This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുരുതി == ഭദ്രകാളിയുടെയും മറ്റും ക്ഷുദ്രദേവതകളുടെയും ദേവാല...)
(കുരുതി)
വരി 2: വരി 2:
== കുരുതി ==
== കുരുതി ==
-
ഭദ്രകാളിയുടെയും മറ്റും ക്ഷുദ്രദേവതകളുടെയും ദേവാലയങ്ങളിൽ നടത്തിവരാറുള്ള ഒരു ചടങ്ങ്‌. ഗുരുതി, ഗുരുസി എന്നീ പേരിലും അറിയപ്പെടുന്നു. മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ വെള്ളത്തിൽ കലക്കിയ കടും രക്തനിറത്തിലുള്ള കൂട്ടാണ്‌ ഇതിനുപയോഗിക്കുന്നത്‌. ഈ കൂട്ടിനെയും "കുരുതി' എന്നു പറയാറുണ്ട്‌. കുരുതി രക്തത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പ്രാചീനകാലങ്ങളിൽ ഭഗവതിദേവാലയങ്ങളിൽ ജന്തുബലി നിലവിലിരുന്നു. കോഴി, ആട്‌ മുതലായ ജന്തുക്കളെ ദേവീപ്രീതിക്കായി കുരുതികഴിച്ചിരുന്നു. കാലക്രമേണ ജന്തുക്കളുടെ സ്ഥാനം മുന്‍പറഞ്ഞ കൂട്ട്‌ ഏറ്റെടുത്തു. ഇന്നും ഉത്തരഭാരതത്തിൽ ചില സ്ഥലങ്ങളിലും (റാഞ്ചിക്കടുത്തുള്ള "ഛിന്നമസ്‌താ ദേവീ' ക്ഷേത്രത്തിലും കൊൽക്കൊത്തയിലെ "കാളീ'ക്ഷേത്രത്തിലും മറ്റും) നേപ്പാളിലും ജന്തുക്കളുടെ കുരുതി നിലവിലുണ്ട്‌. കരിക്ക്‌, കുമ്പളങ്ങ എന്നിവയും കുരുതിക്ക്‌ ഉപയോഗിക്കുന്നു.
+
ഭദ്രകാളിയുടെയും മറ്റും ക്ഷുദ്രദേവതകളുടെയും ദേവാലയങ്ങളില്‍  നടത്തിവരാറുള്ള ഒരു ചടങ്ങ്‌. ഗുരുതി, ഗുരുസി എന്നീ പേരിലും അറിയപ്പെടുന്നു. മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത്‌ വെള്ളത്തില്‍  കലക്കിയ കടും രക്തനിറത്തിലുള്ള കൂട്ടാണ്‌ ഇതിനുപയോഗിക്കുന്നത്‌. ഈ കൂട്ടിനെയും "കുരുതി' എന്നു പറയാറുണ്ട്‌. കുരുതി രക്തത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പ്രാചീനകാലങ്ങളില്‍  ഭഗവതിദേവാലയങ്ങളില്‍  ജന്തുബലി നിലവിലിരുന്നു. കോഴി, ആട്‌ മുതലായ ജന്തുക്കളെ ദേവീപ്രീതിക്കായി കുരുതികഴിച്ചിരുന്നു. കാലക്രമേണ ജന്തുക്കളുടെ സ്ഥാനം മുന്‍പറഞ്ഞ കൂട്ട്‌ ഏറ്റെടുത്തു. ഇന്നും ഉത്തരഭാരതത്തില്‍  ചില സ്ഥലങ്ങളിലും (റാഞ്ചിക്കടുത്തുള്ള "ഛിന്നമസ്‌താ ദേവീ' ക്ഷേത്രത്തിലും കൊല്‍ ക്കൊത്തയിലെ "കാളീ'ക്ഷേത്രത്തിലും മറ്റും) നേപ്പാളിലും ജന്തുക്കളുടെ കുരുതി നിലവിലുണ്ട്‌. കരിക്ക്‌, കുമ്പളങ്ങ എന്നിവയും കുരുതിക്ക്‌ ഉപയോഗിക്കുന്നു.
-
ദേവി രക്തബീജവധത്തിനായി ഭദ്രകാളിയുടെ രൂപംപൂണ്ട്‌ രക്തബീജനെ തന്റെ നീട്ടിപ്പരത്തിയ നാക്കിൽ കിടത്തി വധിച്ചുവെന്നും ഒരുതുള്ളിപോലും ഭൂമിയിൽ വീഴാതെ അവന്റെ രക്തം മുഴുവന്‍ പാനം ചെയ്‌തുവെന്നും ദേവീമാഹാത്മ്യത്തിൽ പറയുന്നു. അങ്ങനെ ഭദ്രകാളി രക്തപ്രിയയായി.  "യക്ഷാനുരൂപോബലി' (യക്ഷനു യോഗ്യമായതാവണം അവനു നല്‌കുന്ന ബലിയും) എന്നാണ്‌ ന്യായം. "രുധിരപ്രിയം തർപ്പയിഷ്യേഭ്രാതരം രുധിരേണവൈ' (ഞാന്‍ രക്തപ്രിയനായ അനുജനെ രക്തംകൊണ്ടു പ്രീതിപ്പെടുത്തും-ഭാഗവതം സപ്‌തമസ്‌കന്ധം) എന്നു ഹിരണ്യകശിപുവും പറയുന്നുണ്ട്‌. അങ്ങനെ രക്തപ്രിയരായ ഭദ്രകാളിയുടെയും ക്ഷുദ്രദേവതകളുടെയും പ്രീതിക്കായി "രക്തക്കുരുതി' അർപ്പിച്ചുതുടങ്ങി.
+
ദേവി രക്തബീജവധത്തിനായി ഭദ്രകാളിയുടെ രൂപംപൂണ്ട്‌ രക്തബീജനെ തന്റെ നീട്ടിപ്പരത്തിയ നാക്കില്‍  കിടത്തി വധിച്ചുവെന്നും ഒരുതുള്ളിപോലും ഭൂമിയില്‍  വീഴാതെ അവന്റെ രക്തം മുഴുവന്‍ പാനം ചെയ്‌തുവെന്നും ദേവീമാഹാത്മ്യത്തില്‍  പറയുന്നു. അങ്ങനെ ഭദ്രകാളി രക്തപ്രിയയായി.  "യക്ഷാനുരൂപോബലി' (യക്ഷനു യോഗ്യമായതാവണം അവനു നല്‌കുന്ന ബലിയും) എന്നാണ്‌ ന്യായം. "രുധിരപ്രിയം തര്‍പ്പയിഷ്യേഭ്രാതരം രുധിരേണവൈ' (ഞാന്‍ രക്തപ്രിയനായ അനുജനെ രക്തംകൊണ്ടു പ്രീതിപ്പെടുത്തും-ഭാഗവതം സപ്‌തമസ്‌കന്ധം) എന്നു ഹിരണ്യകശിപുവും പറയുന്നുണ്ട്‌. അങ്ങനെ രക്തപ്രിയരായ ഭദ്രകാളിയുടെയും ക്ഷുദ്രദേവതകളുടെയും പ്രീതിക്കായി "രക്തക്കുരുതി' അര്‍പ്പിച്ചുതുടങ്ങി.
-
ചൊണ്ണ, വെള്ളി നാളുകളിലാണ്‌ സാധാരണ ഭഗവതീക്ഷേത്രങ്ങളിൽ കുരുതി നടത്തുന്നത്‌. മറ്റു വിശേഷദിവസങ്ങളിലും ആഘോഷപൂർവം ഇതു നടത്തപ്പെടുന്നു. കേരളത്തിലെ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ മുതലായ ദേവീക്ഷേത്രങ്ങളിൽ കുരുതി സർവസാധാരണമാണ്‌. വീടുകളിൽ ആഭിചാരകർമങ്ങളുടെ അവസാനം ആഭിചാരദേവത (കൃത്യ)യുടെ പ്രീതിക്കായും കുരുതി നടത്താറുണ്ട്‌.
+
ചൊണ്ണ, വെള്ളി നാളുകളിലാണ്‌ സാധാരണ ഭഗവതീക്ഷേത്രങ്ങളില്‍  കുരുതി നടത്തുന്നത്‌. മറ്റു വിശേഷദിവസങ്ങളിലും ആഘോഷപൂര്‍വം ഇതു നടത്തപ്പെടുന്നു. കേരളത്തിലെ ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ മുതലായ ദേവീക്ഷേത്രങ്ങളില്‍  കുരുതി സര്‍വസാധാരണമാണ്‌. വീടുകളില്‍  ആഭിചാരകര്‍മങ്ങളുടെ അവസാനം ആഭിചാരദേവത (കൃത്യ)യുടെ പ്രീതിക്കായും കുരുതി നടത്താറുണ്ട്‌.
-
(പ്രാഫ. ആർ. വാസുദേവന്‍പോറ്റി)
+
(പ്രാഫ. ആര്‍. വാസുദേവന്‍പോറ്റി)

12:30, 2 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുരുതി

ഭദ്രകാളിയുടെയും മറ്റും ക്ഷുദ്രദേവതകളുടെയും ദേവാലയങ്ങളില്‍ നടത്തിവരാറുള്ള ഒരു ചടങ്ങ്‌. ഗുരുതി, ഗുരുസി എന്നീ പേരിലും അറിയപ്പെടുന്നു. മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത്‌ വെള്ളത്തില്‍ കലക്കിയ കടും രക്തനിറത്തിലുള്ള കൂട്ടാണ്‌ ഇതിനുപയോഗിക്കുന്നത്‌. ഈ കൂട്ടിനെയും "കുരുതി' എന്നു പറയാറുണ്ട്‌. കുരുതി രക്തത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പ്രാചീനകാലങ്ങളില്‍ ഭഗവതിദേവാലയങ്ങളില്‍ ജന്തുബലി നിലവിലിരുന്നു. കോഴി, ആട്‌ മുതലായ ജന്തുക്കളെ ദേവീപ്രീതിക്കായി കുരുതികഴിച്ചിരുന്നു. കാലക്രമേണ ജന്തുക്കളുടെ സ്ഥാനം മുന്‍പറഞ്ഞ കൂട്ട്‌ ഏറ്റെടുത്തു. ഇന്നും ഉത്തരഭാരതത്തില്‍ ചില സ്ഥലങ്ങളിലും (റാഞ്ചിക്കടുത്തുള്ള "ഛിന്നമസ്‌താ ദേവീ' ക്ഷേത്രത്തിലും കൊല്‍ ക്കൊത്തയിലെ "കാളീ'ക്ഷേത്രത്തിലും മറ്റും) നേപ്പാളിലും ജന്തുക്കളുടെ കുരുതി നിലവിലുണ്ട്‌. കരിക്ക്‌, കുമ്പളങ്ങ എന്നിവയും കുരുതിക്ക്‌ ഉപയോഗിക്കുന്നു.

ദേവി രക്തബീജവധത്തിനായി ഭദ്രകാളിയുടെ രൂപംപൂണ്ട്‌ രക്തബീജനെ തന്റെ നീട്ടിപ്പരത്തിയ നാക്കില്‍ കിടത്തി വധിച്ചുവെന്നും ഒരുതുള്ളിപോലും ഭൂമിയില്‍ വീഴാതെ അവന്റെ രക്തം മുഴുവന്‍ പാനം ചെയ്‌തുവെന്നും ദേവീമാഹാത്മ്യത്തില്‍ പറയുന്നു. അങ്ങനെ ഭദ്രകാളി രക്തപ്രിയയായി. "യക്ഷാനുരൂപോബലി' (യക്ഷനു യോഗ്യമായതാവണം അവനു നല്‌കുന്ന ബലിയും) എന്നാണ്‌ ന്യായം. "രുധിരപ്രിയം തര്‍പ്പയിഷ്യേഭ്രാതരം രുധിരേണവൈ' (ഞാന്‍ രക്തപ്രിയനായ അനുജനെ രക്തംകൊണ്ടു പ്രീതിപ്പെടുത്തും-ഭാഗവതം സപ്‌തമസ്‌കന്ധം) എന്നു ഹിരണ്യകശിപുവും പറയുന്നുണ്ട്‌. അങ്ങനെ രക്തപ്രിയരായ ഭദ്രകാളിയുടെയും ക്ഷുദ്രദേവതകളുടെയും പ്രീതിക്കായി "രക്തക്കുരുതി' അര്‍പ്പിച്ചുതുടങ്ങി.

ചൊണ്ണ, വെള്ളി നാളുകളിലാണ്‌ സാധാരണ ഭഗവതീക്ഷേത്രങ്ങളില്‍ കുരുതി നടത്തുന്നത്‌. മറ്റു വിശേഷദിവസങ്ങളിലും ആഘോഷപൂര്‍വം ഇതു നടത്തപ്പെടുന്നു. കേരളത്തിലെ ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ മുതലായ ദേവീക്ഷേത്രങ്ങളില്‍ കുരുതി സര്‍വസാധാരണമാണ്‌. വീടുകളില്‍ ആഭിചാരകര്‍മങ്ങളുടെ അവസാനം ആഭിചാരദേവത (കൃത്യ)യുടെ പ്രീതിക്കായും കുരുതി നടത്താറുണ്ട്‌.

(പ്രാഫ. ആര്‍. വാസുദേവന്‍പോറ്റി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍