This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഠിനതടവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കഠിനതടവ്‌ == ഗൗരവമേറിയ കുറ്റങ്ങള്‍ക്കു നല്‌കപ്പെടുന്ന തടവു...)
(കഠിനതടവ്‌)
 
വരി 2: വരി 2:
== കഠിനതടവ്‌ ==
== കഠിനതടവ്‌ ==
-
ഗൗരവമേറിയ കുറ്റങ്ങള്‍ക്കു നല്‌കപ്പെടുന്ന തടവുശിക്ഷ. മിക്കരാജ്യങ്ങളിലെയും ശിക്ഷാനിയമസംഹിതകളില്‍ കഠിനതടവ്‌ സംബന്ധിച്ച വ്യവസ്ഥകളുണ്ട്‌. ഇന്ത്യന്‍ പീനല്‍ കോഡും ഈ ശിക്ഷാനടപടി അംഗീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ പീനല്‍ കോഡിന്റെ ആവിര്‍ഭാവത്തിഌ മുമ്പുതന്നെ ഈ നടപടി ഭാരതത്തില്‍ നിലവിലിരുന്നതായി കാണാം. മഌ, യാജ്ഞവല്‌ക്യന്‍, ബൃഹസ്‌പതി, സുമന്തു, ഭാര്‍ഗവന്‍ തുടങ്ങിയ ഋഷിമാരുടെ കൃതികളിലും ചാണക്യന്റെ അര്‍ഥശാസ്‌ത്രത്തിലും കഠിനതടവിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌. മഌവിന്റെ ദണ്ഡനീതിയില്‍ "അവരോധനം' എന്നാണ്‌ ഈ ശിക്ഷാവ്യവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്‌.
+
ഗൗരവമേറിയ കുറ്റങ്ങള്‍ക്കു നല്‌കപ്പെടുന്ന തടവുശിക്ഷ. മിക്കരാജ്യങ്ങളിലെയും ശിക്ഷാനിയമസംഹിതകളില്‍ കഠിനതടവ്‌ സംബന്ധിച്ച വ്യവസ്ഥകളുണ്ട്‌. ഇന്ത്യന്‍ പീനല്‍ കോഡും ഈ ശിക്ഷാനടപടി അംഗീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ പീനല്‍ കോഡിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ഈ നടപടി ഭാരതത്തില്‍ നിലവിലിരുന്നതായി കാണാം. മനു, യാജ്ഞവല്‌ക്യന്‍, ബൃഹസ്‌പതി, സുമന്തു, ഭാര്‍ഗവന്‍ തുടങ്ങിയ ഋഷിമാരുടെ കൃതികളിലും ചാണക്യന്റെ അര്‍ഥശാസ്‌ത്രത്തിലും കഠിനതടവിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌. മനുവിന്റെ ദണ്ഡനീതിയില്‍ "അവരോധനം' എന്നാണ്‌ ഈ ശിക്ഷാവ്യവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്‌.
-
സാധാരണ തടവുകാരില്‍ നിന്നു വ്യത്യസ്‌തമായി കഠിനതടവിഌ വിധിക്കപ്പെടുന്ന കുറ്റവാളികള്‍ ജയിലില്‍ കഴിയുന്ന കാലമത്രയും കടുത്ത ജോലി ചെയ്യണം. ഇരുമ്പുസാധനങ്ങള്‍ തല്ലിപ്പൊട്ടിക്കുക, ധാന്യങ്ങള്‍ പൊടിക്കുക, എണ്ണ ആട്ടുക തുടങ്ങി കായികബലം പരമാവധി ഉപയോഗിക്കേണ്ട കഠിനപ്രവൃത്തികളാണ്‌ ചെയ്യിക്കുന്നത്‌. സാധാരണഗതിയില്‍ ജയില്‍ശിക്ഷ വിധിക്കുമ്പോള്‍ കഠിനതടവോ വെറും തടവോ എന്നു വ്യക്തമാക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ശിക്ഷ നടപ്പാക്കാന്‍ ജയിലധികൃതര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകും. ജീവപര്യന്തം തടവാണെങ്കില്‍ പ്രത്യേകം വിശദീകരണത്തിന്റെ ആവശ്യമില്ല; കഠിനതടവ്‌ ആണെന്ന്‌ സ്‌പഷ്‌ടമാണ്‌.
+
സാധാരണ തടവുകാരില്‍ നിന്നു വ്യത്യസ്‌തമായി കഠിനതടവിനു വിധിക്കപ്പെടുന്ന കുറ്റവാളികള്‍ ജയിലില്‍ കഴിയുന്ന കാലമത്രയും കടുത്ത ജോലി ചെയ്യണം. ഇരുമ്പുസാധനങ്ങള്‍ തല്ലിപ്പൊട്ടിക്കുക, ധാന്യങ്ങള്‍ പൊടിക്കുക, എണ്ണ ആട്ടുക തുടങ്ങി കായികബലം പരമാവധി ഉപയോഗിക്കേണ്ട കഠിനപ്രവൃത്തികളാണ്‌ ചെയ്യിക്കുന്നത്‌. സാധാരണഗതിയില്‍ ജയില്‍ശിക്ഷ വിധിക്കുമ്പോള്‍ കഠിനതടവോ വെറും തടവോ എന്നു വ്യക്തമാക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ശിക്ഷ നടപ്പാക്കാന്‍ ജയിലധികൃതര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകും. ജീവപര്യന്തം തടവാണെങ്കില്‍ പ്രത്യേകം വിശദീകരണത്തിന്റെ ആവശ്യമില്ല; കഠിനതടവ്‌ ആണെന്ന്‌ സ്‌പഷ്‌ടമാണ്‌.
-
ഏതുതരം കുറ്റങ്ങള്‍ക്കാണ്‌ കഠിനതടവു ശിക്ഷ നല്‌കേണ്ടതെന്നു പീനല്‍ കോഡില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശിക്ഷ വിധിക്കുന്ന കോടതിക്ക്‌ ഇക്കാര്യത്തില്‍ വിവേചനാധികാരമുണ്ട്‌. കഠിനതടവോ വെറും തടവോ നല്‌കാമെന്നു പ്രസക്ത വകുപ്പില്‍ നിര്‍ദേശിക്കുന്നിടത്ത്‌ കോടതിക്കു വിവേചനാധികാരം പ്രയോഗിക്കാം. എന്നാല്‍ കഠിനതടവുതന്നെ നല്‌കണമെന്ന്‌ അഌശാസിക്കുന്നിടത്ത്‌ അതുതന്നെ നല്‌കേണ്ടതുണ്ട്‌. വധശിക്ഷ നല്‌കാന്‍ ഇടയുള്ള ഒരു കേസില്‍ പ്രതിയെ കഴുമരത്തില്‍ കയറ്റാന്‍ വേണ്ടി കരുതിക്കൂട്ടി കള്ളസാക്ഷി പറയുകയോ കള്ളമായി തെളിവു സൃഷ്ടിക്കുകയോ ചെയ്യുന്ന ഒരുവഌ കഠിനതടവുതന്നെ നല്‌കണം (സെ. 194 ഐ.പി.സി.). അതുപോലെ ആരെയെങ്കിലും കൊല ചെയ്യാന്‍ വേണ്ടിയുള്ള ഭവനഭേദനം (സെ. 449), പിടിച്ചുപറി, കവര്‍ച്ച തുടങ്ങി (സെ.392, 393, 399 മുതല്‍ 402 വരെ) വകുപ്പില്‍പ്പെടുന്ന കുറ്റങ്ങളിലും പ്രതിക്കു കഠിനതടവ്‌ തന്നെ നല്‌കണം എന്ന്‌ നിയമം അഌശാസിക്കുന്നു.
+
ഏതുതരം കുറ്റങ്ങള്‍ക്കാണ്‌ കഠിനതടവു ശിക്ഷ നല്‌കേണ്ടതെന്നു പീനല്‍ കോഡില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശിക്ഷ വിധിക്കുന്ന കോടതിക്ക്‌ ഇക്കാര്യത്തില്‍ വിവേചനാധികാരമുണ്ട്‌. കഠിനതടവോ വെറും തടവോ നല്‌കാമെന്നു പ്രസക്ത വകുപ്പില്‍ നിര്‍ദേശിക്കുന്നിടത്ത്‌ കോടതിക്കു വിവേചനാധികാരം പ്രയോഗിക്കാം. എന്നാല്‍ കഠിനതടവുതന്നെ നല്‌കണമെന്ന്‌ അനുശാസിക്കുന്നിടത്ത്‌ അതുതന്നെ നല്‌കേണ്ടതുണ്ട്‌. വധശിക്ഷ നല്‌കാന്‍ ഇടയുള്ള ഒരു കേസില്‍ പ്രതിയെ കഴുമരത്തില്‍ കയറ്റാന്‍ വേണ്ടി കരുതിക്കൂട്ടി കള്ളസാക്ഷി പറയുകയോ കള്ളമായി തെളിവു സൃഷ്ടിക്കുകയോ ചെയ്യുന്ന ഒരുവനു കഠിനതടവുതന്നെ നല്‌കണം (സെ. 194 ഐ.പി.സി.). അതുപോലെ ആരെയെങ്കിലും കൊല ചെയ്യാന്‍ വേണ്ടിയുള്ള ഭവനഭേദനം (സെ. 449), പിടിച്ചുപറി, കവര്‍ച്ച തുടങ്ങി (സെ.392, 393, 399 മുതല്‍ 402 വരെ) വകുപ്പില്‍പ്പെടുന്ന കുറ്റങ്ങളിലും പ്രതിക്കു കഠിനതടവ്‌ തന്നെ നല്‌കണം എന്ന്‌ നിയമം അനുശാസിക്കുന്നു.
   
(ജസ്റ്റിസ്‌ കെ. സദാശിവന്‍)
(ജസ്റ്റിസ്‌ കെ. സദാശിവന്‍)

Current revision as of 05:56, 31 ജൂലൈ 2014

കഠിനതടവ്‌

ഗൗരവമേറിയ കുറ്റങ്ങള്‍ക്കു നല്‌കപ്പെടുന്ന തടവുശിക്ഷ. മിക്കരാജ്യങ്ങളിലെയും ശിക്ഷാനിയമസംഹിതകളില്‍ കഠിനതടവ്‌ സംബന്ധിച്ച വ്യവസ്ഥകളുണ്ട്‌. ഇന്ത്യന്‍ പീനല്‍ കോഡും ഈ ശിക്ഷാനടപടി അംഗീകരിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ പീനല്‍ കോഡിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ഈ നടപടി ഭാരതത്തില്‍ നിലവിലിരുന്നതായി കാണാം. മനു, യാജ്ഞവല്‌ക്യന്‍, ബൃഹസ്‌പതി, സുമന്തു, ഭാര്‍ഗവന്‍ തുടങ്ങിയ ഋഷിമാരുടെ കൃതികളിലും ചാണക്യന്റെ അര്‍ഥശാസ്‌ത്രത്തിലും കഠിനതടവിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌. മനുവിന്റെ ദണ്ഡനീതിയില്‍ "അവരോധനം' എന്നാണ്‌ ഈ ശിക്ഷാവ്യവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്‌.

സാധാരണ തടവുകാരില്‍ നിന്നു വ്യത്യസ്‌തമായി കഠിനതടവിനു വിധിക്കപ്പെടുന്ന കുറ്റവാളികള്‍ ജയിലില്‍ കഴിയുന്ന കാലമത്രയും കടുത്ത ജോലി ചെയ്യണം. ഇരുമ്പുസാധനങ്ങള്‍ തല്ലിപ്പൊട്ടിക്കുക, ധാന്യങ്ങള്‍ പൊടിക്കുക, എണ്ണ ആട്ടുക തുടങ്ങി കായികബലം പരമാവധി ഉപയോഗിക്കേണ്ട കഠിനപ്രവൃത്തികളാണ്‌ ചെയ്യിക്കുന്നത്‌. സാധാരണഗതിയില്‍ ജയില്‍ശിക്ഷ വിധിക്കുമ്പോള്‍ കഠിനതടവോ വെറും തടവോ എന്നു വ്യക്തമാക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ശിക്ഷ നടപ്പാക്കാന്‍ ജയിലധികൃതര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകും. ജീവപര്യന്തം തടവാണെങ്കില്‍ പ്രത്യേകം വിശദീകരണത്തിന്റെ ആവശ്യമില്ല; കഠിനതടവ്‌ ആണെന്ന്‌ സ്‌പഷ്‌ടമാണ്‌.

ഏതുതരം കുറ്റങ്ങള്‍ക്കാണ്‌ കഠിനതടവു ശിക്ഷ നല്‌കേണ്ടതെന്നു പീനല്‍ കോഡില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശിക്ഷ വിധിക്കുന്ന കോടതിക്ക്‌ ഇക്കാര്യത്തില്‍ വിവേചനാധികാരമുണ്ട്‌. കഠിനതടവോ വെറും തടവോ നല്‌കാമെന്നു പ്രസക്ത വകുപ്പില്‍ നിര്‍ദേശിക്കുന്നിടത്ത്‌ കോടതിക്കു വിവേചനാധികാരം പ്രയോഗിക്കാം. എന്നാല്‍ കഠിനതടവുതന്നെ നല്‌കണമെന്ന്‌ അനുശാസിക്കുന്നിടത്ത്‌ അതുതന്നെ നല്‌കേണ്ടതുണ്ട്‌. വധശിക്ഷ നല്‌കാന്‍ ഇടയുള്ള ഒരു കേസില്‍ പ്രതിയെ കഴുമരത്തില്‍ കയറ്റാന്‍ വേണ്ടി കരുതിക്കൂട്ടി കള്ളസാക്ഷി പറയുകയോ കള്ളമായി തെളിവു സൃഷ്ടിക്കുകയോ ചെയ്യുന്ന ഒരുവനു കഠിനതടവുതന്നെ നല്‌കണം (സെ. 194 ഐ.പി.സി.). അതുപോലെ ആരെയെങ്കിലും കൊല ചെയ്യാന്‍ വേണ്ടിയുള്ള ഭവനഭേദനം (സെ. 449), പിടിച്ചുപറി, കവര്‍ച്ച തുടങ്ങി (സെ.392, 393, 399 മുതല്‍ 402 വരെ) വകുപ്പില്‍പ്പെടുന്ന കുറ്റങ്ങളിലും പ്രതിക്കു കഠിനതടവ്‌ തന്നെ നല്‌കണം എന്ന്‌ നിയമം അനുശാസിക്കുന്നു.

(ജസ്റ്റിസ്‌ കെ. സദാശിവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍