This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്പന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉപ്പന്‍ == == Crow Pheasant == ബലിക്കാക്കയോളം വലുപ്പമുള്ളതും ചെമ്പിച്ച...)
(Crow Pheasant)
വരി 4: വരി 4:
== Crow Pheasant ==
== Crow Pheasant ==
-
 
+
[[ചിത്രം:Vol4p658_centropus sinensis-2.jpg|thumb|]]
ബലിക്കാക്കയോളം വലുപ്പമുള്ളതും ചെമ്പിച്ച ചിറകുകളോടുകൂടിയതുമായ കുയിൽവർഗത്തിൽപ്പെട്ട ഒരു പക്ഷി. "ചെമ്പോത്ത്‌' എന്നും ഇതിനു പേരുണ്ട്‌. ശാ.നാ. സെന്‍ട്രാപ്പസ്‌ സൈനന്‍സിസ്‌ (Centropus sinensis). ഇെംഗ്ലീഷിൽ സാധാരണ അറിയപ്പെടുന്നത്‌ "സതേണ്‍ ക്രാ-ഫെസന്റ്‌' എന്നാണ്‌. "ചകോരം', "ഈശ്വരന്‍ കാക്ക' എന്നിവയും ഉപ്പന്റെ പര്യായങ്ങള്‍തന്നെ.
ബലിക്കാക്കയോളം വലുപ്പമുള്ളതും ചെമ്പിച്ച ചിറകുകളോടുകൂടിയതുമായ കുയിൽവർഗത്തിൽപ്പെട്ട ഒരു പക്ഷി. "ചെമ്പോത്ത്‌' എന്നും ഇതിനു പേരുണ്ട്‌. ശാ.നാ. സെന്‍ട്രാപ്പസ്‌ സൈനന്‍സിസ്‌ (Centropus sinensis). ഇെംഗ്ലീഷിൽ സാധാരണ അറിയപ്പെടുന്നത്‌ "സതേണ്‍ ക്രാ-ഫെസന്റ്‌' എന്നാണ്‌. "ചകോരം', "ഈശ്വരന്‍ കാക്ക' എന്നിവയും ഉപ്പന്റെ പര്യായങ്ങള്‍തന്നെ.

08:45, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉപ്പന്‍

Crow Pheasant

ബലിക്കാക്കയോളം വലുപ്പമുള്ളതും ചെമ്പിച്ച ചിറകുകളോടുകൂടിയതുമായ കുയിൽവർഗത്തിൽപ്പെട്ട ഒരു പക്ഷി. "ചെമ്പോത്ത്‌' എന്നും ഇതിനു പേരുണ്ട്‌. ശാ.നാ. സെന്‍ട്രാപ്പസ്‌ സൈനന്‍സിസ്‌ (Centropus sinensis). ഇെംഗ്ലീഷിൽ സാധാരണ അറിയപ്പെടുന്നത്‌ "സതേണ്‍ ക്രാ-ഫെസന്റ്‌' എന്നാണ്‌. "ചകോരം', "ഈശ്വരന്‍ കാക്ക' എന്നിവയും ഉപ്പന്റെ പര്യായങ്ങള്‍തന്നെ.

ഇന്ത്യയിൽ കേരളം, കർണാടകം, തമിഴ്‌നാട്‌, ഗുജറാത്തിന്റെ വടക്കുഭാഗങ്ങള്‍, കച്ച്‌, മധ്യപ്രദേശ്‌, ആന്ധ്രപ്രദേശ്‌, ഒഡിഷ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ സമതലങ്ങളിലും കുന്നുകളിലും ഇവ സ്ഥിരമായി പാർക്കുന്നു. 2,220 മീ. ഉയരമുള്ള സ്ഥലങ്ങളിൽവരെ ഉപ്പനെ കണ്ടെത്താം. ശ്രീലങ്കയുടെ എല്ലാ ഭാഗങ്ങളിലും ഇത്‌ ജീവിക്കുന്നു. ഇടതിങ്ങിയവയല്ലാത്ത കാടുകള്‍, പുൽമേടുകള്‍, തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, പറമ്പുകള്‍ എന്നിവിടെയെല്ലാം ഇതിനെ കാണാവുന്നതാണ്‌. ഉപ്പന്റെ വാൽ നീണ്ടുപരന്നതാണ്‌. ലിംഗഭേദം ദൃശ്യമല്ലെങ്കിലും പെണ്‍പക്ഷി ആണിനെക്കാള്‍ അല്‌പം വലുതായിരിക്കും. ഉപ്പന്റെ കച്ചുകള്‍ മഞ്ചാടിക്കുരുപോലെ ചുവന്നതാണ്‌. തറയിൽ നടന്ന്‌ ഇരതേടുകയാണ്‌ ഇതിന്റെ പതിവ്‌. ഒറ്റയ്‌ക്കും ഇണകളായും ഇതിനെ കണ്ടെത്താം. നന്നായി നടക്കാനും ഓടാനും കഴിവുള്ള ഉപ്പന്‌ അധികദൂരം പറക്കാന്‍ കഴിവില്ല. ഗത്യന്തരമില്ലാതെ വരുമ്പോള്‍മാത്രം ഒരിടത്തുനിന്നും വളരെ അടുത്ത മറ്റൊരു മരക്കൂട്ടത്തിലേക്ക്‌ ഇതു പറന്നുപോകുന്നു. ചരിഞ്ഞ മരക്കൊമ്പുകളിൽ പറന്നുകയറി, ശാഖയിൽനിന്നു ശാഖയിലേക്കു ചാടിച്ചാടിയാണ്‌ സാധാരണയായി ഉപ്പന്‍ ഇര തേടാറുള്ളത്‌. ഭയപ്പാടുണ്ടാകുമ്പോള്‍ ഇത്‌ ഇലക്കൂട്ടങ്ങള്‍ക്കിടയിലേക്കൊതുങ്ങുന്നു.

പ്രധാനമായും മാംസഭുക്കാണ്‌ ഉപ്പന്‍. എലിക്കുഞ്ഞുങ്ങള്‍, വാവൽ, പല്ലി, അരണ, ഓന്ത്‌, പാമ്പുകള്‍, കരയിൽ വീണുപോകുന്ന മീന്‍, തവള, നത്തയ്‌ക്ക, കൊഞ്ച്‌, കക്കകള്‍, ചെറുപ്രാണികള്‍, ചിലന്തികള്‍ എന്നിവയെല്ലാം ഇതിന്റെ ആഹാരപദാർഥങ്ങളിൽപ്പെടുന്നു. മുട്ടകളും വിരിഞ്ഞിറങ്ങി അധികമായിട്ടില്ലാത്ത കുഞ്ഞുങ്ങളും ഇതിന്‌ വളരെ പ്രിയങ്കരമാണ്‌. അപൂർവമായി പുല്ല്‌, ഇലകള്‍ എന്നിവയും ഭക്ഷിക്കാറുണ്ട്‌. ഇത്‌ മഞ്ഞ അരളിയുടെ കായ്‌കള്‍ ഭക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇണചേരലിനു മുന്‍പായി ആണ്‍പക്ഷി പിടയ്‌ക്കുചുറ്റും അനുനയനൃത്തം ചെയ്യുന്നു. വാലുയർത്തി, ചിറകുകള്‍ തൂക്കിയിട്ട്‌, മുതുക്‌ അല്‌പം വളച്ച്‌, തല നല്ലപോലെ കുനിച്ച്‌ താളത്തിനൊപ്പിച്ച്‌ ചാടിയാണ്‌ പൂവന്‍ പിടയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. ഇന്ത്യയിൽ നവംബർ മുതൽ മേയ്‌ വരെയാണ്‌ ഉപ്പന്‍ പ്രധാനമായും ഇണചേരുന്നത്‌; ശ്രീലങ്കയിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയും ആഗസ്റ്റ്‌-സെപ്‌തംബർ മാസങ്ങളിലും.

ഫുട്‌ബോളിന്റെ ആകൃതിയിലുള്ളതും ഭംഗിയില്ലാത്തതുമാണ്‌ ഉപ്പന്റെ കൂട്‌. മരച്ചില്ലകള്‍, ഇലകള്‍, ആനപ്പുല്ല്‌, മുളയില എന്നിവകൊണ്ട്‌ കൂടുണ്ടാക്കുന്നു. പ്രവേശനദ്വാരം കൂടിന്റെ ഒരു വശത്തായിരിക്കും. പൊന്തകള്‍, മുളങ്കൂട്ടം, മുള്‍ച്ചെടികള്‍ എന്നിവയിൽ സാമാന്യം ഉയരത്തിലാണ്‌ കൂട്‌ കാണപ്പെടുന്നത്‌. പുറത്തുനിന്നു കാണാനാവാത്തവിധം മറവിലായിരിക്കും കൂടുകളുണ്ടാക്കുക. കൂട്ടിൽ 2-4 മുട്ടകളുണ്ടാവും. മുട്ടകള്‍ക്ക്‌ ആദ്യം തൂവെള്ള നിറമായിരിക്കും. അടയിരിക്കുന്നതോടെ ഇതിൽ മഞ്ഞകലർന്നു തുടങ്ങുന്നു. യാത്രാവേളകളിൽ ഉപ്പന്‍ ശബ്‌ദിക്കുന്നതും എതിരേ പറക്കുന്നതും നല്ല ശകുനമായി കരുതപ്പെട്ടുപോരുന്നു. വ്യാഴാഴ്‌ചയും ഞായറാഴ്‌ചയും ഉപ്പനെ കാണുന്നത്‌ മംഗളപ്രദമാണെന്നും യാത്രപുറപ്പെടുമ്പോള്‍ ഇതിന്റെ "ശുബ്‌-ശുബ്‌' എന്ന ശബ്‌ദം വലതുഭാഗത്തായി കേള്‍ക്കുന്നത്‌ ശുഭലക്ഷണമാണെന്നുമുള്ള വിശ്വാസങ്ങള്‍ ഹിന്ദുക്കളുടെ ഇടയിൽ നിലവിലിരിക്കുന്നു.

ഇതിന്റെ കൂടിനുള്ളിൽ ദിവ്യശക്തിയുള്ള മഹൗഷധങ്ങള്‍ ഉണ്ടായിരിക്കുമെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്‌. ഇതിന്റെ മാംസം ശരീരത്തിന്‌ ബലവും പുഷ്‌ടിയും പ്രദാനം ചെയ്യുമെന്നു മാത്രമല്ല, വാതത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുമെന്നും പറയപ്പെടുന്നു. ഉപ്പന്‍ തീക്കനൽ തിന്നുകയും നിലാവു കുടിക്കുകയും (ചന്ദ്രികാപായി) ചെയ്യുമെന്നാണ്‌ ഭാരതീയ കവിസങ്കല്‌പം. സാഹിത്യത്തിലും ഉപ്പന്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍