This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്രിക്കോള, യോഹാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഗ്രിക്കോള, യോഹാന്‍ (1494 - 1566) = അഴൃശരീഹമ, ഖീവമിി ജര്‍മനിയിലെ ഒരു മതപരിഷ്ക...) |
|||
വരി 1: | വരി 1: | ||
= അഗ്രിക്കോള, യോഹാന്‍ (1494 - 1566) = | = അഗ്രിക്കോള, യോഹാന്‍ (1494 - 1566) = | ||
- | + | Agricola, Johann | |
ജര്‍മനിയിലെ ഒരു മതപരിഷ്കര്‍ത്താവ്. ഈസ്ളിബന്‍ നഗരത്തില്‍ 1494 ഏ. 20-ന് ജനിച്ചു. വിറ്റന്‍ബര്‍ഗ് സര്‍വകലാശാലയില്‍ മാര്‍ട്ടിന്‍ ലൂഥറുടെ (1483-1546) ശിഷ്യനായിരുന്ന അഗ്രിക്കോള, അദ്ദേഹവുമായി ആരംഭകാലം മുതല്‍ അടുത്തു പ്രവര്‍ത്തിക്കുകയും പ്രോട്ടസ്റ്റന്റ് സഭാവിഭാഗം സംഘടിപ്പിക്കുന്നതില്‍ ആവേശപൂര്‍വം പങ്കെടുക്കുകയും ചെയ്തു. 1519-ല്‍ ലീപ്സിഗില്‍ കൂടിയ ജര്‍മന്‍മതാചാര്യസമ്മേളനത്തില്‍ ലൂഥറിനോടൊപ്പം പങ്കെടുക്കുകയും സമ്മേളനത്തിന്റെ നടപടികള്‍ രേഖപ്പെടുത്തുന്ന കാര്യദര്‍ശിയായി സേവനം അനുഷ്ഠിക്കുകയുമുണ്ടായി. വിറ്റന്‍ബര്‍ഗ്, ഈസ്ളിബന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു. | ജര്‍മനിയിലെ ഒരു മതപരിഷ്കര്‍ത്താവ്. ഈസ്ളിബന്‍ നഗരത്തില്‍ 1494 ഏ. 20-ന് ജനിച്ചു. വിറ്റന്‍ബര്‍ഗ് സര്‍വകലാശാലയില്‍ മാര്‍ട്ടിന്‍ ലൂഥറുടെ (1483-1546) ശിഷ്യനായിരുന്ന അഗ്രിക്കോള, അദ്ദേഹവുമായി ആരംഭകാലം മുതല്‍ അടുത്തു പ്രവര്‍ത്തിക്കുകയും പ്രോട്ടസ്റ്റന്റ് സഭാവിഭാഗം സംഘടിപ്പിക്കുന്നതില്‍ ആവേശപൂര്‍വം പങ്കെടുക്കുകയും ചെയ്തു. 1519-ല്‍ ലീപ്സിഗില്‍ കൂടിയ ജര്‍മന്‍മതാചാര്യസമ്മേളനത്തില്‍ ലൂഥറിനോടൊപ്പം പങ്കെടുക്കുകയും സമ്മേളനത്തിന്റെ നടപടികള്‍ രേഖപ്പെടുത്തുന്ന കാര്യദര്‍ശിയായി സേവനം അനുഷ്ഠിക്കുകയുമുണ്ടായി. വിറ്റന്‍ബര്‍ഗ്, ഈസ്ളിബന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു. |
08:34, 13 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്രിക്കോള, യോഹാന്‍ (1494 - 1566)
Agricola, Johann
ജര്‍മനിയിലെ ഒരു മതപരിഷ്കര്‍ത്താവ്. ഈസ്ളിബന്‍ നഗരത്തില്‍ 1494 ഏ. 20-ന് ജനിച്ചു. വിറ്റന്‍ബര്‍ഗ് സര്‍വകലാശാലയില്‍ മാര്‍ട്ടിന്‍ ലൂഥറുടെ (1483-1546) ശിഷ്യനായിരുന്ന അഗ്രിക്കോള, അദ്ദേഹവുമായി ആരംഭകാലം മുതല്‍ അടുത്തു പ്രവര്‍ത്തിക്കുകയും പ്രോട്ടസ്റ്റന്റ് സഭാവിഭാഗം സംഘടിപ്പിക്കുന്നതില്‍ ആവേശപൂര്‍വം പങ്കെടുക്കുകയും ചെയ്തു. 1519-ല്‍ ലീപ്സിഗില്‍ കൂടിയ ജര്‍മന്‍മതാചാര്യസമ്മേളനത്തില്‍ ലൂഥറിനോടൊപ്പം പങ്കെടുക്കുകയും സമ്മേളനത്തിന്റെ നടപടികള്‍ രേഖപ്പെടുത്തുന്ന കാര്യദര്‍ശിയായി സേവനം അനുഷ്ഠിക്കുകയുമുണ്ടായി. വിറ്റന്‍ബര്‍ഗ്, ഈസ്ളിബന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ചു.
ദൈവകൃപയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ സദാചാരനിയമങ്ങള്‍ക്കതീതരാണെന്ന് അനുശാസിക്കുന്ന 'ആന്റിനോമിയാനിസ'ത്തിന്റെ വക്താവായി മാറിയപ്പോള്‍ (1536) ഇദ്ദേഹത്തിന് ലൂഥറുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടിവന്നു. 1540-ല്‍ വിറ്റന്‍ബര്‍ഗില്‍ നിന്ന് ബര്‍ലിനിലേക്ക് ഒളിച്ചോടിയ അഗ്രിക്കോളയെ ബ്രാന്‍ഡന്‍ബര്‍ഗിലെ ജൊയാക്വിം രണ്ടാമന്‍ (1505-71) തന്റെ ആസ്ഥാനമതാചാര്യനായി നിയമിച്ചു. രാജ്യവ്യാപകമായുണ്ടായ ഒരു പ്ളേഗ് ബാധയില്‍പ്പെട്ട് 1566 സെപ്. 22-ന് അഗ്രിക്കോള നിര്യാതനായി. ജര്‍മന്‍ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത് അഗ്രിക്കോളയാണ്.
(ഡോ. എ.കെ. ബേബി)