This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍വെർട്ടേസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്‍വെർട്ടേസ് == == Invertase == കാർബോഹൈഡ്രറ്റിനെ ദഹിപ്പിക്കുന്ന എ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്‍വെർട്ടേസ്) |
||
വരി 1: | വരി 1: | ||
- | == | + | == ഇന്‍വെര്‍ട്ടേസ് == |
- | + | ||
== Invertase == | == Invertase == |
09:17, 10 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്‍വെര്‍ട്ടേസ്
Invertase
കാർബോഹൈഡ്രറ്റിനെ ദഹിപ്പിക്കുന്ന എന്‍സൈം. കരിമ്പിൽനിന്നുള്ള പഞ്ചസാരയെ (സൂക്രാസ്) ശരീരത്തിനകത്ത് ജലീയവിശ്ലേഷണവിധേയമാക്കി ഗ്ലൂക്കോസും ഫ്രക്ടോസും ഉത്പാദിപ്പിക്കുന്നതിനു സഹായകമായ എന്‍സൈമാണിത്. ഇതിന് ഈ പേരു നല്‍കിയതിന് പ്രത്യേക കാരണമുണ്ട്. സൂക്രാസിനും അതുപോലെ ഗ്ലൂക്കോസ്-ഫ്രക്ടോസ് മിശ്രിതത്തിനും സമതലധ്രുവിതമായ (plane polarised) പ്രകാശത്തെ ഘൂർണനം (rotate) ചെയ്യുന്നതിനുള്ള കഴിവുണ്ട്. പക്ഷേ ആദ്യത്തേത് വലതുവശത്തേക്കാണെങ്കിൽ രണ്ടാമത്തേത് ഇടതുവശത്തേക്കാണ്. അതുകൊണ്ട് ഈ പ്രത്യേക പ്രാകാശിക ഗുണധർമത്തെ ആസ്പദമാക്കി സൂക്രാസിന് ജലീയവിശ്ലേഷണം സംഭവിക്കുമ്പോള്‍ വ്യുത്ക്രമണം (ഇന്‍വർഷന്‍) ഉണ്ടാകുന്നു എന്നു പറയാറുണ്ട്. ഇന്‍വർഷന്‍ കാരണമായ എന്‍സൈമിന് ഇന്‍വെർട്ടേസ് എന്ന് ജീവരസതന്ത്രജ്ഞന്മാർ പേര് നല്കി. സൂക്രസ് (sucrase) എന്ന പേരിലും സമാനമായ എന്‍സൈം ഉണ്ട്. ഇത് ഗ്ലൂക്കോസ് OCബന്ധം ആണ് വിഘടിപ്പിക്കുന്നത്. ഇന്‍വെർട്ടേസ് ഫ്രക്ടോസ് OC -ബന്ധമാണ് വിഘടിക്കുന്നത്. ധാരാളം സൂക്ഷ്മജീവികള്‍ ഇത് ഉത്പാദിപ്പിക്കുന്നണ്ടെങ്കിലും യീസ്റ്റിൽ (സാക്കാറോമയ്സെസ് സെർവിസിയേ) നിന്നാണ് ഇന്‍വെർട്ടേസ് വ്യാവസായികമായി നിർമിക്കുന്നത്. 7തേനീച്ചകളും തേനുണ്ടാക്കുന്നതിന് ഈ എന്‍സൈം ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിപ്രവർത്തന നിരക്ക് ഏറ്റവും കൂടുതലുള്ളത് 60ºC-ലും 4.5-ലുമാണ്. എ ബീറ്റാ ഫ്രക്ടോഫുറാനോസിഡേസ് എന്നാണ് ശരിയായ നാമം.
ബേക്കറി വ്യവസായത്തിൽ ഇന്‍വെർട്ടേസ് ഉപയോഗിക്കുന്നു. അവിടെ പെട്ടെന്ന് ക്രിസ്റ്റലീകരിക്കാത്തതും കൂടുതൽ മധുരമുള്ളതുമായ ഫ്രക്ടോസാണ് സൂക്രാസിനെക്കാള് അനുയോജ്യം. ഒന്നിലധികം രൂപത്തിൽ ഈ എന്‍സൈം കാണപ്പെടുന്നു. ഇന്‍ട്രാസെല്ലുലാർ ഇന്വെർട്ടേസിന് 135 കിലോ ഡാള്ട്ടന് തന്മാത്രാഭാരവും എക്സ്ട്രാ സെല്ലുലാർ ഇന്വെർട്ടേസിന് 270 കിലോഡാർട്ടന് തന്മാത്രാഭാരവും ഉണ്ടാവും. ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ധാരാളമായി ഉപകരിക്കുന്നതാണ് ഇന്‍വെർട്ടേസ്. നോ. എന്‍സൈമുകള്‍
(ഡോ. വി.എസ്. പ്രസാദ്)