This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്, യൊഹാന്‍ (1486-1543)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എക്, യൊഹാന്‍ (1486-1543) == == Eck, Johann == ജർമനിയിലെ റോമന്‍കത്തോലിക്കാ മത...) |
Mksol (സംവാദം | സംഭാവനകള്‍) (→Eck, Johann) |
||
വരി 4: | വരി 4: | ||
== Eck, Johann == | == Eck, Johann == | ||
- | + | [[ചിത്രം:Vol5p17_Johannes-Eck.jpg|thumb|]] | |
ജർമനിയിലെ റോമന്‍കത്തോലിക്കാ മതപണ്ഡിതനും മാർട്ടിന്‍ലൂഥറുടെ മുഖ്യപ്രതിയോഗിയും. 1486 ന. 13-ന് സ്വാബിയയിലെ എക്ക് എന്ന സ്ഥലത്ത് ജനിച്ചു. ഹൈഡൽ ബർഗ് സർവകലാശാലയിലും പിന്നീട് ത്യൂബിന്‍ ഗെന്‍, കോളോണ്‍ എന്നീ സർവകലാശാലകളിലും പഠനം പൂർത്തിയാക്കിയശേഷം 1508-ൽ വൈദികപട്ടം സ്വീകരിച്ചു. 24-ാമത്തെ വയസ്സിൽ ദൈവശാസ്‌ത്രത്തിൽ പിഎച്ച്.ഡി. ബിരുദം നേടി. 1510 മുതൽ മരിക്കുന്നതുവരെ (32 വർഷം) ഇങ്ങൊള്‍ഷ്‌ടറ്റ് സർവകലാശാലയിൽ ദൈവശാസ്‌ത്രം പ്രാഫസർ ആയി പ്രവർത്തിച്ചു. ഇതിനു പുറമേ കുറച്ചുകാലം ഡീന്‍, പ്രാ-റെക്‌ടർ, റെക്‌ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. റോമന്‍ കത്തോലിക്കാ സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള മാർട്ടിന്‍ ലൂഥറിന്റെ അഭിപ്രായങ്ങളെ എക് എതിർക്കുകയും രണ്ടുപേരും വാദപ്രതിവാദങ്ങളിലേർപ്പെടുകയും ചെയ്‌തു. ലൂഥറുമായി ഇദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങള്‍ സാഹിത്യപരമായും പ്രാധാന്യമുള്ളവയാണ്. നൂറിലേറെ ശീർഷകങ്ങളിലായി അവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൂന്നു പാപ്പാ പ്രതിനിധികളിൽ ഒരാളായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1524-ൽ കത്തോലിക്കാ ഫെഡറേഷന്‍ സംഘടിപ്പിച്ചു. 1530-ൽ ആഗ്‌സ്‌ബർഗിലും 1540-ൽ വേമ്‌സിലും 1541-ൽ റാറ്റിസ്‌ബോണിലും നടന്ന സഭാസമ്മേളനങ്ങളിൽ കത്തോലിക്കാസഭയെ ഇദ്ദേഹമാണ് പ്രതിനിധീകരിച്ചത്. ചക്രവർത്തിയായ ചാറൽസ് അഞ്ചാമനും മാർപ്പാപ്പാ പോള്‍ മൂന്നാമനും ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ഉപദേശങ്ങള്‍ തേടാറുണ്ടായിരുന്നു. | ജർമനിയിലെ റോമന്‍കത്തോലിക്കാ മതപണ്ഡിതനും മാർട്ടിന്‍ലൂഥറുടെ മുഖ്യപ്രതിയോഗിയും. 1486 ന. 13-ന് സ്വാബിയയിലെ എക്ക് എന്ന സ്ഥലത്ത് ജനിച്ചു. ഹൈഡൽ ബർഗ് സർവകലാശാലയിലും പിന്നീട് ത്യൂബിന്‍ ഗെന്‍, കോളോണ്‍ എന്നീ സർവകലാശാലകളിലും പഠനം പൂർത്തിയാക്കിയശേഷം 1508-ൽ വൈദികപട്ടം സ്വീകരിച്ചു. 24-ാമത്തെ വയസ്സിൽ ദൈവശാസ്‌ത്രത്തിൽ പിഎച്ച്.ഡി. ബിരുദം നേടി. 1510 മുതൽ മരിക്കുന്നതുവരെ (32 വർഷം) ഇങ്ങൊള്‍ഷ്‌ടറ്റ് സർവകലാശാലയിൽ ദൈവശാസ്‌ത്രം പ്രാഫസർ ആയി പ്രവർത്തിച്ചു. ഇതിനു പുറമേ കുറച്ചുകാലം ഡീന്‍, പ്രാ-റെക്‌ടർ, റെക്‌ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. റോമന്‍ കത്തോലിക്കാ സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള മാർട്ടിന്‍ ലൂഥറിന്റെ അഭിപ്രായങ്ങളെ എക് എതിർക്കുകയും രണ്ടുപേരും വാദപ്രതിവാദങ്ങളിലേർപ്പെടുകയും ചെയ്‌തു. ലൂഥറുമായി ഇദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങള്‍ സാഹിത്യപരമായും പ്രാധാന്യമുള്ളവയാണ്. നൂറിലേറെ ശീർഷകങ്ങളിലായി അവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൂന്നു പാപ്പാ പ്രതിനിധികളിൽ ഒരാളായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1524-ൽ കത്തോലിക്കാ ഫെഡറേഷന്‍ സംഘടിപ്പിച്ചു. 1530-ൽ ആഗ്‌സ്‌ബർഗിലും 1540-ൽ വേമ്‌സിലും 1541-ൽ റാറ്റിസ്‌ബോണിലും നടന്ന സഭാസമ്മേളനങ്ങളിൽ കത്തോലിക്കാസഭയെ ഇദ്ദേഹമാണ് പ്രതിനിധീകരിച്ചത്. ചക്രവർത്തിയായ ചാറൽസ് അഞ്ചാമനും മാർപ്പാപ്പാ പോള്‍ മൂന്നാമനും ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ഉപദേശങ്ങള്‍ തേടാറുണ്ടായിരുന്നു. | ||
ഇദ്ദേഹത്തിന്റെ കൃതിയുടെ (Arguements against Luther & other Enemies of the Church) 45-ാം പതിപ്പ് 1576-ൽ പ്രസിദ്ധപ്പെടുത്തി. ക്രിസോപാസസ് (Crysopassus, 1514)എന്ന ദൈവശാസ്‌ത്രഗ്രന്ഥമാണ് ആദ്യകാലകൃതികളിൽ ഏറ്റവും മികച്ചത്. ധാരാളം ദാർശനികഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും ഇദ്ദേഹം ചെറുപ്പത്തിൽത്തന്നെ രചിച്ചിരുന്നു. 1539-ൽ ബൈബിളിന്റെ ജർമന്‍ പതിപ്പ് ഇദ്ദേഹം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. നല്ലൊരു വാഗ്മിയും താർക്കികനും ആയിരുന്നു ഇദ്ദേഹം. 1543 ഫെ. 13-ന് യോഹാന്‍ നിര്യാതനായി. | ഇദ്ദേഹത്തിന്റെ കൃതിയുടെ (Arguements against Luther & other Enemies of the Church) 45-ാം പതിപ്പ് 1576-ൽ പ്രസിദ്ധപ്പെടുത്തി. ക്രിസോപാസസ് (Crysopassus, 1514)എന്ന ദൈവശാസ്‌ത്രഗ്രന്ഥമാണ് ആദ്യകാലകൃതികളിൽ ഏറ്റവും മികച്ചത്. ധാരാളം ദാർശനികഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും ഇദ്ദേഹം ചെറുപ്പത്തിൽത്തന്നെ രചിച്ചിരുന്നു. 1539-ൽ ബൈബിളിന്റെ ജർമന്‍ പതിപ്പ് ഇദ്ദേഹം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. നല്ലൊരു വാഗ്മിയും താർക്കികനും ആയിരുന്നു ഇദ്ദേഹം. 1543 ഫെ. 13-ന് യോഹാന്‍ നിര്യാതനായി. |
17:00, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എക്, യൊഹാന്‍ (1486-1543)
Eck, Johann
ജർമനിയിലെ റോമന്‍കത്തോലിക്കാ മതപണ്ഡിതനും മാർട്ടിന്‍ലൂഥറുടെ മുഖ്യപ്രതിയോഗിയും. 1486 ന. 13-ന് സ്വാബിയയിലെ എക്ക് എന്ന സ്ഥലത്ത് ജനിച്ചു. ഹൈഡൽ ബർഗ് സർവകലാശാലയിലും പിന്നീട് ത്യൂബിന്‍ ഗെന്‍, കോളോണ്‍ എന്നീ സർവകലാശാലകളിലും പഠനം പൂർത്തിയാക്കിയശേഷം 1508-ൽ വൈദികപട്ടം സ്വീകരിച്ചു. 24-ാമത്തെ വയസ്സിൽ ദൈവശാസ്‌ത്രത്തിൽ പിഎച്ച്.ഡി. ബിരുദം നേടി. 1510 മുതൽ മരിക്കുന്നതുവരെ (32 വർഷം) ഇങ്ങൊള്‍ഷ്‌ടറ്റ് സർവകലാശാലയിൽ ദൈവശാസ്‌ത്രം പ്രാഫസർ ആയി പ്രവർത്തിച്ചു. ഇതിനു പുറമേ കുറച്ചുകാലം ഡീന്‍, പ്രാ-റെക്‌ടർ, റെക്‌ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. റോമന്‍ കത്തോലിക്കാ സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള മാർട്ടിന്‍ ലൂഥറിന്റെ അഭിപ്രായങ്ങളെ എക് എതിർക്കുകയും രണ്ടുപേരും വാദപ്രതിവാദങ്ങളിലേർപ്പെടുകയും ചെയ്‌തു. ലൂഥറുമായി ഇദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങള്‍ സാഹിത്യപരമായും പ്രാധാന്യമുള്ളവയാണ്. നൂറിലേറെ ശീർഷകങ്ങളിലായി അവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൂന്നു പാപ്പാ പ്രതിനിധികളിൽ ഒരാളായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1524-ൽ കത്തോലിക്കാ ഫെഡറേഷന്‍ സംഘടിപ്പിച്ചു. 1530-ൽ ആഗ്‌സ്‌ബർഗിലും 1540-ൽ വേമ്‌സിലും 1541-ൽ റാറ്റിസ്‌ബോണിലും നടന്ന സഭാസമ്മേളനങ്ങളിൽ കത്തോലിക്കാസഭയെ ഇദ്ദേഹമാണ് പ്രതിനിധീകരിച്ചത്. ചക്രവർത്തിയായ ചാറൽസ് അഞ്ചാമനും മാർപ്പാപ്പാ പോള്‍ മൂന്നാമനും ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ഉപദേശങ്ങള്‍ തേടാറുണ്ടായിരുന്നു.
ഇദ്ദേഹത്തിന്റെ കൃതിയുടെ (Arguements against Luther & other Enemies of the Church) 45-ാം പതിപ്പ് 1576-ൽ പ്രസിദ്ധപ്പെടുത്തി. ക്രിസോപാസസ് (Crysopassus, 1514)എന്ന ദൈവശാസ്‌ത്രഗ്രന്ഥമാണ് ആദ്യകാലകൃതികളിൽ ഏറ്റവും മികച്ചത്. ധാരാളം ദാർശനികഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും ഇദ്ദേഹം ചെറുപ്പത്തിൽത്തന്നെ രചിച്ചിരുന്നു. 1539-ൽ ബൈബിളിന്റെ ജർമന്‍ പതിപ്പ് ഇദ്ദേഹം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. നല്ലൊരു വാഗ്മിയും താർക്കികനും ആയിരുന്നു ഇദ്ദേഹം. 1543 ഫെ. 13-ന് യോഹാന്‍ നിര്യാതനായി.