This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഥിലീന്‍ ഗ്ലൈക്കോള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എഥിലീന്‍ ഗ്ലൈക്കോള്‍ == == Ethylene Glycol == വർണരഹിതവും മിക്കവാറും ഗന്ധ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ethylene Glycol) |
||
വരി 5: | വരി 5: | ||
== Ethylene Glycol == | == Ethylene Glycol == | ||
- | + | വര്‍ണരഹിതവും മിക്കവാറും ഗന്ധരഹിതവും മധുരരുചിയുള്ളതുമായ ഒരു ഓര്‍ഗാനിക് ദ്രാവകം. രണ്ട് ഹൈഡ്രാക്സില്‍(OH) ഗ്രൂപ്പുള്ള ആല്‍ക്കഹോളുകളില്‍ ആദ്യത്തെ അംഗം. ഫോര്‍മുല, ഛഒഇഒ2.ഇഒ2ഛഒ. ഈ ഇനം ഓര്‍ഗാനിക് യൗഗികങ്ങളില്വച്ച് ഏറ്റവുമധികം അറിയപ്പെടുന്നതും പ്രയോജനകരവുമായ ഇതിനെ ഗ്ലൈക്കോള്‍ എന്നു മാത്രമായും വ്യവഹരിക്കാറുണ്ട്. ക്വഥനാങ്കം 197ബ്ബഇ ആകയാല്‍ ഇതു സാധാരണ താപനിലകളില്‍ ബാഷ്പീകൃതമാകുന്നില്ല. ജലത്തിലും ആല്‍ക്കഹോളിലും ഏതനുപാതത്തിലും കലര്‍ന്ന് ചേരുമെങ്കിലും ഈഥറില്‍ അലേയമാണ്. | |
- | + | ഉറയല്-നിരോധകം (anti-freeze) ആയിട്ടാണ് എഥിലീന്‍ ഗ്ലൈക്കോള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തിവരുന്നത്. സ്ഫോടകദ്രവനിര്മാണത്തില് ഇത് ഉപയോഗപ്പെടുന്നുണ്ട്. സെല്ലോഫേനില്‍(cellophane) മൃദൂകാരകമായി ഈ യൗഗികം ചേര്‍ത്തുവരുന്നു. ദ്രവചാലിതബ്രക്കു(hydraulic brake)കളിലും ആഘാത-ഗ്രസനി(shock absorber)കളിലും ഉപയോഗിക്കുന്ന ദ്രവപദാര്ഥങ്ങളില് ഇത് ഒരു ഘടകമാണ്. ഔഷധങ്ങള്‍, പ്ലാസ്റ്റികീകാരകങ്ങള്‍, സംശ്ലിഷ്ടനാരുകള് (synthetic fibres)എന്നിവയുടെ നിര്‍മാണത്തില്‍ ഇത് പ്രാരംഭവസ്തുവായി സ്വീകരിക്കപ്പെടാറുണ്ട്. | |
- | എഥിലീന്‍ | + | എഥിലീന്‍ ക്ലോര്ഹൈഡ്രിന് (CICH2. CH2OH) എഥിലീന്‍ ഡൈക്ലോറൈഡ് (CICH2. CH2CI) എന്നിവ ജലീയ വിശ്ലേഷണം ചെയ്തും തണുത്ത നേര്‍ത്ത ക്ഷാരീയ പൊട്ടാസ്യം പെര്മാന്ഗനേറ്റിലൂടെ എഥിലീന്‍ കുമിളിപ്പിച്ചും എഥിലീന്‍ ഓക്സൈഡ് ജലംകൊണ്ടുപചരിച്ചും ഗ്ലൈക്കോള്‍ വ്യാവസായികമായ |
- | + | തോതില്‍ നിര്‍മിക്കപ്പെടുന്നു. | |
- | + | ആല്ക്കഹോളുകള്ക്ക് സഹജമായ ഈഥറീകരണം, എസ്റ്ററീകരണം, കന്‍ഡന്‍സേഷന്‍, ഓക്സിഡേഷന് എന്നീ എല്ലാവിധ രാസപ്രവര്‍ത്തനങ്ങളിലും ഗ്ലൈക്കോള്‍ പങ്കുചേരുന്നതാണ്. ഗ്ലൈക്കോളിന്റെ ഓക്സിഡേഷന്മൂലം ഓക്സാലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, ഫൊര്‍മാല്‍ഡിഹൈഡ്, ഗ്ലൈക്കോളിക് ആല്‍ഡിഹൈഡ് എന്നിങ്ങനെ നിബന്ധനകളനുസരിച്ച് വിവിധ പദാര്‍ഥങ്ങള്‍ ലഭ്യമാക്കാം. നൈട്രിക് ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗ്ലൈക്കോള്‍ ഡൈനൈട്രറ്റ് ലഭിക്കുന്നു. താഴ്ന്ന ഹിമാങ്കമുള്ള സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നതിന് പ്രസ്തുത ഡൈനൈട്രറ്റ് നൈട്രാഗ്ലിസറിനുമായി കലര്‍ത്താറുണ്ട്. ഗ്ലൈക്കോള്‍ ഫോസ്ഫോറിക് ആസിഡുമായി പ്രവര്‍ത്തിച്ച് വ്യാവസായിക പ്രാധാന്യമുള്ള പോളിത്തിലീന് ഗ്ലൈക്കോളുക ലഭ്യമാക്കുന്നു. |
Current revision as of 08:04, 14 ഓഗസ്റ്റ് 2014
എഥിലീന്‍ ഗ്ലൈക്കോള്‍
Ethylene Glycol
വര്‍ണരഹിതവും മിക്കവാറും ഗന്ധരഹിതവും മധുരരുചിയുള്ളതുമായ ഒരു ഓര്‍ഗാനിക് ദ്രാവകം. രണ്ട് ഹൈഡ്രാക്സില്‍(OH) ഗ്രൂപ്പുള്ള ആല്‍ക്കഹോളുകളില്‍ ആദ്യത്തെ അംഗം. ഫോര്‍മുല, ഛഒഇഒ2.ഇഒ2ഛഒ. ഈ ഇനം ഓര്‍ഗാനിക് യൗഗികങ്ങളില്വച്ച് ഏറ്റവുമധികം അറിയപ്പെടുന്നതും പ്രയോജനകരവുമായ ഇതിനെ ഗ്ലൈക്കോള്‍ എന്നു മാത്രമായും വ്യവഹരിക്കാറുണ്ട്. ക്വഥനാങ്കം 197ബ്ബഇ ആകയാല്‍ ഇതു സാധാരണ താപനിലകളില്‍ ബാഷ്പീകൃതമാകുന്നില്ല. ജലത്തിലും ആല്‍ക്കഹോളിലും ഏതനുപാതത്തിലും കലര്‍ന്ന് ചേരുമെങ്കിലും ഈഥറില്‍ അലേയമാണ്.
ഉറയല്-നിരോധകം (anti-freeze) ആയിട്ടാണ് എഥിലീന്‍ ഗ്ലൈക്കോള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തിവരുന്നത്. സ്ഫോടകദ്രവനിര്മാണത്തില് ഇത് ഉപയോഗപ്പെടുന്നുണ്ട്. സെല്ലോഫേനില്‍(cellophane) മൃദൂകാരകമായി ഈ യൗഗികം ചേര്‍ത്തുവരുന്നു. ദ്രവചാലിതബ്രക്കു(hydraulic brake)കളിലും ആഘാത-ഗ്രസനി(shock absorber)കളിലും ഉപയോഗിക്കുന്ന ദ്രവപദാര്ഥങ്ങളില് ഇത് ഒരു ഘടകമാണ്. ഔഷധങ്ങള്‍, പ്ലാസ്റ്റികീകാരകങ്ങള്‍, സംശ്ലിഷ്ടനാരുകള് (synthetic fibres)എന്നിവയുടെ നിര്‍മാണത്തില്‍ ഇത് പ്രാരംഭവസ്തുവായി സ്വീകരിക്കപ്പെടാറുണ്ട്.
എഥിലീന്‍ ക്ലോര്ഹൈഡ്രിന് (CICH2. CH2OH) എഥിലീന്‍ ഡൈക്ലോറൈഡ് (CICH2. CH2CI) എന്നിവ ജലീയ വിശ്ലേഷണം ചെയ്തും തണുത്ത നേര്‍ത്ത ക്ഷാരീയ പൊട്ടാസ്യം പെര്മാന്ഗനേറ്റിലൂടെ എഥിലീന്‍ കുമിളിപ്പിച്ചും എഥിലീന്‍ ഓക്സൈഡ് ജലംകൊണ്ടുപചരിച്ചും ഗ്ലൈക്കോള്‍ വ്യാവസായികമായ തോതില്‍ നിര്‍മിക്കപ്പെടുന്നു.
ആല്ക്കഹോളുകള്ക്ക് സഹജമായ ഈഥറീകരണം, എസ്റ്ററീകരണം, കന്‍ഡന്‍സേഷന്‍, ഓക്സിഡേഷന് എന്നീ എല്ലാവിധ രാസപ്രവര്‍ത്തനങ്ങളിലും ഗ്ലൈക്കോള്‍ പങ്കുചേരുന്നതാണ്. ഗ്ലൈക്കോളിന്റെ ഓക്സിഡേഷന്മൂലം ഓക്സാലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, ഫൊര്‍മാല്‍ഡിഹൈഡ്, ഗ്ലൈക്കോളിക് ആല്‍ഡിഹൈഡ് എന്നിങ്ങനെ നിബന്ധനകളനുസരിച്ച് വിവിധ പദാര്‍ഥങ്ങള്‍ ലഭ്യമാക്കാം. നൈട്രിക് ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗ്ലൈക്കോള്‍ ഡൈനൈട്രറ്റ് ലഭിക്കുന്നു. താഴ്ന്ന ഹിമാങ്കമുള്ള സ്ഫോടകവസ്തുക്കള്‍ ഉണ്ടാക്കുന്നതിന് പ്രസ്തുത ഡൈനൈട്രറ്റ് നൈട്രാഗ്ലിസറിനുമായി കലര്‍ത്താറുണ്ട്. ഗ്ലൈക്കോള്‍ ഫോസ്ഫോറിക് ആസിഡുമായി പ്രവര്‍ത്തിച്ച് വ്യാവസായിക പ്രാധാന്യമുള്ള പോളിത്തിലീന് ഗ്ലൈക്കോളുക ലഭ്യമാക്കുന്നു.