This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുച്ഛിഘോറി നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുച്ഛിഘോറി നൃത്തം == കിഴക്കന്‍ രാജസ്ഥാനിൽ പ്രചാരത്തിലിരിക്...)
(കുച്ഛിഘോറി നൃത്തം)
വരി 1: വരി 1:
== കുച്ഛിഘോറി നൃത്തം ==
== കുച്ഛിഘോറി നൃത്തം ==
-
 
+
[[ചിത്രം:Vol7p568_ghodi-l.jpg|thumb|]]
കിഴക്കന്‍ രാജസ്ഥാനിൽ പ്രചാരത്തിലിരിക്കുന്ന ഒരു നാടോടിനൃത്തം. ബവറിയ, കുംഹാർ, സീഗാറാ എന്നീ സമുദായങ്ങളിൽപ്പെട്ടവരുടെ പ്രധാന വിനോദമായ ഈ നൃത്തത്തിന്‌ തമിഴ്‌നാട്ടിലെ പൊയ്‌ക്കാൽകുതിരൈ (പുരവി ആട്ടം)യോടു സാദൃശ്യമുണ്ട്‌. "കുച്ഛിഘോറി' എന്ന പദത്തിന്റെ അർഥം തന്നെ കുതിരസവാരിയെന്നാണ്‌. ചില പ്രദേശങ്ങളിൽ ഇതിനെ "കുച്ഛിഗോറി' എന്നും പറയാറുണ്ട്‌. രണ്ടു കുട്ടകളുടെ വശങ്ങളിൽ രണ്ടു മുളങ്കമ്പ്‌ ഘടിപ്പിച്ച്‌, ഒരു കുട്ടയിൽ കലാപരമായി നിർമിച്ച ഒരു കുതിരത്തലയും മറ്റേ കുട്ടയിൽ ഒരുകെട്ടു ചണച്ചരടും ഉറപ്പിച്ചാണ്‌ ഈ നൃത്തത്തിനുവേണ്ട കുതിരയെ സജ്ജമാക്കുന്നത്‌. മണവാളന്റെ വേഷം ധരിച്ച്‌ കൈയിൽ വാളും ഏന്തിയ ഒരു യുവാവ്‌ ഈ പൊയ്‌ക്കുതിരയെ അരയിൽ ഘടിപ്പിക്കുന്നതോടെ അയാള്‍ കുതിരസവാരി ചെയ്യുന്ന പ്രതീതിയുളവാകുന്നു.

മിക്കവാറും വിവാഹാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ നൃത്തത്തിൽ നാലോ അഞ്ചോ നർത്തകർ ഉണ്ടായിരിക്കും. ധോൽ, തുരഹി എന്നീ വാദ്യോപകരണങ്ങളുടെ താളത്തിനനുസരിച്ച്‌ ഇവർ നൃത്തം ചെയ്യുന്നു. ഇതിനോട്‌ സാദൃശ്യമുള്ള നൃത്തരൂപങ്ങള്‍ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും കാണാം.

08:30, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍