This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐൽഷെമിയൂസ്‌, ലൂയി മൈക്കൽ (1864 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eilshemius, Louis Michel)
(Eilshemius, Louis Michel)
വരി 4: വരി 4:
== Eilshemius, Louis Michel ==
== Eilshemius, Louis Michel ==
-
[[ചിത്രം:Vol5p545_Elishemius, Louis Michel.jpg|thumb|]]
+
[[ചിത്രം:Vol5p545_Elishemius, Louis Michel.jpg|thumb|ലൂയി മൈക്കൽ ഐൽഷെമിയൂസ്‌]]
അമേരിക്കന്‍ ചിത്രകാരന്‍. ഡച്ചുവംശജനായ ഐൽഷെമിയൂസ്‌ 1864-ൽ ന്യൂേയാർക്കിൽ ജനിച്ചു. ജനീവ, ഡ്രസ്‌ഡന്‍ എന്നിവിടങ്ങളിൽ സാമാന്യ വിദ്യാഭ്യാസത്തിനുശേഷം 1881-ൽ യു.എസ്സിൽവന്ന്‌, കോർണൽ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന്‌ അക്കൗണ്ടന്‍സി, കൃഷിശാസ്‌ത്രം എന്നിവയിൽ ഉപരിപഠനം നടത്തി. പക്ഷേ ഇദ്ദേഹത്തിന്റെ ശ്രദ്ധ ചിത്രകലയിലേക്കു തിരിയുകയാണുണ്ടായത്‌. 1884-ൽ ന്യൂയോർക്കിലെ ആർട്ട്‌ സ്റ്റുഡന്റ്‌സ്‌ ലീഗിലും 1886-ൽ പാരിസിലെ ജൂലിയന്‍ അക്കാദമിയിലും ചേർന്ന്‌ ചിത്രരചന അഭ്യസിച്ചു. പാരിസിൽ വില്യം ബുഗേറിയു(William Bougu-ereau)യുടെ കീഴിലാണ്‌ ചിത്രരചനയുടെ സാങ്കേതിക കാര്യങ്ങള്‍ പഠിച്ചത്‌. ആദ്യകാലരചനകള്‍ ഇംപ്രഷനിസ്റ്റിക്‌ വിഭാഗത്തിൽപ്പെട്ടവയാണ്‌. പില്‌ക്കാലത്ത്‌ അതിന്‌ മാറ്റമുണ്ടായി. 1908-ൽ ഇദ്ദേഹം പ്രസിദ്ധ ചിത്രകാരനായ ആൽബെർട്ട്‌ പിന്‍ക്‌ഹാം റൈഡറുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സ്വാധീനത്തിൽ കലാസൃഷ്‌ടികള്‍ നടത്തുകയും ചെയ്‌തു. 20 വർഷത്തോളം ലോകമൊട്ടാകെ സഞ്ചരിച്ചു. ഈ യാത്രയിലെ അനുഭവങ്ങള്‍ തന്റെ രചനകള്‍ക്ക്‌ വിഷയീഭവിപ്പിച്ചു.

1917-ലെ പ്രദർശനത്തിൽ മാർസൽ ഡുക്കാമ്പ്‌ തുടങ്ങിയ അമേരിക്കന്‍ ചിത്രകാരന്മാരുടെ പ്രശംസയ്‌ക്ക്‌ വിധേയനാവുന്നതുവരെ ഐൽഷെമിയൂസിന്‌ അംഗീകാരം ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ രചനകളിൽപ്പെട്ട ഭൂദൃശ്യങ്ങളും ചന്ദ്രപ്രകാശിത നഗരദൃശ്യങ്ങളും അറിയപ്പെടാതെ കിടന്നു. ന്യൂയോർക്ക്‌ അറ്റ്‌ നൈറ്റ്‌ (1917) ഇതിനുദാഹരണമാണ്‌. 1915-ൽ വരയ്‌ക്കപ്പെട്ട ജലസി എന്ന ചിത്രം അത്യുന്നത നിലവാരമുള്ള കലാസൃഷ്‌ടിയായി കരുതപ്പെടുന്നു. 1899-ൽ രചിച്ച ആഫ്‌റ്റർ നൂണ്‍ വിന്‍ഡ്‌ എന്ന ചിത്രത്തിലെ വിഷയം നഗ്നരായ സ്‌ത്രീകള്‍ ഭൂദൃശ്യത്തിലൂടെ സ്വപ്‌നലോകത്തിൽ സഞ്ചരിക്കുന്നതാണ്‌. 1941-ൽ ന്യൂയോർക്കിൽ ഇദ്ദേഹം നിര്യാതനായി.

04:04, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐൽഷെമിയൂസ്‌, ലൂയി മൈക്കൽ (1864 - 1941)

Eilshemius, Louis Michel

ലൂയി മൈക്കൽ ഐൽഷെമിയൂസ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍