This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐർട്ടന്‍, ഹെന്‌റി (1611 - 51)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐർട്ടന്‍, ഹെന്‌റി (1611 - 51) == == Ayrton, Henry == ബ്രിട്ടീഷ്‌ പാർലമെന്ററി ജന...)
(Ayrton, Henry)
വരി 5: വരി 5:
== Ayrton, Henry ==
== Ayrton, Henry ==
-
ബ്രിട്ടീഷ്‌ പാർലമെന്ററി ജനറൽ. നോട്ടിങ്‌ഹാംഷെയറിലെ ആറ്റണ്‍ബറോയിൽ ജനിച്ചു. നോട്ടിങ്‌ഹാം ഗ്രാമർ സ്‌കൂള്‍, ഓക്‌സ്‌ഫഡിലെ ട്രിനിറ്റികോളജ്‌, മിഡിൽ ടെമ്പിള്‍ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്‌തു. ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ ഒരു അശ്വസേന രൂപവത്‌കരിച്ച്‌ പാർലമെന്റ്‌ പക്ഷത്ത്‌ എഡ്‌ജ്‌ഹിൽ യുദ്ധത്തിൽ പങ്കെടുത്തു. പിന്നീട്‌ നോട്ടിങ്‌ഹാംഷെയർ സംരക്ഷിക്കുവാന്‍ നിയുക്തനായി. 1643-അശ്വസേനാ റെജിമെന്റിൽ മേജർ ആയി. ഈലി ദ്വീപിലെ ഡെപ്യൂട്ടി ഗവർണറും ക്രാംവെലിന്റെ (1599-1658) റെജിമെന്റിലെ ഉദേ്യാഗസ്ഥനുമായി നിയമിക്കപ്പെട്ടു. 1644-ൽ മാർസ്റ്റന്‍മൂർ യുദ്ധത്തിൽ പങ്കെടുത്ത ഐർട്ടന്‍, മാഞ്ച്വസ്റ്റർ പ്രഭുവുമായുള്ള കലഹത്തിൽ ക്രാംവെലിനെ പിന്താങ്ങി. 1645-ൽ ന്യൂമോഡൽ സേനയിൽ റെജിമെന്റ്‌ തലവനാകുകയും ബ്രിസ്റ്റള്‍ ഉപരോധത്തിൽ ഏർപ്പെടുകയും ചെയ്‌തു. ആപ്പിള്‍ബിയിൽനിന്ന്‌ ഇദ്ദേഹം പാർലമെന്ററിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.  
+
ബ്രിട്ടീഷ്‌ പാര്‍ലമെന്ററി ജനറല്‍. നോട്ടിങ്‌ഹാംഷെയറിലെ ആറ്റണ്‍ബറോയില്‍ ജനിച്ചു. നോട്ടിങ്‌ഹാം ഗ്രാമര്‍ സ്‌കൂള്‍, ഓക്‌സ്‌ഫഡിലെ ട്രിനിറ്റികോളജ്‌, മിഡില്‍ ടെമ്പിള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്‌തു. ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ ഒരു അശ്വസേന രൂപവത്‌കരിച്ച്‌ പാര്‍ലമെന്റ്‌ പക്ഷത്ത്‌ എഡ്‌ജ്‌ഹില്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട്‌ നോട്ടിങ്‌ഹാംഷെയര്‍ സംരക്ഷിക്കുവാന്‍ നിയുക്തനായി. 1643-ല്‍ അശ്വസേനാ റെജിമെന്റില്‍ മേജര്‍ ആയി. ഈലി ദ്വീപിലെ ഡെപ്യൂട്ടി ഗവര്‍ണറും ക്രാംവെലിന്റെ (1599-1658) റെജിമെന്റിലെ ഉദേ്യാഗസ്ഥനുമായി നിയമിക്കപ്പെട്ടു. 1644-ല്‍ മാര്‍സ്റ്റന്‍മൂര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഐര്‍ട്ടന്‍, മാഞ്ച്വസ്റ്റര്‍ പ്രഭുവുമായുള്ള കലഹത്തില്‍ ക്രാംവെലിനെ പിന്താങ്ങി. 1645-ല്‍ ന്യൂമോഡല്‍ സേനയില്‍ റെജിമെന്റ്‌ തലവനാകുകയും ബ്രിസ്റ്റള്‍ ഉപരോധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ആപ്പിള്‍ബിയില്‍നിന്ന്‌ ഇദ്ദേഹം പാര്‍ലമെന്ററിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.  
-
1646-ക്രാംവെലിന്റെ പുത്രി ബ്രിജറ്റിനെ വിവാഹം കഴിച്ചു.
+
1646-ല്‍ ക്രാംവെലിന്റെ പുത്രി ബ്രിജറ്റിനെ വിവാഹം കഴിച്ചു.
-
ഒരു രാഷ്‌ട്രീയ ശക്തിയായി അംഗീകരിക്കപ്പെടണമെന്ന സൈന്യത്തിന്റെ അവകാശവാദത്തെ അദ്ദേഹം ശരിവച്ചു. 1647-ൽ സമർപ്പിക്കപ്പെട്ട "ഹെഡ്‌സ്‌ ഒഫ്‌ ദ്‌ പ്രാപ്പോസൽസ്‌' എന്ന ഭരണഘടനാപദ്ധതി സമാഹരിച്ചത്‌ ഐർട്ടന്‍ ആണ്‌.
+
ഒരു രാഷ്‌ട്രീയ ശക്തിയായി അംഗീകരിക്കപ്പെടണമെന്ന സൈന്യത്തിന്റെ അവകാശവാദത്തെ അദ്ദേഹം ശരിവച്ചു. 1647-ല്‍ സമര്‍പ്പിക്കപ്പെട്ട "ഹെഡ്‌സ്‌ ഒഫ്‌ ദ്‌ പ്രാപ്പോസല്‍സ്‌' എന്ന ഭരണഘടനാപദ്ധതി സമാഹരിച്ചത്‌ ഐര്‍ട്ടന്‍ ആണ്‌.
-
ആഭ്യന്തരയുദ്ധത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചശേഷം ഐർട്ടന്‍ രാജാവിനെതിരെ തിരിഞ്ഞു; ചാള്‍സ്‌ ക-നെ വിചാരണ ചെയ്യുന്നതിനെ അനുകൂലിക്കുകയും 1649-രാജാവിനെ വധിക്കാനുള്ള കല്‌പനയിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു.
+
ആഭ്യന്തരയുദ്ധത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചശേഷം ഐര്‍ട്ടന്‍ രാജാവിനെതിരെ തിരിഞ്ഞു; ചാള്‍സ്‌ ക-നെ വിചാരണ ചെയ്യുന്നതിനെ അനുകൂലിക്കുകയും 1649-ല്‍ രാജാവിനെ വധിക്കാനുള്ള കല്‌പനയില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു.
-
1949-ൽ മേജർ ജനറലായി ഉദേ്യാഗക്കയറ്റം കിട്ടിയ ഐർട്ടന്‍ ക്രാംവെലിനോടൊപ്പം അയർലണ്ടിൽ താമസിച്ചു. ക്രാംവെൽ മടങ്ങിപ്പോന്നശേഷം അവിടത്തെ ലോർഡ്‌ ഡെപ്യൂട്ടിയും സൈന്യാധിപനുമായി ജോലി നോക്കി. 1651-ലിമറിക്‌ പിടിച്ചടക്കി.
+
1949-ല്‍ മേജര്‍ ജനറലായി ഉദേ്യാഗക്കയറ്റം കിട്ടിയ ഐര്‍ട്ടന്‍ ക്രാംവെലിനോടൊപ്പം അയര്‍ലണ്ടില്‍ താമസിച്ചു. ക്രാംവെല്‍ മടങ്ങിപ്പോന്നശേഷം അവിടത്തെ ലോര്‍ഡ്‌ ഡെപ്യൂട്ടിയും സൈന്യാധിപനുമായി ജോലി നോക്കി. 1651-ല്‍ ലിമറിക്‌ പിടിച്ചടക്കി.
-
യാഥാസ്ഥിതിക പരിഷ്‌കരണവാദി, നിയന്ത്രിത രാജവാഴ്‌ചയുടെ പ്രചാരകന്‍, പ്യൂരിട്ടന്‍പക്ഷത്തെ മികച്ച രാഷ്‌ട്രീയ ചിന്തകന്‍ എന്നീ നിലകളിൽ വ്യക്തിത്വം നേടിയിരുന്ന ഐർട്ടന്‍ പ്ലേഗുപിടിപെട്ട്‌ 1651 ന. 28-ന്‌ അന്തരിച്ചു.
+
യാഥാസ്ഥിതിക പരിഷ്‌കരണവാദി, നിയന്ത്രിത രാജവാഴ്‌ചയുടെ പ്രചാരകന്‍, പ്യൂരിട്ടന്‍പക്ഷത്തെ മികച്ച രാഷ്‌ട്രീയ ചിന്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം നേടിയിരുന്ന ഐര്‍ട്ടന്‍ പ്ലേഗുപിടിപെട്ട്‌ 1651 ന. 28-ന്‌ അന്തരിച്ചു.

04:46, 16 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐർട്ടന്‍, ഹെന്‌റി (1611 - 51)

Ayrton, Henry

ബ്രിട്ടീഷ്‌ പാര്‍ലമെന്ററി ജനറല്‍. നോട്ടിങ്‌ഹാംഷെയറിലെ ആറ്റണ്‍ബറോയില്‍ ജനിച്ചു. നോട്ടിങ്‌ഹാം ഗ്രാമര്‍ സ്‌കൂള്‍, ഓക്‌സ്‌ഫഡിലെ ട്രിനിറ്റികോളജ്‌, മിഡില്‍ ടെമ്പിള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്‌തു. ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ ഒരു അശ്വസേന രൂപവത്‌കരിച്ച്‌ പാര്‍ലമെന്റ്‌ പക്ഷത്ത്‌ എഡ്‌ജ്‌ഹില്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട്‌ നോട്ടിങ്‌ഹാംഷെയര്‍ സംരക്ഷിക്കുവാന്‍ നിയുക്തനായി. 1643-ല്‍ അശ്വസേനാ റെജിമെന്റില്‍ മേജര്‍ ആയി. ഈലി ദ്വീപിലെ ഡെപ്യൂട്ടി ഗവര്‍ണറും ക്രാംവെലിന്റെ (1599-1658) റെജിമെന്റിലെ ഉദേ്യാഗസ്ഥനുമായി നിയമിക്കപ്പെട്ടു. 1644-ല്‍ മാര്‍സ്റ്റന്‍മൂര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഐര്‍ട്ടന്‍, മാഞ്ച്വസ്റ്റര്‍ പ്രഭുവുമായുള്ള കലഹത്തില്‍ ക്രാംവെലിനെ പിന്താങ്ങി. 1645-ല്‍ ന്യൂമോഡല്‍ സേനയില്‍ റെജിമെന്റ്‌ തലവനാകുകയും ബ്രിസ്റ്റള്‍ ഉപരോധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ആപ്പിള്‍ബിയില്‍നിന്ന്‌ ഇദ്ദേഹം പാര്‍ലമെന്ററിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

1646-ല്‍ ക്രാംവെലിന്റെ പുത്രി ബ്രിജറ്റിനെ വിവാഹം കഴിച്ചു.

ഒരു രാഷ്‌ട്രീയ ശക്തിയായി അംഗീകരിക്കപ്പെടണമെന്ന സൈന്യത്തിന്റെ അവകാശവാദത്തെ അദ്ദേഹം ശരിവച്ചു. 1647-ല്‍ സമര്‍പ്പിക്കപ്പെട്ട "ഹെഡ്‌സ്‌ ഒഫ്‌ ദ്‌ പ്രാപ്പോസല്‍സ്‌' എന്ന ഭരണഘടനാപദ്ധതി സമാഹരിച്ചത്‌ ഐര്‍ട്ടന്‍ ആണ്‌.

ആഭ്യന്തരയുദ്ധത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചശേഷം ഐര്‍ട്ടന്‍ രാജാവിനെതിരെ തിരിഞ്ഞു; ചാള്‍സ്‌ ക-നെ വിചാരണ ചെയ്യുന്നതിനെ അനുകൂലിക്കുകയും 1649-ല്‍ രാജാവിനെ വധിക്കാനുള്ള കല്‌പനയില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു.

1949-ല്‍ മേജര്‍ ജനറലായി ഉദേ്യാഗക്കയറ്റം കിട്ടിയ ഐര്‍ട്ടന്‍ ക്രാംവെലിനോടൊപ്പം അയര്‍ലണ്ടില്‍ താമസിച്ചു. ക്രാംവെല്‍ മടങ്ങിപ്പോന്നശേഷം അവിടത്തെ ലോര്‍ഡ്‌ ഡെപ്യൂട്ടിയും സൈന്യാധിപനുമായി ജോലി നോക്കി. 1651-ല്‍ ലിമറിക്‌ പിടിച്ചടക്കി.

യാഥാസ്ഥിതിക പരിഷ്‌കരണവാദി, നിയന്ത്രിത രാജവാഴ്‌ചയുടെ പ്രചാരകന്‍, പ്യൂരിട്ടന്‍പക്ഷത്തെ മികച്ച രാഷ്‌ട്രീയ ചിന്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം നേടിയിരുന്ന ഐര്‍ട്ടന്‍ പ്ലേഗുപിടിപെട്ട്‌ 1651 ന. 28-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍