This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളിദാസ്‌ നാഗ്‌, ഡോ. (1892 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാളിദാസ്‌ നാഗ്‌, ഡോ. (1892 - 1966) == ബംഗാളി പണ്ഡിതനും ഗ്രന്ഥകാരനും. 1892 ...)
(കാളിദാസ്‌ നാഗ്‌, ഡോ. (1892 - 1966))
 
വരി 2: വരി 2:
== കാളിദാസ്‌ നാഗ്‌, ഡോ. (1892 - 1966) ==

-
ബംഗാളി പണ്ഡിതനും ഗ്രന്ഥകാരനും. 1892 ജനു. 15-നു കൽക്കത്തയിൽ ജനിച്ചു. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗൂറിന്റെ കീഴിൽ ശാന്തിനികേതനിലും പിന്നീട്‌ പാരിസ്‌ സർവകലാശാലയിലും ആണ്‌ വിദ്യാഭ്യാസം നിർവഹിച്ചത്‌. കൽക്കത്തയിലെ സ്‌കോട്ടിഷ്‌ ചർച്ച്‌ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നാഗ്‌ പിന്നീട്‌ സിലോണിലെ മഹീന്ദ്രാ കോളജ്‌ (1919-20), കൽക്കത്ത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.
+
ബംഗാളി പണ്ഡിതനും ഗ്രന്ഥകാരനും. 1892 ജനു. 15-നു കല്‍ക്കത്തയില്‍ ജനിച്ചു. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗൂറിന്റെ കീഴില്‍ ശാന്തിനികേതനിലും പിന്നീട്‌ പാരിസ്‌ സര്‍വകലാശാലയിലും ആണ്‌ വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. കല്‍ക്കത്തയിലെ സ്‌കോട്ടിഷ്‌ ചര്‍ച്ച്‌ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നാഗ്‌ പിന്നീട്‌ സിലോണിലെ മഹീന്ദ്രാ കോളജ്‌ (1919-20), കല്‍ക്കത്ത സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.
-
1920 മുതൽ 23 വരെ പാരിസിൽ ഗവേഷണപഠനം നടത്തി ഇദ്ദേഹം ഡി.ലിറ്റ്‌. ബിരുദം സമ്പാദിച്ചു. ഇക്കാലത്ത്‌ പ്രസിദ്ധ ഫ്രഞ്ച്‌ സാഹിത്യകാരനായ റൊമെയ്‌ന്‍ റൊളാങുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചു. ഭാരതത്തെപ്പറ്റിയും ഭാരതീയരായ മഹാത്മാക്കളെ സംബന്ധിച്ചും പ്രബന്ധം രചിക്കുവാന്‍ റൊളാങ്ങിനെ മുഖ്യമായും സഹായിച്ചത്‌ ഇദ്ദേഹം ആയിരുന്നു.
+
1920 മുതല്‍ 23 വരെ പാരിസില്‍ ഗവേഷണപഠനം നടത്തി ഇദ്ദേഹം ഡി.ലിറ്റ്‌. ബിരുദം സമ്പാദിച്ചു. ഇക്കാലത്ത്‌ പ്രസിദ്ധ ഫ്രഞ്ച്‌ സാഹിത്യകാരനായ റൊമെയ്‌ന്‍ റൊളാങുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചു. ഭാരതത്തെപ്പറ്റിയും ഭാരതീയരായ മഹാത്മാക്കളെ സംബന്ധിച്ചും പ്രബന്ധം രചിക്കുവാന്‍ റൊളാങ്ങിനെ മുഖ്യമായും സഹായിച്ചത്‌ ഇദ്ദേഹം ആയിരുന്നു.
-
കൽക്കത്തയിൽ പ്രാഫസറായിരിക്കുമ്പോള്‍ത്തന്നെ ഹാവായ്‌ സർവകലാശാല വിസിറ്റിങ്‌ പ്രാഫസറായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി. കുറച്ചുകാലം ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു. രാജ്യസഭാംഗമായിരുന്നപ്പോള്‍ ഇദ്ദേഹം ഇംഗ്ലണ്ട്‌, യു.എസ്‌., സോവിയറ്റ്‌ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചു. ഇദ്ദേഹം ബംഗാളിയിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. സ്വദേശ്‌ ഒ സഭ്യത (1940), ആർട്ട്‌ ആന്‍ഡ്‌ ആർക്കിയോളജി എബ്രാഡ്‌ (1936), ഇന്ത്യ ആന്‍ഡ്‌ ദ്‌ പസിഫിക്‌ വേള്‍ഡ്‌ (1941), ടാഗോർ ഇന്‍ ചൈനാ ആന്‍ഡ്‌ സിലോണ്‍ (1944), ടോള്‍സ്റ്റോയ്‌ ആന്‍ഡ്‌ ഗാന്ധി (1950). ഡിസ്‌കവറി ഒഫ്‌ ഏഷ്യ (1958) എന്നിവ ഇവയിൽ പ്രധാനങ്ങളാണ്‌.
+
കല്‍ക്കത്തയില്‍ പ്രാഫസറായിരിക്കുമ്പോള്‍ത്തന്നെ ഹാവായ്‌ സര്‍വകലാശാല വിസിറ്റിങ്‌ പ്രാഫസറായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി. കുറച്ചുകാലം ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗമായിരുന്നപ്പോള്‍ ഇദ്ദേഹം ഇംഗ്ലണ്ട്‌, യു.എസ്‌., സോവിയറ്റ്‌ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹം ബംഗാളിയിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. സ്വദേശ്‌ ഒ സഭ്യത (1940), ആര്‍ട്ട്‌ ആന്‍ഡ്‌ ആര്‍ക്കിയോളജി എബ്രാഡ്‌ (1936), ഇന്ത്യ ആന്‍ഡ്‌ ദ്‌ പസിഫിക്‌ വേള്‍ഡ്‌ (1941), ടാഗോര്‍ ഇന്‍ ചൈനാ ആന്‍ഡ്‌ സിലോണ്‍ (1944), ടോള്‍സ്റ്റോയ്‌ ആന്‍ഡ്‌ ഗാന്ധി (1950). ഡിസ്‌കവറി ഒഫ്‌ ഏഷ്യ (1958) എന്നിവ ഇവയില്‍ പ്രധാനങ്ങളാണ്‌.
-
മഹാകവി ടാഗൂറിന്റെ ഏതാനും കൃതികള്‍ കാളിദാസ്‌ നാഗ്‌ ഫ്രഞ്ചുഭാഷയിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌ (ഉദാ.Cygne--1924). അർഥശാസ്‌ത്രത്തിൽ പരാമർശിച്ചിട്ടുള്ള നയതന്ത്രസിദ്ധാന്തങ്ങളെ ആധാരമാക്കി ഒരു ഗ്രന്ഥം ഫ്രഞ്ച്‌ ഭാഷയിലും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌ (Les Theories Diplomatiqes de I' Inde et L'Arthasathra-1923). 1966 ന. 8-നു കൽക്കത്തയിൽ ഇദ്ദേഹം നിര്യാതനായി.
+
മഹാകവി ടാഗൂറിന്റെ ഏതാനും കൃതികള്‍ കാളിദാസ്‌ നാഗ്‌ ഫ്രഞ്ചുഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌ (ഉദാ.Cygne--1924). അര്‍ഥശാസ്‌ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള നയതന്ത്രസിദ്ധാന്തങ്ങളെ ആധാരമാക്കി ഒരു ഗ്രന്ഥം ഫ്രഞ്ച്‌ ഭാഷയിലും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌ (Les Theories Diplomatiqes de I' Inde et L'Arthasathra-1923). 1966 ന. 8-നു കല്‍ക്കത്തയില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 09:21, 6 ഓഗസ്റ്റ്‌ 2014

കാളിദാസ്‌ നാഗ്‌, ഡോ. (1892 - 1966)

ബംഗാളി പണ്ഡിതനും ഗ്രന്ഥകാരനും. 1892 ജനു. 15-നു കല്‍ക്കത്തയില്‍ ജനിച്ചു. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗൂറിന്റെ കീഴില്‍ ശാന്തിനികേതനിലും പിന്നീട്‌ പാരിസ്‌ സര്‍വകലാശാലയിലും ആണ്‌ വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. കല്‍ക്കത്തയിലെ സ്‌കോട്ടിഷ്‌ ചര്‍ച്ച്‌ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നാഗ്‌ പിന്നീട്‌ സിലോണിലെ മഹീന്ദ്രാ കോളജ്‌ (1919-20), കല്‍ക്കത്ത സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.

1920 മുതല്‍ 23 വരെ പാരിസില്‍ ഗവേഷണപഠനം നടത്തി ഇദ്ദേഹം ഡി.ലിറ്റ്‌. ബിരുദം സമ്പാദിച്ചു. ഇക്കാലത്ത്‌ പ്രസിദ്ധ ഫ്രഞ്ച്‌ സാഹിത്യകാരനായ റൊമെയ്‌ന്‍ റൊളാങുമായി സുഹൃദ്‌ബന്ധം സ്ഥാപിച്ചു. ഭാരതത്തെപ്പറ്റിയും ഭാരതീയരായ മഹാത്മാക്കളെ സംബന്ധിച്ചും പ്രബന്ധം രചിക്കുവാന്‍ റൊളാങ്ങിനെ മുഖ്യമായും സഹായിച്ചത്‌ ഇദ്ദേഹം ആയിരുന്നു.

കല്‍ക്കത്തയില്‍ പ്രാഫസറായിരിക്കുമ്പോള്‍ത്തന്നെ ഹാവായ്‌ സര്‍വകലാശാല വിസിറ്റിങ്‌ പ്രാഫസറായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി. കുറച്ചുകാലം ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗമായിരുന്നപ്പോള്‍ ഇദ്ദേഹം ഇംഗ്ലണ്ട്‌, യു.എസ്‌., സോവിയറ്റ്‌ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹം ബംഗാളിയിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. സ്വദേശ്‌ ഒ സഭ്യത (1940), ആര്‍ട്ട്‌ ആന്‍ഡ്‌ ആര്‍ക്കിയോളജി എബ്രാഡ്‌ (1936), ഇന്ത്യ ആന്‍ഡ്‌ ദ്‌ പസിഫിക്‌ വേള്‍ഡ്‌ (1941), ടാഗോര്‍ ഇന്‍ ചൈനാ ആന്‍ഡ്‌ സിലോണ്‍ (1944), ടോള്‍സ്റ്റോയ്‌ ആന്‍ഡ്‌ ഗാന്ധി (1950). ഡിസ്‌കവറി ഒഫ്‌ ഏഷ്യ (1958) എന്നിവ ഇവയില്‍ പ്രധാനങ്ങളാണ്‌.

മഹാകവി ടാഗൂറിന്റെ ഏതാനും കൃതികള്‍ കാളിദാസ്‌ നാഗ്‌ ഫ്രഞ്ചുഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌ (ഉദാ.Cygne--1924). അര്‍ഥശാസ്‌ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള നയതന്ത്രസിദ്ധാന്തങ്ങളെ ആധാരമാക്കി ഒരു ഗ്രന്ഥം ഫ്രഞ്ച്‌ ഭാഷയിലും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌ (Les Theories Diplomatiqes de I' Inde et L'Arthasathra-1923). 1966 ന. 8-നു കല്‍ക്കത്തയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍