This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇയോഹിപ്പസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇയോഹിപ്പസ് == അശ്വപരിണാമത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇയോഹിപ്പസ്) |
||
വരി 2: | വരി 2: | ||
== ഇയോഹിപ്പസ് == | == ഇയോഹിപ്പസ് == | ||
- | അശ്വപരിണാമത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഘട്ടം പ്രതിനിധാനം ചെയ്യുന്ന ജീവി. " | + | അശ്വപരിണാമത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഘട്ടം പ്രതിനിധാനം ചെയ്യുന്ന ജീവി. "നാല്ക്കുമ്പളന് കുതിര' എന്ന പേരില്‍ ഇതറിയപ്പെടുന്നു. ഇതിന് ഹൈരകോതേരിയം എന്ന പേരും പ്രചാരത്തിലുണ്ട്. ഇയോഹിപ്പസ് എന്ന വാക്കിന് ഉദയാശ്വം (dawn horse) എന്നാണര്‍ഥം. അമേരിക്കയിലെ ഉദ്ദേശം 5,00,00,000 വര്‍ഷം പഴക്കമുള്ള പാലീയോസീന് പാറകളില്‍നിന്നാണ് നാമാവശേഷമായിക്കഴിഞ്ഞ ഇയോഹിപ്പസുകളുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുള്ളത്. ഉദ്ദേശം 30 സെ.മീ. മാത്രം പൊക്കമുള്ള ഒരു ചെറുജീവിയായിരുന്നു ഇയോഹിപ്പസ്. പൂച്ചയുടെ മുതല്‍ കുറുനരിയുടെ വരെ വലുപ്പമുള്ള ഇയോഹിപ്പസുകള് സാധാരണമായിരുന്നു. ചെറിയ തലയും കഴുത്തുമുള്ള ഇതിന്റെ മുതുക് പുറത്തേക്ക് ഉന്തിയതായിരുന്നു. കൈകാലുകള്‍ സാധാരണ വലുപ്പം ഉള്ളവയായിരുന്നു. വേഗത്തിലോടുന്നതിനുള്ള അനുകൂലനങ്ങള്‍ ഇവയില്‍ത്തന്നെ ദൃശ്യമായിരുന്നു. കൈകളില്‍ (മുന്‍കാലുകള്‍) പൂര്‍ണമായ നാലുവിരലുകളും ഓരോന്നിന്റെയും അറ്റത്ത് കുളമ്പുപോലുള്ള നഖവും കാണപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തള്ളവിരല്‍ ഉണ്ടായിരുന്നില്ല. കാലില്‍ മൂന്നുവിരലുകള്‍ മാത്രം പ്രകടമായിരുന്നു. ഒന്നും അഞ്ചും വിരലുകളുടെ അസ്ഥ്യംശങ്ങളേ ദൃശ്യമായിരുന്നുള്ളൂ. പരിണാമാഭിവൃദ്ധി കൈകളിലേതിനെക്കാള് കൂടുതല്‍ കാണപ്പെട്ടത് കാലുകളിലായിരുന്നു. മുന്നോട്ടുതള്ളാനുള്ള പ്രധാന അവയവം (propelling organ) ആയി വര്‍ത്തിച്ചിരുന്നത് കാലുകളാണ് എന്നതാണ് ഇതിനു കാരണം. അള്‍നയും ഫിബുലയും നേര്‍ത്ത അസ്ഥികളായിരുന്നെങ്കിലും അവ പൂര്‍ണവും വ്യതിരിക്തവുമായിരുന്നു. ഇന്നത്തെ ടപീറുകളുടെ കാലുകള്‍പോലെ തന്നെയായിരുന്നു ഇയോഹിപ്പസിന്റെയും കാലുകള്‍. സുവികസിതമായ നാലുവിരലുകള്‍ (toes) മുന്‍കാലിലും മൂന്നെണ്ണം പിന്‍കാലിലും ഉണ്ടായിരുന്നു. ശരീരഭാരം കൂടുതലായി അനുഭവപ്പെട്ടിരുന്നത് വിരലുകള്‍ക്കിടയിലെ മെത്തപോലെയുള്ള മാംസപേശിയിലായിരുന്നു. പട്ടികളിലും പൂച്ചകളിലും ഉള്ള ഈ പ്രത്യേകത ഇന്നത്തെ കുതിരകളില്‍ കാണപ്പെടുന്നില്ല. മധ്യവിരല്‍ ആണ് ആധുനികാശ്വങ്ങളില് ശരീരഭാരം കൂടുതലായി താങ്ങുന്നത്. ഭാവിയിലെ സങ്കീര്‍ണതകളുടെ ആദ്യപടിയെന്നോണം ഇതിന്റെ അണപ്പല്ലുകളിലും പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നു. വലുപ്പമേറിയ കണ്ണുകളാണ് ഇതിനുണ്ടായിരുന്നത്; ഇവ തലയുടെ (skull) ഏതാണ്ട് മധ്യത്തായി കാണപ്പെട്ടിരുന്നു. ഇന്നത്തെ കുതിരകളുടേതിനെക്കാള് വലുപ്പംകുറഞ്ഞ തലച്ചോറാണ് ഇയോഹിപ്പസിനുണ്ടായിരുന്നത്. |
Current revision as of 05:42, 11 സെപ്റ്റംബര്‍ 2014
ഇയോഹിപ്പസ്
അശ്വപരിണാമത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഘട്ടം പ്രതിനിധാനം ചെയ്യുന്ന ജീവി. "നാല്ക്കുമ്പളന് കുതിര' എന്ന പേരില്‍ ഇതറിയപ്പെടുന്നു. ഇതിന് ഹൈരകോതേരിയം എന്ന പേരും പ്രചാരത്തിലുണ്ട്. ഇയോഹിപ്പസ് എന്ന വാക്കിന് ഉദയാശ്വം (dawn horse) എന്നാണര്‍ഥം. അമേരിക്കയിലെ ഉദ്ദേശം 5,00,00,000 വര്‍ഷം പഴക്കമുള്ള പാലീയോസീന് പാറകളില്‍നിന്നാണ് നാമാവശേഷമായിക്കഴിഞ്ഞ ഇയോഹിപ്പസുകളുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുള്ളത്. ഉദ്ദേശം 30 സെ.മീ. മാത്രം പൊക്കമുള്ള ഒരു ചെറുജീവിയായിരുന്നു ഇയോഹിപ്പസ്. പൂച്ചയുടെ മുതല്‍ കുറുനരിയുടെ വരെ വലുപ്പമുള്ള ഇയോഹിപ്പസുകള് സാധാരണമായിരുന്നു. ചെറിയ തലയും കഴുത്തുമുള്ള ഇതിന്റെ മുതുക് പുറത്തേക്ക് ഉന്തിയതായിരുന്നു. കൈകാലുകള്‍ സാധാരണ വലുപ്പം ഉള്ളവയായിരുന്നു. വേഗത്തിലോടുന്നതിനുള്ള അനുകൂലനങ്ങള്‍ ഇവയില്‍ത്തന്നെ ദൃശ്യമായിരുന്നു. കൈകളില്‍ (മുന്‍കാലുകള്‍) പൂര്‍ണമായ നാലുവിരലുകളും ഓരോന്നിന്റെയും അറ്റത്ത് കുളമ്പുപോലുള്ള നഖവും കാണപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തള്ളവിരല്‍ ഉണ്ടായിരുന്നില്ല. കാലില്‍ മൂന്നുവിരലുകള്‍ മാത്രം പ്രകടമായിരുന്നു. ഒന്നും അഞ്ചും വിരലുകളുടെ അസ്ഥ്യംശങ്ങളേ ദൃശ്യമായിരുന്നുള്ളൂ. പരിണാമാഭിവൃദ്ധി കൈകളിലേതിനെക്കാള് കൂടുതല്‍ കാണപ്പെട്ടത് കാലുകളിലായിരുന്നു. മുന്നോട്ടുതള്ളാനുള്ള പ്രധാന അവയവം (propelling organ) ആയി വര്‍ത്തിച്ചിരുന്നത് കാലുകളാണ് എന്നതാണ് ഇതിനു കാരണം. അള്‍നയും ഫിബുലയും നേര്‍ത്ത അസ്ഥികളായിരുന്നെങ്കിലും അവ പൂര്‍ണവും വ്യതിരിക്തവുമായിരുന്നു. ഇന്നത്തെ ടപീറുകളുടെ കാലുകള്‍പോലെ തന്നെയായിരുന്നു ഇയോഹിപ്പസിന്റെയും കാലുകള്‍. സുവികസിതമായ നാലുവിരലുകള്‍ (toes) മുന്‍കാലിലും മൂന്നെണ്ണം പിന്‍കാലിലും ഉണ്ടായിരുന്നു. ശരീരഭാരം കൂടുതലായി അനുഭവപ്പെട്ടിരുന്നത് വിരലുകള്‍ക്കിടയിലെ മെത്തപോലെയുള്ള മാംസപേശിയിലായിരുന്നു. പട്ടികളിലും പൂച്ചകളിലും ഉള്ള ഈ പ്രത്യേകത ഇന്നത്തെ കുതിരകളില്‍ കാണപ്പെടുന്നില്ല. മധ്യവിരല്‍ ആണ് ആധുനികാശ്വങ്ങളില് ശരീരഭാരം കൂടുതലായി താങ്ങുന്നത്. ഭാവിയിലെ സങ്കീര്‍ണതകളുടെ ആദ്യപടിയെന്നോണം ഇതിന്റെ അണപ്പല്ലുകളിലും പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നു. വലുപ്പമേറിയ കണ്ണുകളാണ് ഇതിനുണ്ടായിരുന്നത്; ഇവ തലയുടെ (skull) ഏതാണ്ട് മധ്യത്തായി കാണപ്പെട്ടിരുന്നു. ഇന്നത്തെ കുതിരകളുടേതിനെക്കാള് വലുപ്പംകുറഞ്ഞ തലച്ചോറാണ് ഇയോഹിപ്പസിനുണ്ടായിരുന്നത്.