This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്വവംശം (ബി.സി. 75-30)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കണ്വവംശം (ബി.സി. 75 30) == മഗധ ഭരിച്ചിരുന്ന ഒരു രാജവംശം; കണ്വായനവം...)
(കണ്വവംശം (ബി.സി. 75 30))
 
വരി 4: വരി 4:
മഗധ ഭരിച്ചിരുന്ന ഒരു രാജവംശം; കണ്വായനവംശമെന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. അവസാനത്തെ ശുംഗ രാജാവായിരുന്ന ദേവഭൂതിയെ ഒരടിമപ്പെണ്‍കുട്ടി വധിച്ചതിനെത്തുടര്‍ന്ന്‌ സിംഹാസനം കരസ്ഥമാക്കിയ വാസുദേവനായിരുന്നു 45 കൊല്ലം മഗധ ഭരിച്ച കണ്വവംശത്തിന്റെ സ്ഥാപകന്‍. വാസുദേവന്റെ കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പേരില്‍ നിന്നായിരിക്കണം കണ്വവംശം എന്ന പേരുണ്ടായത്‌. വാസുദേവഌം തുടര്‍ന്ന്‌ ഭൂമിത്രന്‍, നാരായണന്‍, സുശര്‍മന്‍ എന്നീ മൂന്നു രാജാക്കന്മാരും മഗധ ഭരിച്ചു. കണ്വന്മാര്‍ അയല്‍രാജാക്കന്മാരെ കീഴടക്കിയിരുന്നതായി പുരാണങ്ങളില്‍ പരാമര്‍ശമുണ്ടെങ്കിലും ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബി.സി. 30ല്‍ ആന്ധ്രന്മാരാല്‍ ഇവര്‍ നിഷ്‌കാസനം ചെയ്യപ്പെട്ടു. സുശര്‍മന്റെ വധത്തോടെ കണ്വവംശം അവസാനിച്ചു.

-
ആന്ധ്രന്മാര്‍ കണ്വന്മാര്‍ക്ക്‌ പുറമേ "ശുംഗ ശക്തിയുടേതായി അവശേഷിച്ചിരുന്നതെന്തെങ്കിലുമുണ്ടെങ്കിലതും' നശിപ്പിച്ചതായുള്ള പുരാണങ്ങളിലെ പരാമര്‍ശം ശുംഗകണ്വവംശങ്ങളുടെ കാലഗണനയില്‍ ചില സംശയങ്ങള്‍ക്കു വകനല്‌കുന്നു. പത്താമത്തെ ശുംഗരാജാവിനെ ആദ്യത്തെ കണ്വരാജാവ്‌ വധിച്ചതായി പുരാണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ശുംഗന്മാരുടെ ശക്തിക്ഷയത്തോടെ കണ്വന്മാര്‍ അധികാരം പിടിച്ചെടുക്കുകയും അവരെ നാമമാത്ര ഭരണാധികാരികളായി മാറ്റുകയുമാണുണ്ടായതെന്ന്‌ ചരിത്രകാരനായ ആര്‍.ജി. ഭണ്ഡാര്‍കര്‍ അഌമാനിക്കുന്നു. ദേവഭൂതിയുടെ വധത്തിഌശേഷം മഗധയുടെ ഏതെങ്കിലും ഭാഗത്ത്‌ ശുംഗവംശജരില്‍ ചിലര്‍ നാമമാത്രമായി അധികാരം പുലര്‍ത്തിയിരുന്നിരിക്കണം. എന്നാല്‍ ബി.സി. 30ല്‍ കണ്വന്മാരോടൊപ്പം ശുംഗവംശത്തില്‍ അവശേഷിച്ചിരുന്നവരും ആന്ധ്രന്മാരാല്‍ തുടച്ചുനീക്കപ്പെട്ടു.  
+
ആന്ധ്രന്മാര്‍ കണ്വന്മാര്‍ക്ക്‌ പുറമേ "ശുംഗ ശക്തിയുടേതായി അവശേഷിച്ചിരുന്നതെന്തെങ്കിലുമുണ്ടെങ്കിലതും' നശിപ്പിച്ചതായുള്ള പുരാണങ്ങളിലെ പരാമര്‍ശം ശുംഗകണ്വവംശങ്ങളുടെ കാലഗണനയില്‍ ചില സംശയങ്ങള്‍ക്കു വകനല്‌കുന്നു. പത്താമത്തെ ശുംഗരാജാവിനെ ആദ്യത്തെ കണ്വരാജാവ്‌ വധിച്ചതായി പുരാണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ശുംഗന്മാരുടെ ശക്തിക്ഷയത്തോടെ കണ്വന്മാര്‍ അധികാരം പിടിച്ചെടുക്കുകയും അവരെ നാമമാത്ര ഭരണാധികാരികളായി മാറ്റുകയുമാണുണ്ടായതെന്ന്‌ ചരിത്രകാരനായ ആര്‍.ജി. ഭണ്ഡാര്‍കര്‍ അനുമാനിക്കുന്നു. ദേവഭൂതിയുടെ വധത്തിനുശേഷം മഗധയുടെ ഏതെങ്കിലും ഭാഗത്ത്‌ ശുംഗവംശജരില്‍ ചിലര്‍ നാമമാത്രമായി അധികാരം പുലര്‍ത്തിയിരുന്നിരിക്കണം. എന്നാല്‍ ബി.സി. 30ല്‍ കണ്വന്മാരോടൊപ്പം ശുംഗവംശത്തില്‍ അവശേഷിച്ചിരുന്നവരും ആന്ധ്രന്മാരാല്‍ തുടച്ചുനീക്കപ്പെട്ടു.  
(ഡോ. കെ.കെ. കുസുമന്‍)
(ഡോ. കെ.കെ. കുസുമന്‍)

Current revision as of 09:23, 31 ജൂലൈ 2014

കണ്വവംശം (ബി.സി. 75 30)

മഗധ ഭരിച്ചിരുന്ന ഒരു രാജവംശം; കണ്വായനവംശമെന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. അവസാനത്തെ ശുംഗ രാജാവായിരുന്ന ദേവഭൂതിയെ ഒരടിമപ്പെണ്‍കുട്ടി വധിച്ചതിനെത്തുടര്‍ന്ന്‌ സിംഹാസനം കരസ്ഥമാക്കിയ വാസുദേവനായിരുന്നു 45 കൊല്ലം മഗധ ഭരിച്ച കണ്വവംശത്തിന്റെ സ്ഥാപകന്‍. വാസുദേവന്റെ കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പേരില്‍ നിന്നായിരിക്കണം കണ്വവംശം എന്ന പേരുണ്ടായത്‌. വാസുദേവഌം തുടര്‍ന്ന്‌ ഭൂമിത്രന്‍, നാരായണന്‍, സുശര്‍മന്‍ എന്നീ മൂന്നു രാജാക്കന്മാരും മഗധ ഭരിച്ചു. കണ്വന്മാര്‍ അയല്‍രാജാക്കന്മാരെ കീഴടക്കിയിരുന്നതായി പുരാണങ്ങളില്‍ പരാമര്‍ശമുണ്ടെങ്കിലും ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബി.സി. 30ല്‍ ആന്ധ്രന്മാരാല്‍ ഇവര്‍ നിഷ്‌കാസനം ചെയ്യപ്പെട്ടു. സുശര്‍മന്റെ വധത്തോടെ കണ്വവംശം അവസാനിച്ചു.

ആന്ധ്രന്മാര്‍ കണ്വന്മാര്‍ക്ക്‌ പുറമേ "ശുംഗ ശക്തിയുടേതായി അവശേഷിച്ചിരുന്നതെന്തെങ്കിലുമുണ്ടെങ്കിലതും' നശിപ്പിച്ചതായുള്ള പുരാണങ്ങളിലെ പരാമര്‍ശം ശുംഗകണ്വവംശങ്ങളുടെ കാലഗണനയില്‍ ചില സംശയങ്ങള്‍ക്കു വകനല്‌കുന്നു. പത്താമത്തെ ശുംഗരാജാവിനെ ആദ്യത്തെ കണ്വരാജാവ്‌ വധിച്ചതായി പുരാണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ശുംഗന്മാരുടെ ശക്തിക്ഷയത്തോടെ കണ്വന്മാര്‍ അധികാരം പിടിച്ചെടുക്കുകയും അവരെ നാമമാത്ര ഭരണാധികാരികളായി മാറ്റുകയുമാണുണ്ടായതെന്ന്‌ ചരിത്രകാരനായ ആര്‍.ജി. ഭണ്ഡാര്‍കര്‍ അനുമാനിക്കുന്നു. ദേവഭൂതിയുടെ വധത്തിനുശേഷം മഗധയുടെ ഏതെങ്കിലും ഭാഗത്ത്‌ ശുംഗവംശജരില്‍ ചിലര്‍ നാമമാത്രമായി അധികാരം പുലര്‍ത്തിയിരുന്നിരിക്കണം. എന്നാല്‍ ബി.സി. 30ല്‍ കണ്വന്മാരോടൊപ്പം ശുംഗവംശത്തില്‍ അവശേഷിച്ചിരുന്നവരും ആന്ധ്രന്മാരാല്‍ തുടച്ചുനീക്കപ്പെട്ടു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍