This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇംഗ്ലീഷ് ഭാഷ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇംഗ്ലീഷ് ഭാഷ == == English Language == ലോ ജർമാനിക്‌ഭാഷയുടെ ഒരു ഉപഭാഷയായി...) |
Mksol (സംവാദം | സംഭാവനകള്‍) (→English Language) |
||
വരി 6: | വരി 6: | ||
- | ലോ | + | ലോ ജര്‍മാനിക്‌ഭാഷയുടെ ഒരു ഉപഭാഷയായി ഗ്രറ്റ് ബ്രിട്ടനിലെ ഇംഗ്ലണ്ടില്‍ രൂപംകൊണ്ട ജീവല്‍ഭാഷ. ചൈനീസ് ഭാഷ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ മാതൃഭാഷയായി സംസാരിക്കുന്നത് ഇംഗ്ലീഷ് ആണ്. എ.ഡി. 1600-ല്‍ 55,00,000 ആളുകള്‍ മാത്രം സംസാരിച്ചിരുന്ന ഇംഗ്ലീഷ് ഇന്ന് 30 കോടിയില്‍ അധികം ആളുകളുടെ മാതൃഭാഷയാണ്. മറ്റ് ഏതു ഭാഷയെക്കാളും കൂടുതല്‍ ആളുകള്‍ ഉപഭാഷയായി കൈകാര്യം ചെയ്യുന്നതും ഇംഗ്ലീഷ് തന്നെ. ഈ രണ്ടു കാരണങ്ങളാലും ആഗോളവ്യാപകത്വം ഇംഗ്ലീഷുഭാഷയ്‌ക്ക് അവകാശപ്പെട്ട ഒരു ബഹുമതിയാണ്. ഗ്രറ്റ്‌ബ്രിട്ടന്‍, യു.എസ്., കാനഡ, ആസ്റ്റ്രലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇംഗ്ലീഷ് മാതൃഭാഷയായും, ഒട്ടനവധി രാജ്യങ്ങളില്‍ രണ്ടാം ഭാഷയോ വ്യാപകമായി പഠിക്കപ്പെടുന്ന വിദേശഭാഷയോ ആയും കൈകാര്യം ചെയ്യപ്പെടുന്നു. ആഗോളാര്‍ഥത്തില്‍ ഏറ്റവും ആധികം പുസ്‌തകങ്ങള്‍, പത്രമാസികകള്‍, ശാസ്‌ത്രസാഹിത്യം എന്നിവ പ്രസിദ്ധീകരിക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. ഐക്യരാഷ്‌ട്രസഭയിലും മറ്റ് അന്താരാഷ്‌ട്രസഭാതലങ്ങളിലും, ലോകരാഷ്‌ട്രങ്ങളുടെ വിദേശപ്രക്ഷേപണങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭാഷയും ഇംഗ്ലീഷു തന്നെ. |
- | പ്രത്യേകതകള്‍. | + | '''പ്രത്യേകതകള്‍'''. സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ഒട്ടുമിക്കഭാഷകളില്‍നിന്നും ഇംഗ്ലീഷ് വ്യാപകമായി പദങ്ങള്‍ കടംകൊണ്ടിട്ടുണ്ട്. പദസ്വീകരണത്തില്‍ കാണിച്ചുപോന്ന ഈ തുറന്ന നയം ഇംഗ്ലീഷുഭാഷയുടെ പദശേഖരത്തെ അത്യധികം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ നിഘണ്ടുക്കള്‍ ഇംഗ്ലീഷുഭാഷയ്‌ക്കുവേണ്ടി രചിക്കപ്പെട്ടിട്ടുള്ളവയാണ്. ഈ ഭാഷയുടെ പദസ്വീകാരവ്യഗ്രത അതിന്റെ ധ്വനിസമുച്ചയവിപുലീകരണത്തെ പ്രധാനമായും, വ്യാകരണത്തെ സാമാന്യമായും, സ്വാധീനിച്ചിട്ടുണ്ട്. പദബന്ധ സൂചനയ്‌ക്കുള്ള പ്രത്യയവികാരങ്ങളില്‍ (inflections) വന്ന ലഘൂകരണംമൂലം വാചകഘടനയില്‍ ഏതാണ്ട് നിശ്ചിതമായ പദക്രമീകരണം സംഭവിച്ചിട്ടുണ്ട്. ഉച്ചാരണത്തിലെ ആരോഹാവരോഹണം (intonation) മൂലം ഒരേ വാചകത്തിനുതന്നെ ഭിന്നാര്‍ഥം കല്‌പിക്കാന്‍ ഇന്ന് ഇംഗ്ലീഷ് ഭാഷയ്‌ക്കു കഴിയുന്നു. ആദ്യകാലത്ത് വ്യത്യസ്‌താര്‍ഥസൂചന മറ്റ് ഉപാധികളിലൂടെയാണ് സാധിച്ചിരുന്നത്. |
- | വികാസം. ഇംഗ്ലീഷ് ഭാഷയ്‌ക്ക് 1,500 | + | '''വികാസം'''. ഇംഗ്ലീഷ് ഭാഷയ്‌ക്ക് 1,500 വര്‍ഷത്തെ ചരിത്രം അവകാശപ്പെടാം. ഈ നീണ്ടകാലഘട്ടത്തില്‍ വിപുലമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, മറ്റു ഭാഷകളുടെ കാര്യത്തിലെന്നപോലെ ഇംഗ്ലീഷിലും ഇവ വളരെ സാവധാനമാണ് അനുഭവപ്പെട്ടിട്ടുള്ളത്. ധാരാളം ഉപഗോത്രങ്ങളും ഓരോ ഉപഗോത്രത്തിലും നിരവധി ഭാഷകളും ഉപഭാഷകളും ഉള്ള ഇന്തോ-യൂറോപ്യന്‍ ഭാഷാ ഗോത്രത്തില്‍പ്പെട്ടതാണ് ഇംഗ്ലീഷ്. ഈ ഗോത്രത്തിലെ ആദിമ ജര്‍മാനിക് അഥവാ റ്റ്യൂട്ടോണിക് (Teutonic) ഉപഗോത്രം പല ശാഖകളായി പിരിഞ്ഞു; ഇതില്‍ ഒരു ശാഖയില്‍നിന്ന് ആധുനിക ജര്‍മാനിക് ഭാഷകള്‍ രൂപംകൊണ്ടു. ജര്‍മാനിക് ശാഖയുടെ പ്രധാനോപശാഖകളായി ഉത്തര-പശ്ചിമ-പൂര്‍വ ജര്‍മാനിക് ശാഖകള്‍ ഉരുത്തിരിഞ്ഞു; ഇതില്‍ പശ്ചിമജര്‍മാനിക് ഉപശാഖയ്‌ക്ക് ഹൈ (high) ജര്‍മന്‍ എന്നും ലോ (low) ജര്‍മന്‍ എന്നും രണ്ടു പിരിവുകള്‍ ഉണ്ടായി. ഹൈ ജര്‍മനില്‍നിന്നുമാണ് ആധുനിക ജര്‍മന്‍ഭാഷയുടെ ഉദ്‌ഭവം; ലോ ജര്‍മനില്‍നിന്ന് ഡച്ച്-ഫ്രിസിയന്‍-ഇംഗ്ലീഷ് ഭാഷകള്‍ രൂപംകൊണ്ടു. ഫ്രിസിയനും ഇംഗ്ലീഷിനും തമ്മിലുള്ള ഘടനാപരമായ സാദൃശ്യത്തെ ആസ്‌പദമാക്കി ഇവയ്‌ക്കു തൊട്ടുപിന്നില്‍ ആംഗ്ലോ-ഫ്രിസിയന്‍ എന്നൊരു പൊതുഭാഷ ഉണ്ടായിരുന്നിരിക്കാം എന്ന് ചിലര്‍ ഊഹിക്കുന്നു. |
- | പ്രാഗ്‌രൂപങ്ങള്‍. ഇംഗ്ലീഷ്‌ഭാഷയുടെ പ്രാഗ്രൂപമായ ഓള്‍ഡ് (Old) ഇംഗ്ലീഷ് അഥവാ ആംഗ്ലോ-സാക്‌സണ്‍ ഇന്നത്തെ ഗ്രറ്റ് | + | '''പ്രാഗ്‌രൂപങ്ങള്‍'''. ഇംഗ്ലീഷ്‌ഭാഷയുടെ പ്രാഗ്രൂപമായ ഓള്‍ഡ് (Old) ഇംഗ്ലീഷ് അഥവാ ആംഗ്ലോ-സാക്‌സണ്‍ ഇന്നത്തെ ഗ്രറ്റ് ബ്രിട്ടണില്‍ വേരുറച്ചത് എ.ഡി. അഞ്ചും ഏഴും ശതകങ്ങള്‍ക്കിടയ്‌ക്കു സംഭവിച്ച ആംഗ്ലോ-സാക്‌സണ്‍ പടയോട്ടക്കാലത്താണ്. റ്റ്യൂട്ടോണിക് വര്‍ഗക്കാരായ ആംഗിള്‍സ് (Angles), സൊക്‌സന്‍സ് (Saxons), ജ്യെൂട്‌സ് (Jutes)എന്നീ മൂന്ന് വിഭാഗക്കാരാണ് ഇക്കാലത്ത് ഇംഗ്ലണ്ട് ആക്രമിച്ച് പില്‌ക്കാലത്ത് കുടിയേറ്റക്കാരായി കൂടിയത്. ഇവരില്‍ ആംഗിള്‍സ് ഈസ്റ്റ് ആംഗ്ലിയ, മെര്‍സിയ, നോര്‍ത്തംബ്രിയ എന്നീ പ്രദേശങ്ങളിലും സാക്‌സന്‍സ് എസക്‌സ്, സസക്‌സ്, വെസക്‌സ് പ്രദേശങ്ങളിലും ജ്യൂട്‌സ് കെന്റ്, ദക്ഷിണഹാംഷയര്‍ പ്രദേശങ്ങളിലും പാര്‍പ്പുറപ്പിച്ചതായി കാണുന്നു. ആംഗ്ലോ-സാക്‌സന്‍വര്‍ഗക്കാര്‍ ജര്‍മനിയിലെ ഷ്‌ളെസ്‌വിഗ് ഹോള്‍സ്റ്റയിന്‍ പ്രദേശത്തുനിന്നും ജ്യൂട്‌വര്‍ഗക്കാര്‍ ജര്‍മനിയിലെതന്നെ റൈന്‍ലാന്‍ഡ് പ്രദേശത്തുനിന്നും വന്നതായി കരുതപ്പെടുന്നു. ഈ റ്റ്യൂട്ടോണിക് ആക്രമണത്തിനു മുമ്പ് ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന ജനവിഭാഗം കെല്‍റ്റിക് (Celtic) വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നിരിക്കണം എന്ന് ഊഹിക്കപ്പെടുന്നു. കെന്റ്, ഡെവണ്‍, കോണ്‍വാള്‍, യോര്‍ക്ക്, തെംസ്, ഡോവര്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍ കെല്‍റ്റിക് ഭാഷയോടു ബന്ധപ്പെട്ടതാണ്. ബി.സി. 2000-ത്തിനടുപ്പിച്ച് കെല്‍റ്റിക്‌വംശജര്‍ യൂറോപ്പില്‍നിന്ന് ചാനല്‍ കടന്ന് ഇംഗ്ലണ്ടില്‍ എത്തിയിരിക്കാമെന്നു കരുതുന്നു. കെല്‍റ്റിക് ഗോത്രത്തില്‍ ഗേലിക് (Gaelic) എന്നും ബ്രിതോനിക് (Brythonic) എന്നും രണ്ട് ശാഖകള്‍ ഉള്ളതില്‍ ആദ്യത്തേതില്‍ ഐറിഷ്, സ്‌കോച്ച്, മാന്‍ക്‌സ് എന്നീ ഭാഷകളും രണ്ടാമത്തേതില്‍ വെല്‍ഷ്, കോര്‍ണിഷ്, ബ്രീറ്റണ്‍ എന്നീ ഭാഷകളും ഉള്‍പ്പെടുന്നു. ഈ ഭാഷകള്‍ എല്ലാം ഇന്നും ഗ്രറ്റ് ബ്രിട്ടനില്‍ പല ഭാഗങ്ങളിലും, അല്‌പാല്‌പമായെങ്കിലും, സംസാരിക്കപ്പെടുന്നുവെന്നത് ഇംഗ്ലണ്ടിലെ ആദിമഭാഷ കെല്‍റ്റിക് ആയിരുന്നിരിക്കാമെന്നതിനു തെളിവാണ്. |
- | എ.ഡി. ഏഴാം ശ.-ത്തിന്റെ | + | എ.ഡി. ഏഴാം ശ.-ത്തിന്റെ അന്ത്യത്തില്‍ ആംഗ്ലോ-സാക്‌സന്‍ ഭാഷയ്‌ക്ക് ജ്യൂട്ടിഷ്, സാക്‌സന്‍, ദക്ഷിണ ആംഗ്ലിയന്‍ അഥവാ മെര്‍സിയന്‍, ഉത്തരആംഗ്ലിയന്‍ അഥവാ നോര്‍തംബ്രിയന്‍ എന്ന് നാല് ഉപഭാഷകള്‍ ഉണ്ടായിരുന്നു. ജര്‍മാനിക് ഗോത്രത്തിന്റെ പ്രത്യയസങ്കീര്‍ണമായ വ്യാകരണവ്യവസ്ഥയുടെ മുഖ്യാംശങ്ങള്‍ ആംഗ്ലോ-സാക്‌സന്‍ഭാഷയുടെ വ്യാകരണത്തിലും നിഴലിച്ചുകാണാം. ആല്‍ഫ്രഡ് രാജാവ് സാഹിത്യത്തില്‍ കാണിച്ചിരുന്ന താത്‌പര്യംമൂലം പത്താം ശ.-ത്തിന്റെ ആദ്യഘട്ടംവരെ പശ്ചിമസാക്‌സന്‍ ശാഖയായിരുന്നു ഇംഗ്ലണ്ടിലെ ഔദ്യോഗിക സാഹിത്യഭാഷയെന്നു പറയാം. 11,12 ശ.-ങ്ങളില്‍ ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കിയ നോര്‍മന്‍ വംശജരുടെ സ്വാധീനംമൂലം പന്ത്രണ്ടാം ശ.-ത്തിന്റെ അവസാനത്തോടെ ആംഗ്ലോ-സാക്‌സന്‍ പ്രത്യയലഘൂകരണത്തിലൂടെ സരളമായ വ്യാകരണവ്യവസ്ഥയുള്ള ഭാഷയായി രൂപപ്പെട്ടു. |
- | + | ||
- | + | ||
- | + | ഏഴാം ശ.-ത്തിന്റെ അവസാനംമുതല്‍ മാത്രമേ ആംഗ്ലോ സാക്‌സണില്‍ ലിഖിതരേഖകള്‍ കണ്ടെത്തിയിട്ടുള്ളൂ. എട്ടാം ശ. മുതല്‍ ലത്തീനില്‍ എഴുതപ്പെട്ടിട്ടുള്ള ചാര്‍ട്ടറുകളില്‍ ഇംഗ്ലീഷ് വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും കാണപ്പെടുന്നുണ്ട്. ഒമ്പതാം ശ. മുതല്‍ ആംഗ്ലോ-സാക്‌സനില്‍ എഴുതപ്പെട്ടിട്ടുള്ള രേഖകള്‍ ലഭ്യമാണ്. ഇതുവരെ ലഭ്യമായിട്ടുള്ള ഓള്‍ഡ് ഇംഗ്ലീഷ് രേഖകള്‍ പശ്ചിമസാക്‌സനിലാണ് എഴുതപ്പെട്ടിട്ടുള്ളത്. പതിനാലാം ശ.-ത്തില്‍ ജീവിച്ചിരുന്ന ചോസറുടെ കിടയറ്റ സ്വാധീനംമൂലം ലണ്ടന്‍നഗരത്തിനുചുറ്റും സംസാരിക്കപ്പെട്ടിരുന്ന ഭാഷ ഇംഗ്ലണ്ടിലെ സര്‍വാദൃതമായ സാഹിത്യഭാഷയായി രൂപപ്പെട്ടു. | |
- | + | ||
- | + | ഇംഗ്ലീഷ് ഭാഷയുടെ ഉദ്‌ഭവവും വികാസവും ചര്‍ച്ചചെയ്യുമ്പോള്‍ സാധാരണയായി മൂന്നു ഘട്ടമായി ഭാഷയുടെ ചരിത്രത്തെ വിഭജിക്കാറുണ്ട്; ആദികാലംമുതല്‍ എ.ഡി. 1150 വരെ ഓള്‍ഡ് ഇംഗ്ലീഷ്‌ഘട്ടമെന്നും 1150 മുതല്‍ 1500 വരെ മധ്യ ഇംഗ്ലീഷ്‌ഘട്ടമെന്നും 1500 മുതല്‍ ആധുനികഘട്ടമെന്നും കണക്കാക്കിവരുന്നു. | |
+ | |||
+ | '''അക്ഷരമാല'''. മറ്റു ജര്‍മാനിക്‌ഭാഷകളെപ്പോലെ റൂനിക് (Runic) അക്ഷരമാലയാണ് ആംഗ്ലോ-സാക്‌സന്‍ഭാഷയും ഉപയോഗിച്ചിരുന്നത്. പക്ഷേ, പില്‌ക്കാലത്ത് ക്രസ്‌തവമിഷനറിമാരുടെ ശ്രമംമൂലം ലത്തീന്‍ അക്ഷരമാലയും റൂനിക് അക്ഷരമാലയും ചേര്‍ന്ന ഒരു സങ്കരവ്യവസ്ഥ നിലവില്‍വന്നു. അക്ഷരമാലയ്‌ക്ക് വ്യവസ്ഥാപിതരൂപം ഉണ്ടാവുന്നത് 1476-ല്‍ കാക്‌സ്റ്റണ്‍ ലണ്ടനില്‍ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചതോടെയാണ്. 1650-ാമാണ്ടോടുകൂടി കൂടുതല്‍ അച്ചടിശാലകള്‍ സ്ഥാപിക്കപ്പെടുകയും ഇംഗ്ലീഷ് ലിപി വിന്യാസ(spelling)വ്യവസ്ഥയ്‌ക്ക് ഐകരൂപ്യം ഉണ്ടാവുകയും ചെയ്‌തു. | ||
+ | ലിഖിതഭാഷയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഈ ഐകരൂപ്യം സംസാരഭാഷയെ കാര്യമായി സ്വാധീനിച്ചുവെന്നു പറഞ്ഞുകൂടാ. ഇംഗ്ലണ്ടിലും ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള മറ്റു രാജ്യങ്ങളിലും, സംസാരഭാഷയിലെ വൈജാത്യം ശ്രദ്ധേയമാണ്. | ||
+ | |||
+ | അഞ്ചാംശതകത്തില്‍ പൂര്‍ണമായും ജര്‍മാനിക്‌ഘടനയും പദസമുച്ചയവുമുണ്ടായിരുന്ന ആംഗ്ലോ-സാക്‌സന്‍ ഭാഷ, കീഴടക്കപ്പെട്ട ആദിമവര്‍ഗക്കാരില്‍നിന്ന് കെല്‍റ്റിക് പദങ്ങളും പിന്നീട് ലത്തീന്‍പദങ്ങളും 6-ാം ശ. മുതല്‍ 10-ാം ശ.-വരെയുള്ള കാലഘട്ടത്തില്‍ കടംകൊണ്ടു. തുടര്‍ന്നുവന്ന സ്‌കാന്‍ഡിനേവിയന്‍ വര്‍ഗക്കാരില്‍ നിന്നും, 1150-നുശേഷം നോര്‍മന്‍ഫ്രഞ്ച് കുടിയേറ്റക്കാരില്‍നിന്നും ധാരാളം പദങ്ങള്‍ കടംകൊള്ളാന്‍ ഇടയായി. 13-ാം ശ.-ത്തിന്റെ മധ്യംമുതല്‍ ഇംഗ്ലീഷിന്റെ പദസമ്പത്തില്‍ ജര്‍മാനിക് റോമന്‍ഘടകങ്ങള്‍ക്ക് തുല്യപ്രാധാന്യം കൈവന്നുവെന്നുകാണാം. കടംകൊണ്ട ഫ്രഞ്ചുപദങ്ങള്‍ക്ക് ലത്തീന്‍പദങ്ങളോടുണ്ടായിരുന്ന സാജാത്യം വന്‍തോതിലുള്ള ലത്തീനീകരണത്തിനു വഴിതെളിച്ചു. 17-ാം ശ. മുതല്‍ ശാസ്‌ത്രപര്യവേക്ഷണങ്ങളിലുണ്ടായ പുരോഗതി ഗ്രീക്കു ഭാഷാപദങ്ങള്‍ സ്വീകരിക്കാന്‍ ഇടയാക്കി. പതിനേഴാം ശ. മുതല്‍ ലോകത്തിലെ ഇതരഭാഷകളില്‍നിന്നും, ആധുനികകാലഘട്ടത്തില്‍ ഇംഗ്ലീഷു ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളില്‍നിന്നും-മലയാളത്തില്‍നിന്നു പോലും (ഉദാ. അടോല്‍-atoll, മുളകുതച്ചി(mulligatawny) ഇംഗ്ലീഷ് അദ്‌ഭുതകരമായ സ്വീകരണവ്യഗ്രതയോടെ പദസമ്പത്ത് കടംകൊണ്ടുവരുന്നു. നോ: ആംഗ്‌ളോ-സാക്‌സന്‍ സാഹിത്യം; ഇംഗ്ലീഷ് സാഹിത്യം | ||
(ഡോ.എസ്. വേലായുധന്‍) | (ഡോ.എസ്. വേലായുധന്‍) |
Current revision as of 08:32, 25 ജൂലൈ 2014
ഇംഗ്ലീഷ് ഭാഷ
English Language
ലോ ജര്‍മാനിക്‌ഭാഷയുടെ ഒരു ഉപഭാഷയായി ഗ്രറ്റ് ബ്രിട്ടനിലെ ഇംഗ്ലണ്ടില്‍ രൂപംകൊണ്ട ജീവല്‍ഭാഷ. ചൈനീസ് ഭാഷ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ മാതൃഭാഷയായി സംസാരിക്കുന്നത് ഇംഗ്ലീഷ് ആണ്. എ.ഡി. 1600-ല്‍ 55,00,000 ആളുകള്‍ മാത്രം സംസാരിച്ചിരുന്ന ഇംഗ്ലീഷ് ഇന്ന് 30 കോടിയില്‍ അധികം ആളുകളുടെ മാതൃഭാഷയാണ്. മറ്റ് ഏതു ഭാഷയെക്കാളും കൂടുതല്‍ ആളുകള്‍ ഉപഭാഷയായി കൈകാര്യം ചെയ്യുന്നതും ഇംഗ്ലീഷ് തന്നെ. ഈ രണ്ടു കാരണങ്ങളാലും ആഗോളവ്യാപകത്വം ഇംഗ്ലീഷുഭാഷയ്‌ക്ക് അവകാശപ്പെട്ട ഒരു ബഹുമതിയാണ്. ഗ്രറ്റ്‌ബ്രിട്ടന്‍, യു.എസ്., കാനഡ, ആസ്റ്റ്രലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇംഗ്ലീഷ് മാതൃഭാഷയായും, ഒട്ടനവധി രാജ്യങ്ങളില്‍ രണ്ടാം ഭാഷയോ വ്യാപകമായി പഠിക്കപ്പെടുന്ന വിദേശഭാഷയോ ആയും കൈകാര്യം ചെയ്യപ്പെടുന്നു. ആഗോളാര്‍ഥത്തില്‍ ഏറ്റവും ആധികം പുസ്‌തകങ്ങള്‍, പത്രമാസികകള്‍, ശാസ്‌ത്രസാഹിത്യം എന്നിവ പ്രസിദ്ധീകരിക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. ഐക്യരാഷ്‌ട്രസഭയിലും മറ്റ് അന്താരാഷ്‌ട്രസഭാതലങ്ങളിലും, ലോകരാഷ്‌ട്രങ്ങളുടെ വിദേശപ്രക്ഷേപണങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭാഷയും ഇംഗ്ലീഷു തന്നെ.
പ്രത്യേകതകള്‍. സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ഒട്ടുമിക്കഭാഷകളില്‍നിന്നും ഇംഗ്ലീഷ് വ്യാപകമായി പദങ്ങള്‍ കടംകൊണ്ടിട്ടുണ്ട്. പദസ്വീകരണത്തില്‍ കാണിച്ചുപോന്ന ഈ തുറന്ന നയം ഇംഗ്ലീഷുഭാഷയുടെ പദശേഖരത്തെ അത്യധികം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ നിഘണ്ടുക്കള്‍ ഇംഗ്ലീഷുഭാഷയ്‌ക്കുവേണ്ടി രചിക്കപ്പെട്ടിട്ടുള്ളവയാണ്. ഈ ഭാഷയുടെ പദസ്വീകാരവ്യഗ്രത അതിന്റെ ധ്വനിസമുച്ചയവിപുലീകരണത്തെ പ്രധാനമായും, വ്യാകരണത്തെ സാമാന്യമായും, സ്വാധീനിച്ചിട്ടുണ്ട്. പദബന്ധ സൂചനയ്‌ക്കുള്ള പ്രത്യയവികാരങ്ങളില്‍ (inflections) വന്ന ലഘൂകരണംമൂലം വാചകഘടനയില്‍ ഏതാണ്ട് നിശ്ചിതമായ പദക്രമീകരണം സംഭവിച്ചിട്ടുണ്ട്. ഉച്ചാരണത്തിലെ ആരോഹാവരോഹണം (intonation) മൂലം ഒരേ വാചകത്തിനുതന്നെ ഭിന്നാര്‍ഥം കല്‌പിക്കാന്‍ ഇന്ന് ഇംഗ്ലീഷ് ഭാഷയ്‌ക്കു കഴിയുന്നു. ആദ്യകാലത്ത് വ്യത്യസ്‌താര്‍ഥസൂചന മറ്റ് ഉപാധികളിലൂടെയാണ് സാധിച്ചിരുന്നത്.
വികാസം. ഇംഗ്ലീഷ് ഭാഷയ്‌ക്ക് 1,500 വര്‍ഷത്തെ ചരിത്രം അവകാശപ്പെടാം. ഈ നീണ്ടകാലഘട്ടത്തില്‍ വിപുലമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, മറ്റു ഭാഷകളുടെ കാര്യത്തിലെന്നപോലെ ഇംഗ്ലീഷിലും ഇവ വളരെ സാവധാനമാണ് അനുഭവപ്പെട്ടിട്ടുള്ളത്. ധാരാളം ഉപഗോത്രങ്ങളും ഓരോ ഉപഗോത്രത്തിലും നിരവധി ഭാഷകളും ഉപഭാഷകളും ഉള്ള ഇന്തോ-യൂറോപ്യന്‍ ഭാഷാ ഗോത്രത്തില്‍പ്പെട്ടതാണ് ഇംഗ്ലീഷ്. ഈ ഗോത്രത്തിലെ ആദിമ ജര്‍മാനിക് അഥവാ റ്റ്യൂട്ടോണിക് (Teutonic) ഉപഗോത്രം പല ശാഖകളായി പിരിഞ്ഞു; ഇതില്‍ ഒരു ശാഖയില്‍നിന്ന് ആധുനിക ജര്‍മാനിക് ഭാഷകള്‍ രൂപംകൊണ്ടു. ജര്‍മാനിക് ശാഖയുടെ പ്രധാനോപശാഖകളായി ഉത്തര-പശ്ചിമ-പൂര്‍വ ജര്‍മാനിക് ശാഖകള്‍ ഉരുത്തിരിഞ്ഞു; ഇതില്‍ പശ്ചിമജര്‍മാനിക് ഉപശാഖയ്‌ക്ക് ഹൈ (high) ജര്‍മന്‍ എന്നും ലോ (low) ജര്‍മന്‍ എന്നും രണ്ടു പിരിവുകള്‍ ഉണ്ടായി. ഹൈ ജര്‍മനില്‍നിന്നുമാണ് ആധുനിക ജര്‍മന്‍ഭാഷയുടെ ഉദ്‌ഭവം; ലോ ജര്‍മനില്‍നിന്ന് ഡച്ച്-ഫ്രിസിയന്‍-ഇംഗ്ലീഷ് ഭാഷകള്‍ രൂപംകൊണ്ടു. ഫ്രിസിയനും ഇംഗ്ലീഷിനും തമ്മിലുള്ള ഘടനാപരമായ സാദൃശ്യത്തെ ആസ്‌പദമാക്കി ഇവയ്‌ക്കു തൊട്ടുപിന്നില്‍ ആംഗ്ലോ-ഫ്രിസിയന്‍ എന്നൊരു പൊതുഭാഷ ഉണ്ടായിരുന്നിരിക്കാം എന്ന് ചിലര്‍ ഊഹിക്കുന്നു.
പ്രാഗ്‌രൂപങ്ങള്‍. ഇംഗ്ലീഷ്‌ഭാഷയുടെ പ്രാഗ്രൂപമായ ഓള്‍ഡ് (Old) ഇംഗ്ലീഷ് അഥവാ ആംഗ്ലോ-സാക്‌സണ്‍ ഇന്നത്തെ ഗ്രറ്റ് ബ്രിട്ടണില്‍ വേരുറച്ചത് എ.ഡി. അഞ്ചും ഏഴും ശതകങ്ങള്‍ക്കിടയ്‌ക്കു സംഭവിച്ച ആംഗ്ലോ-സാക്‌സണ്‍ പടയോട്ടക്കാലത്താണ്. റ്റ്യൂട്ടോണിക് വര്‍ഗക്കാരായ ആംഗിള്‍സ് (Angles), സൊക്‌സന്‍സ് (Saxons), ജ്യെൂട്‌സ് (Jutes)എന്നീ മൂന്ന് വിഭാഗക്കാരാണ് ഇക്കാലത്ത് ഇംഗ്ലണ്ട് ആക്രമിച്ച് പില്‌ക്കാലത്ത് കുടിയേറ്റക്കാരായി കൂടിയത്. ഇവരില്‍ ആംഗിള്‍സ് ഈസ്റ്റ് ആംഗ്ലിയ, മെര്‍സിയ, നോര്‍ത്തംബ്രിയ എന്നീ പ്രദേശങ്ങളിലും സാക്‌സന്‍സ് എസക്‌സ്, സസക്‌സ്, വെസക്‌സ് പ്രദേശങ്ങളിലും ജ്യൂട്‌സ് കെന്റ്, ദക്ഷിണഹാംഷയര്‍ പ്രദേശങ്ങളിലും പാര്‍പ്പുറപ്പിച്ചതായി കാണുന്നു. ആംഗ്ലോ-സാക്‌സന്‍വര്‍ഗക്കാര്‍ ജര്‍മനിയിലെ ഷ്‌ളെസ്‌വിഗ് ഹോള്‍സ്റ്റയിന്‍ പ്രദേശത്തുനിന്നും ജ്യൂട്‌വര്‍ഗക്കാര്‍ ജര്‍മനിയിലെതന്നെ റൈന്‍ലാന്‍ഡ് പ്രദേശത്തുനിന്നും വന്നതായി കരുതപ്പെടുന്നു. ഈ റ്റ്യൂട്ടോണിക് ആക്രമണത്തിനു മുമ്പ് ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന ജനവിഭാഗം കെല്‍റ്റിക് (Celtic) വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നിരിക്കണം എന്ന് ഊഹിക്കപ്പെടുന്നു. കെന്റ്, ഡെവണ്‍, കോണ്‍വാള്‍, യോര്‍ക്ക്, തെംസ്, ഡോവര്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍ കെല്‍റ്റിക് ഭാഷയോടു ബന്ധപ്പെട്ടതാണ്. ബി.സി. 2000-ത്തിനടുപ്പിച്ച് കെല്‍റ്റിക്‌വംശജര്‍ യൂറോപ്പില്‍നിന്ന് ചാനല്‍ കടന്ന് ഇംഗ്ലണ്ടില്‍ എത്തിയിരിക്കാമെന്നു കരുതുന്നു. കെല്‍റ്റിക് ഗോത്രത്തില്‍ ഗേലിക് (Gaelic) എന്നും ബ്രിതോനിക് (Brythonic) എന്നും രണ്ട് ശാഖകള്‍ ഉള്ളതില്‍ ആദ്യത്തേതില്‍ ഐറിഷ്, സ്‌കോച്ച്, മാന്‍ക്‌സ് എന്നീ ഭാഷകളും രണ്ടാമത്തേതില്‍ വെല്‍ഷ്, കോര്‍ണിഷ്, ബ്രീറ്റണ്‍ എന്നീ ഭാഷകളും ഉള്‍പ്പെടുന്നു. ഈ ഭാഷകള്‍ എല്ലാം ഇന്നും ഗ്രറ്റ് ബ്രിട്ടനില്‍ പല ഭാഗങ്ങളിലും, അല്‌പാല്‌പമായെങ്കിലും, സംസാരിക്കപ്പെടുന്നുവെന്നത് ഇംഗ്ലണ്ടിലെ ആദിമഭാഷ കെല്‍റ്റിക് ആയിരുന്നിരിക്കാമെന്നതിനു തെളിവാണ്.
എ.ഡി. ഏഴാം ശ.-ത്തിന്റെ അന്ത്യത്തില്‍ ആംഗ്ലോ-സാക്‌സന്‍ ഭാഷയ്‌ക്ക് ജ്യൂട്ടിഷ്, സാക്‌സന്‍, ദക്ഷിണ ആംഗ്ലിയന്‍ അഥവാ മെര്‍സിയന്‍, ഉത്തരആംഗ്ലിയന്‍ അഥവാ നോര്‍തംബ്രിയന്‍ എന്ന് നാല് ഉപഭാഷകള്‍ ഉണ്ടായിരുന്നു. ജര്‍മാനിക് ഗോത്രത്തിന്റെ പ്രത്യയസങ്കീര്‍ണമായ വ്യാകരണവ്യവസ്ഥയുടെ മുഖ്യാംശങ്ങള്‍ ആംഗ്ലോ-സാക്‌സന്‍ഭാഷയുടെ വ്യാകരണത്തിലും നിഴലിച്ചുകാണാം. ആല്‍ഫ്രഡ് രാജാവ് സാഹിത്യത്തില്‍ കാണിച്ചിരുന്ന താത്‌പര്യംമൂലം പത്താം ശ.-ത്തിന്റെ ആദ്യഘട്ടംവരെ പശ്ചിമസാക്‌സന്‍ ശാഖയായിരുന്നു ഇംഗ്ലണ്ടിലെ ഔദ്യോഗിക സാഹിത്യഭാഷയെന്നു പറയാം. 11,12 ശ.-ങ്ങളില്‍ ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കിയ നോര്‍മന്‍ വംശജരുടെ സ്വാധീനംമൂലം പന്ത്രണ്ടാം ശ.-ത്തിന്റെ അവസാനത്തോടെ ആംഗ്ലോ-സാക്‌സന്‍ പ്രത്യയലഘൂകരണത്തിലൂടെ സരളമായ വ്യാകരണവ്യവസ്ഥയുള്ള ഭാഷയായി രൂപപ്പെട്ടു.
ഏഴാം ശ.-ത്തിന്റെ അവസാനംമുതല്‍ മാത്രമേ ആംഗ്ലോ സാക്‌സണില്‍ ലിഖിതരേഖകള്‍ കണ്ടെത്തിയിട്ടുള്ളൂ. എട്ടാം ശ. മുതല്‍ ലത്തീനില്‍ എഴുതപ്പെട്ടിട്ടുള്ള ചാര്‍ട്ടറുകളില്‍ ഇംഗ്ലീഷ് വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും കാണപ്പെടുന്നുണ്ട്. ഒമ്പതാം ശ. മുതല്‍ ആംഗ്ലോ-സാക്‌സനില്‍ എഴുതപ്പെട്ടിട്ടുള്ള രേഖകള്‍ ലഭ്യമാണ്. ഇതുവരെ ലഭ്യമായിട്ടുള്ള ഓള്‍ഡ് ഇംഗ്ലീഷ് രേഖകള്‍ പശ്ചിമസാക്‌സനിലാണ് എഴുതപ്പെട്ടിട്ടുള്ളത്. പതിനാലാം ശ.-ത്തില്‍ ജീവിച്ചിരുന്ന ചോസറുടെ കിടയറ്റ സ്വാധീനംമൂലം ലണ്ടന്‍നഗരത്തിനുചുറ്റും സംസാരിക്കപ്പെട്ടിരുന്ന ഭാഷ ഇംഗ്ലണ്ടിലെ സര്‍വാദൃതമായ സാഹിത്യഭാഷയായി രൂപപ്പെട്ടു.
ഇംഗ്ലീഷ് ഭാഷയുടെ ഉദ്‌ഭവവും വികാസവും ചര്‍ച്ചചെയ്യുമ്പോള്‍ സാധാരണയായി മൂന്നു ഘട്ടമായി ഭാഷയുടെ ചരിത്രത്തെ വിഭജിക്കാറുണ്ട്; ആദികാലംമുതല്‍ എ.ഡി. 1150 വരെ ഓള്‍ഡ് ഇംഗ്ലീഷ്‌ഘട്ടമെന്നും 1150 മുതല്‍ 1500 വരെ മധ്യ ഇംഗ്ലീഷ്‌ഘട്ടമെന്നും 1500 മുതല്‍ ആധുനികഘട്ടമെന്നും കണക്കാക്കിവരുന്നു.
അക്ഷരമാല. മറ്റു ജര്‍മാനിക്‌ഭാഷകളെപ്പോലെ റൂനിക് (Runic) അക്ഷരമാലയാണ് ആംഗ്ലോ-സാക്‌സന്‍ഭാഷയും ഉപയോഗിച്ചിരുന്നത്. പക്ഷേ, പില്‌ക്കാലത്ത് ക്രസ്‌തവമിഷനറിമാരുടെ ശ്രമംമൂലം ലത്തീന്‍ അക്ഷരമാലയും റൂനിക് അക്ഷരമാലയും ചേര്‍ന്ന ഒരു സങ്കരവ്യവസ്ഥ നിലവില്‍വന്നു. അക്ഷരമാലയ്‌ക്ക് വ്യവസ്ഥാപിതരൂപം ഉണ്ടാവുന്നത് 1476-ല്‍ കാക്‌സ്റ്റണ്‍ ലണ്ടനില്‍ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചതോടെയാണ്. 1650-ാമാണ്ടോടുകൂടി കൂടുതല്‍ അച്ചടിശാലകള്‍ സ്ഥാപിക്കപ്പെടുകയും ഇംഗ്ലീഷ് ലിപി വിന്യാസ(spelling)വ്യവസ്ഥയ്‌ക്ക് ഐകരൂപ്യം ഉണ്ടാവുകയും ചെയ്‌തു. ലിഖിതഭാഷയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഈ ഐകരൂപ്യം സംസാരഭാഷയെ കാര്യമായി സ്വാധീനിച്ചുവെന്നു പറഞ്ഞുകൂടാ. ഇംഗ്ലണ്ടിലും ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള മറ്റു രാജ്യങ്ങളിലും, സംസാരഭാഷയിലെ വൈജാത്യം ശ്രദ്ധേയമാണ്.
അഞ്ചാംശതകത്തില്‍ പൂര്‍ണമായും ജര്‍മാനിക്‌ഘടനയും പദസമുച്ചയവുമുണ്ടായിരുന്ന ആംഗ്ലോ-സാക്‌സന്‍ ഭാഷ, കീഴടക്കപ്പെട്ട ആദിമവര്‍ഗക്കാരില്‍നിന്ന് കെല്‍റ്റിക് പദങ്ങളും പിന്നീട് ലത്തീന്‍പദങ്ങളും 6-ാം ശ. മുതല്‍ 10-ാം ശ.-വരെയുള്ള കാലഘട്ടത്തില്‍ കടംകൊണ്ടു. തുടര്‍ന്നുവന്ന സ്‌കാന്‍ഡിനേവിയന്‍ വര്‍ഗക്കാരില്‍ നിന്നും, 1150-നുശേഷം നോര്‍മന്‍ഫ്രഞ്ച് കുടിയേറ്റക്കാരില്‍നിന്നും ധാരാളം പദങ്ങള്‍ കടംകൊള്ളാന്‍ ഇടയായി. 13-ാം ശ.-ത്തിന്റെ മധ്യംമുതല്‍ ഇംഗ്ലീഷിന്റെ പദസമ്പത്തില്‍ ജര്‍മാനിക് റോമന്‍ഘടകങ്ങള്‍ക്ക് തുല്യപ്രാധാന്യം കൈവന്നുവെന്നുകാണാം. കടംകൊണ്ട ഫ്രഞ്ചുപദങ്ങള്‍ക്ക് ലത്തീന്‍പദങ്ങളോടുണ്ടായിരുന്ന സാജാത്യം വന്‍തോതിലുള്ള ലത്തീനീകരണത്തിനു വഴിതെളിച്ചു. 17-ാം ശ. മുതല്‍ ശാസ്‌ത്രപര്യവേക്ഷണങ്ങളിലുണ്ടായ പുരോഗതി ഗ്രീക്കു ഭാഷാപദങ്ങള്‍ സ്വീകരിക്കാന്‍ ഇടയാക്കി. പതിനേഴാം ശ. മുതല്‍ ലോകത്തിലെ ഇതരഭാഷകളില്‍നിന്നും, ആധുനികകാലഘട്ടത്തില്‍ ഇംഗ്ലീഷു ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളില്‍നിന്നും-മലയാളത്തില്‍നിന്നു പോലും (ഉദാ. അടോല്‍-atoll, മുളകുതച്ചി(mulligatawny) ഇംഗ്ലീഷ് അദ്‌ഭുതകരമായ സ്വീകരണവ്യഗ്രതയോടെ പദസമ്പത്ത് കടംകൊണ്ടുവരുന്നു. നോ: ആംഗ്‌ളോ-സാക്‌സന്‍ സാഹിത്യം; ഇംഗ്ലീഷ് സാഹിത്യം (ഡോ.എസ്. വേലായുധന്‍)