This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ == == Oriental Research Institute...)
(ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍)
വരി 1: വരി 1:
-
== ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ==
+
== ഓറിയന്റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ==
-
 
+
== Oriental Research Institutes ==
== Oriental Research Institutes ==

09:33, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓറിയന്റല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

Oriental Research Institutes

അപ്രകാശിതകൃതികള്‍ ശേഖരിച്ച്‌ ഭാവിതലമുറയ്‌ക്കു കൈമാറ്റം ചെയ്യുവാനും ഗവേഷണപഠനങ്ങള്‍ക്കു പ്രയോജനപ്പെടുത്തുവാനും വേണ്ടി സംവിധാനം ചെയ്‌തിട്ടുള്ള സാംസ്‌കാരികസ്ഥാപനങ്ങള്‍. ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും പ്രഭുകുടുംബങ്ങളിലെയും ഗ്രന്ഥശേഖരങ്ങളിലെ, പഴയ പ്രമാണങ്ങളും ഗ്രന്ഥവരികളും പട്ടയങ്ങളും ലിഖിതങ്ങളും ഒക്കെയാണ്‌ ഇത്തരം കൃതികളുടെ വിളനിലം.

ഇന്തോളജി അഥവാ ഭാരതീയ വിജ്ഞാനീയപഠനത്തിനാണ്‌ ഇത്തരം സ്ഥാപനങ്ങളിൽ പ്രാധാന്യം കൊടുത്തിട്ടുള്ളത്‌. ഇന്നുവരെ അച്ചടിക്കപ്പെടാത്ത വൈജ്ഞാനിക-സാഹിത്യകൃതികള്‍ പ്രസാധനം ചെയ്യുക. മൂലകൃതികള്‍ അവയുടെ കൈയെഴുത്തു പ്രതികളുടെ സഹായത്താൽ പഠനഗവേഷണങ്ങള്‍ നടത്തി സംസ്‌കരിച്ച്‌ പുനഃപ്രസാധം ചെയ്യുക, ആ വക ഗ്രന്ഥങ്ങളുടെ പാഠാന്തരങ്ങള്‍ രേഖപ്പെടുത്തി ഗവേഷണത്തിനു വഴിതെളിക്കുക, വെളിച്ചം കാണാത്ത വൈജ്ഞാനിക-സാഹിത്യശാഖകളുണ്ടെങ്കിൽ അവയെ പ്രത്യേകമായി പ്രകാശിപ്പിക്കുക എന്നിവയാണ്‌ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനസ്വഭാവം.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവേഷണസ്ഥാപനങ്ങള്‍:

(1) വിശ്വേശ്വരാനന്ദ വേദിക്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ഹോഷിയാർപൂർ, പഞ്ചാബ്‌;

(2) ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി, തിരുവനന്തപുരം;

(3) ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, എം.എസ്‌.യൂണിവേഴ്‌സിറ്റി, ബറോഡ;

(4) ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പൂണെ;

(5) സരസ്വതി മഹൽ ലൈബ്രറി, തഞ്ചാവൂർ;

(6) അഡയാർ ലൈബ്രറി ആന്‍ഡ്‌ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ചെന്നൈ;

(7) ഗംഗാനാഥഝാ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, അലഹബാദ്‌;

(8) കെ.ആർ.കാമ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌, മുംബൈ;

(9) റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ശ്രീനഗർ;

(10) വെങ്കിടേശ്വര ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, തിരുപ്പതി;

(11) ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ മാനസഗംഗോത്രി, മൈസൂർ;

(12) ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പൂണെ;

(13) ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ചെന്നൈ;

(14) ഇന്‍ഡോളജിക്കൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ദ്വാരക;

(15) ഡക്കാണ്‍ കോളജ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പൂന;

(16) സംസ്‌കൃത വിശ്വവിദ്യാലയ ലൈബ്രറി, വാരാണസി;

(17) ഖുദാബക്ഷ്‌ ഓറിയന്റൽ പബ്ലിക്‌ ലൈബ്രറി, പാറ്റ്‌ന;

(18) രാജസ്ഥാന്‍ ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ജോധ്‌പൂർ;

(19) കെ.പി. ജായസ്വാള്‍ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പാറ്റ്‌ന;

(20) സരസ്വതി ഭവന്‍, ഉദയപ്പൂർ, രാജസ്ഥാന്‍;

(21) നംഗ്യാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടിബറ്റോളജി, ഗാംഗ്‌ടോക്ക്‌, സിക്കിം.

നല്ലനിലയിൽ പ്രവർത്തിക്കുന്ന ഏതാനും പൗരസ്‌ത്യ ഗവേഷണസ്ഥാപനങ്ങള്‍ ഇന്ത്യയ്‌ക്കു വെളിയിലുമുണ്ട്‌:

(1) ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഓറിയന്റൽ സ്റ്റഡീസ്‌, ബർലിന്‍;

(2) ഡിപ്പാർട്ട്‌മെന്റ്‌ ഒഫ്‌ ഇന്ത്യന്‍ സ്റ്റഡീസ്‌, യൂണിവേഴ്‌സിറ്റി ഒഫ്‌ വിസ്‌കോണ്‍സിന്‍, യു.എസ്‌.;

(3) ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്വാന്‍സ്‌ഡ്‌ സ്റ്റഡീസ്‌ ആസ്റ്റ്രലിയന്‍ നാഷണൽ യൂണിവേഴ്‌സിറ്റി, കാന്‍ബറ;

(4) ഡിപ്പാർട്ട്‌മെന്റ്‌ ഒഫ്‌ ഇന്തോളജി, ഫിലിപ്പീന്‍സ്‌ യൂണിവേഴ്‌സിറ്റി എന്നിവ പ്രസിദ്ധങ്ങളാണ്‌. നോ. ഓറിയന്റൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആന്‍ഡ്‌ മാനുസ്‌ക്രിപ്‌റ്റ്‌സ്‌ ലൈബ്രറി

(ഡോ. ചമ്പക്കുളം അപ്പുക്കുട്ടന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍