This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇട്ടി അച്യുതന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇട്ടി അച്യുതന് == കേരളീയവൈദ്യശാസ്ത്രജ്ഞന്‍. ഹോർത്തൂസ് മ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇട്ടി അച്യുതന്) |
||
വരി 2: | വരി 2: | ||
== ഇട്ടി അച്യുതന് == | == ഇട്ടി അച്യുതന് == | ||
- | കേരളീയവൈദ്യശാസ്ത്രജ്ഞന്‍. | + | കേരളീയവൈദ്യശാസ്ത്രജ്ഞന്‍. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ലത്തീന്‍ ഗ്രന്ഥത്തിന്റെ രചനയില്‍ ഇദ്ദേഹം നല്കിയ സംഭാവന വളരെ വലുതാണ്. എ.ഡി. 17-ാം ശ.-ത്തില്‍ ചേര്‍ത്തല കടക്കരപ്പള്ളിയില്‍ കൊല്ലാട്ട് എന്ന ഗൃഹത്തില്‍ ജനിച്ചു. പ്രാചീനകാലത്ത് കടക്കരപ്പള്ളി ഒരു ബുദ്ധമതസങ്കേതവും ആയുര്‍വേദപണ്ഡിതന്മാരുടെ ആവാസകേന്ദ്രവുമായിരുന്നു. വൈദ്യപാരമ്പര്യംകൊണ്ട് അനുഗൃഹീതമാണ് ഇട്ടി അച്യുതന്റെ കുടുംബം. |
- | കൊച്ചിക്കോട്ടയിലെ | + | കൊച്ചിക്കോട്ടയിലെ ഡച്ചുഗവര്‍ണറായിരുന്ന ഹെന്റിക്ക് വാന്റീഡിന്റെ (ഭ.കാ. 1673-77) പുരസ്കര്‍ത്തൃത്വത്തില്‍ ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന പേരില്‍ 12 വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ സസ്യശാസ്ത്രഗ്രന്ഥത്തിന്റെ മൂലകൃതിയായ "കേരളാരാമ'ത്തിന്റെ രചയിതാവാണ് ഇട്ടി അച്യുതന്. അദ്ദേഹത്തെ ഗ്രന്ഥരചനയില്‍ സഹായിച്ചവരാണ് രംഗഭട്ടന്, വിനായകപണ്ഡിതന്‍, അപ്പുഭട്ടന്‍ എന്നിവരും മാത്യുസ് എന്ന ഇറ്റാലിയന്‍ പാതിരിയും. കേരളാരാമത്തിന്റെ 12 വാല്യങ്ങളും ഇട്ടി അച്യുതന് ആദ്യം മലയാളത്തില്‍ എഴുതുകയുണ്ടാക്കി. കൊച്ചിക്കോട്ടയിലെ ഔദ്യോഗികപരിഭാഷകനായിരുന്ന ഇമാനുവല്‍ കാര്‍നൈറോ അതു പോര്‍ച്ചുഗീസ്ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. ഗ്രന്ഥത്തിനു കൂടുതല്‍ പ്രചാരം ലഭിക്കാനും യൂറോപ്പിലെ എല്ലാ സസ്യശാസ്ത്രജ്ഞന്മാര്ക്കും ഉപകരിക്കാനുംവേണ്ടി യൂറോപ്പിലെ പണ്ഡിതഭാഷയായിരുന്ന ലത്തീനിലേക്കു വിവര്‍ത്തനം ചെയ്തിട്ടാണ് അത് പ്രിസിദ്ധീകരിച്ചത്. താന്‍ ഹെന്റിക്ക് വാന്റീഡ് കുമുദോരുടെ ആജ്ഞാനുസരണം കൊച്ചിപട്ടണത്തില്‍ ചെല്ലുകയും തന്റെ പുസത്കത്തില്‍ വിസ്തരിച്ചു വിവരിച്ചിട്ടുള്ള വൃക്ഷങ്ങള്‍, ചെടികള്‍, ലതകള് മറ്റു പുല്പടര്പ്പുകള് എന്നിവയുടെ പേരുകളും സ്വഭാവഗുണങ്ങളും ഔഷധശക്തികളും ഇന്ത്യാകമ്പനിയുടെ ദ്വിഭാഷിയായ ഇമാനുവല്‍ കാര്‍നൈറോവിന് പറഞ്ഞുകൊടുക്കുകയും ചെയ്തുവെന്നും, ഈ വിവരണങ്ങള്‍ യാതൊരു സംശയവും കൂടാതെ അംഗീകരിക്കപ്പെടുന്നതിനും ഇവയുടെ സാധുതയെക്കുറിച്ച് മറ്റൊരു മലബാറി വൈദ്യനും ശങ്കിക്കാതിരിക്കാനും വേണ്ടിയാണ് ഈ രേഖ സ്വന്തം കൈയക്ഷരത്തില്‍ത്തന്നെ എഴുതി ഒപ്പിടുന്നതെന്നും ആദ്യപതിപ്പില്‍ ഇട്ടി അച്യുതന് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സ്വന്തം ജീവചരിത്രത്തെക്കുറിച്ച് ഇട്ടി അച്യുതന് താഴെക്കാണുന്ന വിവരങ്ങള്‍ കൊടുത്തിരിക്കുന്നു. |
- | "പ്രസമവും മംഗല്യവും കുടിയിരിപ്പും ബഹുമാനപ്പെട്ട കൊമ്പത്തിയെടെ തുപ്പായിഥവും | + | "പ്രസമവും മംഗല്യവും കുടിയിരിപ്പും ബഹുമാനപ്പെട്ട കൊമ്പത്തിയെടെ തുപ്പായിഥവും കൊച്ചിയില്‍ ആയ മനുവെല്‍ കര്‍ന്നെരു നിശ്ചയിക്കും പ്രകാരം എന്ദ്രിക്കിവന്റെദെ കുമുദൊരിടെ കല്പനയാല് കരപ്പുറത്ത പിറന്നൊള്ള ചേകൊവര്‍ണമായ കൊല്ലാടനെന്ന പെരൊള്ള ഒരു മലെയാംവൈധ്യന്റെ ചൊല്‍ക്കെട്ട പൊസ്തകത്തില്‍ ചാര്‍ത്തിയ മലെയാളത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും വള്ളീകെള പുല്‍ക്കുലങ്ങളും അതിന്റെ പുഷ്പങ്ങളും കായ്കെളും വിത്തുകെളും രെസങ്ങളും വെരുകെളും ചക്തികെളും സുദചക്തികെളും പറങ്കിപ്പാഴെയിലും മലെയാം പാഴെയിലും വക തിരിച്ച് ചൊല്ലുകെയും ചൈതുയിവച്ചം ഒരു സംശയം എന്നിയെ നേരാകുംവച്ചം എഴുതി തിത്ത നിശ്ചയത്തില്‍ എന്റെ ഒപ്പ അബ്രില്‍മാസ: 19-ന് 1675 മതകൊച്ചില്‍കൊട്ടെയില്‍ എഴുത്ത്.' |
(ശൂരനാട്ടു കുഞ്ഞന്‍പിള്ള; സ.പ) | (ശൂരനാട്ടു കുഞ്ഞന്‍പിള്ള; സ.പ) |
Current revision as of 09:43, 25 ജൂലൈ 2014
ഇട്ടി അച്യുതന്
കേരളീയവൈദ്യശാസ്ത്രജ്ഞന്‍. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ലത്തീന്‍ ഗ്രന്ഥത്തിന്റെ രചനയില്‍ ഇദ്ദേഹം നല്കിയ സംഭാവന വളരെ വലുതാണ്. എ.ഡി. 17-ാം ശ.-ത്തില്‍ ചേര്‍ത്തല കടക്കരപ്പള്ളിയില്‍ കൊല്ലാട്ട് എന്ന ഗൃഹത്തില്‍ ജനിച്ചു. പ്രാചീനകാലത്ത് കടക്കരപ്പള്ളി ഒരു ബുദ്ധമതസങ്കേതവും ആയുര്‍വേദപണ്ഡിതന്മാരുടെ ആവാസകേന്ദ്രവുമായിരുന്നു. വൈദ്യപാരമ്പര്യംകൊണ്ട് അനുഗൃഹീതമാണ് ഇട്ടി അച്യുതന്റെ കുടുംബം.
കൊച്ചിക്കോട്ടയിലെ ഡച്ചുഗവര്‍ണറായിരുന്ന ഹെന്റിക്ക് വാന്റീഡിന്റെ (ഭ.കാ. 1673-77) പുരസ്കര്‍ത്തൃത്വത്തില്‍ ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന പേരില്‍ 12 വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ സസ്യശാസ്ത്രഗ്രന്ഥത്തിന്റെ മൂലകൃതിയായ "കേരളാരാമ'ത്തിന്റെ രചയിതാവാണ് ഇട്ടി അച്യുതന്. അദ്ദേഹത്തെ ഗ്രന്ഥരചനയില്‍ സഹായിച്ചവരാണ് രംഗഭട്ടന്, വിനായകപണ്ഡിതന്‍, അപ്പുഭട്ടന്‍ എന്നിവരും മാത്യുസ് എന്ന ഇറ്റാലിയന്‍ പാതിരിയും. കേരളാരാമത്തിന്റെ 12 വാല്യങ്ങളും ഇട്ടി അച്യുതന് ആദ്യം മലയാളത്തില്‍ എഴുതുകയുണ്ടാക്കി. കൊച്ചിക്കോട്ടയിലെ ഔദ്യോഗികപരിഭാഷകനായിരുന്ന ഇമാനുവല്‍ കാര്‍നൈറോ അതു പോര്‍ച്ചുഗീസ്ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു. ഗ്രന്ഥത്തിനു കൂടുതല്‍ പ്രചാരം ലഭിക്കാനും യൂറോപ്പിലെ എല്ലാ സസ്യശാസ്ത്രജ്ഞന്മാര്ക്കും ഉപകരിക്കാനുംവേണ്ടി യൂറോപ്പിലെ പണ്ഡിതഭാഷയായിരുന്ന ലത്തീനിലേക്കു വിവര്‍ത്തനം ചെയ്തിട്ടാണ് അത് പ്രിസിദ്ധീകരിച്ചത്. താന്‍ ഹെന്റിക്ക് വാന്റീഡ് കുമുദോരുടെ ആജ്ഞാനുസരണം കൊച്ചിപട്ടണത്തില്‍ ചെല്ലുകയും തന്റെ പുസത്കത്തില്‍ വിസ്തരിച്ചു വിവരിച്ചിട്ടുള്ള വൃക്ഷങ്ങള്‍, ചെടികള്‍, ലതകള് മറ്റു പുല്പടര്പ്പുകള് എന്നിവയുടെ പേരുകളും സ്വഭാവഗുണങ്ങളും ഔഷധശക്തികളും ഇന്ത്യാകമ്പനിയുടെ ദ്വിഭാഷിയായ ഇമാനുവല്‍ കാര്‍നൈറോവിന് പറഞ്ഞുകൊടുക്കുകയും ചെയ്തുവെന്നും, ഈ വിവരണങ്ങള്‍ യാതൊരു സംശയവും കൂടാതെ അംഗീകരിക്കപ്പെടുന്നതിനും ഇവയുടെ സാധുതയെക്കുറിച്ച് മറ്റൊരു മലബാറി വൈദ്യനും ശങ്കിക്കാതിരിക്കാനും വേണ്ടിയാണ് ഈ രേഖ സ്വന്തം കൈയക്ഷരത്തില്‍ത്തന്നെ എഴുതി ഒപ്പിടുന്നതെന്നും ആദ്യപതിപ്പില്‍ ഇട്ടി അച്യുതന് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സ്വന്തം ജീവചരിത്രത്തെക്കുറിച്ച് ഇട്ടി അച്യുതന് താഴെക്കാണുന്ന വിവരങ്ങള്‍ കൊടുത്തിരിക്കുന്നു. "പ്രസമവും മംഗല്യവും കുടിയിരിപ്പും ബഹുമാനപ്പെട്ട കൊമ്പത്തിയെടെ തുപ്പായിഥവും കൊച്ചിയില്‍ ആയ മനുവെല്‍ കര്‍ന്നെരു നിശ്ചയിക്കും പ്രകാരം എന്ദ്രിക്കിവന്റെദെ കുമുദൊരിടെ കല്പനയാല് കരപ്പുറത്ത പിറന്നൊള്ള ചേകൊവര്‍ണമായ കൊല്ലാടനെന്ന പെരൊള്ള ഒരു മലെയാംവൈധ്യന്റെ ചൊല്‍ക്കെട്ട പൊസ്തകത്തില്‍ ചാര്‍ത്തിയ മലെയാളത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും വള്ളീകെള പുല്‍ക്കുലങ്ങളും അതിന്റെ പുഷ്പങ്ങളും കായ്കെളും വിത്തുകെളും രെസങ്ങളും വെരുകെളും ചക്തികെളും സുദചക്തികെളും പറങ്കിപ്പാഴെയിലും മലെയാം പാഴെയിലും വക തിരിച്ച് ചൊല്ലുകെയും ചൈതുയിവച്ചം ഒരു സംശയം എന്നിയെ നേരാകുംവച്ചം എഴുതി തിത്ത നിശ്ചയത്തില്‍ എന്റെ ഒപ്പ അബ്രില്‍മാസ: 19-ന് 1675 മതകൊച്ചില്‍കൊട്ടെയില്‍ എഴുത്ത്.'
(ശൂരനാട്ടു കുഞ്ഞന്‍പിള്ള; സ.പ)