This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുരിശാരോഹണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കുരിശാരോഹണം == ബി.സി. 6-ാം ശതകം മുതൽ എ.ഡി. 4-ാം ശതകം വരെ മധ്യപൂർവദ...) |
Mksol (സംവാദം | സംഭാവനകള്‍) (→കുരിശാരോഹണം) |
||
വരി 2: | വരി 2: | ||
== കുരിശാരോഹണം == | == കുരിശാരോഹണം == | ||
- | ബി.സി. 6-ാം ശതകം | + | ബി.സി. 6-ാം ശതകം മുതല്‍ എ.ഡി. 4-ാം ശതകം വരെ മധ്യപൂര്‍വദേശങ്ങളില്‍ നിലനിന്നിരുന്ന ഒരു വധശിക്ഷാരീതി. റോമാക്കാര്‍ ഇതിനെ ഹീനമായ ഒരു ശിക്ഷാരീതിയായി കണക്കാക്കിയിരുന്നതുകൊണ്ട് റോമന്‍ പൗരന്മാര്‍ക്ക് ഈ ശിക്ഷ നല്‌കിയിരുന്നില്ല. റോമന്‍ ആധിപത്യം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ കുറ്റവാളികളായ മറ്റുള്ളവര്‍ക്ക് ക്രൂശില്‍ തറയ്‌ക്കല്‍ അഥവാ കുരിശാരോഹണം എന്ന ശിക്ഷ അവര്‍ നല്‌കിയിരുന്നു. കുരിശില്‍ തറച്ച് വധിക്കുന്നതിനുമുമ്പ് കുറ്റവാളികളെ ചമ്മട്ടികൊണ്ട് അടിക്കുക, കുറ്റവാളികള്‍ തങ്ങളുടെ വധോപകരണമായ കുരിശ് വഹിച്ചുകൊണ്ട് വധസ്ഥലത്തേക്ക് പോകുക, ക്രൂശിതനാകുന്ന കുറ്റവാളിയുടെ പേരും അയാളുടെ കുറ്റവും രേഖപ്പെടുത്തിയ ഒരു പ്രദര്‍ശനക്കുറിപ്പ് കുരിശിന്റെ മുകള്‍ഭാഗത്ത് പതിക്കുക, അയാളുടെ മരണം ഉറപ്പുവരുത്തുന്നതിനുവേണ്ടി കണങ്കാലുകള്‍ തകര്‍ക്കുകയോ ഹൃദയഭാഗത്ത് കുന്തംകൊണ്ടു കുത്തി മുറിവേല്‌പിക്കുകയോ ചെയ്യുക മുതലായവ ഈ ശിക്ഷയുടെ ഭാഗങ്ങളായിരുന്നു. കുറ്റവാസനയുള്ളവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി മൃതശരീരങ്ങളെ സംസ്‌കരിക്കുവാന്‍ അനുവദിക്കാതെ കുരിശില്‍ ത്തന്നെ അഴുകുവാന്‍ ഇടുകയാണ് പതിവ്. |
- | ക്രിസ്‌തുവിന്റെ കാലത്ത് പലസ്‌തീന്‍ റോമന്‍ ആധിപത്യത്തിലായിരുന്നു. അതുകൊണ്ട് റോമന്‍ രീതിയിലുള്ള കുരിശാരോഹണത്തിന് ക്രിസ്‌തു വിധേയനായി. | + | ക്രിസ്‌തുവിന്റെ കാലത്ത് പലസ്‌തീന്‍ റോമന്‍ ആധിപത്യത്തിലായിരുന്നു. അതുകൊണ്ട് റോമന്‍ രീതിയിലുള്ള കുരിശാരോഹണത്തിന് ക്രിസ്‌തു വിധേയനായി. സുവിശേഷകന്മാര്‍ നല്‌കുന്ന വിവരണമനുസരിച്ച് ക്രിസ്‌തു ചമ്മട്ടിയടി ഏല്‌ക്കുകയും വധസ്ഥലത്തേക്ക് കുരിശ് ചുമക്കുകയും ചെയ്‌തിരുന്നു. യഹൂദ നിയമമനുസരിച്ച് മൃതശരീരം രാത്രികാലത്ത് കുരിശുമരങ്ങളില്‍ കിടക്കുന്നതു നിഷിദ്ധമായിരുന്നതിനാല്‍ , ക്രിസ്‌തുവിന്റെ മൃതശരീരം സംസ്‌കാരത്തിനായി സന്ധ്യയാകുന്നതിനു മുമ്പുതന്നെ വിട്ടുകൊടുത്തു. എങ്കിലും ക്രിസ്‌തുവിന്റെ മരണം ഉറപ്പുവരുത്തുന്നതിനായി ഒരു പടയാളി കുന്തംകൊണ്ട് ഹൃദയഭാഗത്ത് കുത്തി മുറിപ്പെടുത്തിയിരുന്നു. ദൈവശാസ്‌ത്രപരമായി ക്രിസ്‌തുവിന്റെ കുരിശുമരണം വഴിയാണ് ദൈവം പാപികളായ മനുഷ്യരെ താനുമായി രമ്യപ്പെടുത്തിയത്. അതുകൊണ്ട് ക്രിസ്‌തുവിന്റെ കുരിശുമരണം ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹം പ്രകടമാക്കുന്നതാണ്. |
- | (ഡോ. തോമസ് | + | (ഡോ. തോമസ് കയ്യാലപ്പറമ്പില്‍ ) |
Current revision as of 12:33, 2 ഓഗസ്റ്റ് 2014
കുരിശാരോഹണം
ബി.സി. 6-ാം ശതകം മുതല്‍ എ.ഡി. 4-ാം ശതകം വരെ മധ്യപൂര്‍വദേശങ്ങളില്‍ നിലനിന്നിരുന്ന ഒരു വധശിക്ഷാരീതി. റോമാക്കാര്‍ ഇതിനെ ഹീനമായ ഒരു ശിക്ഷാരീതിയായി കണക്കാക്കിയിരുന്നതുകൊണ്ട് റോമന്‍ പൗരന്മാര്‍ക്ക് ഈ ശിക്ഷ നല്‌കിയിരുന്നില്ല. റോമന്‍ ആധിപത്യം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ കുറ്റവാളികളായ മറ്റുള്ളവര്‍ക്ക് ക്രൂശില്‍ തറയ്‌ക്കല്‍ അഥവാ കുരിശാരോഹണം എന്ന ശിക്ഷ അവര്‍ നല്‌കിയിരുന്നു. കുരിശില്‍ തറച്ച് വധിക്കുന്നതിനുമുമ്പ് കുറ്റവാളികളെ ചമ്മട്ടികൊണ്ട് അടിക്കുക, കുറ്റവാളികള്‍ തങ്ങളുടെ വധോപകരണമായ കുരിശ് വഹിച്ചുകൊണ്ട് വധസ്ഥലത്തേക്ക് പോകുക, ക്രൂശിതനാകുന്ന കുറ്റവാളിയുടെ പേരും അയാളുടെ കുറ്റവും രേഖപ്പെടുത്തിയ ഒരു പ്രദര്‍ശനക്കുറിപ്പ് കുരിശിന്റെ മുകള്‍ഭാഗത്ത് പതിക്കുക, അയാളുടെ മരണം ഉറപ്പുവരുത്തുന്നതിനുവേണ്ടി കണങ്കാലുകള്‍ തകര്‍ക്കുകയോ ഹൃദയഭാഗത്ത് കുന്തംകൊണ്ടു കുത്തി മുറിവേല്‌പിക്കുകയോ ചെയ്യുക മുതലായവ ഈ ശിക്ഷയുടെ ഭാഗങ്ങളായിരുന്നു. കുറ്റവാസനയുള്ളവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി മൃതശരീരങ്ങളെ സംസ്‌കരിക്കുവാന്‍ അനുവദിക്കാതെ കുരിശില്‍ ത്തന്നെ അഴുകുവാന്‍ ഇടുകയാണ് പതിവ്.
ക്രിസ്‌തുവിന്റെ കാലത്ത് പലസ്‌തീന്‍ റോമന്‍ ആധിപത്യത്തിലായിരുന്നു. അതുകൊണ്ട് റോമന്‍ രീതിയിലുള്ള കുരിശാരോഹണത്തിന് ക്രിസ്‌തു വിധേയനായി. സുവിശേഷകന്മാര്‍ നല്‌കുന്ന വിവരണമനുസരിച്ച് ക്രിസ്‌തു ചമ്മട്ടിയടി ഏല്‌ക്കുകയും വധസ്ഥലത്തേക്ക് കുരിശ് ചുമക്കുകയും ചെയ്‌തിരുന്നു. യഹൂദ നിയമമനുസരിച്ച് മൃതശരീരം രാത്രികാലത്ത് കുരിശുമരങ്ങളില്‍ കിടക്കുന്നതു നിഷിദ്ധമായിരുന്നതിനാല്‍ , ക്രിസ്‌തുവിന്റെ മൃതശരീരം സംസ്‌കാരത്തിനായി സന്ധ്യയാകുന്നതിനു മുമ്പുതന്നെ വിട്ടുകൊടുത്തു. എങ്കിലും ക്രിസ്‌തുവിന്റെ മരണം ഉറപ്പുവരുത്തുന്നതിനായി ഒരു പടയാളി കുന്തംകൊണ്ട് ഹൃദയഭാഗത്ത് കുത്തി മുറിപ്പെടുത്തിയിരുന്നു. ദൈവശാസ്‌ത്രപരമായി ക്രിസ്‌തുവിന്റെ കുരിശുമരണം വഴിയാണ് ദൈവം പാപികളായ മനുഷ്യരെ താനുമായി രമ്യപ്പെടുത്തിയത്. അതുകൊണ്ട് ക്രിസ്‌തുവിന്റെ കുരിശുമരണം ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹം പ്രകടമാക്കുന്നതാണ്.
(ഡോ. തോമസ് കയ്യാലപ്പറമ്പില്‍ )