This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുമാരവ്യാസന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുമാരവ്യാസന്‍ == മഹാഭാരത വിവർത്തകനായ കന്നഡ കവി. വ്യാസപ്രണീത...) |
Mksol (സംവാദം | സംഭാവനകള്‍) (→കുമാരവ്യാസന്‍) |
||
വരി 2: | വരി 2: | ||
== കുമാരവ്യാസന്‍ == | == കുമാരവ്യാസന്‍ == | ||
- | മഹാഭാരത | + | മഹാഭാരത വിവര്‍ത്തകനായ കന്നഡ കവി. വ്യാസപ്രണീതമായ മഹാഭാരതം തര്‍ജുമ ചെയ്ത നാരണപ്പ കുമാരവ്യാസനായി അറിയപ്പെടുന്നു. ഇദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്നു. കൃഷ്ണദേവരായര്‍ തന്റെ ആസ്ഥാന പണ്ഡിതനായിരുന്ന തിന്മണ കവിയോടു കുമാരവ്യാസന്റെ അപൂര്‍ണമായ കാവ്യം കന്നഡ ഭാരത കഥാമഞ്ജരി പൂര്ണമാക്കുവാന് ആജ്ഞാപിച്ചതായി പറഞ്ഞുകാണുന്നു. കൃഷ്ണദേവരായരുടെ ഭരണകാലം 1509-20 ആയതുകൊണ്ട് കുമാരവ്യാസന്‍ അതിനു മുമ്പു ജീവിച്ചിരുന്നുവെന്നു മനസ്സിലാക്കാം. |
- | ഗദുഗിലെ വീരനാരായണദേവന്റെ ഉപാസകനായിരുന്ന ഇദ്ദേഹം വിഷ്ണു ഭക്തനായിരുന്നു. കൃഷ്ണഭക്തിയുടെ പരമകാഷ്ഠയാണ് കന്നഡ ഭാരത | + | ഗദുഗിലെ വീരനാരായണദേവന്റെ ഉപാസകനായിരുന്ന ഇദ്ദേഹം വിഷ്ണു ഭക്തനായിരുന്നു. കൃഷ്ണഭക്തിയുടെ പരമകാഷ്ഠയാണ് കന്നഡ ഭാരത കഥാമഞ്ജരിയില്‍ കാണുന്നത്. കൃഷ്ണന് പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം കവി എല്ലാം മറന്ന് കൃഷ്ണകീര്ത്തനത്തില് മുഴുകിപ്പോകുന്നു. "കുമാരവ്യാസനു ഹാഡിദ നെന്തരെ കലിയുഗദ്വാപര വാഗുവുദു; ഭാരത കണ്ണല്ലി കുണിയുവുദു' (കുമാരവ്യാസന്‍ പാടിക്കഴിഞ്ഞാല്‍ കലിയുഗം ദ്വാപരമാകും; മഹാഭാരതം പ്രത്യക്ഷമാകും) എന്നാണ് കര്‍ണാടകത്തിലെ അഭിജ്ഞ വചനം. കര്‍ണാടകത്തിലെ പ്രതിഭാസമ്പന്നന്മാരായ കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം. |
- | ഇദ്ദേഹത്തിന്റെ | + | ഇദ്ദേഹത്തിന്റെ ഭാരതവിവര്‍ത്തനം കര്‍ണാടകത്തിലെ ഓരോ ഗൃഹത്തിലെയും നിത്യപാരായണഗ്രന്ഥമാണ്. അത് ഭക്തജനങ്ങളെയും സാഹിത്യ രസികന്മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. കര്ണാടകദേശത്തിലെ സംസ്കാരം ഭാരതത്തിലെ മറ്റേതു ഭാഗത്തിലെ സംസ്കാരത്തോടൊപ്പം നില്‍ക്കുന്നതാണെന്നും ഭാരതീയ സംസ്കാരം ലോകത്തിലെ മറ്റു സംസ്കാരങ്ങളുടെ കൂട്ടത്തില്‍ ഒട്ടും കുറഞ്ഞതല്ലെന്നും കുമാരവ്യാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. |
(ടി. വെങ്കടലക്ഷ്മി; സ.പ.) | (ടി. വെങ്കടലക്ഷ്മി; സ.പ.) |
Current revision as of 03:39, 3 ഓഗസ്റ്റ് 2014
കുമാരവ്യാസന്‍
മഹാഭാരത വിവര്‍ത്തകനായ കന്നഡ കവി. വ്യാസപ്രണീതമായ മഹാഭാരതം തര്‍ജുമ ചെയ്ത നാരണപ്പ കുമാരവ്യാസനായി അറിയപ്പെടുന്നു. ഇദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്നു. കൃഷ്ണദേവരായര്‍ തന്റെ ആസ്ഥാന പണ്ഡിതനായിരുന്ന തിന്മണ കവിയോടു കുമാരവ്യാസന്റെ അപൂര്‍ണമായ കാവ്യം കന്നഡ ഭാരത കഥാമഞ്ജരി പൂര്ണമാക്കുവാന് ആജ്ഞാപിച്ചതായി പറഞ്ഞുകാണുന്നു. കൃഷ്ണദേവരായരുടെ ഭരണകാലം 1509-20 ആയതുകൊണ്ട് കുമാരവ്യാസന്‍ അതിനു മുമ്പു ജീവിച്ചിരുന്നുവെന്നു മനസ്സിലാക്കാം.
ഗദുഗിലെ വീരനാരായണദേവന്റെ ഉപാസകനായിരുന്ന ഇദ്ദേഹം വിഷ്ണു ഭക്തനായിരുന്നു. കൃഷ്ണഭക്തിയുടെ പരമകാഷ്ഠയാണ് കന്നഡ ഭാരത കഥാമഞ്ജരിയില്‍ കാണുന്നത്. കൃഷ്ണന് പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം കവി എല്ലാം മറന്ന് കൃഷ്ണകീര്ത്തനത്തില് മുഴുകിപ്പോകുന്നു. "കുമാരവ്യാസനു ഹാഡിദ നെന്തരെ കലിയുഗദ്വാപര വാഗുവുദു; ഭാരത കണ്ണല്ലി കുണിയുവുദു' (കുമാരവ്യാസന്‍ പാടിക്കഴിഞ്ഞാല്‍ കലിയുഗം ദ്വാപരമാകും; മഹാഭാരതം പ്രത്യക്ഷമാകും) എന്നാണ് കര്‍ണാടകത്തിലെ അഭിജ്ഞ വചനം. കര്‍ണാടകത്തിലെ പ്രതിഭാസമ്പന്നന്മാരായ കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ ഭാരതവിവര്‍ത്തനം കര്‍ണാടകത്തിലെ ഓരോ ഗൃഹത്തിലെയും നിത്യപാരായണഗ്രന്ഥമാണ്. അത് ഭക്തജനങ്ങളെയും സാഹിത്യ രസികന്മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. കര്ണാടകദേശത്തിലെ സംസ്കാരം ഭാരതത്തിലെ മറ്റേതു ഭാഗത്തിലെ സംസ്കാരത്തോടൊപ്പം നില്‍ക്കുന്നതാണെന്നും ഭാരതീയ സംസ്കാരം ലോകത്തിലെ മറ്റു സംസ്കാരങ്ങളുടെ കൂട്ടത്തില്‍ ഒട്ടും കുറഞ്ഞതല്ലെന്നും കുമാരവ്യാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.
(ടി. വെങ്കടലക്ഷ്മി; സ.പ.)