This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ഞാവ വൈദ്യർ, എം. (? - 1951)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുഞ്ഞാവ വൈദ്യർ, എം. (? - 1951) == ഒരു ആര്യവൈദ്യനും സമുദായപരിഷ്കർത്...) |
Mksol (സംവാദം | സംഭാവനകള്‍) (→കുഞ്ഞാവ വൈദ്യർ, എം. (? - 1951)) |
||
വരി 1: | വരി 1: | ||
- | == കുഞ്ഞാവ | + | == കുഞ്ഞാവ വൈദ്യര്, എം. (? - 1951) == |
- | ഒരു ആര്യവൈദ്യനും | + | ഒരു ആര്യവൈദ്യനും സമുദായപരിഷ്കര്‍ത്താവും സാഹിത്യകാരനും. പൊന്നാനി സ്വദേശിയായിരുന്ന മുസല്യാരകത്ത് അബ്ദുല്‍ അസീസ് എന്ന ബാവയുടെ പുത്രനായി ജനിച്ചു. പൂര്വികന്മാര് മതപണ്ഡിതന്മാരും ആര്യവൈദ്യന്മാരുമായിരുന്നു. ഇദ്ദേഹം കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ ഉള്‍പ്പെടെ പലരില്‍ നിന്നും സംസ്കൃതത്തില്‍ അഗാധപാണ്ഡിത്യം നേടി. പൊന്നാനി പള്ളിദറസില് നിന്ന് അറബിഭാഷാ പരിജ്ഞാനം സമ്പാദിച്ചു. കടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജി, ചാക്കീരി മൊയ്തീന്‍കുട്ടി മുതലായവരില്‍ നിന്നു മാപ്പിളപ്പാട്ടു രചന പരിശീലിച്ചു. |
- | കോഴിക്കോട് സ്ഥിരതാമസമാക്കിയ കുഞ്ഞാവ | + | കോഴിക്കോട് സ്ഥിരതാമസമാക്കിയ കുഞ്ഞാവ വൈദ്യര് പ്രാമാണികനായ ഒരു ആര്യവൈദ്യനായിരുന്നു. കറാമത്തുല്‍ അസം എന്ന മുഹ്യിദ്ദീന് ഖിസ്സപ്പാട്ടാണ് പ്രധാനകൃതി. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രംഗത്തിറങ്ങി. അക്കാലത്ത് നിരവധി ദേശീയകവിതകള് രചിച്ചിട്ടുണ്ട്. |
- | ഉത്പതിഷ്ണുവായിരുന്ന കുഞ്ഞാവ | + | ഉത്പതിഷ്ണുവായിരുന്ന കുഞ്ഞാവ വൈദ്യര് മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്. ബിദ് അത്ത്മാല, റദ്ദു നസീഹത്തു ശുബ്ബാന്‍ മുതലായവ അവയില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു. ബദര്‍ യുദ്ധകാവ്യം ആണ് ഇദ്ദേഹത്തിന്റെ ഏക സംസ്കൃത കൃതി. പക്ഷേ അത് പ്രസിദ്ധീകരിച്ചിട്ടില്ല. |
- | + | വൈദ്യര് നല്ലൊരു ചരിത്രകാരനും ഗദ്യകാരനുമായിരുന്നു. ഖിസ്സത്ത് അലാഉദ്ദീന്‍ ഇദ്ദേഹം രചിച്ച അറബി മലയാളനോവലാണ്. മലബാറിലെ ഇസ്ലാം മതപ്രചാരകര്‍ എന്ന പേരില്‍ ഇദ്ദേഹം അറബിമലയാളത്തില്‍ ഒരു ചരിത്രപുസ്തകവും രചിച്ചിട്ടുണ്ട്. ഇദ്ദേഹം 1951-ല്‍ അന്തരിച്ചു. | |
- | (കെ.കെ.മുഹമ്മദ് | + | (കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം) |
Current revision as of 06:47, 3 ഓഗസ്റ്റ് 2014
== കുഞ്ഞാവ വൈദ്യര്, എം. (? - 1951) ==
ഒരു ആര്യവൈദ്യനും സമുദായപരിഷ്കര്‍ത്താവും സാഹിത്യകാരനും. പൊന്നാനി സ്വദേശിയായിരുന്ന മുസല്യാരകത്ത് അബ്ദുല്‍ അസീസ് എന്ന ബാവയുടെ പുത്രനായി ജനിച്ചു. പൂര്വികന്മാര് മതപണ്ഡിതന്മാരും ആര്യവൈദ്യന്മാരുമായിരുന്നു. ഇദ്ദേഹം കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ ഉള്‍പ്പെടെ പലരില്‍ നിന്നും സംസ്കൃതത്തില്‍ അഗാധപാണ്ഡിത്യം നേടി. പൊന്നാനി പള്ളിദറസില് നിന്ന് അറബിഭാഷാ പരിജ്ഞാനം സമ്പാദിച്ചു. കടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജി, ചാക്കീരി മൊയ്തീന്‍കുട്ടി മുതലായവരില്‍ നിന്നു മാപ്പിളപ്പാട്ടു രചന പരിശീലിച്ചു.
കോഴിക്കോട് സ്ഥിരതാമസമാക്കിയ കുഞ്ഞാവ വൈദ്യര് പ്രാമാണികനായ ഒരു ആര്യവൈദ്യനായിരുന്നു. കറാമത്തുല്‍ അസം എന്ന മുഹ്യിദ്ദീന് ഖിസ്സപ്പാട്ടാണ് പ്രധാനകൃതി. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രംഗത്തിറങ്ങി. അക്കാലത്ത് നിരവധി ദേശീയകവിതകള് രചിച്ചിട്ടുണ്ട്.
ഉത്പതിഷ്ണുവായിരുന്ന കുഞ്ഞാവ വൈദ്യര് മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്. ബിദ് അത്ത്മാല, റദ്ദു നസീഹത്തു ശുബ്ബാന്‍ മുതലായവ അവയില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു. ബദര്‍ യുദ്ധകാവ്യം ആണ് ഇദ്ദേഹത്തിന്റെ ഏക സംസ്കൃത കൃതി. പക്ഷേ അത് പ്രസിദ്ധീകരിച്ചിട്ടില്ല. വൈദ്യര് നല്ലൊരു ചരിത്രകാരനും ഗദ്യകാരനുമായിരുന്നു. ഖിസ്സത്ത് അലാഉദ്ദീന്‍ ഇദ്ദേഹം രചിച്ച അറബി മലയാളനോവലാണ്. മലബാറിലെ ഇസ്ലാം മതപ്രചാരകര്‍ എന്ന പേരില്‍ ഇദ്ദേഹം അറബിമലയാളത്തില്‍ ഒരു ചരിത്രപുസ്തകവും രചിച്ചിട്ടുണ്ട്. ഇദ്ദേഹം 1951-ല്‍ അന്തരിച്ചു.
(കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം)