This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുടിലലിപി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുടിലലിപി == ക്രിസ്ത്വബ്ദം ആറു മുതൽ ഒമ്പതു വരെ നൂറ്റാണ്ടു...) |
Mksol (സംവാദം | സംഭാവനകള്‍) (→കുടിലലിപി) |
||
വരി 1: | വരി 1: | ||
== കുടിലലിപി == | == കുടിലലിപി == | ||
- | + | [[ചിത്രം:Vol7p624_Kudilalipi.jpg|thumb|കുടിലലിപി]] | |
ക്രിസ്ത്വബ്ദം ആറു മുതൽ ഒമ്പതു വരെ നൂറ്റാണ്ടുകളിൽ ഉത്തരേന്ത്യയിൽ ആകമാനം നിലവിലിരുന്ന ഒരു ലിപിവിന്യാസം. കുടിലാക്ഷരം എന്ന പേരിലുള്ള പ്രാചീനപ്രയോഗവും ലഭ്യമാണ്. വർണമാത്രകളുടെ കുടിലാകൃതികൊണ്ടാണ് ഈ പേർ സിദ്ധിച്ചത്. ഈ ലിപിയിൽ അക്ഷരങ്ങളുടെ മുകള്ഭാഗം കൂടുതലും ശേഷം ഭാഗം താരതമ്യേന കുറവുമാണ്. ഗുപ്തലിപിയുടെ പരിവർത്തിതരൂപമാണ് കുടിലലിപി. | ക്രിസ്ത്വബ്ദം ആറു മുതൽ ഒമ്പതു വരെ നൂറ്റാണ്ടുകളിൽ ഉത്തരേന്ത്യയിൽ ആകമാനം നിലവിലിരുന്ന ഒരു ലിപിവിന്യാസം. കുടിലാക്ഷരം എന്ന പേരിലുള്ള പ്രാചീനപ്രയോഗവും ലഭ്യമാണ്. വർണമാത്രകളുടെ കുടിലാകൃതികൊണ്ടാണ് ഈ പേർ സിദ്ധിച്ചത്. ഈ ലിപിയിൽ അക്ഷരങ്ങളുടെ മുകള്ഭാഗം കൂടുതലും ശേഷം ഭാഗം താരതമ്യേന കുറവുമാണ്. ഗുപ്തലിപിയുടെ പരിവർത്തിതരൂപമാണ് കുടിലലിപി. | ||
16:08, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുടിലലിപി
ക്രിസ്ത്വബ്ദം ആറു മുതൽ ഒമ്പതു വരെ നൂറ്റാണ്ടുകളിൽ ഉത്തരേന്ത്യയിൽ ആകമാനം നിലവിലിരുന്ന ഒരു ലിപിവിന്യാസം. കുടിലാക്ഷരം എന്ന പേരിലുള്ള പ്രാചീനപ്രയോഗവും ലഭ്യമാണ്. വർണമാത്രകളുടെ കുടിലാകൃതികൊണ്ടാണ് ഈ പേർ സിദ്ധിച്ചത്. ഈ ലിപിയിൽ അക്ഷരങ്ങളുടെ മുകള്ഭാഗം കൂടുതലും ശേഷം ഭാഗം താരതമ്യേന കുറവുമാണ്. ഗുപ്തലിപിയുടെ പരിവർത്തിതരൂപമാണ് കുടിലലിപി.
യശോധർമന്റെ ലേഖനങ്ങള്‍, മഹാനാമന്റെ ബുദ്ധഗയലേഖനങ്ങള്, ഹർഷരാജാവിന്റെ ദാനപത്രങ്ങള്‍, നേപ്പാളിലെ ആശുവർമന്റെ ലേഖനങ്ങള്‍ എന്നിവയിലും ജപ്പാനിലെ ഹോയൂർജി എന്ന സ്ഥലത്തെ ബുദ്ധവിഹാരത്തിലെ ഭിത്തിയിൽ ആലേഖനം ചെയ്തിരിക്കുന്ന പ്രജ്ഞാപാരമിതാഹൃദയസൂത്രം, ഉഷ്ണീഷ വിജയധാരണി എന്നിവയിലും ഈ ലിപിയാണ് പ്രയോഗിച്ചിരിക്കുന്നത്.
(വി. മന്മഥന് നായർ)