This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽപോർട്ട്, ഗോർഡന്‍ വില്ലാർഡ് (1897 - 1967)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Alport, Gorden Willard) |
Mksol (സംവാദം | സംഭാവനകള്‍) (→Alport, Gorden Willard) |
||
വരി 1: | വരി 1: | ||
==ആൽപോർട്ട്, ഗോർഡന്‍ വില്ലാർഡ് (1897 - 1967)== | ==ആൽപോർട്ട്, ഗോർഡന്‍ വില്ലാർഡ് (1897 - 1967)== | ||
==Alport, Gorden Willard== | ==Alport, Gorden Willard== | ||
- | അമേരിക്കന്‍ മനഃശാസ്‌ത്രജ്ഞന്‍. 1897- | + | അമേരിക്കന്‍ മനഃശാസ്‌ത്രജ്ഞന്‍. 1897-ല്‍ ഇദ്ദേഹം ജനിച്ചു. ഹാര്‍വാഡ്, ബെര്‍ലിന്‍, ഹാംബുര്‍ഗ്, കേംബ്രിഡ്‌ജ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. ധനതത്ത്വശാസ്‌ത്രം, മനഃശാസ്‌ത്രം എന്നീ വിജ്ഞാനശാഖകളില്‍ ബിരുദങ്ങള്‍ നേടി. ഇംഗ്ലീഷ് സാഹിത്യം, സാമൂഹികശാസ്‌ത്രം, സാമൂഹികസദാചാരശാസ്‌ത്രം, മനഃശാസ്‌ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകനായി കുറേക്കാലം സേവനമനുഷ്‌ഠിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ സാമൂഹ്യബന്ധപഠനത്തിനുള്ള വകുപ്പ് സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹം സാരമായ പങ്ക് വഹിച്ചു. |
- | [[ചിത്രം:Vol3p352_Allport gorden.jpg.jpg|thumb| | + | [[ചിത്രം:Vol3p352_Allport gorden.jpg.jpg|thumb| ഗോര്‍ഡന്‍ വില്ലാര്‍ഡ് ആല്‍പോര്‍ട്ട്]] |
- | ബഹുമുഖപ്രതിഭാധനനായിരുന്ന ഇദ്ദേഹം വ്യക്തിയും മതവും തമ്മിലുള്ള ബന്ധം | + | ബഹുമുഖപ്രതിഭാധനനായിരുന്ന ഇദ്ദേഹം വ്യക്തിയും മതവും തമ്മിലുള്ള ബന്ധം മുതല്‍ റേഡിയോവരെയുള്ള പല വിഷയങ്ങളെക്കുറിച്ചും ഗവേഷണപ്രാധാന്യമുള്ള ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രചാരമുള്ളത് ഇദ്ദേഹത്തിന്റെ പെഴ്‌സനാലിറ്റി: എ സൈക്കോളജിക്കല്‍ ഇന്റര്‍പ്രട്ടേഷന്‍ (Personality; A Psychological Interpretation, 1937) എന്ന ഗ്രന്ഥമാണ്. വെര്‍ണനനുമൊത്തുരചിച്ച എ സ്റ്റഡി ഒഫ് വാല്യൂസ് (A Study of Values) പ്രാധാന്യമര്‍ഹിക്കുന്നു. |
- | + | വ്യക്തിത്വപഠനത്തില്‍ വര്‍ത്തമാനകാലത്തിന് ഭൂതകാലത്തിന്റെ (ഒരു പക്ഷേ അതിലേറെ) പ്രാധാന്യമുണ്ടെന്നും ഒരു സാധാരണവ്യക്തിയുടെ പെരുമാറ്റത്തില്‍ ബോധമനസ്സിനുള്ള പങ്ക് ഉപബോധമനസ്സിനുള്ളതിനെക്കാള്‍ ഒട്ടും കുറവല്ലെന്നും ആയിരുന്നു ആല്‍പോര്‍ട്ട് ആവിഷ്‌കരിച്ച അടിസ്ഥാനതത്ത്വങ്ങള്‍. ചിത്തവൃത്തികളെ ശാസ്‌ത്രീയമായി സമീപിക്കുന്നതില്‍ ഉറച്ചു വിശ്വസിച്ചിരുന്നുവെങ്കിലും പ്രകൃതിശാസ്‌ത്രങ്ങളുടെ രീതികള്‍ അപ്പാടെ മനഃശാസ്‌ത്രത്തിലേക്കു പകര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന് എതിര്‍പ്പാണുണ്ടായിരുന്നത്. മനഃശാസ്‌ത്രം എത്ര പുരോഗമിച്ചാലും അതിന് മനുഷ്യന്‍ എന്ന സങ്കീര്‍ണത നിറഞ്ഞ പ്രതിഭാസത്തെ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആല്‍പോര്‍ട്ടിന് സംശയം ഉണ്ടായിരുന്നു. എങ്കിലും പരീക്ഷണങ്ങളിലും ഗവേഷണത്തിലും അദ്ദേഹം വിശ്വസിച്ചു. മനഃശാസ്‌ത്രത്തെ പരീക്ഷണശാലകളുടെ ഭിത്തികള്‍ക്കു പുറത്തുകൊണ്ടുവരുന്നതിനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങളുടെ തെളിവുകളാണ് അന്താരാഷ്‌ട്രബന്ധങ്ങളെക്കുറിച്ചും മുന്‍വിധിയെക്കുറിച്ചുമുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങള്‍. | |
- | അമേരിക്കന്‍ | + | അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍, ഈസ്റ്റേണ്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍, സൊസൈറ്റി ഫോര്‍ ദി സൈക്കോളജിക്കല്‍ സ്റ്റഡി ഒഫ് സോഷ്യല്‍ ഇഷ്യൂസ് എന്നിവയുടെ പ്രസിഡണ്ടായി ആല്‍പോര്‍ട്ട് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈക്കോളജിക്കല്‍ ഫൗണ്ടേഷന്റെയും അമേരിക്കന്‍ സൈക്കോളിക്കല്‍ അസോസിയേഷന്റെയും ബഹുമതിമുദ്രകളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1967 ഒ. 9-ന് ഇദ്ദേഹം അന്തരിച്ചു. |
(ഡോ. കെ. ദേവദാസന്‍) | (ഡോ. കെ. ദേവദാസന്‍) |
07:41, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആൽപോർട്ട്, ഗോർഡന്‍ വില്ലാർഡ് (1897 - 1967)
Alport, Gorden Willard
അമേരിക്കന്‍ മനഃശാസ്‌ത്രജ്ഞന്‍. 1897-ല്‍ ഇദ്ദേഹം ജനിച്ചു. ഹാര്‍വാഡ്, ബെര്‍ലിന്‍, ഹാംബുര്‍ഗ്, കേംബ്രിഡ്‌ജ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. ധനതത്ത്വശാസ്‌ത്രം, മനഃശാസ്‌ത്രം എന്നീ വിജ്ഞാനശാഖകളില്‍ ബിരുദങ്ങള്‍ നേടി. ഇംഗ്ലീഷ് സാഹിത്യം, സാമൂഹികശാസ്‌ത്രം, സാമൂഹികസദാചാരശാസ്‌ത്രം, മനഃശാസ്‌ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകനായി കുറേക്കാലം സേവനമനുഷ്‌ഠിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ സാമൂഹ്യബന്ധപഠനത്തിനുള്ള വകുപ്പ് സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹം സാരമായ പങ്ക് വഹിച്ചു.
ബഹുമുഖപ്രതിഭാധനനായിരുന്ന ഇദ്ദേഹം വ്യക്തിയും മതവും തമ്മിലുള്ള ബന്ധം മുതല്‍ റേഡിയോവരെയുള്ള പല വിഷയങ്ങളെക്കുറിച്ചും ഗവേഷണപ്രാധാന്യമുള്ള ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രചാരമുള്ളത് ഇദ്ദേഹത്തിന്റെ പെഴ്‌സനാലിറ്റി: എ സൈക്കോളജിക്കല്‍ ഇന്റര്‍പ്രട്ടേഷന്‍ (Personality; A Psychological Interpretation, 1937) എന്ന ഗ്രന്ഥമാണ്. വെര്‍ണനനുമൊത്തുരചിച്ച എ സ്റ്റഡി ഒഫ് വാല്യൂസ് (A Study of Values) പ്രാധാന്യമര്‍ഹിക്കുന്നു.
വ്യക്തിത്വപഠനത്തില്‍ വര്‍ത്തമാനകാലത്തിന് ഭൂതകാലത്തിന്റെ (ഒരു പക്ഷേ അതിലേറെ) പ്രാധാന്യമുണ്ടെന്നും ഒരു സാധാരണവ്യക്തിയുടെ പെരുമാറ്റത്തില്‍ ബോധമനസ്സിനുള്ള പങ്ക് ഉപബോധമനസ്സിനുള്ളതിനെക്കാള്‍ ഒട്ടും കുറവല്ലെന്നും ആയിരുന്നു ആല്‍പോര്‍ട്ട് ആവിഷ്‌കരിച്ച അടിസ്ഥാനതത്ത്വങ്ങള്‍. ചിത്തവൃത്തികളെ ശാസ്‌ത്രീയമായി സമീപിക്കുന്നതില്‍ ഉറച്ചു വിശ്വസിച്ചിരുന്നുവെങ്കിലും പ്രകൃതിശാസ്‌ത്രങ്ങളുടെ രീതികള്‍ അപ്പാടെ മനഃശാസ്‌ത്രത്തിലേക്കു പകര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന് എതിര്‍പ്പാണുണ്ടായിരുന്നത്. മനഃശാസ്‌ത്രം എത്ര പുരോഗമിച്ചാലും അതിന് മനുഷ്യന്‍ എന്ന സങ്കീര്‍ണത നിറഞ്ഞ പ്രതിഭാസത്തെ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആല്‍പോര്‍ട്ടിന് സംശയം ഉണ്ടായിരുന്നു. എങ്കിലും പരീക്ഷണങ്ങളിലും ഗവേഷണത്തിലും അദ്ദേഹം വിശ്വസിച്ചു. മനഃശാസ്‌ത്രത്തെ പരീക്ഷണശാലകളുടെ ഭിത്തികള്‍ക്കു പുറത്തുകൊണ്ടുവരുന്നതിനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങളുടെ തെളിവുകളാണ് അന്താരാഷ്‌ട്രബന്ധങ്ങളെക്കുറിച്ചും മുന്‍വിധിയെക്കുറിച്ചുമുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങള്‍.
അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍, ഈസ്റ്റേണ്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍, സൊസൈറ്റി ഫോര്‍ ദി സൈക്കോളജിക്കല്‍ സ്റ്റഡി ഒഫ് സോഷ്യല്‍ ഇഷ്യൂസ് എന്നിവയുടെ പ്രസിഡണ്ടായി ആല്‍പോര്‍ട്ട് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈക്കോളജിക്കല്‍ ഫൗണ്ടേഷന്റെയും അമേരിക്കന്‍ സൈക്കോളിക്കല്‍ അസോസിയേഷന്റെയും ബഹുമതിമുദ്രകളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1967 ഒ. 9-ന് ഇദ്ദേഹം അന്തരിച്ചു. (ഡോ. കെ. ദേവദാസന്‍)