This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐബിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐബിസ്‌ == == Ibis == ചതുപ്പുനിലങ്ങളിൽ സാധാരണയായി കാണുന്ന നീണ്ട കാ...)
(Ibis)
വരി 4: വരി 4:
== Ibis ==
== Ibis ==
 +
[[ചിത്രം:Vol5p545_American white ibis.jpg|thumb|]]
ചതുപ്പുനിലങ്ങളിൽ സാധാരണയായി കാണുന്ന നീണ്ട കാലുകളും കഴുത്തും ചുണ്ടുമുള്ള പക്ഷികള്‍. ഉദ്ദേശം 30 സ്‌പീഷീസിൽപ്പെട്ട പക്ഷികള്‍ക്ക്‌ ഈ പേരു നല്‌കിയിട്ടുണ്ട്‌. കൊക്കുകളുടെ കുടുംബത്തിൽ(Threskiornithidae)പ്പെടുന്നവയാണ്‌ ഇവയും. എന്നാൽ കൊക്കുകളുടേതിനെക്കാള്‍ പൊതുവേ വണ്ണം കൂടിയതാണ്‌ ഇവയുടെ കഴുത്തും ചുണ്ടും. ചുണ്ട്‌ താഴേക്ക്‌ ഒട്ടൊന്നു വളഞ്ഞതുമാണ്‌. ചുണ്ടിന്റെ അടിഭാഗം മുതൽ അഗ്രംവരെ ഒരു "ചാൽ' (groove) കാണപ്പെടുന്നു.

-
 
+
[[ചിത്രം:Vol5p545_Glossy Ibis.jpg|thumb|]]
ആഴം കുറഞ്ഞ ചതുപ്പുകള്‍, കുളങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവയിൽ ഈ പക്ഷികള്‍ ഇരതേടി തുഴഞ്ഞുനടക്കുന്നതു കാണാം. ചെറുമത്സ്യങ്ങള്‍, മൊളസ്‌കുകള്‍, തവളകള്‍, വലിയകീടങ്ങള്‍, പച്ചിലകള്‍, മറ്റു സസ്യാവശിഷ്‌ടങ്ങള്‍ എന്നിവയാണ്‌ ഇവയുടെ ആഹാരം. കഴുത്തും കാലും നീട്ടിപ്പിടിച്ച്‌ വായുവിലൂടെ കുറേദൂരം പറന്നുനീങ്ങാനും ഇവയ്‌ക്കു കഴിവുണ്ട്‌.

[[ചിത്രം:Vol5p545_scarlet ibis.jpg|thumb|]]
കോളനികളായാണ്‌ ഐബിസ്‌ കൂടുകെട്ടുക. വൃക്ഷശിഖരങ്ങളിൽ ഉറപ്പും ബലവുമുള്ള കമ്പുകളുപയോഗിച്ചുണ്ടാക്കുന്ന "പ്ലാറ്റ്‌ഫോമു'കളാണ്‌ ഇവയുടെ കൂടുകള്‍. കൊക്കിന്‍കൂടുകളുമായി ഇടകലർന്നാണ്‌ ഈ കൂടുകള്‍ കാണപ്പെടുക.

13:48, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐബിസ്‌

Ibis

ചതുപ്പുനിലങ്ങളിൽ സാധാരണയായി കാണുന്ന നീണ്ട കാലുകളും കഴുത്തും ചുണ്ടുമുള്ള പക്ഷികള്‍. ഉദ്ദേശം 30 സ്‌പീഷീസിൽപ്പെട്ട പക്ഷികള്‍ക്ക്‌ ഈ പേരു നല്‌കിയിട്ടുണ്ട്‌. കൊക്കുകളുടെ കുടുംബത്തിൽ(Threskiornithidae)പ്പെടുന്നവയാണ്‌ ഇവയും. എന്നാൽ കൊക്കുകളുടേതിനെക്കാള്‍ പൊതുവേ വണ്ണം കൂടിയതാണ്‌ ഇവയുടെ കഴുത്തും ചുണ്ടും. ചുണ്ട്‌ താഴേക്ക്‌ ഒട്ടൊന്നു വളഞ്ഞതുമാണ്‌. ചുണ്ടിന്റെ അടിഭാഗം മുതൽ അഗ്രംവരെ ഒരു "ചാൽ' (groove) കാണപ്പെടുന്നു.

ആഴം കുറഞ്ഞ ചതുപ്പുകള്‍, കുളങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയവയിൽ ഈ പക്ഷികള്‍ ഇരതേടി തുഴഞ്ഞുനടക്കുന്നതു കാണാം. ചെറുമത്സ്യങ്ങള്‍, മൊളസ്‌കുകള്‍, തവളകള്‍, വലിയകീടങ്ങള്‍, പച്ചിലകള്‍, മറ്റു സസ്യാവശിഷ്‌ടങ്ങള്‍ എന്നിവയാണ്‌ ഇവയുടെ ആഹാരം. കഴുത്തും കാലും നീട്ടിപ്പിടിച്ച്‌ വായുവിലൂടെ കുറേദൂരം പറന്നുനീങ്ങാനും ഇവയ്‌ക്കു കഴിവുണ്ട്‌.

കോളനികളായാണ്‌ ഐബിസ്‌ കൂടുകെട്ടുക. വൃക്ഷശിഖരങ്ങളിൽ ഉറപ്പും ബലവുമുള്ള കമ്പുകളുപയോഗിച്ചുണ്ടാക്കുന്ന "പ്ലാറ്റ്‌ഫോമു'കളാണ്‌ ഇവയുടെ കൂടുകള്‍. കൊക്കിന്‍കൂടുകളുമായി ഇടകലർന്നാണ്‌ ഈ കൂടുകള്‍ കാണപ്പെടുക.

ഗ്ലോസി ഐബിസ്‌ എന്നയിനമാണ്‌ ഐബിസുകളിൽ ഏറ്റവും ചെറുത്‌. ഇതിന്റെ കറുത്ത തൂവലുകളിൽ അവിടവിടെ തിളങ്ങുന്ന പച്ചയും നീലലോഹിതവുമായ പൊട്ടുകള്‍ കാണാം. ദക്ഷിണയൂറോപ്പ്‌, ഏഷ്യ, ഈസ്റ്റിന്‍ഡീസ്‌, ആസ്റ്റ്രലിയ, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍, മഡഗാസ്‌കർ, കരീബിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഇനം സമൃദ്ധമാണ്‌. അപൂർവമായി ഇവ ബ്രിട്ടീഷ്‌ ദ്വീപുകളിലും കടന്നുചെല്ലാറുണ്ട്‌.

പുരാതന ഈജിപ്‌തുകാർ ആരാധിച്ചിരുന്ന സേക്രഡ്‌ ഐബിസ്‌ എന്നയിനം ഈജിപ്‌തിൽ ഇന്ന്‌ നാമാവശേഷമായിക്കഴിഞ്ഞെങ്കിലും സഹാറയ്‌ക്കു തെക്ക്‌ സാധാരണമാകുന്നു. വെളുത്ത ശരീരമുള്ള ഇതിന്റെ തലയ്‌ക്കും കഴുത്തിനും കറുപ്പുനിറമാണ്‌. മഡഗാസ്‌കർ, അറേബ്യ എന്നിവിടങ്ങളിലും ഈ ഇനം സുലഭമാകുന്നു.

വെനിസ്വേല മുതൽ ബ്രസീൽ വരെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനമാണ്‌ സ്‌കാർലറ്റ്‌ ഐബിസ്‌. തൂവലുകളില്ലാതെ നഗ്നമായ മുഖവും ചുവന്ന കൊക്കുമൊഴികെ തൂവെള്ളയായ വൈറ്റ്‌ ഐബിസ്‌ ഇന്ത്യ, സിലോണ്‍, മ്യാന്മാർ, മലേഷ്യ, ദക്ഷിണജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്നു. "കഷണ്ടിക്കൊക്ക്‌' എന്നറിയപ്പെടുന്ന ഈ ഇനം തണുപ്പുകാലങ്ങളിൽ ശാസ്‌താംകോട്ടയിലെ നെൽപ്പാടങ്ങളിൽ ഇരതേടി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. രാത്രികാലങ്ങളിൽ ശാസ്‌താംകോട്ടക്കായലിന്റെ കരയിലുള്ള വൃക്ഷങ്ങളിലാണ്‌ ഇവ ചേക്കേറിയിരുന്നത്‌.

ഹെർമിറ്റ്‌ ഐബിസ്‌ എന്നയിനം യൂറോപ്പിലാണ്‌ കഴിഞ്ഞിരുന്നത്‌. എന്നാൽ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി ഇത്‌ അവിടെ നാമാവശേഷമായതായി കരുതപ്പെടുന്നു. ഒരു അപൂർവ ഇനമാണ്‌ ജാപ്പനീസ്‌ ക്രസ്റ്റഡ്‌ ഐബിസ്‌. 1966-ൽ ജപ്പാനിലാകെ ഈ ഇനത്തിൽപ്പെട്ട ഒന്‍പത്‌ എണ്ണത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വുഡ്‌ ഐബിസ്‌ എന്നു പേരുള്ള ഇനം കൊക്കു കളുടെ കുടുംബത്തിൽപ്പെടുന്നവയാണെങ്കിലും ഇവയ്‌ക്കും നല്‌കപ്പെട്ടിരിക്കുന്ന പേര്‌ ഐബിസ്‌ എന്നു തന്നെയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%AC%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍