This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉല്‌ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഉല്‌ക == == Meteor == ബഹിരാകാശത്തുനിന്ന് ഭൗമാന്തരീക്ഷത്തിലേക്ക്...) |
Mksol (സംവാദം | സംഭാവനകള്‍) (→Meteor) |
||
വരി 4: | വരി 4: | ||
== Meteor == | == Meteor == | ||
- | + | [[ചിത്രം:Vol4p732_leonid.jpg|thumb|]] | |
ബഹിരാകാശത്തുനിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ തുളച്ചു കടന്ന്, അന്തരീക്ഷ ഘർഷണംമൂലം കത്തിപ്പോകുന്ന ശിലാഖണ്ഡങ്ങളും തരികളും. ഇവ ബഹിരാകാശത്തുനിന്നാണ് വരുന്നതെന്ന് ആദ്യമായി വ്യക്തമാക്കിയത് ഏണസ്റ്റ് ക്ലാദിനിയും (1794) ഴാന്‍ ബാപ്‌തിസ്‌തേ ബയോട്ടും (1803) ആണ്. സെക്കന്റിൽ 11 മുതൽ 70 വരെ കി.മീ. വേഗതയിലാണ് ഉല്‌കകള്‍ വന്നുപതിക്കുന്നത്. എന്നാൽ ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നോ (micro meteorites) അതിൽ കുറവോ വലുപ്പമുള്ള സൂക്ഷ്‌മ ഉല്‌കാപദാർഥങ്ങളുടെ വേഗത വായുവിന്റെ ശ്യാനതാബലം (Viscour force) കാരണം മന്ദീഭവിച്ച് സെക്കന്റിൽ ഏതാനും സെന്റീമീറ്ററിലേക്ക് താഴുന്നു. അവ കത്താതെ നിരന്തരം ഭൂമിയിൽ വന്നു വീണുകൊണ്ടിരിക്കും. ആകാശത്തുവച്ച് അവയെ ശേഖരിക്കാന്‍ എളുപ്പമാണ്. മില്ലിമീറ്ററിന്റെ പത്തിലൊന്നുമുതൽ ഏതാനും സെ.മീ. വരെ വലുപ്പമുള്ളവ അന്തരീക്ഷത്തിൽവച്ച് "കൊള്ളിമീന്‍' ആയി കത്തിത്തീർന്നുപോകും. അതിലും വലിയവയ്‌ക്ക് രണ്ടിലൊന്ന് സംഭവിക്കാം: ഒന്നുകിൽ അവ കത്തിത്തീരാതെ ഒറ്റഖണ്ഡമായി ഭൂമിയിൽ വന്നുപതിക്കാം; അല്ലെങ്കിൽ ചുട്ടുപഴുത്ത് പല കഷണങ്ങളായി പൊട്ടിച്ചിതറിപ്പോകാം. അതിൽ ചിലത് കത്തിത്തീർന്നുപോകും; ചിലത് കത്തിത്തീരാതെ ഭൂമിയിൽ വീഴാം. | ബഹിരാകാശത്തുനിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ തുളച്ചു കടന്ന്, അന്തരീക്ഷ ഘർഷണംമൂലം കത്തിപ്പോകുന്ന ശിലാഖണ്ഡങ്ങളും തരികളും. ഇവ ബഹിരാകാശത്തുനിന്നാണ് വരുന്നതെന്ന് ആദ്യമായി വ്യക്തമാക്കിയത് ഏണസ്റ്റ് ക്ലാദിനിയും (1794) ഴാന്‍ ബാപ്‌തിസ്‌തേ ബയോട്ടും (1803) ആണ്. സെക്കന്റിൽ 11 മുതൽ 70 വരെ കി.മീ. വേഗതയിലാണ് ഉല്‌കകള്‍ വന്നുപതിക്കുന്നത്. എന്നാൽ ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നോ (micro meteorites) അതിൽ കുറവോ വലുപ്പമുള്ള സൂക്ഷ്‌മ ഉല്‌കാപദാർഥങ്ങളുടെ വേഗത വായുവിന്റെ ശ്യാനതാബലം (Viscour force) കാരണം മന്ദീഭവിച്ച് സെക്കന്റിൽ ഏതാനും സെന്റീമീറ്ററിലേക്ക് താഴുന്നു. അവ കത്താതെ നിരന്തരം ഭൂമിയിൽ വന്നു വീണുകൊണ്ടിരിക്കും. ആകാശത്തുവച്ച് അവയെ ശേഖരിക്കാന്‍ എളുപ്പമാണ്. മില്ലിമീറ്ററിന്റെ പത്തിലൊന്നുമുതൽ ഏതാനും സെ.മീ. വരെ വലുപ്പമുള്ളവ അന്തരീക്ഷത്തിൽവച്ച് "കൊള്ളിമീന്‍' ആയി കത്തിത്തീർന്നുപോകും. അതിലും വലിയവയ്‌ക്ക് രണ്ടിലൊന്ന് സംഭവിക്കാം: ഒന്നുകിൽ അവ കത്തിത്തീരാതെ ഒറ്റഖണ്ഡമായി ഭൂമിയിൽ വന്നുപതിക്കാം; അല്ലെങ്കിൽ ചുട്ടുപഴുത്ത് പല കഷണങ്ങളായി പൊട്ടിച്ചിതറിപ്പോകാം. അതിൽ ചിലത് കത്തിത്തീർന്നുപോകും; ചിലത് കത്തിത്തീരാതെ ഭൂമിയിൽ വീഴാം. | ||
ചില കാലങ്ങളിൽ, ആകാശത്ത് ചില പ്രത്യേകദിശകളിൽനിന്ന് ഉല്‌കാവർഷങ്ങള്‍ കാണപ്പെടും. ഒരു മണിക്കൂറിൽ 50-ലേറെ ഉല്‌കകള്‍ വീതം ഒന്നിച്ചുപതിക്കുന്ന പെഴ്‌സിഡ് വർഷവും ജെമിനിഡ് വർഷവും മറ്റും ആകർഷകമായ കാഴ്‌ചകളാണ്. ധൂമകേതുക്കള്‍ ഉപേക്ഷിച്ചുപോകുന്ന വാലിലെ ദ്രവ്യങ്ങളാണ് ഉല്‌കാവർഷമായി പ്രത്യക്ഷപ്പെടുന്നത്. | ചില കാലങ്ങളിൽ, ആകാശത്ത് ചില പ്രത്യേകദിശകളിൽനിന്ന് ഉല്‌കാവർഷങ്ങള്‍ കാണപ്പെടും. ഒരു മണിക്കൂറിൽ 50-ലേറെ ഉല്‌കകള്‍ വീതം ഒന്നിച്ചുപതിക്കുന്ന പെഴ്‌സിഡ് വർഷവും ജെമിനിഡ് വർഷവും മറ്റും ആകർഷകമായ കാഴ്‌ചകളാണ്. ധൂമകേതുക്കള്‍ ഉപേക്ഷിച്ചുപോകുന്ന വാലിലെ ദ്രവ്യങ്ങളാണ് ഉല്‌കാവർഷമായി പ്രത്യക്ഷപ്പെടുന്നത്. |
09:54, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉല്‌ക
Meteor
ബഹിരാകാശത്തുനിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ തുളച്ചു കടന്ന്, അന്തരീക്ഷ ഘർഷണംമൂലം കത്തിപ്പോകുന്ന ശിലാഖണ്ഡങ്ങളും തരികളും. ഇവ ബഹിരാകാശത്തുനിന്നാണ് വരുന്നതെന്ന് ആദ്യമായി വ്യക്തമാക്കിയത് ഏണസ്റ്റ് ക്ലാദിനിയും (1794) ഴാന്‍ ബാപ്‌തിസ്‌തേ ബയോട്ടും (1803) ആണ്. സെക്കന്റിൽ 11 മുതൽ 70 വരെ കി.മീ. വേഗതയിലാണ് ഉല്‌കകള്‍ വന്നുപതിക്കുന്നത്. എന്നാൽ ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നോ (micro meteorites) അതിൽ കുറവോ വലുപ്പമുള്ള സൂക്ഷ്‌മ ഉല്‌കാപദാർഥങ്ങളുടെ വേഗത വായുവിന്റെ ശ്യാനതാബലം (Viscour force) കാരണം മന്ദീഭവിച്ച് സെക്കന്റിൽ ഏതാനും സെന്റീമീറ്ററിലേക്ക് താഴുന്നു. അവ കത്താതെ നിരന്തരം ഭൂമിയിൽ വന്നു വീണുകൊണ്ടിരിക്കും. ആകാശത്തുവച്ച് അവയെ ശേഖരിക്കാന്‍ എളുപ്പമാണ്. മില്ലിമീറ്ററിന്റെ പത്തിലൊന്നുമുതൽ ഏതാനും സെ.മീ. വരെ വലുപ്പമുള്ളവ അന്തരീക്ഷത്തിൽവച്ച് "കൊള്ളിമീന്‍' ആയി കത്തിത്തീർന്നുപോകും. അതിലും വലിയവയ്‌ക്ക് രണ്ടിലൊന്ന് സംഭവിക്കാം: ഒന്നുകിൽ അവ കത്തിത്തീരാതെ ഒറ്റഖണ്ഡമായി ഭൂമിയിൽ വന്നുപതിക്കാം; അല്ലെങ്കിൽ ചുട്ടുപഴുത്ത് പല കഷണങ്ങളായി പൊട്ടിച്ചിതറിപ്പോകാം. അതിൽ ചിലത് കത്തിത്തീർന്നുപോകും; ചിലത് കത്തിത്തീരാതെ ഭൂമിയിൽ വീഴാം. ചില കാലങ്ങളിൽ, ആകാശത്ത് ചില പ്രത്യേകദിശകളിൽനിന്ന് ഉല്‌കാവർഷങ്ങള്‍ കാണപ്പെടും. ഒരു മണിക്കൂറിൽ 50-ലേറെ ഉല്‌കകള്‍ വീതം ഒന്നിച്ചുപതിക്കുന്ന പെഴ്‌സിഡ് വർഷവും ജെമിനിഡ് വർഷവും മറ്റും ആകർഷകമായ കാഴ്‌ചകളാണ്. ധൂമകേതുക്കള്‍ ഉപേക്ഷിച്ചുപോകുന്ന വാലിലെ ദ്രവ്യങ്ങളാണ് ഉല്‌കാവർഷമായി പ്രത്യക്ഷപ്പെടുന്നത്.