This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റ് == ഇന്ത്യയെ ഇന്ത്...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റ്) |
||
വരി 2: | വരി 2: | ||
== ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റ് == | == ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റ് == | ||
- | ഇന്ത്യയെ ഇന്ത്യ, പാകിസ്താന് എന്നീ രണ്ടു ഡൊമിനിയനുകളായി വിഭജിച്ചുകൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 1947- | + | ഇന്ത്യയെ ഇന്ത്യ, പാകിസ്താന് എന്നീ രണ്ടു ഡൊമിനിയനുകളായി വിഭജിച്ചുകൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 1947-ല്‍ പാസാക്കിയ നിയമം. ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിർദേശം (മൗണ്ട്ബാറ്റണ്‍പദ്ധതി-1947 ജൂണ്‍ 3) ഇന്ത്യന്‍ നേതാക്കള്‍ പൊതുവേ അംഗീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ 1935-ലെ ഇന്ത്യാഗവണ്മെന്റ് നിയമം ഭേദഗതി ചെയ്യേണ്ടിവന്നു. മൗണ്ട്ബാറ്റണ്പദ്ധതിയെ അടിസ്ഥാനമാക്കി പുതിയ നിയമം തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടത് വി.പി. മേനോനാണ്. 1947 ജൂല. 4-ന് പൊതുസഭയില്‍ അവതരിപ്പിച്ച നിയമത്തിന് ജൂല. 18-ന് അംഗീകാരം ലഭിച്ചു. നിയമനിർമാണ ചരിത്രത്തില്‍ അത്യപൂർവം എന്നാണ് ഈ ആക്റ്റ് വിശേഷിപ്പിക്കപ്പെട്ടത്; ഇത്തരത്തില്‍ ഒരു നിയമനിർമാണത്തിന്റെ പിന്‍ബലത്തില്‍ ഒരു ജനസമൂഹത്തിന് സ്വാതന്ത്യ്രം ലഭിച്ചത് ആദ്യമായിട്ടായിരുന്നു. |
1947-ലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റിലെ പ്രധാന വ്യവസ്ഥകള്‍: | 1947-ലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റിലെ പ്രധാന വ്യവസ്ഥകള്‍: | ||
- | i. 1947 ആഗ. 15 | + | i. 1947 ആഗ. 15 മുതല്‍ ഇന്ത്യ, പാകിസ്താന് എന്നീ രണ്ട് ഡൊമിനിയനുകള്‍ നിലവില്‍ വരുന്നതാണ്. |
ii. രണ്ട് ഡൊമിനിയനുകളിലെയും നിയമനിർമാണസഭകള്‍ക്ക് നിയമനിർമാണത്തിനുള്ള പൂർണാധികാരം ലഭിക്കുന്നതാണ്. | ii. രണ്ട് ഡൊമിനിയനുകളിലെയും നിയമനിർമാണസഭകള്‍ക്ക് നിയമനിർമാണത്തിനുള്ള പൂർണാധികാരം ലഭിക്കുന്നതാണ്. | ||
- | iii. 1947 ആഗ. 15-നുശേഷം ബ്രിട്ടീഷ് ഗവണ്മെന്റിന് | + | iii. 1947 ആഗ. 15-നുശേഷം ബ്രിട്ടീഷ് ഗവണ്മെന്റിന് ഡൊമിനിയനുകളിന്മേല് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. |
iv. ഓരോ ഡൊമിനിയനും തനതായ ഭരണഘടന ഉണ്ടാക്കുന്നതുവരെ നിലവിലുള്ള കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ഡൊമിനിയനുകളിലെ നിയമനിർമാണസഭകളായി തുടരും. | iv. ഓരോ ഡൊമിനിയനും തനതായ ഭരണഘടന ഉണ്ടാക്കുന്നതുവരെ നിലവിലുള്ള കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ഡൊമിനിയനുകളിലെ നിയമനിർമാണസഭകളായി തുടരും. | ||
- | v. പുതിയ ഭരണഘടനകള്‍ ഉണ്ടാകുന്നതുവരെ രണ്ടു ഡൊമിനിയനുകളും പ്രവിശ്യകളും 1935-ലെ ഇന്ത്യാ ഗവണ്മെന്റ് നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഭരിക്കപ്പെടേണ്ടതാണ്; 1935- | + | v. പുതിയ ഭരണഘടനകള്‍ ഉണ്ടാകുന്നതുവരെ രണ്ടു ഡൊമിനിയനുകളും പ്രവിശ്യകളും 1935-ലെ ഇന്ത്യാ ഗവണ്മെന്റ് നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഭരിക്കപ്പെടേണ്ടതാണ്; 1935-ലെനിയമത്തില് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് ഡൊമിനിയനുകള്ക്ക് അധികാരമുണ്ടായിരിക്കും. |
vi. 1948 മാ. 31 വരെ 1935-ലെ നിയമം സ്വീകരിക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ ഉള്ള അധികാരം ഗവർണർ ജനറലിനുണ്ടായിരിക്കും. 1948-നുശേഷം 1935-ലെ നിയമം സ്വീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിനുള്ള അധികാരം കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിക്കാണ്. | vi. 1948 മാ. 31 വരെ 1935-ലെ നിയമം സ്വീകരിക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ ഉള്ള അധികാരം ഗവർണർ ജനറലിനുണ്ടായിരിക്കും. 1948-നുശേഷം 1935-ലെ നിയമം സ്വീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിനുള്ള അധികാരം കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിക്കാണ്. | ||
- | vii.ഇന്ത്യന്‍ | + | vii.ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെമേല്‍ ബ്രിട്ടീഷ് രാജാവിനുണ്ടായിരുന്ന അധീശാധികാരം ഇതോടെ ഇല്ലാതാകും. നാട്ടുരാജ്യങ്ങളുടെ പേരില്‍ രാജാവ് ഉണ്ടാക്കിയിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും 1947 ആഗ. 14-ഓടെ അവസാനിക്കുന്നതാണ്. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും പുതിയ ഡൊമിനിയനുകളും തമ്മില്‍ പുതിയ ഉടമ്പടികള്‍ ഉണ്ടാകുന്നതുവരെ നിലവിലുള്ള സംവിധാനം തുടരുന്നതായിരിക്കും. |
viii. വടക്കുപടിഞ്ഞാറേ അതിർത്തിപ്രവിശ്യ(NWFP)യിലെ ഗോത്രങ്ങളുമായുള്ള കരാറുകള്‍ പുതിയ ഡൊമിനിയന്‍ പുനരവലോകനം ചെയ്യാം. | viii. വടക്കുപടിഞ്ഞാറേ അതിർത്തിപ്രവിശ്യ(NWFP)യിലെ ഗോത്രങ്ങളുമായുള്ള കരാറുകള്‍ പുതിയ ഡൊമിനിയന്‍ പുനരവലോകനം ചെയ്യാം. | ||
- | ix. രാജകീയ | + | ix. രാജകീയ രേഖകളില്‍നിന്ന് "ഇന്ത്യാചക്രവർത്തി' എന്ന പദവി ഒഴിവാക്കപ്പെടും. |
x. ഇന്ത്യന്‍ സേനയെ രണ്ട് ഡൊമിനിയനുകള്ക്കുമായി ഭാഗിച്ചുകൊടുക്കുന്നതാണ്. | x. ഇന്ത്യന്‍ സേനയെ രണ്ട് ഡൊമിനിയനുകള്ക്കുമായി ഭാഗിച്ചുകൊടുക്കുന്നതാണ്. | ||
1947-ലെ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് പാകിസ്താന് 1947 ആഗ. 14-നും ഇന്ത്യ 1947 ആഗ. 15-നും സ്വതന്ത്രമായി. ജിന്ന പാകിസ്താനിലെ ഗവർണർ ജനറലായി; ഇന്ത്യാഗവണ്മെന്റിന്റെ അഭ്യർഥനയനുസരിച്ച് മൗണ്ട്ബാറ്റന്‍പ്രഭു ഇന്ത്യയുടെ ഗവർണർ ജനറലായി തുടർന്നു. | 1947-ലെ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് പാകിസ്താന് 1947 ആഗ. 14-നും ഇന്ത്യ 1947 ആഗ. 15-നും സ്വതന്ത്രമായി. ജിന്ന പാകിസ്താനിലെ ഗവർണർ ജനറലായി; ഇന്ത്യാഗവണ്മെന്റിന്റെ അഭ്യർഥനയനുസരിച്ച് മൗണ്ട്ബാറ്റന്‍പ്രഭു ഇന്ത്യയുടെ ഗവർണർ ജനറലായി തുടർന്നു. |
10:10, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റ്
ഇന്ത്യയെ ഇന്ത്യ, പാകിസ്താന് എന്നീ രണ്ടു ഡൊമിനിയനുകളായി വിഭജിച്ചുകൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 1947-ല്‍ പാസാക്കിയ നിയമം. ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിർദേശം (മൗണ്ട്ബാറ്റണ്‍പദ്ധതി-1947 ജൂണ്‍ 3) ഇന്ത്യന്‍ നേതാക്കള്‍ പൊതുവേ അംഗീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ 1935-ലെ ഇന്ത്യാഗവണ്മെന്റ് നിയമം ഭേദഗതി ചെയ്യേണ്ടിവന്നു. മൗണ്ട്ബാറ്റണ്പദ്ധതിയെ അടിസ്ഥാനമാക്കി പുതിയ നിയമം തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടത് വി.പി. മേനോനാണ്. 1947 ജൂല. 4-ന് പൊതുസഭയില്‍ അവതരിപ്പിച്ച നിയമത്തിന് ജൂല. 18-ന് അംഗീകാരം ലഭിച്ചു. നിയമനിർമാണ ചരിത്രത്തില്‍ അത്യപൂർവം എന്നാണ് ഈ ആക്റ്റ് വിശേഷിപ്പിക്കപ്പെട്ടത്; ഇത്തരത്തില്‍ ഒരു നിയമനിർമാണത്തിന്റെ പിന്‍ബലത്തില്‍ ഒരു ജനസമൂഹത്തിന് സ്വാതന്ത്യ്രം ലഭിച്ചത് ആദ്യമായിട്ടായിരുന്നു.
1947-ലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്റ്റിലെ പ്രധാന വ്യവസ്ഥകള്‍: i. 1947 ആഗ. 15 മുതല്‍ ഇന്ത്യ, പാകിസ്താന് എന്നീ രണ്ട് ഡൊമിനിയനുകള്‍ നിലവില്‍ വരുന്നതാണ്.
ii. രണ്ട് ഡൊമിനിയനുകളിലെയും നിയമനിർമാണസഭകള്‍ക്ക് നിയമനിർമാണത്തിനുള്ള പൂർണാധികാരം ലഭിക്കുന്നതാണ്.
iii. 1947 ആഗ. 15-നുശേഷം ബ്രിട്ടീഷ് ഗവണ്മെന്റിന് ഡൊമിനിയനുകളിന്മേല് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല.
iv. ഓരോ ഡൊമിനിയനും തനതായ ഭരണഘടന ഉണ്ടാക്കുന്നതുവരെ നിലവിലുള്ള കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ഡൊമിനിയനുകളിലെ നിയമനിർമാണസഭകളായി തുടരും.
v. പുതിയ ഭരണഘടനകള്‍ ഉണ്ടാകുന്നതുവരെ രണ്ടു ഡൊമിനിയനുകളും പ്രവിശ്യകളും 1935-ലെ ഇന്ത്യാ ഗവണ്മെന്റ് നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഭരിക്കപ്പെടേണ്ടതാണ്; 1935-ലെനിയമത്തില് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് ഡൊമിനിയനുകള്ക്ക് അധികാരമുണ്ടായിരിക്കും.
vi. 1948 മാ. 31 വരെ 1935-ലെ നിയമം സ്വീകരിക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ ഉള്ള അധികാരം ഗവർണർ ജനറലിനുണ്ടായിരിക്കും. 1948-നുശേഷം 1935-ലെ നിയമം സ്വീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിനുള്ള അധികാരം കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിക്കാണ്.
vii.ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെമേല്‍ ബ്രിട്ടീഷ് രാജാവിനുണ്ടായിരുന്ന അധീശാധികാരം ഇതോടെ ഇല്ലാതാകും. നാട്ടുരാജ്യങ്ങളുടെ പേരില്‍ രാജാവ് ഉണ്ടാക്കിയിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും 1947 ആഗ. 14-ഓടെ അവസാനിക്കുന്നതാണ്. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും പുതിയ ഡൊമിനിയനുകളും തമ്മില്‍ പുതിയ ഉടമ്പടികള്‍ ഉണ്ടാകുന്നതുവരെ നിലവിലുള്ള സംവിധാനം തുടരുന്നതായിരിക്കും.
viii. വടക്കുപടിഞ്ഞാറേ അതിർത്തിപ്രവിശ്യ(NWFP)യിലെ ഗോത്രങ്ങളുമായുള്ള കരാറുകള്‍ പുതിയ ഡൊമിനിയന്‍ പുനരവലോകനം ചെയ്യാം.
ix. രാജകീയ രേഖകളില്‍നിന്ന് "ഇന്ത്യാചക്രവർത്തി' എന്ന പദവി ഒഴിവാക്കപ്പെടും.
x. ഇന്ത്യന്‍ സേനയെ രണ്ട് ഡൊമിനിയനുകള്ക്കുമായി ഭാഗിച്ചുകൊടുക്കുന്നതാണ്.
1947-ലെ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച് പാകിസ്താന് 1947 ആഗ. 14-നും ഇന്ത്യ 1947 ആഗ. 15-നും സ്വതന്ത്രമായി. ജിന്ന പാകിസ്താനിലെ ഗവർണർ ജനറലായി; ഇന്ത്യാഗവണ്മെന്റിന്റെ അഭ്യർഥനയനുസരിച്ച് മൗണ്ട്ബാറ്റന്‍പ്രഭു ഇന്ത്യയുടെ ഗവർണർ ജനറലായി തുടർന്നു.