക്കപ്പെട്ട്‌ സംരക്ഷിക്കുന്ന ഉപകരണമാണിത്‌. എർത്ത്‌ ലീക്കേജ്‌ സർക്യൂട്ട്‌ ബ്രക്കർ (Earth Leakage Circuit Breaker) എന്നതിന്റെ ചുരുക്കപ്പേരാണിത്‌. വയറിങ്ങിലെ തകരാറ്‌, അപര്യാപ്‌തമായ രോധനം, ഉപകരണങ്ങളെ ശരിയായ രീതിയിലല്ലാതെ സപ്ലൈയുമായി ബന്ധിപ്പിക്കുക തുടങ്ങിയ കാരണങ്ങള്‍കൊണ്ട്‌ നമ്മള്‍ നല്‌കാത്ത പാതയിലൂടെ  ഉദാഹരണമായി മനുഷ്യശരീരം, ഉപകരണങ്ങളുടെ ബോഡി, നനവുള്ള പ്രതലം-വൈദ്യുതി ഭൂമിയിലേക്ക്‌ പ്രവഹിക്കുന്നതിനെയാണ്‌ ലീക്കേജ്‌ ധാര എന്ന്‌ വിളിക്കുന്നത്‌. വൈദ്യുത അപായത്തിലും ഒരു ലീക്കേജ്‌ ധാരയാണ്‌ ഉണ്ടാകുന്നത്‌. അബദ്ധവശാൽ വൈദ്യുതവാഹിയിലോ മറ്റോ സ്‌പർശിക്കാന്‍ ഇടയായാലും വൈദ്യുതാഘാതമുണ്ടാകാതെ, സംരക്ഷിക്കുവാന്‍ ഇ.എൽ.സി.ബി.-ക്ക്‌ കഴിയും. ലീക്കേജ്‌ ധാര കണ്ടെത്തി, ഉപകരണങ്ങളുടെ നാശവും ആളപായവും ഒഴിവാക്കുന്നതാണ്‌ ഈ ഉപകരണം. സാധാരണ മനുഷ്യശരീരത്തിലൂടെ (ഹൃദയപാതയിലല്ലാതെ) മാരകമല്ലാത്ത രീതിയിൽ പരമാവധി 30 മില്ലി ആമ്പിയർ വിദ്യുദ്‌ധാര കടന്നു പോകാം; വീടുകളിൽ, മെയിന്‍ സ്വിച്ച്‌ കഴിഞ്ഞ്‌ ഇ.എൽ.സി.ബി. ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ലീക്കേജ്‌ ധാര കണ്ടെത്തി ഉപകരണങ്ങളെ സംരക്ഷിക്കാനാകും.

14:00, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്‌ട്രിക്‌ ഫ്യൂസ്‌

Electric fuse

വൈദ്യുത പരിപഥത്തിൽകൂടിയുണ്ടാകുന്ന വിദ്യുദ്‌ധാരയുടെ അളവ്‌ ക്രമാതീതമാകുമ്പോള്‍ പരിപഥത്തോടു ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ക്ക്‌ സംഭവിച്ചേക്കാവുന്ന കേടുപാടുകളിൽനിന്ന്‌ രക്ഷിക്കത്തക്കവിധത്തിൽ പരിപഥത്തിൽക്കൂടിയുള്ള വിദ്യുത്‌പ്രവാഹത്തെ തടസ്സപ്പെടുത്തുവാനുള്ള സംവിധാനം. ഇതിന്‌ സാധാരണയായി ഉപയോഗപ്പെടുത്തുന്നത്‌ കുറഞ്ഞ ദ്രവണാങ്കമുള്ള സങ്കരലോഹനിർമിതമായ ഒരു ലോലതന്തുവാണ്‌. പ്രതിഷ്‌ഠാപനങ്ങളിലെ സാധാരണ ഫ്യൂസുകളിൽ മേല്‌പറഞ്ഞതരത്തിലുള്ള ലോലതന്തുവും എലിമെന്റിനെ ആവരണം ചെയ്യത്തക്കവിധത്തിൽ ഒരു രോധക കവചവും എലിമെന്റിനെ പരിപഥത്തോടു ശ്രണിയിൽ ബന്ധിക്കുന്നതിന്‌ പറ്റിയതരത്തിൽ രണ്ട്‌ ലോഹാഗ്രങ്ങളും ഉണ്ടായിരിക്കും. എലിമെന്റിൽക്കൂടിയുള്ള വിദ്യുദ്‌ധാരയുടെ പ്രവാഹനിരക്ക്‌ വൈദ്യുതിമൂല്യത്തിന്‌ തുല്യമോ അതിലും കുറവോ ആയിരിക്കുമ്പോള്‍ എലിമെന്റിന്റെ പ്രതിരോധത്തിൽ ഈ ധാരാപ്രവാഹംമൂലം ഉത്‌പാദിപ്പിക്കപ്പെടുന്ന താപം, അതിനെ ഉരുക്കത്തക്ക അളവിലുണ്ടായിരിക്കുകയില്ല; എന്നാൽ, ധാരയുടെ അളവ്‌ ക്രമാതീതമാകുമ്പോള്‍, ഉണ്ടാകുന്ന താപത്താൽ എലിമെന്റ്‌ ഉരുകുകയും അങ്ങനെ പരിപഥത്തിലൂടെയുള്ള വൈദ്യുതി രോധിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ഫ്യൂസ്‌ എലിമെന്റുകളുപയോഗിച്ച്‌ പരിപഥത്തെ വീണ്ടും പ്രവർത്തനക്ഷമമാക്കാം.

വീടുകളിലെ വൈദ്യുതപ്രതിഷ്‌ഠാപനങ്ങളെ സംരക്ഷിക്കുന്നതിന്‌ പലതരത്തിലുള്ള ഫ്യൂസുകളുണ്ട്‌. ഫ്യൂസുകളുടെ സ്ഥാനത്തിന്‌ അനുയോജ്യമായ നിരക്കിലുള്ള എലിമെന്റുകളാണ്‌ ബന്ധിക്കാറുള്ളത്‌. ഇതിനുവേണ്ടി പല പ്രവാഹനിരക്കിൽ വൈദ്യുതി കടത്തിവിടുന്ന ഫ്യൂസ്‌ എലിമെന്റുകള്‍ ലഭ്യമാണ്‌. ഉദാഹരണമായി ഒരു പരിപഥഫ്യൂസിൽ (circuit fuse) അഞ്ച്‌ ആമ്പിയർ ശേഷിയുള്ള എലിമെന്റ്‌ ബന്ധിക്കുമ്പോള്‍, ലൈനിന്റെ തുടക്കത്തിലുള്ള ഏരിയൽഫ്യൂസിലെ (aerial fuse) എലിമെന്റിന്റെ നിരക്ക്‌ 15 ആമ്പിയർ ആയിരിക്കും. അങ്ങനെ ഓരോ പരിപഥത്തിലും വരാവുന്ന ധാരയുടെ അളവിനെയും അതിലുണ്ടാകാവുന്ന പ്രാത്‌കർഷ(upsurge)ങ്ങളെയും കണക്കിലെടുത്താണ്‌ ഫ്യൂസിന്റെ ശേഷി നിർണയിക്കുന്നത്‌.

തടസ്സപ്പെടുത്തേണ്ട ധാരയുടെ അളവ്‌, അതിനുവേണ്ടിവരുന്ന സമയം, പ്രതിഷ്‌ഠിക്കുന്ന സ്ഥലം എന്നിവ കണക്കിലെടുത്ത്‌ ഫ്യൂസുകളെ പല ആകൃതിയിലും വലുപ്പത്തിലും നിർമിച്ചിരിക്കുന്നു; പക്ഷേ എല്ലാത്തിന്റെയും അടിസ്ഥാനതത്ത്വം ഒന്നുതന്നെയാണ്‌.

കാർട്രിഡ്‌ജ്‌ഫ്യൂസ്‌. സാധാരണയായി അധിക വിദ്യുദ്‌ധാര വഹിക്കുന്ന വിദ്യുത്‌പരിപഥങ്ങളുള്ള വ്യാവസായികപ്രതിഷ്‌ഠാപനങ്ങളിലെ (industrial installations) വൈദ്യുതമോട്ടോറുകള്‍ പ്രവർത്തിച്ചുതുടങ്ങുന്നതിനുള്ള പരിപഥങ്ങളിൽ കാർട്രിഡ്‌ജ്‌ ഫ്യൂസുകളാണ്‌ ഉപയോഗിക്കാറുള്ളത്‌. ഇതിൽ എലിമെന്റിനെ വൃത്തസ്‌തംഭാകൃതിയിലുള്ള ഒരു രോധക കവചത്തിന്റെ രണ്ടറ്റത്തും ഉറപ്പിച്ചിട്ടുള്ള ലോഹാഗ്രങ്ങള്‍ക്കിടയിലായി ബന്ധിച്ചിരിക്കുന്നു. ഫ്യൂസ്‌എലിമെന്റിനെ പൂർണമായും ആവരണം ചെയ്‌ത്‌ അഗ്നിരോധനശക്തിയുള്ള ഒരു കുഴലുള്ളതിനാൽ, അധികവോള്‍ട്ടതയിൽ പ്രവർത്തിക്കുമ്പോള്‍ ഫ്യൂസ്‌ എലിമെന്റ്‌ പെട്ടെന്ന്‌ ഉരുകിയാലും അതുപൊട്ടിത്തെറിച്ച്‌ അപകടം ഉണ്ടാകുന്നില്ല. മിനിയേച്ചർ ഫ്യൂസ്‌. സൂക്ഷ്‌മതരങ്ങളായ ഇലക്‌ട്രാണികോപകരണങ്ങളെയും സാധാരണ മോട്ടോർവാഹനങ്ങളിലെ വൈദ്യുതപരിപഥങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനുപയോഗിക്കുന്നത്‌ മിനിയേച്ചർ ഫ്യൂസുകളാണ്‌. ഒരു സ്‌ഫടികക്കുഴലിലായിരിക്കും ഇതിലെ രോധകകവചം. കുഴലിന്റെ രണ്ട്‌ അഗ്രങ്ങളിലും തൊപ്പിയുടെ ആകൃതിയിൽ വച്ചിരിക്കുന്ന ലോഹസമ്പർക്കകങ്ങള്‍ക്കിടയിലായിട്ടാണ്‌ ഫ്യൂസ്‌ എലിമെന്റിനെ ബന്ധിപ്പിച്ചിരിക്കുന്നത്‌. എച്ച്‌.ആർ.സി. (HRC) ഫ്യൂസ്‌. ഹൈ റപ്‌ച്ചറിങ്‌ കപ്പാസിറ്റി (High Rupturing Capacity) ഫ്യൂസുകള്‍ താരതമ്യേന കൂടിയ അളവിലുള്ള വൈദ്യുതി വഹിക്കുന്ന പരിപഥങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉപയോഗപ്പെടുത്തുന്നവയാണ്‌. കാർട്രിഡ്‌ജ്‌ ഫ്യൂസിന്റെ പരിഷ്‌കരിച്ച പതിപ്പായി ഇതിനെ കണക്കാക്കാം. ഈ ഫ്യൂസുകള്‍ 21250 ആമ്പിയർ റേറ്റിങ്ങിൽ വരെ ലഭ്യമാണ്‌. ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാകുമ്പോള്‍ ഫ്യൂസ്‌ വയർ എരിഞ്ഞ്‌ വിദ്യുദ്‌ ആർക്കും അമിതമായ താപവും മർദവും ഉണ്ടാകുന്നു. ഈ ആർക്കും മറ്റും ശമിപ്പിക്കുന്നതിനായി, ഫ്യൂസിന്റെ സ്‌ഫടികക്കൂടിനുള്ളിൽ സിലിക്കയുടെയും ക്വാർട്‌സിന്റെയും തരികള്‍ നിറച്ചിരിക്കും. ഈ രൂപകല്‌പന കുറച്ചുകൂടി സുരക്ഷിതമായി ലഘുപരിപഥങ്ങളെ നേരിടാന്‍ കഴിയുന്നതുകൊണ്ടാണ്‌ ഹൈ റപ്‌ച്ചറിങ്‌ എന്ന പേര്‌ നൽകിയിരിക്കുന്നത്‌. ഫ്യൂസ്‌ ഒരിക്കൽ പ്രവർത്തിച്ചു കഴിഞ്ഞാൽ മാറ്റി മറ്റൊന്ന്‌ സ്ഥാപിക്കണം.

എം.സി.ബി. (MCB). ഒരു നിശ്ചിത ധാരയിൽ കൂടുകയോ (ഓവർ ലോഡ്‌) ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാവുകയോ ചെയ്‌താൽ ഉടന്‍, താനേ വൈദ്യുത സപ്ലൈ വിടുവിച്ച്‌ ഉപകരണങ്ങളെയും വയറിങ്ങിനെയും സംരക്ഷിക്കുന്ന ഉപകരണമാണ്‌ എം.സി.ബി. അഥവാ മിനിയേച്ചർ സർക്യൂട്ട്‌ ബ്രക്കർ. വൈദ്യുതി സബ്‌സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന സർക്യൂട്ട്‌ ബ്രക്കറുകളുടെ ചെറിയ പതിപ്പാണിത്‌. കിറ്റ്‌-ക്യാറ്റ്‌ ഫ്യൂസും കാർട്രിഡ്‌ജ്‌ ഫ്യൂസുകളും ആവശ്യമുള്ള ധാരയുടെ പകുതിയിലേറെ വന്നാൽ മാത്രമേ പ്രതികരിക്കുകയുള്ളൂ. കുറഞ്ഞ ധാര, അധിക ധാര, ഷോർട്ട്‌ സർക്യൂട്ട്‌ ഇവ കൃത്യമായി തിരിച്ചറിഞ്ഞ്‌ വേണ്ടതു ചെയ്യാന്‍ കഴിയുന്നതാണ്‌ നല്ല സംരക്ഷണ ഉപകരണം. കുറഞ്ഞ ധാരയിൽ പ്രതികരിക്കാതിരിക്കുകയും വേണം. ബാക്കി രണ്ടു സാഹചര്യത്തിലും സപ്ലൈ വിച്ഛേദിക്കണം. ഇത്‌ പ്രാവർത്തികമാക്കാന്‍ എം.സി.ബി.-ക്കു കഴിയുന്നു. അധികധാരയോ ഷോർട്ട്‌ സർക്യൂട്ടോ ഉണ്ടായാൽ വൈദ്യുത സപ്ലൈയിൽനിന്ന്‌ ഉപകരണങ്ങളെയും മറ്റും താനേ വിടുവിച്ച്‌ (അതായത്‌ ട്രിപ്പ്‌ (trip) ആയി) സംരക്ഷിക്കുന്നു. എം.സി.ബി.-യെ ട്രിപ്പായ സ്വിച്ചിട്ട്‌ വീണ്ടും പ്രവർത്തിപ്പിക്കാം. ഏതെങ്കിലും കാരണവശാൽ പരിപഥത്തിലോ ബന്ധിപ്പിച്ചിരിക്കുന്ന മറ്റുപകരണങ്ങളിലോ തകരാർ നിലനിന്നാൽ എം.സി.ബി. വീണ്ടും ട്രിപ്പ്‌ ആകും. കേടുപാടുകള്‍ പരിഹരിച്ചാൽ വീണ്ടും സുഗമമായി പ്രവർത്തിക്കുന്നതാണ്‌.

എം.സി.ബി.-യിൽ രണ്ട്‌ ക്രമീകരണങ്ങളുണ്ട്‌. ഒന്ന്‌, ഓവർ ലോഡുണ്ടാകുമ്പോള്‍ (അമിതധാര) പ്രവർത്തിക്കുന്നതിനായി ഒരു ദ്വിലോഹ ദണ്ഡ്‌ ഉണ്ട്‌. കൂടുതൽ ധാര കടന്നു പോകുമ്പോള്‍ (ഏകദേശം ആദ്യമുള്ളതിനെക്കാള്‍ 10 ശതമാനം കൂടുതൽ) ഈ ദണ്ഡ്‌ ഒരുവശത്തേക്ക്‌ വളഞ്ഞ്‌ വൈദ്യുത പ്രവാഹം നിലയ്‌ക്കുകയും ട്രിപ്പ്‌ മെക്കാനിസം പ്രവർത്തിച്ച്‌ എം.സി.ബി.-യുടെ സ്വിച്ച്‌ ഓഫ്‌ സ്ഥാനത്തേക്ക്‌ നീങ്ങുകയും ചെയ്യുന്നു. ഓവർ ലോഡിൽ എം.സി.ബി. അല്‌പം സമയമെടുത്താണ്‌ ട്രിപ്പാകുന്നത്‌. എന്നാൽ ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാകുമ്പോള്‍ ഭീമമായ വിദ്യുദ്‌ധാര അതിദ്രുതം പ്രവഹിക്കും. ഈ സാഹചര്യത്തിൽ ഞൊടിയിടയിൽ പ്രവർത്തിക്കുന്നതിനായി ഒരു ചാലകച്ചുരുള്‍ അതായത്‌ സോളിനോയിഡ്‌ ഘടിപ്പിച്ച ക്രമീകരണം പ്രതികരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ധാരാവർധന സോളിനോയിഡിൽ ഒരു വലിയ വോള്‍ട്ടത ഉണ്ടാക്കുകയും ഇത്‌ ട്രിപ്പ്‌ മെക്കാനിസത്തെ പ്രവർത്തിപ്പിച്ച്‌ വൈദ്യുതപ്രവാഹത്തെ വിച്ഛേദിക്കുകയും ചെയ്യുന്നു. ഒരു എം.സി.ബി. തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ധാരാശേഷി, വോള്‍ട്ടത, ടൈപ്പ്‌, പ്രാട്ടക്ഷന്‍ ധാര (കിലോ ആമ്പിയറിൽ kA) എന്നിങ്ങനെയുള്ളവ പരിഗണിക്കേണ്ടതുണ്ട്‌.

ഇ.എൽ.സി.ബി. (E.L.C.B.). മനുഷ്യരോ മറ്റെന്തെങ്കിലും വസ്‌തുക്കളോ വൈദ്യുത വാഹിയിൽ സ്‌പർശിക്കാനിടയായാൽ വൈദ്യുത പ്രവാഹം താനേ വിച്ഛേദിക്കപ്പെട്ട്‌ സംരക്ഷിക്കുന്ന ഉപകരണമാണിത്‌. എർത്ത്‌ ലീക്കേജ്‌ സർക്യൂട്ട്‌ ബ്രക്കർ (Earth Leakage Circuit Breaker) എന്നതിന്റെ ചുരുക്കപ്പേരാണിത്‌. വയറിങ്ങിലെ തകരാറ്‌, അപര്യാപ്‌തമായ രോധനം, ഉപകരണങ്ങളെ ശരിയായ രീതിയിലല്ലാതെ സപ്ലൈയുമായി ബന്ധിപ്പിക്കുക തുടങ്ങിയ കാരണങ്ങള്‍കൊണ്ട്‌ നമ്മള്‍ നല്‌കാത്ത പാതയിലൂടെ ഉദാഹരണമായി മനുഷ്യശരീരം, ഉപകരണങ്ങളുടെ ബോഡി, നനവുള്ള പ്രതലം-വൈദ്യുതി ഭൂമിയിലേക്ക്‌ പ്രവഹിക്കുന്നതിനെയാണ്‌ ലീക്കേജ്‌ ധാര എന്ന്‌ വിളിക്കുന്നത്‌. വൈദ്യുത അപായത്തിലും ഒരു ലീക്കേജ്‌ ധാരയാണ്‌ ഉണ്ടാകുന്നത്‌. അബദ്ധവശാൽ വൈദ്യുതവാഹിയിലോ മറ്റോ സ്‌പർശിക്കാന്‍ ഇടയായാലും വൈദ്യുതാഘാതമുണ്ടാകാതെ, സംരക്ഷിക്കുവാന്‍ ഇ.എൽ.സി.ബി.-ക്ക്‌ കഴിയും. ലീക്കേജ്‌ ധാര കണ്ടെത്തി, ഉപകരണങ്ങളുടെ നാശവും ആളപായവും ഒഴിവാക്കുന്നതാണ്‌ ഈ ഉപകരണം. സാധാരണ മനുഷ്യശരീരത്തിലൂടെ (ഹൃദയപാതയിലല്ലാതെ) മാരകമല്ലാത്ത രീതിയിൽ പരമാവധി 30 മില്ലി ആമ്പിയർ വിദ്യുദ്‌ധാര കടന്നു പോകാം; വീടുകളിൽ, മെയിന്‍ സ്വിച്ച്‌ കഴിഞ്ഞ്‌ ഇ.എൽ.സി.ബി. ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ലീക്കേജ്‌ ധാര കണ്ടെത്തി ഉപകരണങ്ങളെ സംരക്ഷിക്കാനാകും.

ട്രിപ്പ്‌ ആയിക്കഴിഞ്ഞാൽ ഇ.എൽ.സി.ബി.-യിലെ ബട്ടണ്‍ അമർത്തി വീണ്ടും ഇ.എൽ.സി.ബി.-യെ പ്രവർത്തനസജ്ജമാക്കാം. തകരാറ്‌ പരിഹരിച്ച ശേഷമേ പ്രവർത്തിക്കുകയുള്ളൂവെന്ന്‌ മാത്രം.

(പി.കെ. മൂർത്തി; ഡോ. ബി. പ്രംലെറ്റ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍