This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പിത്തപാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കമ്പിത്തപാല്‍ == == Telegraph == വിദൂരദേശങ്ങളിലേക്ക്‌ കമ്പി വഴി സന്ദ...)
(Telegraph)
വരി 4: വരി 4:
== Telegraph ==
== Telegraph ==
-
 
+
[[ചിത്രം:Vol6p329_samuel f.b. morse.jpg|thumb|സാമുവൽ എഫ്‌.ബി. മോഴ്‌സ്‌]]
വിദൂരദേശങ്ങളിലേക്ക്‌ കമ്പി വഴി സന്ദേശങ്ങളയയ്‌ക്കുന്ന സമ്പ്രദായം. ഗ്രീക്ക്‌ ഭാഷയിലെ ടെലി (വിദൂരമായി), ഗ്രാഫ്‌ (എഴുതുക) എന്നീ വാക്കുകളില്‍ നിന്നാണ്‌ കമ്പിത്തപാല്‍ എന്നര്‍ഥം വരുന്ന "ടെലിഗ്രാഫി' (Telegraphy) എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. കമ്പിത്തപാലിന്‌ സു. 250ലേറെ വര്‍ഷത്തെ ചരിത്രമുണ്ട്‌. കമ്പികളില്‍ക്കൂടി വളരെ വേഗത്തില്‍ വൈദ്യുതി പ്രവഹിക്കുമെന്ന്‌ 1729ല്‍ സ്റ്റീഫന്‍ ഗ്ര കണ്ടുപിടിച്ചു. തുടര്‍ന്ന്‌ സര്‍ വില്യം വാട്‌സണ്‍ (1747), ലൂയി ലിസേജ്‌ (1774), ബെറ്റന്‍ കോര്‍ട്ട്‌ (1787), റിസ്‌സെര്‍ (1798) എന്നിവര്‍ ഈ രംഗത്ത്‌ വീണ്ടും പരീക്ഷണങ്ങള്‍ നടത്തി. 19-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞരായ ഗാല്‍വനിയും വോള്‍ട്ടായും കണ്ടുപിടിച്ച വസ്‌തുതകള്‍ കമ്പിത്തപാലിന്റെ വികസനത്തിഌ സഹായകമായിത്തീര്‍ന്നു.

കമ്പിത്തപാലിഌ വേണ്ടിയുള്ള ടെലിഗ്രാഫ്‌ സമ്പ്രദായം കണ്ടുപിടിച്ചത്‌ പില്‌ക്കാലത്ത്‌ യു.എസ്‌. ഗവണ്‍മെന്റിന്റെ ടെലിഗ്രാഫ്‌ സൂപ്രണ്ട്‌ ആയിത്തീര്‍ന്ന സാമുവല്‍ എഫ്‌.ബി. മോഴ്‌സ്‌ ആണ്‌.
കമ്പിത്തപാലിഌ വേണ്ടിയുള്ള ടെലിഗ്രാഫ്‌ സമ്പ്രദായം കണ്ടുപിടിച്ചത്‌ പില്‌ക്കാലത്ത്‌ യു.എസ്‌. ഗവണ്‍മെന്റിന്റെ ടെലിഗ്രാഫ്‌ സൂപ്രണ്ട്‌ ആയിത്തീര്‍ന്ന സാമുവല്‍ എഫ്‌.ബി. മോഴ്‌സ്‌ ആണ്‌.

06:08, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പിത്തപാല്‍

Telegraph

സാമുവൽ എഫ്‌.ബി. മോഴ്‌സ്‌

വിദൂരദേശങ്ങളിലേക്ക്‌ കമ്പി വഴി സന്ദേശങ്ങളയയ്‌ക്കുന്ന സമ്പ്രദായം. ഗ്രീക്ക്‌ ഭാഷയിലെ ടെലി (വിദൂരമായി), ഗ്രാഫ്‌ (എഴുതുക) എന്നീ വാക്കുകളില്‍ നിന്നാണ്‌ കമ്പിത്തപാല്‍ എന്നര്‍ഥം വരുന്ന "ടെലിഗ്രാഫി' (Telegraphy) എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. കമ്പിത്തപാലിന്‌ സു. 250ലേറെ വര്‍ഷത്തെ ചരിത്രമുണ്ട്‌. കമ്പികളില്‍ക്കൂടി വളരെ വേഗത്തില്‍ വൈദ്യുതി പ്രവഹിക്കുമെന്ന്‌ 1729ല്‍ സ്റ്റീഫന്‍ ഗ്ര കണ്ടുപിടിച്ചു. തുടര്‍ന്ന്‌ സര്‍ വില്യം വാട്‌സണ്‍ (1747), ലൂയി ലിസേജ്‌ (1774), ബെറ്റന്‍ കോര്‍ട്ട്‌ (1787), റിസ്‌സെര്‍ (1798) എന്നിവര്‍ ഈ രംഗത്ത്‌ വീണ്ടും പരീക്ഷണങ്ങള്‍ നടത്തി. 19-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞരായ ഗാല്‍വനിയും വോള്‍ട്ടായും കണ്ടുപിടിച്ച വസ്‌തുതകള്‍ കമ്പിത്തപാലിന്റെ വികസനത്തിഌ സഹായകമായിത്തീര്‍ന്നു. കമ്പിത്തപാലിഌ വേണ്ടിയുള്ള ടെലിഗ്രാഫ്‌ സമ്പ്രദായം കണ്ടുപിടിച്ചത്‌ പില്‌ക്കാലത്ത്‌ യു.എസ്‌. ഗവണ്‍മെന്റിന്റെ ടെലിഗ്രാഫ്‌ സൂപ്രണ്ട്‌ ആയിത്തീര്‍ന്ന സാമുവല്‍ എഫ്‌.ബി. മോഴ്‌സ്‌ ആണ്‌.

1838ല്‍ ഇദ്ദേഹം തന്റെ ടെലിഗ്രാഫിന്റെ പ്രവര്‍ത്തനം ഫ്രാങ്ക്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിഌ മുമ്പാകെ വിശദീകരിച്ചു. 1844ല്‍ യു.എസ്‌. ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ ഇദ്ദേഹം ബാള്‍ട്ടിമോറും വാഷിങ്‌ടണും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കമ്പിത്തപാല്‍ ലൈന്‍ പ്രവര്‍ത്തിപ്പിച്ചു. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ 26 അക്ഷരങ്ങളെയും പൂജ്യം മുതല്‍ ഒന്‍പത്‌ വരെയുള്ള അക്കങ്ങളെയും കുത്തുകളും (ഡോട്ട്‌) വരകളും (ഡാഷ്‌) കൊണ്ട്‌ സൂചിപ്പിക്കുന്ന ഒരു "കോഡ്‌' മോഴ്‌സ്‌ ആവിഷ്‌കരിച്ചു. ഇതാണ്‌ പ്രശസ്‌തമായ മോഴ്‌സ്‌ കോഡ്‌. ടെലിഗ്രാഫ്‌ ഭാഷയിലൂടെ അയയ്‌ക്കപ്പെടുന്ന സന്ദേശങ്ങള്‍ സാധാരണ ഭാഷയിലാക്കിയാണ്‌ കമ്പിത്തപാല്‍ വകുപ്പുകാര്‍ മേല്‍വിലാസക്കാരന്‌ എത്തിക്കുന്നത്‌. ഇലക്‌ട്രാണികവാര്‍ത്താവിനിമയ രംഗത്തെ ഗവേഷണങ്ങളുടെ ഫലമായി കമ്പിത്തപാലില്‍ വളരെ കൂടുതല്‍ പുരോഗതി ഉണ്ടായിട്ടുണ്ട്‌.

കൂക്ക്‌, വീറ്റ്‌സ്റ്റണ്‍ എന്നീ രണ്ടു ശാസ്‌ത്രജ്ഞന്മാര്‍ ചേര്‍ന്ന്‌ ലണ്ടനിലെ യൂസ്റ്റണ്‍ റെയില്‍വേ സ്റ്റേഷഌം കാംഡല്‍ ടൗണ്‍ സ്റ്റേഷഌം ടെലിഗ്രാഫ്‌ വഴി ബന്ധിപ്പിച്ചതോടെയാണ്‌ ബ്രിട്ടനില്‍ കമ്പിത്തപാലിന്റെ തുടക്കം കുറിച്ചത്‌ (1837). 1861ല്‍ വീറ്റ്‌സ്റ്റണ്‍ ടെലിഗ്രാഫിന്‌ വീണ്ടും ചില പരിഷ്‌കാരങ്ങള്‍ വരുത്തി. 1866ല്‍ യൂറോപ്പും അമേരിക്കയും കമ്പിത്തപാല്‍ വഴി ബന്ധിപ്പിച്ചുകൊണ്ടുള്ള കേബിള്‍ സ്ഥാപിക്കപ്പെട്ടു. 1869ല്‍ ഇംഗ്ലണ്ടിലെ കമ്പിത്തപാല്‍ സര്‍വിസിന്റെ മേല്‍നോട്ടം പോസ്റ്റ്‌മാസ്റ്റര്‍ ജനറലിന്റെ നിയന്ത്രണത്തിലാക്കി. 1851ല്‍ കല്‍ക്കത്തയും ഡയമണ്‍ഡ്‌ ഹാര്‍ബറും ബന്ധിപ്പിച്ചുകൊണ്ട്‌ ഇന്ത്യയിലെ ആദ്യത്തെ കമ്പിത്തപാല്‍ ലൈന്‍ സ്ഥാപിക്കപ്പെട്ടു. തുടക്കം മുതല്‍ തന്നെ കമ്പിത്തപാലിന്റെ മേല്‍നോട്ടം വഹിച്ചുവന്നത്‌ ഗവണ്‍മെന്റാണ്‌. ആധുനിക വാര്‍ത്താവിനിമയ സങ്കേതങ്ങളുടെ ആവിര്‍ഭാവത്തോടെ അടുത്തകാലത്തായി കമ്പിത്തപാലിന്റെ പ്രചാരം കുറഞ്ഞിട്ടുണ്ട്‌. നോ: ഇലക്‌ട്രാണികവാര്‍ത്താവിനിമയം; ടെലക്‌സ്‌; ടെലിഗ്രാഫ്‌; ടെലിഫോണ്‍; ടെലിവിഷന്‍; തപാല്‍ റേഡിയോ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍