This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുംഭകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കുംഭകം == എട്ടു യോഗാംഗങ്ങളിൽ നാലാമത്തേതായ പ്രാണായാമത്തിലെ ...) |
Mksol (സംവാദം | സംഭാവനകള്‍) (→കുംഭകം) |
||
വരി 2: | വരി 2: | ||
== കുംഭകം == | == കുംഭകം == | ||
- | എട്ടു | + | എട്ടു യോഗാംഗങ്ങളില്‍ നാലാമത്തേതായ പ്രാണായാമത്തിലെ മധ്യമക്രിയ. ശ്വാസോച്ഛ്വാസംമൂലം ശരീരത്തിനുള്ളില്‍ സഞ്ചരിക്കുന്ന വായുവിനെ നമുക്കധീനമാക്കുന്നതാണ് പ്രാണായാമം. യമം, നിയമം, ആസനം എന്ന മൂന്നു യോഗാംഗങ്ങള്‍ സാധിച്ചതിനുശേഷം പ്രാണായാമം അഭ്യസിക്കണം. അതില്‍ പൂരകം, കുംഭകം, രേചകം എന്ന മൂന്നുക്രിയകളുണ്ടെന്ന് യാജ്ഞവല്‌ക്യന്‍ പറയുന്നു. മൂക്കില്‍ ക്കൂടി വായുവിനെ ഉള്ളിലേക്കു വലിക്കുന്നത് പൂരകവും, ഉള്ളിലേക്കെടുത്ത വായുവിനെ കുംഭം (കുടം) പോലെ നിശ്ചലമാക്കി നിര്‍ത്തുന്നതു കുംഭകവും പിന്നീട് പുറത്തേക്കു വിടുന്നതു രേചകവുമാണ്. ഈ മൂന്നു ക്രിയകളില്‍ കുംഭക ക്രിയയുടെ സിദ്ധിയാണ് യോഗാഭ്യാസിയുടെ ലക്ഷ്യം. കുംഭകം നിമിത്തം ശരീരവും മനസ്സും നിശ്ചലമാകും. പ്രാണന്റെ സഞ്ചാരംകൊണ്ടാണല്ലോ ശരീരവും മനസ്സും ചലിക്കുന്നത്. കുംഭകത്തിന് സഹിതമെന്നും കേവലമെന്നും രണ്ടു ഘട്ടങ്ങളുണ്ട്. ഉള്ളിലേക്കു വലിച്ചെടുക്കുന്ന വായുവിനെ തടഞ്ഞു നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സഹിത കുംഭകം; വായുവിനെ പുറത്തേക്കു വിട്ടു വീണ്ടും ഉള്ളിലേക്കു കടത്തിവിടാതെ ശ്വാസകോശത്തെ ശൂന്യസ്ഥിതിയില്‍ സൂക്ഷിക്കുന്നത് കേവല കുംഭകവും. സൂര്യഭേദനം, ഉജ്ജായി, സീത്‌കാരി, ശീതളി, ഭസ്‌ത്രിക, ഭ്രാമരി, മൂര്‍ച്ഛ, പ്ലാവിനി എന്നു കുംഭകത്തിന് എട്ടുവിഭാഗങ്ങള്‍ ഉണ്ടെന്ന് ഹഠയോഗദീപികയില്‍ പറഞ്ഞുകാണുന്നു. പ്രാണായാമക്രിയകളില്‍ മുഖ്യം കുംഭകമാണ്. സഹിതകുംഭകം സാധിച്ചതിനുശേഷം കേവലകുംഭകം അഭ്യസിക്കേണ്ടതാണ്. കേവല കുംഭകസിദ്ധി നേടിയവന്‍ രാജയോഗിയത്ര. |
- | നാലു സെക്കന്‍ഡ് സമയം പൂരണവും പതിനാറു സെക്കന്‍ഡ് സമയം കുംഭനവും എട്ടു സെക്കന്‍ഡ് സമയം രേചനവും | + | നാലു സെക്കന്‍ഡ് സമയം പൂരണവും പതിനാറു സെക്കന്‍ഡ് സമയം കുംഭനവും എട്ടു സെക്കന്‍ഡ് സമയം രേചനവും ആയാല്‍ ഒരു പ്രാണായാമമായി. ഇതാണ് കനിഷ്‌ഠ പ്രാണായാമം; ഈ സമയം ദ്വിഗുണമായാല്‍ ഉത്തമപ്രാണായാമമായി. നോ. പ്രാണായാമം |
Current revision as of 07:10, 3 ഓഗസ്റ്റ് 2014
കുംഭകം
എട്ടു യോഗാംഗങ്ങളില്‍ നാലാമത്തേതായ പ്രാണായാമത്തിലെ മധ്യമക്രിയ. ശ്വാസോച്ഛ്വാസംമൂലം ശരീരത്തിനുള്ളില്‍ സഞ്ചരിക്കുന്ന വായുവിനെ നമുക്കധീനമാക്കുന്നതാണ് പ്രാണായാമം. യമം, നിയമം, ആസനം എന്ന മൂന്നു യോഗാംഗങ്ങള്‍ സാധിച്ചതിനുശേഷം പ്രാണായാമം അഭ്യസിക്കണം. അതില്‍ പൂരകം, കുംഭകം, രേചകം എന്ന മൂന്നുക്രിയകളുണ്ടെന്ന് യാജ്ഞവല്‌ക്യന്‍ പറയുന്നു. മൂക്കില്‍ ക്കൂടി വായുവിനെ ഉള്ളിലേക്കു വലിക്കുന്നത് പൂരകവും, ഉള്ളിലേക്കെടുത്ത വായുവിനെ കുംഭം (കുടം) പോലെ നിശ്ചലമാക്കി നിര്‍ത്തുന്നതു കുംഭകവും പിന്നീട് പുറത്തേക്കു വിടുന്നതു രേചകവുമാണ്. ഈ മൂന്നു ക്രിയകളില്‍ കുംഭക ക്രിയയുടെ സിദ്ധിയാണ് യോഗാഭ്യാസിയുടെ ലക്ഷ്യം. കുംഭകം നിമിത്തം ശരീരവും മനസ്സും നിശ്ചലമാകും. പ്രാണന്റെ സഞ്ചാരംകൊണ്ടാണല്ലോ ശരീരവും മനസ്സും ചലിക്കുന്നത്. കുംഭകത്തിന് സഹിതമെന്നും കേവലമെന്നും രണ്ടു ഘട്ടങ്ങളുണ്ട്. ഉള്ളിലേക്കു വലിച്ചെടുക്കുന്ന വായുവിനെ തടഞ്ഞു നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സഹിത കുംഭകം; വായുവിനെ പുറത്തേക്കു വിട്ടു വീണ്ടും ഉള്ളിലേക്കു കടത്തിവിടാതെ ശ്വാസകോശത്തെ ശൂന്യസ്ഥിതിയില്‍ സൂക്ഷിക്കുന്നത് കേവല കുംഭകവും. സൂര്യഭേദനം, ഉജ്ജായി, സീത്‌കാരി, ശീതളി, ഭസ്‌ത്രിക, ഭ്രാമരി, മൂര്‍ച്ഛ, പ്ലാവിനി എന്നു കുംഭകത്തിന് എട്ടുവിഭാഗങ്ങള്‍ ഉണ്ടെന്ന് ഹഠയോഗദീപികയില്‍ പറഞ്ഞുകാണുന്നു. പ്രാണായാമക്രിയകളില്‍ മുഖ്യം കുംഭകമാണ്. സഹിതകുംഭകം സാധിച്ചതിനുശേഷം കേവലകുംഭകം അഭ്യസിക്കേണ്ടതാണ്. കേവല കുംഭകസിദ്ധി നേടിയവന്‍ രാജയോഗിയത്ര.
നാലു സെക്കന്‍ഡ് സമയം പൂരണവും പതിനാറു സെക്കന്‍ഡ് സമയം കുംഭനവും എട്ടു സെക്കന്‍ഡ് സമയം രേചനവും ആയാല്‍ ഒരു പ്രാണായാമമായി. ഇതാണ് കനിഷ്‌ഠ പ്രാണായാമം; ഈ സമയം ദ്വിഗുണമായാല്‍ ഉത്തമപ്രാണായാമമായി. നോ. പ്രാണായാമം