This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിറ്റിസ്‌, ഒഡീസ്സിയാസ്‌ (1911 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എലിറ്റിസ്‌, ഒഡീസ്സിയാസ്‌ (1911 - 96) == == Elytis, Odysseas == നോബൽ സമ്മാന ജേതാവാ...)
(Elytis, Odysseas)
വരി 4: വരി 4:
== Elytis, Odysseas ==
== Elytis, Odysseas ==
-
 
+
[[ചിത്രം:Vol5p329_Elytis, Odysseas.jpg|thumb|]]
നോബൽ സമ്മാന ജേതാവായ ഗ്രീക്ക്‌ ആധുനികവി. അലെ പൗദെല്ലിസ്‌ എന്നാണ്‌ യഥാർഥനാമം. ഇദ്ദേഹം 1911 ന. 2-ന്‌ ക്രീറ്റ്‌ ദ്വീപിലെ ഹെറാക്‌ളിയോണ്‍ (കാന്‍ഡിയ) എന്ന സ്ഥലത്തു ജനിച്ചു. വിവിധ വ്യവസായസംരംഭങ്ങളിൽ ഏർപ്പെട്ടിരുന്ന കുടുംബാംഗങ്ങള്‍ പില്‌ക്കാലത്ത്‌ ആഥന്‍സിലേക്കു താമസം മാറ്റി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ആഥന്‍സ്‌ സർവകലാശാലയുടെ കീഴിലുള്ള നിയമവിദ്യാലയത്തിൽച്ചേർന്ന്‌ ഓഡിറ്റർ പരിശീലനം നേടുകയുണ്ടായി.
നോബൽ സമ്മാന ജേതാവായ ഗ്രീക്ക്‌ ആധുനികവി. അലെ പൗദെല്ലിസ്‌ എന്നാണ്‌ യഥാർഥനാമം. ഇദ്ദേഹം 1911 ന. 2-ന്‌ ക്രീറ്റ്‌ ദ്വീപിലെ ഹെറാക്‌ളിയോണ്‍ (കാന്‍ഡിയ) എന്ന സ്ഥലത്തു ജനിച്ചു. വിവിധ വ്യവസായസംരംഭങ്ങളിൽ ഏർപ്പെട്ടിരുന്ന കുടുംബാംഗങ്ങള്‍ പില്‌ക്കാലത്ത്‌ ആഥന്‍സിലേക്കു താമസം മാറ്റി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ആഥന്‍സ്‌ സർവകലാശാലയുടെ കീഴിലുള്ള നിയമവിദ്യാലയത്തിൽച്ചേർന്ന്‌ ഓഡിറ്റർ പരിശീലനം നേടുകയുണ്ടായി.

12:28, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എലിറ്റിസ്‌, ഒഡീസ്സിയാസ്‌ (1911 - 96)

Elytis, Odysseas

നോബൽ സമ്മാന ജേതാവായ ഗ്രീക്ക്‌ ആധുനികവി. അലെ പൗദെല്ലിസ്‌ എന്നാണ്‌ യഥാർഥനാമം. ഇദ്ദേഹം 1911 ന. 2-ന്‌ ക്രീറ്റ്‌ ദ്വീപിലെ ഹെറാക്‌ളിയോണ്‍ (കാന്‍ഡിയ) എന്ന സ്ഥലത്തു ജനിച്ചു. വിവിധ വ്യവസായസംരംഭങ്ങളിൽ ഏർപ്പെട്ടിരുന്ന കുടുംബാംഗങ്ങള്‍ പില്‌ക്കാലത്ത്‌ ആഥന്‍സിലേക്കു താമസം മാറ്റി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ആഥന്‍സ്‌ സർവകലാശാലയുടെ കീഴിലുള്ള നിയമവിദ്യാലയത്തിൽച്ചേർന്ന്‌ ഓഡിറ്റർ പരിശീലനം നേടുകയുണ്ടായി.

ഗ്രീക്കു പരമ്പരാഗത സാഹിത്യശൈലിയും യൂറോപ്യന്‍ കാവ്യരീതിയും സമജ്ഞസമായി എലിറ്റ്‌സ്‌ കൃതികളിൽ സമ്മേളിക്കുന്നു. 1935-ൽ ഇദ്ദേഹത്തിന്റെ പ്രഥമ കാവ്യരചന, "ന്യൂലെറ്റേഴ്‌സ്‌' എന്ന മാസികയിൽ പ്രസിദ്ധീകൃതമായി. ഉറ്റസുഹൃത്തായിരുന്ന ജോർജ്‌ സെഫറിന്റെ പ്രചോദനാത്മകമായ പ്രാത്സാഹനം എലിറ്റിസിനു വേണ്ടുവോളം ലഭിച്ചിരുന്നു. തികച്ചും സാധാരണവും അകൃത്രിമവുമായ എലിറ്റിസിന്റെ ശൈലി ഗ്രീക്കുകവിതയ്‌ക്ക്‌ പുതിയൊരുമാനം കൈവരിക്കുന്നതിനും ഒരു പുതുയുഗത്തിനുതുടക്കം കുറിക്കുന്നതിനും അവസരമൊരുക്കി.

1937-ൽ എലിറ്റിസ്‌ സൈനികസേവനത്തിൽ ഏർപ്പെടുന്നതിനായി കോർഫുവിലെ ദേശീയ മിലിട്ടറി അക്കാദമിയിൽ ചേർന്നു. പട്ടാള ആസ്ഥാനത്തു നിയമിതനായ ഇദ്ദേഹത്തിന്‌ രണ്ടാം ലഫ്‌റ്റനന്റ്‌ പദവി നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്‌. 1945 മുതൽ 52 വരെയും, 1969 മുതൽ 72 വരെയും ഇദ്ദേഹം പാരിസിലാണ്‌ വസിച്ചിരുന്നത്‌. ഇക്കാലത്ത്‌ ഒട്ടേറെ കവിതകളും ഉപന്യാസങ്ങളും പ്രസിദ്ധീകരിക്കാന്‍ എലിറ്റിസിനു കഴിഞ്ഞിട്ടുണ്ട്‌. അന്താരാഷ്‌ട്ര കലാനിരൂപകസംഘടനയുടെ സജീവാംഗമായിരുന്ന ഇദ്ദേഹം ഡോർബോണിൽ നടന്ന നിരവധി ഭാഷാസാഹിത്യസമ്മേളനങ്ങളിൽ ഭാഗഭാക്കായിരുന്നു. ഇംഗ്ലണ്ട്‌, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളും ഇദ്ദേഹം സന്ദർശിച്ചു. 1948-ലെ ജനീവ അന്താരാഷ്‌ട്ര സമ്മേളനത്തിൽ ഇദ്ദേഹം പ്രതിനിധിയായിരുന്നു. 1961-ൽ യു.എസ്‌. സ്റ്റേറ്റ്‌ ഡിപ്പാർട്ടുമെന്റിന്റെ ക്ഷണപ്രകാരം അമേരിക്കന്‍ ഐക്യനാടുകളും 1963-ൽ സോവിയറ്റുയൂണിയനും, 1965-ൽ ബള്‍ഗേറിയയും സന്ദർശിക്കുകയുണ്ടായി. 1969 മുതൽ 1972 വരെ ഗ്രീക്കുപട്ടാള സേവനത്തിന്റെ കർക്കശനിയമങ്ങള്‍ക്കു വഴങ്ങാന്‍ കഴിയാതെ എലിറ്റിസിന്‌ "സ്വയം നാടുകടത്തൽ' അനുഭവിക്കേണ്ടതായിവന്നു.

എലിറ്റിസിന്റെ കാവ്യസപര്യക്കു 40 വർഷത്തെ ദീർഘമായ കാലയളവിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. വിഷയവൈപുല്യത്തിലും ശൈലീബദ്ധതയിലും വൈകാരികത്തനിമയിലും മികവു പുലർത്തിയതാണ്‌ ഇദ്ദേഹത്തിന്റെ കാവ്യജീവിതത്തെ ധന്യമാക്കിയത്‌. പ്രാചീന ഗ്രീക്ക്‌-ബൈസാന്തിയന്‍ ഘടകങ്ങളിൽ ചിലത്‌ കടമെടുത്തുവെങ്കിലും അവയ്‌ക്കൊക്കെ തനതായ ഒരു നൂതനാവിഷ്‌കാരപരിവേഷം കൊടുക്കുന്നതിൽ എലിറ്റിസ്‌ വിജയം കണ്ടെത്തി. അകാരണമായ ദുഃഖാവസ്ഥകളിൽനിന്നും മനുഷ്യമനസ്സാക്ഷിയെ വിമോചിതമാക്കുന്നതിനുള്ള ശ്രമമായിരുന്നു ഇദ്ദേഹം കവിതാരചനകളിൽകൂടി നടത്തിയത്‌. കാഴ്‌ചപ്പാടുകളുടെ ബഹിർഗമനത്തിൽ കഴിയുന്നത്ര സത്യസന്ധതയും നീതിബോധവും സുതാര്യതയും ഉറപ്പുവരുത്താന്‍ എലിറ്റിസ്‌ ഏറെ ശ്രദ്ധിച്ചിരുന്നു. വെളിച്ചത്തിന്റെ ദുർഗ്രാഹ്യതയും, സൂര്യപ്രഭാവത്തിന്റെ നിഗൂഢതയും സ്വന്തം നിർവചനത്തിന്റെ ബലത്തിൽതന്നെ ഇദ്ദേഹം അപഗ്രഥിക്കുകയുണ്ടായി. ആന്തരികമായ ഒരുതരം വാസ്‌തുവിദ്യാതലം ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളിലും അനുഭവവേദ്യമാണ്‌. സ്വതന്ത്രകാവ്യരചനയ്‌ക്കു പുറമെ, അന്യഭാഷാകവിതകളും വിവർത്തനങ്ങളും ഇദ്ദേഹം നിർവഹിച്ചിരുന്നു. കൊളാഷ്‌ ചിത്രങ്ങളുടെ ഒരു പരമ്പരയും എലിറ്റിസ്‌ സൃഷ്‌ടിച്ചിട്ടുണ്ട്‌. എലിറ്റിസ്‌ കവിതകള്‍ 11-ലേറെ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും അവയൊക്കെ സമാന്തരങ്ങളായും വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമൊക്കെ പ്രകാശനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌. 1945-46, 1953-64 എന്നിങ്ങനെ രണ്ടു കാലയളവുകളിലായി എലിറ്റിസ്‌, ഗ്രീക്കു ദേശീയ റേഡിയോ ഫൗണ്ടേഷന്റെ പ്രാഗ്രാം ഡയറക്‌ടറായി സേവനമനുഷ്‌ഠിച്ചിരുന്നു. ഗ്രീക്കു ദേശീയ തിയെറ്റർ ശൃംഖലയുടെ സജീവാംഗമായിരുന്ന ഇദ്ദേഹം, ഗ്രീക്ക്‌ റേഡിയോ ആന്‍ഡ്‌ ടെലിവിഷന്റെ ഭരണനിർവഹണസമിതിയുടെ പ്രസിഡന്റായും ചുമതല വഹിച്ചിട്ടുണ്ട്‌. ഗ്രീക്ക്‌ വിനോദസഞ്ചാരവകുപ്പ്‌ സംഘടിപ്പിച്ച ഗ്രീക്ക്‌ ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകനുമായിരുന്നു ഇദ്ദേഹം. 1960-ൽ സംസ്ഥാന കാവ്യപുരസ്‌കാരവും, 1965-ൽ ഓർഡർ ഒഫ്‌ ദ്‌ ഫീനിക്‌സും എലിറ്റിസിനു സമ്മാനിക്കപ്പെട്ടു. 1975-ൽ ഇദ്ദേഹത്തിന്‌ തെസ്സലോങ്കി സർവകലാശാലയുടെ ഓണററി ഡോക്‌ടർ ബിരുദവും ലഭിക്കുകയുണ്ടായി. 1979-ൽ എലിറ്റിസ്‌ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന്‌ അർഹതനേടി.

ഓറിന്റേഷന്‍സ്‌ (1939), സണ്‍ ദ്‌ ഫസ്റ്റ്‌ (1943), ടു ആക്‌സിയോണ്‍ എസ്‌തി (1959), സിക്‌സ്‌ പ്ലസ്‌വണ്‍ റിമോഴ്‌സസ്‌ ഫോർ ദ്‌ സ്‌കൈ (1960), ദ്‌ ലൈറ്റ്‌ ട്രീ ആന്‍ഡ്‌ ദ്‌ ഫോർട്ടീന്‍ത്‌ ബ്യൂട്ടി (1972), ദ്‌ സോവറിന്‍ സണ്‍ (1972), ദ്‌ ട്രൂത്ത്‌ ഒഫ്‌ ലൗ (1972), ദ്‌ മോണോഗ്രാം (1973), സ്റ്റെപ്‌ പോയംസ്‌ (1974), സിഗ്നൽ ബുക്‌ (1977), മരിയനെഫെലി (1978), ത്രീ പോയംസ്‌ അണ്ടർ എ ഫ്‌ളാഗ്‌ ഒഫ്‌ കണ്‍വീനിയന്‍സ്‌ (1982), ഡയറി ഒഫ്‌ ആന്‍ ഇന്‍വിസിബിള്‍ ഏപ്രിൽ (1987), ദ്‌ ലിറ്റിൽ മറൈന്‍സ്‌ (1988), ദ്‌ ബെഗീസ്‌ ഒഫ്‌ ഓക്‌സോപെത്ര (1991), വെസ്റ്റ്‌ ഒഫ്‌ സാഡ്‌നെസ്സ്‌ (1995), ഇറോസ്‌, ഇറോസ്‌, ഇറോസ്‌ (1998) എന്നിവയാണ്‌ എലിറ്റിസിന്റെ ശ്രദ്ധേയമായ കാവ്യരചനകള്‍.

ഗദ്യകൃതികളിലും ഉപന്യാസരചനകളിലും ദ്‌ ഗ്രൂ ഫേസ്‌ ആന്‍ഡ്‌ ലിറിക്കൽ ബ്രവറി ഒഫ്‌ ആന്ദ്രയാസ്‌ കൽവൊഷ്‌ (1942), ദ്‌ പെയിന്റർ തിയോഫിലസ്‌ (1973), ദ്‌ മാജിക്‌ ഒഫ്‌ പാപ്പാഡിയമാന്റിസ്‌ (1975), റിപ്പോർട്ട്‌ ഒഫ്‌ ആന്ദ്രയാസ്‌ എംപയ്‌ന്‍കോസ്‌ (1977), തിങ്‌സ്‌ പബ്ലിക്‌ ആന്‍ഡ്‌ പ്രവറ്റ്‌ (1990), പ്രവറ്റ്‌ വേ (1990), കാർട്ട്‌ ബ്ലാന്‍ചെ (1992), ദ്‌ ഗാർഡന്‍ വിത്ത്‌ ഇല്യൂഷന്‍സ്‌ (1995), ഓപ്പണ്‍ പേപ്പേഴ്‌സ്‌-സെലക്‌റ്റഡ്‌ എസ്സേയ്‌സ്‌ (1995) എന്നിവ മികച്ചുനില്‌ക്കുന്നവയാണ്‌.

സെക്കന്‍ഡ്‌ റൈറ്റിങ്‌ (1976), സഫോ (1985), അപ്പോകാലിപ്‌സ്‌ (1985) എന്നിവ ഇദ്ദേഹത്തിന്റെ വിവർത്തനകൃതികളിൽപെടുന്നു. 1996 മാ. 18-ന്‌ ഇദ്ദേഹം 84-ാമത്തെ വയസ്സിൽ ആഥന്‍സിൽമരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍