This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപൂര്‍, കാളിദാസ്‌ (1892 ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കപൂര്‍, കാളിദാസ്‌ (1892 ?) == ഹിന്ദിയിലെ നിരൂപണചരിത്രസാഹിത്യകാര...)
(കപൂര്‍, കാളിദാസ്‌ (1892 ?))
 
വരി 2: വരി 2:
== കപൂര്‍, കാളിദാസ്‌ (1892  ?) ==
== കപൂര്‍, കാളിദാസ്‌ (1892  ?) ==
-
ഹിന്ദിയിലെ നിരൂപണചരിത്രസാഹിത്യകാരഌം വിദ്യാഭ്യാസപ്രവര്‍ത്തകഌം. 1892 ആഗ. 11ഌ ലഖ്‌നൗവില്‍ ജനിച്ചു. പ്രശസ്‌തമായ നിലയില്‍ എം.എ. പരീക്ഷ പാസ്സായതിഌശേഷം അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കപൂര്‍ പിന്നീട്‌ ലഖ്‌നൗവിലെ കാളീചരന്‍ ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലായി. ഇദ്ദേഹം ഹിന്ദിയിലും ഇംഗ്ലീഷിലുമായി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.
+
ഹിന്ദിയിലെ നിരൂപണചരിത്രസാഹിത്യകാരഌം വിദ്യാഭ്യാസപ്രവര്‍ത്തകഌം. 1892 ആഗ. 11നു ലഖ്‌നൗവില്‍ ജനിച്ചു. പ്രശസ്‌തമായ നിലയില്‍ എം.എ. പരീക്ഷ പാസ്സായതിനുശേഷം അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കപൂര്‍ പിന്നീട്‌ ലഖ്‌നൗവിലെ കാളീചരന്‍ ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലായി. ഇദ്ദേഹം ഹിന്ദിയിലും ഇംഗ്ലീഷിലുമായി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.
കപൂറിന്റെ പ്രധാന കൃതികളിലൊന്നായ സാഹിത്യസമീക്ഷ (1930) സമകാലീന ഹിന്ദീസാഹിത്യനിരൂപണത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ഇദ്ദേഹത്തിന്റെ ശിക്ഷാസമീക്ഷ (1938) ആധുനിക വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങളെപ്പറ്റിയുള്ള വിശദമായ ഒരു പഠനമാണ്‌. ചരിത്രശാഖയ്‌ക്ക്‌ ഇദ്ദേഹത്തിന്റെ സംഭാവനകളായി ലഭിച്ചിട്ടുള്ള രണ്ടു ഗ്രന്ഥങ്ങളാണ്‌ മാനവ ഇതിഹാസ്‌ കീ ഝലക്‌, ഭാരതീയ ഇതിഹാസ്‌ കീ രൂപരേഖ എന്നിവ. ടുവേഡ്‌സ്‌ എ ബെറ്റര്‍ ഓര്‍ഡര്‍ (1937), സിറ്റിസന്‍ഷിപ്പ്‌ ഫോര്‍ ദ്‌ ഇന്ത്യന്‍ അഡോളസന്‍റ്‌ (1946), ന്യൂ അറ്റ്‌ലസ്‌ ഒഫ്‌ ഇന്ത്യന്‍ ഹിസ്റ്ററി (1948) എന്നിവയാണ്‌ കപൂര്‍ ഇംഗ്ലീഷില്‍ രചിച്ചിട്ടുള്ള പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍.

Current revision as of 07:42, 1 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍