This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്റ്റ്രാകോഡെർമൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓസ്റ്റ്രാകോഡെർമൈ == == Ostracoderm == കട്ടിയുള്ള അസ്ഥിഫലകങ്ങളോ ശല്‌ക...)
(ഓസ്റ്റ്രാകോഡെർമൈ)
വരി 1: വരി 1:
-
== ഓസ്റ്റ്രാകോഡെർമൈ ==
+
== ഓസ്റ്റ്രാകോഡെര്‍മൈ ==
-
 
+
== Ostracoderm ==
== Ostracoderm ==

09:59, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓസ്റ്റ്രാകോഡെര്‍മൈ

Ostracoderm

കട്ടിയുള്ള അസ്ഥിഫലകങ്ങളോ ശല്‌ക്കങ്ങളോ കൊണ്ട്‌ ആവൃതമായ ശരീരത്തോടുകൂടിയ മത്സ്യങ്ങളുടെ ഒരു വിഭാഗം. "മത്സ്യയുഗം' (Age of Fishes)എന്നറിയപ്പെട്ടിരുന്ന ഡെവോണിയന്‍ കാലഘട്ടത്തിലാണ്‌ (ഉ. 36 കോടി വർഷംമുമ്പ്‌) ഇവ ജീവിച്ചിരുന്നത്‌. ഓസ്റ്റ്രാകോണ്‍ (ostracon: shell),ഡെർമ (derma: skin)എന്നീ ഗ്രീക്‌ പദങ്ങളിൽനിന്നാണ്‌ "ഒസ്റ്റ്രാകോഡെർമൈ'യുടെ നിഷ്‌പത്തി. ബഹുഭുജാകൃതിയുള്ള അസ്ഥിഫലകങ്ങള്‍ യോജിച്ച്‌ മൂന്നോ, നാലോ, അഞ്ചോ കോണുകളുള്ള ഒരു പെട്ടിയുണ്ടാകുന്നു. മത്സ്യത്തിന്റെ ശരീരാവരണമായി വർത്തിച്ചിരുന്നത്‌ ഈ പെട്ടിയാണ്‌. പുരാതനസമുദ്രങ്ങളായിരുന്നു ഈ മത്സ്യങ്ങളുടെ വാസരംഗങ്ങള്‍. ഈ വിഭാഗത്തിലെ മാതൃകാജീനസ്‌ ഓസ്റ്റ്രഷിയണ്‍ എന്നറിയപ്പെടുന്നു.

കെഫലാസ്‌പിഡ, അനാസ്‌പിഡ, സീലോലെപിഡ, റ്റീറാസ്‌പിഡ എന്നീ മത്സ്യവിഭാഗങ്ങളെ ഒരുമിച്ചുചേർത്ത്‌ രൂപംകൊടുത്ത ഒസ്റ്റ്രാകോഡെർമൈയ്‌ക്ക്‌ ഒരു ഉപവർഗത്തിന്റെ സ്ഥാനം നല്‌കുന്ന ജന്തുശാസ്‌ത്രജ്ഞർ കുറവല്ല. ഹനുക്കളില്ലാത്ത (jawless)ഈ മത്സ്യങ്ങള്‍ക്കെല്ലാം അസ്ഥിനിർമിതമായ ഒരു ബാഹ്യാവരണവും, ആന്തരകർണത്തിനുള്ളിൽ രണ്ട്‌ സെമി-സെർക്കുലർ കനാലുകളും ഉണ്ടായിരുന്നു. ഒസ്റ്റ്രാകോഡെർമുകളിൽ ഒന്നിൽപ്പോലും ശ്രാണീപത്രങ്ങള്‍ കാണപ്പെട്ടിരുന്നില്ല; ഭുജ"പത്ര'മാകട്ടെ കെഫലാസ്‌പിഡുകളിലും അനാസ്‌പിഡുകളിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒസ്റ്റ്രാകോഡെർമുകള്‍ ഡെവോണിയന്‍ കാലഘട്ടത്തെ അതിജീവിച്ചതായി കരുതാന്‍ നിർവാഹമില്ല. ഒസ്റ്റ്രാകോഡേം, "സ്റ്റോക്കി'ൽനിന്ന്‌ ഉരുത്തിരിഞ്ഞുവന്നവയാണ്‌ ലാംപ്‌റേകളും ഹാഗ്‌ഫിഷുകളും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍