This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എരിശ്ശേരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എരിശ്ശേരി == കേരളീയ സദ്യവട്ടങ്ങളിൽ പ്രാധാന്യം വഹിക്കുന്ന ഒ...) |
Mksol (സംവാദം | സംഭാവനകള്‍) (→എരിശ്ശേരി) |
||
വരി 1: | വരി 1: | ||
- | == എരിശ്ശേരി == | + | ംം== എരിശ്ശേരി == |
- | കേരളീയ | + | കേരളീയ സദ്യവട്ടങ്ങളില്‍ പ്രാധാന്യം വഹിക്കുന്ന ഒരു കറി. ഇതിനെ വറുത്തെരിശ്ശേരി, എരിച്ചകറി എന്നും പറയാറുണ്ട്. ശ്രാദ്ധം തുടങ്ങിയ വൈദിക കര്മങ്ങളോട് അനുബന്ധിച്ചുള്ള ഊണിന് വിഭവങ്ങളായി തയ്യാറാക്കാറുള്ള നാല് ഉപദംശങ്ങളില്‍ ഒന്നാണിത് (ഓലന്‍, മെഴുക്കുപുരട്ടി, പുളിശ്ശേരി ഇവയാണ് മറ്റുള്ളവ). പേരു സൂചിപ്പിക്കുന്നതുപോലെ വറുപ്പു നന്നായാലേ എരിശ്ശേരി രുചികരമാകൂ. ഏത്തക്കായും ചേനയുമാണ് എരിശ്ശേരിയുടെ പ്രധാന ഇനങ്ങള്‍. ചക്കച്ചുള, മത്തങ്ങാ, പയറുവര്‍ഗങ്ങള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്. മുരിങ്ങിയില തുടങ്ങിയ ഇലവര്‍ഗങ്ങളും വൈദിക കര്മങ്ങളോടും ബന്ധപ്പെടാത്ത എരിശ്ശേരിക്ക് ഉപയോഗിക്കാറുണ്ട്. |
- | ഏത്തക്കായും ചേനയും തൊലികളഞ്ഞ് അരിഞ്ഞശേഷം അരച്ച കുരുമുളകും മഞ്ഞളും | + | ഏത്തക്കായും ചേനയും തൊലികളഞ്ഞ് അരിഞ്ഞശേഷം അരച്ച കുരുമുളകും മഞ്ഞളും ചേര്‍ത്തു വേവിക്കുന്നു. വെള്ളം തോര്ന്നുകഴിയുമ്പോള് വെളച്ചെണ്ണ ഒഴിച്ച് കറിവേപ്പില, ഉഴുന്നുപരിപ്പ്, കടുക് എന്നിവ ഇട്ട് വറുത്തെടുത്തു മാറ്റിവയ്ക്കുന്നു. പിന്നീട് തേങ്ങ, വറ്റല്‍മുളക് (പച്ചമുളകും ആവാം), ജീരകം എന്നിവ നേര്മയായി അരച്ചെടുത്ത് വെള്ളത്തില്‍ കലക്കി ഒഴിക്കണം; പാകത്തിന് ഉപ്പും കലര്‍ത്തണം. കുറച്ചു തേങ്ങ ചുരണ്ടി ചതച്ചെടുത്ത് ഉരുളിയിലോ ചീനച്ചട്ടിയിലോ ഇട്ട് ഇളക്കി വറുത്ത് ചുവപ്പാകുമ്പോള്‍ കറിയിലിട്ട് ഇറക്കിവയ്ക്കണം. എരിശ്ശേരിയുടെ സ്വാദ് ഈ വറവിനെ ആശ്രയിച്ചാണിരിക്കുന്നത്. പാകപ്പെട്ട എരിശ്ശേരി കട്ടിയായിരിക്കാം. അതുകൊണ്ടാകം. "കഷണമില്ലാത്ത എരിശ്ശേരി' എന്നു പറയുന്നത്. |
- | "ചെറുശ്ശേരിയുടെ | + | "ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷണമില്ല' എന്ന അജ്ഞാതകര്‍ത്തൃകമായ വിമര്‍ശനം പ്രസിദ്ധമാണ്. |
<nowiki> | <nowiki> | ||
"തൊട്ടാശ്ശേരീ, എരിശ്ശേരിക്കു | "തൊട്ടാശ്ശേരീ, എരിശ്ശേരിക്കു | ||
ചട്ടുകമായിക്കൂടീടേണം' | ചട്ടുകമായിക്കൂടീടേണം' | ||
</nowiki> | </nowiki> | ||
- | എന്ന് സ്യമന്തകം ഓട്ടന്‍തുള്ളലിലും | + | എന്ന് സ്യമന്തകം ഓട്ടന്‍തുള്ളലിലും പരാമര്‍ശിച്ചു കാണുന്നുണ്ട്. മേല്പറഞ്ഞവയില് നിന്നും കേരളീയ ഭക്ഷണ വിഭവങ്ങളില്‍ എരിശ്ശേരിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു തെളിയുന്നു. തമിഴ്നാട്ടിലെ പെരിച്ചകറി, കൂട്ടുകറി തുടങ്ങിയവ കേരളീയരുടെ എരിശ്ശേരിക്കു സമാനമാണ്. |
- | (വി.എസ്. | + | (വി.എസ്. ശര്‍മ; സ.പ.) |
Current revision as of 09:08, 16 ഓഗസ്റ്റ് 2014
ംം== എരിശ്ശേരി ==
കേരളീയ സദ്യവട്ടങ്ങളില്‍ പ്രാധാന്യം വഹിക്കുന്ന ഒരു കറി. ഇതിനെ വറുത്തെരിശ്ശേരി, എരിച്ചകറി എന്നും പറയാറുണ്ട്. ശ്രാദ്ധം തുടങ്ങിയ വൈദിക കര്മങ്ങളോട് അനുബന്ധിച്ചുള്ള ഊണിന് വിഭവങ്ങളായി തയ്യാറാക്കാറുള്ള നാല് ഉപദംശങ്ങളില്‍ ഒന്നാണിത് (ഓലന്‍, മെഴുക്കുപുരട്ടി, പുളിശ്ശേരി ഇവയാണ് മറ്റുള്ളവ). പേരു സൂചിപ്പിക്കുന്നതുപോലെ വറുപ്പു നന്നായാലേ എരിശ്ശേരി രുചികരമാകൂ. ഏത്തക്കായും ചേനയുമാണ് എരിശ്ശേരിയുടെ പ്രധാന ഇനങ്ങള്‍. ചക്കച്ചുള, മത്തങ്ങാ, പയറുവര്‍ഗങ്ങള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്. മുരിങ്ങിയില തുടങ്ങിയ ഇലവര്‍ഗങ്ങളും വൈദിക കര്മങ്ങളോടും ബന്ധപ്പെടാത്ത എരിശ്ശേരിക്ക് ഉപയോഗിക്കാറുണ്ട്.
ഏത്തക്കായും ചേനയും തൊലികളഞ്ഞ് അരിഞ്ഞശേഷം അരച്ച കുരുമുളകും മഞ്ഞളും ചേര്‍ത്തു വേവിക്കുന്നു. വെള്ളം തോര്ന്നുകഴിയുമ്പോള് വെളച്ചെണ്ണ ഒഴിച്ച് കറിവേപ്പില, ഉഴുന്നുപരിപ്പ്, കടുക് എന്നിവ ഇട്ട് വറുത്തെടുത്തു മാറ്റിവയ്ക്കുന്നു. പിന്നീട് തേങ്ങ, വറ്റല്‍മുളക് (പച്ചമുളകും ആവാം), ജീരകം എന്നിവ നേര്മയായി അരച്ചെടുത്ത് വെള്ളത്തില്‍ കലക്കി ഒഴിക്കണം; പാകത്തിന് ഉപ്പും കലര്‍ത്തണം. കുറച്ചു തേങ്ങ ചുരണ്ടി ചതച്ചെടുത്ത് ഉരുളിയിലോ ചീനച്ചട്ടിയിലോ ഇട്ട് ഇളക്കി വറുത്ത് ചുവപ്പാകുമ്പോള്‍ കറിയിലിട്ട് ഇറക്കിവയ്ക്കണം. എരിശ്ശേരിയുടെ സ്വാദ് ഈ വറവിനെ ആശ്രയിച്ചാണിരിക്കുന്നത്. പാകപ്പെട്ട എരിശ്ശേരി കട്ടിയായിരിക്കാം. അതുകൊണ്ടാകം. "കഷണമില്ലാത്ത എരിശ്ശേരി' എന്നു പറയുന്നത്.
"ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷണമില്ല' എന്ന അജ്ഞാതകര്‍ത്തൃകമായ വിമര്‍ശനം പ്രസിദ്ധമാണ്.
"തൊട്ടാശ്ശേരീ, എരിശ്ശേരിക്കു ചട്ടുകമായിക്കൂടീടേണം'
എന്ന് സ്യമന്തകം ഓട്ടന്‍തുള്ളലിലും പരാമര്‍ശിച്ചു കാണുന്നുണ്ട്. മേല്പറഞ്ഞവയില് നിന്നും കേരളീയ ഭക്ഷണ വിഭവങ്ങളില്‍ എരിശ്ശേരിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു തെളിയുന്നു. തമിഴ്നാട്ടിലെ പെരിച്ചകറി, കൂട്ടുകറി തുടങ്ങിയവ കേരളീയരുടെ എരിശ്ശേരിക്കു സമാനമാണ്.
(വി.എസ്. ശര്‍മ; സ.പ.)