This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഗീകൃത മൂലധന സ്റ്റോക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അംഗീകൃത മൂലധന സ്റ്റോക്ക് = അൌവീൃേശ്വലറ രമുശമേഹ ീരസ ഒരു കമ്പനിക്ക് പര...) |
|||
വരി 1: | വരി 1: | ||
= അംഗീകൃത മൂലധന സ്റ്റോക്ക് = | = അംഗീകൃത മൂലധന സ്റ്റോക്ക് = | ||
- | + | Authorized Capital Stock | |
ഒരു കമ്പനിക്ക് പരമാവധി ശേഖരിക്കാവുന്ന മൂലധനം. ഇങ്ങനെ ശേഖരിക്കാവുന്ന മൂലധനം എത്രയാണെന്ന് കമ്പനിയുടെ 'മെമ്മോറാണ്ടം ഒഫ് അസോസിയേഷനില്‍ പറഞ്ഞിരിക്കണം. ആകെ വില്ക്കാവുന്ന ഓഹരികള്‍ എത്രയെന്നും ഓരോന്നിന്റെയും മുഖവില എന്താണെന്നും അതില്‍ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 'രജിസ്റ്റേര്‍ഡ്' മൂലധനമെന്നും 'നോമിനല്‍' മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വില്ക്കാവുന്ന ഓഹരികളുടെ പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷന്‍ഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയില്‍ കമ്പനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തില്‍ ചേര്‍ക്കുന്നത്. | ഒരു കമ്പനിക്ക് പരമാവധി ശേഖരിക്കാവുന്ന മൂലധനം. ഇങ്ങനെ ശേഖരിക്കാവുന്ന മൂലധനം എത്രയാണെന്ന് കമ്പനിയുടെ 'മെമ്മോറാണ്ടം ഒഫ് അസോസിയേഷനില്‍ പറഞ്ഞിരിക്കണം. ആകെ വില്ക്കാവുന്ന ഓഹരികള്‍ എത്രയെന്നും ഓരോന്നിന്റെയും മുഖവില എന്താണെന്നും അതില്‍ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 'രജിസ്റ്റേര്‍ഡ്' മൂലധനമെന്നും 'നോമിനല്‍' മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വില്ക്കാവുന്ന ഓഹരികളുടെ പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷന്‍ഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയില്‍ കമ്പനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തില്‍ ചേര്‍ക്കുന്നത്. |
05:08, 14 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അംഗീകൃത മൂലധന സ്റ്റോക്ക്
Authorized Capital Stock
ഒരു കമ്പനിക്ക് പരമാവധി ശേഖരിക്കാവുന്ന മൂലധനം. ഇങ്ങനെ ശേഖരിക്കാവുന്ന മൂലധനം എത്രയാണെന്ന് കമ്പനിയുടെ 'മെമ്മോറാണ്ടം ഒഫ് അസോസിയേഷനില്‍ പറഞ്ഞിരിക്കണം. ആകെ വില്ക്കാവുന്ന ഓഹരികള്‍ എത്രയെന്നും ഓരോന്നിന്റെയും മുഖവില എന്താണെന്നും അതില്‍ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 'രജിസ്റ്റേര്‍ഡ്' മൂലധനമെന്നും 'നോമിനല്‍' മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വില്ക്കാവുന്ന ഓഹരികളുടെ പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷന്‍ഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയില്‍ കമ്പനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തില്‍ ചേര്‍ക്കുന്നത്.
ഓഹരികള്‍ മുഴുവന്‍ വിറ്റുകൊള്ളണമെന്നില്ല. സാധാരണയായി കമ്പനിയുടെ ആരംഭത്തില്‍ ഓഹരികള്‍ മുഴുവന്‍ വില്ക്കാന്‍ വേണ്ടി നീക്കിവയ്ക്കുക (ഇഷ്യൂ ചെയ്യുക) പതിവില്ല. കാലക്രമത്തില്‍ മൂലധനം ആവശ്യമായി വരുന്നതനുസരിച്ച് പണമാക്കാവുന്നരീതിയില്‍ ഒരുഭാഗം കരുതിവച്ചിരിക്കും. അതിനാലാണിതിനെ 'നോമിനല്‍' മൂലധനമെന്നു പറയുന്നത്.
അംഗങ്ങളുടെ ബാധ്യതയ്ക്കു ക്ളിപ്തത നിശ്ചയിച്ചിട്ടുള്ള എല്ലാ കമ്പനികളുടെയും മെമ്മോറാണ്ടത്തില്‍ അംഗീകൃതമൂലധനം എത്രയാണെന്ന് കാണിച്ചിരിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.
(എം.കെ. കൃഷ്ണന്‍കുട്ടി മേനോന്‍)