This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദയശങ്കർ ഭട്ട് (1898 - 1976)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഉദയശങ്കർ ഭട്ട് (1898 - 1976) == ഹിന്ദിസാഹിത്യകാരന്‍. ഗീതിനാട്യമെന്...) |
Mksol (സംവാദം | സംഭാവനകള്‍) (→ഉദയശങ്കർ ഭട്ട് (1898 - 1976)) |
||
വരി 1: | വരി 1: | ||
== ഉദയശങ്കർ ഭട്ട് (1898 - 1976) == | == ഉദയശങ്കർ ഭട്ട് (1898 - 1976) == | ||
- | + | [[ചിത്രം:Vol4p588_Udaya sankar Bhatt.jpg|thumb|]] | |
ഹിന്ദിസാഹിത്യകാരന്‍. ഗീതിനാട്യമെന്ന ശൈലിയുടെ ആദ്യപ്രയോക്താവ്, കവി, നാടകകൃത്ത് എന്നീ നിലകളിൽ ഉദയശങ്കർ ഭട്ട് പേരെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ജലന്ദ്‌ശഹർ ജില്ലയിലെ ഇത്താവയിൽ 1898-ലാണ് ഇദ്ദേഹം ജനിച്ചത്. പിതാമഹനായ ദുർഗാശങ്കറിന്റെ സംരക്ഷണത്തിലും സംസ്‌കൃതപണ്ഡിതനും കവിയും ആയിരുന്ന പണ്ഡിറ്റ് മേത്തയുടെ ശിക്ഷണത്തിലും വളർന്ന ഉദയശങ്കർ ബാല്യകാലത്തുതന്നെ സംസ്‌കൃതകവിതകള്‍ രചിക്കാനാരംഭിക്കുകയും പല കവിസമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്. | ഹിന്ദിസാഹിത്യകാരന്‍. ഗീതിനാട്യമെന്ന ശൈലിയുടെ ആദ്യപ്രയോക്താവ്, കവി, നാടകകൃത്ത് എന്നീ നിലകളിൽ ഉദയശങ്കർ ഭട്ട് പേരെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ജലന്ദ്‌ശഹർ ജില്ലയിലെ ഇത്താവയിൽ 1898-ലാണ് ഇദ്ദേഹം ജനിച്ചത്. പിതാമഹനായ ദുർഗാശങ്കറിന്റെ സംരക്ഷണത്തിലും സംസ്‌കൃതപണ്ഡിതനും കവിയും ആയിരുന്ന പണ്ഡിറ്റ് മേത്തയുടെ ശിക്ഷണത്തിലും വളർന്ന ഉദയശങ്കർ ബാല്യകാലത്തുതന്നെ സംസ്‌കൃതകവിതകള്‍ രചിക്കാനാരംഭിക്കുകയും പല കവിസമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്. | ||
05:19, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉദയശങ്കർ ഭട്ട് (1898 - 1976)
ഹിന്ദിസാഹിത്യകാരന്‍. ഗീതിനാട്യമെന്ന ശൈലിയുടെ ആദ്യപ്രയോക്താവ്, കവി, നാടകകൃത്ത് എന്നീ നിലകളിൽ ഉദയശങ്കർ ഭട്ട് പേരെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ജലന്ദ്‌ശഹർ ജില്ലയിലെ ഇത്താവയിൽ 1898-ലാണ് ഇദ്ദേഹം ജനിച്ചത്. പിതാമഹനായ ദുർഗാശങ്കറിന്റെ സംരക്ഷണത്തിലും സംസ്‌കൃതപണ്ഡിതനും കവിയും ആയിരുന്ന പണ്ഡിറ്റ് മേത്തയുടെ ശിക്ഷണത്തിലും വളർന്ന ഉദയശങ്കർ ബാല്യകാലത്തുതന്നെ സംസ്‌കൃതകവിതകള്‍ രചിക്കാനാരംഭിക്കുകയും പല കവിസമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്.
കാശി സർവകലാശാലയിൽനിന്ന് ബി.എ. ബിരുദവും പഞ്ചാബ് സർവകലാശാലയിൽനിന്ന് ശാസ്‌ത്രിബിരുദവും കൽക്കത്താ സർവകലാശാലയിൽനിന്ന് കാവ്യതീർഥബിരുദവും നേടിയശേഷം ഉദയശങ്കർ ലാഹോറിൽ ലാലാ ലജ്‌പത്‌റായി സ്ഥാപിച്ച നാഷണൽ കോളജിൽ അധ്യാപകനായി നിയമിതനായി. പിന്നീട് അവിടെത്തന്നെയുള്ള ഖാൽസാ കോളജ്, സനാതനധർമ കോളജ് എന്നിവിടങ്ങളിലും സേവനം അനുഷ്‌ഠിച്ചു. ഇക്കാലത്ത് നാടകരചനയിൽ താത്‌പര്യം തോന്നിയ ഉദയശങ്കർ, 1921-22-ൽ അസഹയോഗ് ഔർ സ്വരാജ്, ചിത്തരഞ്‌ജന്‍ ദാസ് എന്നീ നാടകങ്ങള്‍ രചിക്കുകയും അവയിൽ അഭിനയിക്കുകയും ചെയ്‌തു. ദേശീയ സമരങ്ങളിലും ഇദ്ദേഹം കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആകാശവാണിയുടെ ഉപദേഷ്‌ടാവെന്ന നിലയിൽ കുറേക്കാലം പ്രവർത്തിച്ചശേഷം ഉദ്യോഗത്തിൽ നിന്നു വിരമിച്ച് സാഹിത്യസേവനത്തിൽ മുഴുകി.
സാഹിത്യസംഭാവനകള്‍. കവിതകള്‍ക്കു പുറമേ അനേകം നാടകങ്ങള്‍, ഏകാങ്കങ്ങള്‍, നോവലുകള്‍ തുടങ്ങിയവയും ഉദയശങ്കർ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യത്തെ കാവ്യം തക്ഷശില(1928) ആണ്. പിന്നീട് ഒന്നിനു പുറകേ ഒന്നായി വന്ന കാവ്യസമാഹാരങ്ങളിൽ രാകാ (1931), മാനസി (1935), വിസർജന്‍ (1936), യുഗദീപ് (1937), അമൃത് ഔർ വിഷ് (1939), യഥാർഥ് ഔർ കല്‌പനാ (1970) എന്നിവ പ്രാമുഖ്യം വഹിക്കുന്നു. 1958-ൽ വിജയപഥ് എന്ന ഖണ്ഡകാവ്യം ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി.
വിക്രമാദിത്യ (1930), അംബ (1933), സഹരവിജയ് (1934), അന്ത് ഹീന്‍ അന്ത് (1937), ക്രാന്തി കാരി (1954), നയാ സമാജ് (1955), പാർവതി (1960) എന്നിവ ഇദ്ദേഹത്തിന്റെ അറിയപ്പെടുന്ന നാടകങ്ങളാണ്. മത്സ്യഗന്ധാ (1934), വിശ്വാമിത്ര് (1935), രാധ (1936), അശോക് വന്ദിനി (1940) എന്നിവ ഗീതിനാടകങ്ങളായാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഇവയ്‌ക്കുപുറമേ ചരിത്രപരവും പൗരാണികവും സാമൂഹികവും ആയ ഏതാനും ഏകാങ്കനാടകങ്ങളും ഉദയശങ്കർ ഭട്ടിന്റെ വകയായുണ്ട്. ഏക് നീഡ് ദോ പംഝീ (1956), ഡോ. ഷെഫാലി (1960), സാഗർലഹരേം ഔർ മനുഷ്യ (1956), ലോക് പരലോക് (1958), ശേഷ് അശേഷ് (1960) എന്നിവയാണ് ഉദയശങ്കറിന്റെ എച്ചപ്പെട്ട നോവലുകള്‍.
ഭാരതീയ സംസ്‌കാരത്തിൽ ഉറച്ചുനിന്നുകൊണ്ട് ആധുനികജീവിതത്തിന്റെ വിലക്ഷണതകളെയും വിരൂപതകളെയും യഥാതഥമായി ചിത്രീകരിച്ചിട്ടുള്ള നിരവധി കൃതികളുടെ കർത്താവായ ഉദയശങ്കർ ഭട്ട് 1976-ൽ അലഹബാദിൽ നിര്യാതനായി.