This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദ്രപ്രസ്ഥം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ദ്രപ്രസ്ഥം == മഹാഭാരത കഥാപാത്രങ്ങളായ പാണ്ഡവന്മാരുടെ രാജ...)
(ഇന്ദ്രപ്രസ്ഥം)
 
വരി 2: വരി 2:
== ഇന്ദ്രപ്രസ്ഥം ==
== ഇന്ദ്രപ്രസ്ഥം ==
-
മഹാഭാരത കഥാപാത്രങ്ങളായ പാണ്ഡവന്മാരുടെ രാജധാനി. ശകപ്രസ്ഥം, ശക്രപുരി, ശതക്രതുപ്രസ്ഥം, ഖാണ്ഡവപ്രസ്ഥം എന്നീ പേരുകളിലും ഈ സ്ഥലം പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്നതായി മഹാഭാരതത്തിൽനിന്നു മനസ്സിലാക്കാം. മഹാഭാരതം ആദിപർവത്തിൽ ഇന്ദ്രപ്രസ്ഥത്തിന്റെ ഉദയാസ്‌തമയങ്ങളുടെ വിശദ കഥകളുള്‍ക്കൊള്ളുന്ന വർണനകള്‍ ലഭ്യമാണ്‌.  
+
മഹാഭാരത കഥാപാത്രങ്ങളായ പാണ്ഡവന്മാരുടെ രാജധാനി. ശകപ്രസ്ഥം, ശക്രപുരി, ശതക്രതുപ്രസ്ഥം, ഖാണ്ഡവപ്രസ്ഥം എന്നീ പേരുകളിലും ഈ സ്ഥലം പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്നതായി മഹാഭാരതത്തില്‍നിന്നു മനസ്സിലാക്കാം. മഹാഭാരതം ആദിപര്‍വത്തില്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഉദയാസ്‌തമയങ്ങളുടെ വിശദ കഥകളുള്‍ക്കൊള്ളുന്ന വര്‍ണനകള്‍ ലഭ്യമാണ്‌.  
-
പാണ്ഡവന്മാർ ദ്രൗപദിയെ വിവാഹം ചെയ്‌തതിനുശേഷം ഹസ്‌തിനപുരത്ത്‌ മടങ്ങിയെത്തിയെന്നറിഞ്ഞപ്പോള്‍ ധൃതരാഷ്‌ട്രർ വളരെ അസ്വസ്ഥനായിത്തീർന്നു. മക്കളായ കൗരവന്മാരുടെ ഭാവിജീവിതം ഭദ്രമാക്കിത്തീർക്കുവാന്‍വേണ്ടി പാണ്ഡവന്മാരെ നശിപ്പിച്ചേതീരൂ എന്നു ചിന്തിച്ച ധൃതരാഷ്‌ട്രർ അതിനായി പല ഗൂഢതന്ത്രങ്ങളും നടപ്പിലാക്കുവാന്‍ ശ്രമിച്ച കൂട്ടത്തിൽ ഖാണ്ഡവവനത്തിൽ രാജധാനി നിർമിച്ചു വസിച്ചുകൊള്ളാന്‍ യുധിഷ്‌ഠിരനു അനുമതി നല്‌കി. യുധിഷ്‌ഠിരന്‍ ഈ ആജ്ഞയനുസരിച്ച്‌ ഖാണ്ഡവവനത്തിൽ ഒരു നഗരമുണ്ടാക്കി. അസുരശില്‌പിയായ മയന്റെ നേതൃത്വത്തിലാണ്‌ ഈ നവീനനഗരം സംവിധാനം ചെയ്യപ്പെട്ടത്‌. മയനും മറ്റനേകായിരം ശില്‌പികളും 14 മാസം അശ്രാന്തപരിശ്രമം നടത്തിയതിന്റെ ഫലമായിട്ടാണ്‌ ഈ നഗരത്തിന്റെ നിർമാണം പൂർണമാക്കാന്‍ സാധിച്ചത്‌ എന്നു മഹാഭാരതം വിവരിക്കുന്നു. കാണികള്‍ക്കു സ്ഥലജലഭ്രമം ഉളവാകുന്നതരത്തിലായിരുന്നു അവിടെ പ്രയോഗിച്ചിരുന്ന ശില്‌പവിധാനങ്ങള്‍.  
+
പാണ്ഡവന്മാര്‍ ദ്രൗപദിയെ വിവാഹം ചെയ്‌തതിനുശേഷം ഹസ്‌തിനപുരത്ത്‌ മടങ്ങിയെത്തിയെന്നറിഞ്ഞപ്പോള്‍ ധൃതരാഷ്‌ട്രര്‍ വളരെ അസ്വസ്ഥനായിത്തീര്‍ന്നു. മക്കളായ കൗരവന്മാരുടെ ഭാവിജീവിതം ഭദ്രമാക്കിത്തീര്‍ക്കുവാന്‍വേണ്ടി പാണ്ഡവന്മാരെ നശിപ്പിച്ചേതീരൂ എന്നു ചിന്തിച്ച ധൃതരാഷ്‌ട്രര്‍ അതിനായി പല ഗൂഢതന്ത്രങ്ങളും നടപ്പിലാക്കുവാന്‍ ശ്രമിച്ച കൂട്ടത്തില്‍ ഖാണ്ഡവവനത്തില്‍ രാജധാനി നിര്‍മിച്ചു വസിച്ചുകൊള്ളാന്‍ യുധിഷ്‌ഠിരനു അനുമതി നല്‌കി. യുധിഷ്‌ഠിരന്‍ ഈ ആജ്ഞയനുസരിച്ച്‌ ഖാണ്ഡവവനത്തില്‍ ഒരു നഗരമുണ്ടാക്കി. അസുരശില്‌പിയായ മയന്റെ നേതൃത്വത്തിലാണ്‌ ഈ നവീനനഗരം സംവിധാനം ചെയ്യപ്പെട്ടത്‌. മയനും മറ്റനേകായിരം ശില്‌പികളും 14 മാസം അശ്രാന്തപരിശ്രമം നടത്തിയതിന്റെ ഫലമായിട്ടാണ്‌ ഈ നഗരത്തിന്റെ നിര്‍മാണം പൂര്‍ണമാക്കാന്‍ സാധിച്ചത്‌ എന്നു മഹാഭാരതം വിവരിക്കുന്നു. കാണികള്‍ക്കു സ്ഥലജലഭ്രമം ഉളവാകുന്നതരത്തിലായിരുന്നു അവിടെ പ്രയോഗിച്ചിരുന്ന ശില്‌പവിധാനങ്ങള്‍.  
ഇന്ദ്രപ്രസ്ഥത്തിലെ രാജസൗധങ്ങള്‍ക്കു തുല്യമായ മാളികകള്‍ അമരാവതിയിലോ അളകാപുരിയിലോ പോലും ഇല്ലായിരുന്നു എന്നാണ്‌ മഹാഭാരത പ്രസ്‌താവം. യുധിഷ്‌ഠിരന്‍ രാജസൂയയാഗത്തിനുവേണ്ടുന്ന സന്നാഹങ്ങള്‍ ഒരുക്കിയത്‌ ഈ മഹാനഗരത്തിലെ സൗധശാലയിലായിരുന്നു.  

ഒരിക്കൽ ഖാണ്ഡവവനം അഗ്നിക്കിരയായപ്പോള്‍ അതിൽപ്പെട്ടുപോയ അസുരശില്‌പിയായ മയനെ അർജുനന്‍ രക്ഷപ്പെടുത്തിയെന്നും അതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ്‌ മയന്‍ ഇന്ദ്രപ്രസ്ഥസഭ (സഭ-കൊട്ടാരം) പാണ്ഡവന്മാർക്കു നിർമിച്ചുകൊടുത്തതെന്നുമുള്ള കഥാസൂചന മഹാഭാരതം സഭാപർവത്തിലെ ഒന്നു മുതൽ മൂന്നുവരെയുള്ള അധ്യായങ്ങളിൽ കാണാം.
 
-
പാണ്ഡവന്മാർക്കുശേഷം യാദവവംശത്തിൽപ്പെട്ട അനിരുദ്ധന്റെ പുത്രനായ വജ്രന്‍ ഇന്ദ്രപ്രസ്ഥത്തിന്റെ അധിപതിയായിത്തീർന്നതായി കരുതപ്പെടുന്നു. (മ.ഭാ. മൗസലപർവം, അധ്യായം 7, പദ്യം 11)
+
ഒരിക്കല്‍ ഖാണ്ഡവവനം അഗ്നിക്കിരയായപ്പോള്‍ അതില്‍പ്പെട്ടുപോയ അസുരശില്‌പിയായ മയനെ അര്‍ജുനന്‍ രക്ഷപ്പെടുത്തിയെന്നും അതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ്‌ മയന്‍ ഇന്ദ്രപ്രസ്ഥസഭ (സഭ-കൊട്ടാരം) പാണ്ഡവന്മാര്‍ക്കു നിര്‍മിച്ചുകൊടുത്തതെന്നുമുള്ള കഥാസൂചന മഹാഭാരതം സഭാപര്‍വത്തിലെ ഒന്നു മുതല്‍ മൂന്നുവരെയുള്ള അധ്യായങ്ങളില്‍ കാണാം.
-
ഇന്ദ്രപ്രസ്ഥപുരിയെപ്പറ്റി പദ്‌മപുരാണത്തിലും വിശദമായ പരാമർശമുണ്ട്‌. ഇന്ദ്രപ്രസ്ഥത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന യമുനാനദിക്ക്‌ വളരെ പവിത്രത കല്‌പിച്ചിരുന്നു എന്ന്‌ ഈ ശ്ലോകം വ്യക്തമാക്കുന്നു; "യമുനാ സർവസുലഭാ, ത്രിഷു സ്ഥാനേഷു ദുർലഭാ, ഇന്ദ്രപ്രസ്ഥേ പ്രയാഗേ ച, സാഗരസ്യ ച സംഗമേ.'  
+
 
-
ഇന്നത്തെ ഡൽഹി നഗരത്തിനു സമീപം സ്ഥിതിചെയ്യുന്ന ഇന്ദർപത്‌ എന്ന ഗ്രാമം പുരാതനകാലത്ത്‌ ഇന്ദ്രപ്രസ്ഥം എന്നറിയപ്പെട്ടിരുന്നു. അതിനാൽ ഡൽഹിയെ ഇന്ദ്രപ്രസ്ഥമെന്നും വിശേഷിപ്പിക്കാറുണ്ട്‌. പ്രാചീനകാലത്ത്‌ യമുനയുടെതീരത്ത്‌ "നിഗമോദ്‌ബോധം' എന്നൊരു പ്രസിദ്ധമായ പുണ്യതീർഥമുണ്ടായിരുന്നു എന്നും ഇത്‌ ഇന്ദ്രപ്രസ്ഥ നഗരത്തിലായിരുന്നുവെന്നും ആധുനിക ഡൽഹിയിലെ "പുരാനാകില' സ്ഥിതിചെയ്യുന്ന സ്ഥാനമായിരുന്നു "നിഗമോദ്‌ബോധ' ഘട്ടമെന്നും ചരിത്രകാരന്മാർ പറയുന്നു.
+
പാണ്ഡവന്മാര്‍ക്കുശേഷം യാദവവംശത്തില്‍പ്പെട്ട അനിരുദ്ധന്റെ പുത്രനായ വജ്രന്‍ ഇന്ദ്രപ്രസ്ഥത്തിന്റെ അധിപതിയായിത്തീര്‍ന്നതായി കരുതപ്പെടുന്നു. (മ.ഭാ. മൗസലപര്‍വം, അധ്യായം 7, പദ്യം 11)
 +
 
 +
ഇന്ദ്രപ്രസ്ഥപുരിയെപ്പറ്റി പദ്‌മപുരാണത്തിലും വിശദമായ പരാമര്‍ശമുണ്ട്‌. ഇന്ദ്രപ്രസ്ഥത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന യമുനാനദിക്ക്‌ വളരെ പവിത്രത കല്‌പിച്ചിരുന്നു എന്ന്‌ ഈ ശ്ലോകം വ്യക്തമാക്കുന്നു; "യമുനാ സര്‍വസുലഭാ, ത്രിഷു സ്ഥാനേഷു ദുര്‍ലഭാ, ഇന്ദ്രപ്രസ്ഥേ പ്രയാഗേ ച, സാഗരസ്യ ച സംഗമേ.'  
 +
 
 +
ഇന്നത്തെ ഡല്‍ഹി നഗരത്തിനു സമീപം സ്ഥിതിചെയ്യുന്ന ഇന്ദര്‍പത്‌ എന്ന ഗ്രാമം പുരാതനകാലത്ത്‌ ഇന്ദ്രപ്രസ്ഥം എന്നറിയപ്പെട്ടിരുന്നു. അതിനാല്‍ ഡല്‍ഹിയെ ഇന്ദ്രപ്രസ്ഥമെന്നും വിശേഷിപ്പിക്കാറുണ്ട്‌. പ്രാചീനകാലത്ത്‌ യമുനയുടെതീരത്ത്‌ "നിഗമോദ്‌ബോധം' എന്നൊരു പ്രസിദ്ധമായ പുണ്യതീര്‍ഥമുണ്ടായിരുന്നു എന്നും ഇത്‌ ഇന്ദ്രപ്രസ്ഥ നഗരത്തിലായിരുന്നുവെന്നും ആധുനിക ഡല്‍ഹിയിലെ "പുരാനാകില' സ്ഥിതിചെയ്യുന്ന സ്ഥാനമായിരുന്നു "നിഗമോദ്‌ബോധ' ഘട്ടമെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

Current revision as of 07:26, 5 സെപ്റ്റംബര്‍ 2014

ഇന്ദ്രപ്രസ്ഥം

മഹാഭാരത കഥാപാത്രങ്ങളായ പാണ്ഡവന്മാരുടെ രാജധാനി. ശകപ്രസ്ഥം, ശക്രപുരി, ശതക്രതുപ്രസ്ഥം, ഖാണ്ഡവപ്രസ്ഥം എന്നീ പേരുകളിലും ഈ സ്ഥലം പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്നതായി മഹാഭാരതത്തില്‍നിന്നു മനസ്സിലാക്കാം. മഹാഭാരതം ആദിപര്‍വത്തില്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഉദയാസ്‌തമയങ്ങളുടെ വിശദ കഥകളുള്‍ക്കൊള്ളുന്ന വര്‍ണനകള്‍ ലഭ്യമാണ്‌.

പാണ്ഡവന്മാര്‍ ദ്രൗപദിയെ വിവാഹം ചെയ്‌തതിനുശേഷം ഹസ്‌തിനപുരത്ത്‌ മടങ്ങിയെത്തിയെന്നറിഞ്ഞപ്പോള്‍ ധൃതരാഷ്‌ട്രര്‍ വളരെ അസ്വസ്ഥനായിത്തീര്‍ന്നു. മക്കളായ കൗരവന്മാരുടെ ഭാവിജീവിതം ഭദ്രമാക്കിത്തീര്‍ക്കുവാന്‍വേണ്ടി പാണ്ഡവന്മാരെ നശിപ്പിച്ചേതീരൂ എന്നു ചിന്തിച്ച ധൃതരാഷ്‌ട്രര്‍ അതിനായി പല ഗൂഢതന്ത്രങ്ങളും നടപ്പിലാക്കുവാന്‍ ശ്രമിച്ച കൂട്ടത്തില്‍ ഖാണ്ഡവവനത്തില്‍ രാജധാനി നിര്‍മിച്ചു വസിച്ചുകൊള്ളാന്‍ യുധിഷ്‌ഠിരനു അനുമതി നല്‌കി. യുധിഷ്‌ഠിരന്‍ ഈ ആജ്ഞയനുസരിച്ച്‌ ഖാണ്ഡവവനത്തില്‍ ഒരു നഗരമുണ്ടാക്കി. അസുരശില്‌പിയായ മയന്റെ നേതൃത്വത്തിലാണ്‌ ഈ നവീനനഗരം സംവിധാനം ചെയ്യപ്പെട്ടത്‌. മയനും മറ്റനേകായിരം ശില്‌പികളും 14 മാസം അശ്രാന്തപരിശ്രമം നടത്തിയതിന്റെ ഫലമായിട്ടാണ്‌ ഈ നഗരത്തിന്റെ നിര്‍മാണം പൂര്‍ണമാക്കാന്‍ സാധിച്ചത്‌ എന്നു മഹാഭാരതം വിവരിക്കുന്നു. കാണികള്‍ക്കു സ്ഥലജലഭ്രമം ഉളവാകുന്നതരത്തിലായിരുന്നു അവിടെ പ്രയോഗിച്ചിരുന്ന ശില്‌പവിധാനങ്ങള്‍.

ഇന്ദ്രപ്രസ്ഥത്തിലെ രാജസൗധങ്ങള്‍ക്കു തുല്യമായ മാളികകള്‍ അമരാവതിയിലോ അളകാപുരിയിലോ പോലും ഇല്ലായിരുന്നു എന്നാണ്‌ മഹാഭാരത പ്രസ്‌താവം. യുധിഷ്‌ഠിരന്‍ രാജസൂയയാഗത്തിനുവേണ്ടുന്ന സന്നാഹങ്ങള്‍ ഒരുക്കിയത്‌ ഈ മഹാനഗരത്തിലെ സൗധശാലയിലായിരുന്നു.

ഒരിക്കല്‍ ഖാണ്ഡവവനം അഗ്നിക്കിരയായപ്പോള്‍ അതില്‍പ്പെട്ടുപോയ അസുരശില്‌പിയായ മയനെ അര്‍ജുനന്‍ രക്ഷപ്പെടുത്തിയെന്നും അതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ്‌ മയന്‍ ഇന്ദ്രപ്രസ്ഥസഭ (സഭ-കൊട്ടാരം) പാണ്ഡവന്മാര്‍ക്കു നിര്‍മിച്ചുകൊടുത്തതെന്നുമുള്ള കഥാസൂചന മഹാഭാരതം സഭാപര്‍വത്തിലെ ഒന്നു മുതല്‍ മൂന്നുവരെയുള്ള അധ്യായങ്ങളില്‍ കാണാം.

പാണ്ഡവന്മാര്‍ക്കുശേഷം യാദവവംശത്തില്‍പ്പെട്ട അനിരുദ്ധന്റെ പുത്രനായ വജ്രന്‍ ഇന്ദ്രപ്രസ്ഥത്തിന്റെ അധിപതിയായിത്തീര്‍ന്നതായി കരുതപ്പെടുന്നു. (മ.ഭാ. മൗസലപര്‍വം, അധ്യായം 7, പദ്യം 11)

ഇന്ദ്രപ്രസ്ഥപുരിയെപ്പറ്റി പദ്‌മപുരാണത്തിലും വിശദമായ പരാമര്‍ശമുണ്ട്‌. ഇന്ദ്രപ്രസ്ഥത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന യമുനാനദിക്ക്‌ വളരെ പവിത്രത കല്‌പിച്ചിരുന്നു എന്ന്‌ ഈ ശ്ലോകം വ്യക്തമാക്കുന്നു; "യമുനാ സര്‍വസുലഭാ, ത്രിഷു സ്ഥാനേഷു ദുര്‍ലഭാ, ഇന്ദ്രപ്രസ്ഥേ പ്രയാഗേ ച, സാഗരസ്യ ച സംഗമേ.'

ഇന്നത്തെ ഡല്‍ഹി നഗരത്തിനു സമീപം സ്ഥിതിചെയ്യുന്ന ഇന്ദര്‍പത്‌ എന്ന ഗ്രാമം പുരാതനകാലത്ത്‌ ഇന്ദ്രപ്രസ്ഥം എന്നറിയപ്പെട്ടിരുന്നു. അതിനാല്‍ ഡല്‍ഹിയെ ഇന്ദ്രപ്രസ്ഥമെന്നും വിശേഷിപ്പിക്കാറുണ്ട്‌. പ്രാചീനകാലത്ത്‌ യമുനയുടെതീരത്ത്‌ "നിഗമോദ്‌ബോധം' എന്നൊരു പ്രസിദ്ധമായ പുണ്യതീര്‍ഥമുണ്ടായിരുന്നു എന്നും ഇത്‌ ഇന്ദ്രപ്രസ്ഥ നഗരത്തിലായിരുന്നുവെന്നും ആധുനിക ഡല്‍ഹിയിലെ "പുരാനാകില' സ്ഥിതിചെയ്യുന്ന സ്ഥാനമായിരുന്നു "നിഗമോദ്‌ബോധ' ഘട്ടമെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍