This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌തെക്കുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആസ്‌തെക്കുകള്‍== മധ്യമെക്‌സിക്കോയിലെ നൈവതൽ (nahuatl) ഭാഷസംസാരിക്...)
(ആസ്‌തെക്കുകള്‍)
വരി 1: വരി 1:
==ആസ്‌തെക്കുകള്‍==
==ആസ്‌തെക്കുകള്‍==
മധ്യമെക്‌സിക്കോയിലെ നൈവതൽ (nahuatl) ഭാഷസംസാരിക്കുന്ന വംശീയ വിഭാഗങ്ങള്‍. 14, 15, 16 നൂറ്റാണ്ടുകളിൽ മെസോ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവരുടെ ആധിപത്യത്തിലായിരുന്നു. 1519-ൽ സ്‌പാനിഷ്‌ ആക്രമണത്തോടെ അവരുടെ സാമ്രാജ്യം തകരുകയും സാംസ്‌കാരിക സവിശേഷതകള്‍ നാശോന്മുഖമാവുകയും ചെയ്‌തു. "ആസ്റ്റല'നിൽ നിന്നുള്ളവർ എന്നർഥംവരുന്ന നൈവതൽ വാക്കിൽനിന്നാണ്‌ ആസ്‌തെക്‌ എന്ന വാക്കിന്റെ നിഷ്‌പത്തി. ടെനോപ്‌ടിട്‌ലനി (ആധുനിക മെക്‌സിക്കോ നഗരം)ൽ വസിച്ചിരുന്ന ജനതയെ ആയിരുന്നു ഈ സംജ്ഞകൊണ്ട്‌ സൂചിപ്പിച്ചിരുന്നത്‌. മെക്‌സിക്കോ താഴ്‌വരയാണ്‌ ആസ്‌തെക്കുകളുടെ അധിവാസഭൂമി. അതിപ്രാചീനമായ മനുഷ്യ സംസ്‌കൃതിയുടെ പാരമ്പര്യമുണ്ട്‌ മെക്‌സിക്കന്‍ ഭൂപ്രദേശങ്ങള്‍ക്ക്‌. ടിയോട്ടിഹ്വാകന്‍ മെക്‌സിക്കോപട്ടണത്തിന്‌ 50 കി.മീ. വ.കി. സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്‌. എ.ഡി. 200 മുതൽ 700 വരെ മെക്‌സിക്കന്‍ സംസ്‌കൃതിയുടെ കേന്ദ്രമായിരുന്നു ഇവിടം.   

 +
[[ചിത്രം:teao.jpg.jpg|thumb|]]
 +
തിയോതിഹ്വാകന്‍ (Teotihuacan). ഇവിടെ നിന്ന്‌ നിരവധി പിരമിഡുകളുടെയും മൂന്നോ നാലോ മുറികളുള്ള കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. സൂര്യചന്ദ്രന്‍മാരെ ആരാധിക്കാനുള്ള പിരമിഡുകളാണ്‌ അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്‌. സൂര്യ പിരമിഡിന്റെ ഭാഗങ്ങള്‍ക്ക്‌ 50 മീ-ൽ കുറയാതെ നീളമുണ്ട്‌; ചാന്ദ്രപിരമിഡ്‌ ചെറുതാണെങ്കിലും അതിന്റെ നിർമിതി വളരെ വിശിഷ്‌ടമാണ്‌. രാഷ്‌ട്രീയശക്തികളും പുരോഹിത-ഭരണാധികാരികളും നിരന്തരം പ്രയത്‌നിച്ചതിന്റെ ഫലമായിട്ടാണ്‌ തിയോതിഹ്വാകന്‍ ഉയർന്നുവന്നത്‌. വാഹാക (തെ. മെക്‌സിക്കോയിലെ ഒരു പ്രദേശം), ഗ്വാട്ടിമാല എന്നിവിടങ്ങള്‍ വരെ തിയോതിഹാകന്റെ പ്രഭാവം ചെന്നെത്തി. സൈനികാക്രമങ്ങളെക്കാള്‍ ഒരു സാംസ്‌കാരികമുന്നേറ്റമാകണം ഇത്‌ സൂചിപ്പിക്കുന്നത്‌. ഇവിടത്തെ ജനത ആരാധിച്ചിരുന്ന മൂർത്തികളെത്തന്നെ ആയിരം വർഷങ്ങള്‍ക്കുശേഷം ആസ്‌തെക്കുകളും ആരാധിച്ചുവന്നു;  

വരി 7: വരി 9:
ആസ്‌തെക്‌ കുടിയേറ്റം. ഭൂമിയുടെ അടിത്തട്ടിലെ ഏഴുമുഖങ്ങളുള്ള ഗുഹയിൽനിന്നും ഉദ്‌ഭവിച്ചതാണ്‌ ആസ്‌തെക്കുകളും മറ്റു ആറ്‌ വർഗക്കാരുമെന്ന്‌ അവരുടെ ഐതിഹ്യങ്ങള്‍ പറയുന്നു; പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിൽനിന്ന്‌ കുടിയേറിപ്പാർത്തവരാണിവരെന്നതിന്‌ ഭാഷാശാസ്‌ത്രപരമായ തെളിവുകളും ഉണ്ട്‌. മെക്‌സിക്കോയുടെ വ.ഭാഗത്തുനിന്ന്‌ തെക്കോട്ടു കുടിയേറിപ്പാർത്ത അപരിഷ്‌കൃതവർഗങ്ങളുടെ കൂട്ടത്തിൽ ആസ്‌തെക്കുകളും ഉള്‍പ്പെട്ടിരുന്നു. ബി.സി. 1168-ഓടുകൂടി ആസ്‌തെലന്‍വിട്ട്‌ ഒരു ചെറിയ വിഭാഗം ആസ്‌തെക്കുകള്‍ തൂലെയിൽ എത്തിയിരിക്കാനാണ്‌ സാധ്യത. ഈ പര്യടനകാലത്ത്‌ അവർ പരിഷ്‌കൃത ജനതയായിരുന്നുവെന്ന്‌ അനുമാനിക്കാന്‍ ന്യായങ്ങള്‍ കുറവാണ്‌. മെക്‌സിക്കോ താഴ്‌വരയിൽ താമസമുറപ്പിച്ചിരുന്ന ജനങ്ങളിൽനിന്നാണ്‌ അവർ പരിഷ്‌കാരങ്ങളെ സ്വായത്തമാക്കുന്നത്‌. മെക്‌സിക്കോ താഴ്‌വാരത്തിലെത്തിച്ചേർന്ന ആസ്‌തെക്കുകള്‍ "ചെപുൽതേപെക്കി' എന്ന സ്ഥലത്ത്‌ താമസമാക്കി. ചുറ്റുപാടും ശക്തരായ ശത്രുക്കളുണ്ടായിരുന്നതുമൂലം 1325-ഓടുകൂടി തിക്‌സ്‌കോക്കോയുടെ പ. ഭാഗത്തുള്ള ദ്വീപിൽ സ്ഥിരവാസമാക്കി. ആ സ്ഥലത്താണ്‌ ഇപ്പോഴത്തെ മെക്‌സിക്കോസിറ്റി (1325) പടുത്തുയർത്തിയിരിക്കുന്നത്‌. അവിടെയും അവർക്ക്‌ അസ്‌കപൊത്‌സാൽകൊ(Azcapotzalco) യിലെ തെപ്‌നെക്ക്‌ വർഗക്കാർക്ക്‌ കപ്പവും സൈനികസേവനവും നിർബന്ധിതമായി നല്‌കേണ്ടിവന്നു; എന്നാൽ വളരെ താമസിയാതെ അംഗസംഖ്യ വർധിച്ചുവന്നപ്പോള്‍ അവർ തൊട്ടടുത്ത ത്‌ളാകോപനിലെ വർഗക്കാരെ കൂട്ടുപിടിച്ച്‌ ശക്തി ആർജിക്കാന്‍ തുടങ്ങി.

[[ചിത്രം:Large ceramic statue of an Aztec eagle warrior.jpg|thumb|]][[ചിത്രം:450px-Xipe_Totec_from_Chilean_Museum_of_Pre-Columbian_Art.jp.jpg|thumb|]]
 +
 +
 +
രാജ്യവികസനം. തെനോച്‌തിത്‌ലന്‍ നഗരം കേന്ദ്രമാക്കിക്കൊണ്ട്‌ ഒരു വലിയ രാജ്യം രൂപവത്‌കരിക്കാന്‍ ആസ്‌തെക്കുകള്‍ക്കു കഴിഞ്ഞു. അകാമപിച്‌റ്റ്‌ലി (Acamapichtli) ആയിരുന്നു ആദ്യത്തെ ആസ്‌തെക്ക്‌ രാജാവ്‌. അക്കാലത്ത്‌ ആ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന വർഗങ്ങളുടെ പരസ്‌പരകലഹങ്ങള്‍ ചൂഷണം ചെയ്‌തും ആ കലഹങ്ങളിൽ കക്ഷിപിടിച്ച്‌ യുദ്ധം ചെയ്‌തുമാണ്‌ ആസ്‌തെക്കുകള്‍ സ്വന്തം രാഷ്‌ട്രീയശക്തിയും സാമ്പത്തികശക്തിയും വർധിപ്പിച്ചത്‌. അസ്‌കപൊത്‌സാൽകൊയിലെ തെപെനക്കുകളെ ഭിന്നിപ്പിക്കാനും അവരെ കീഴടക്കാനും നാലാമത്തെ ആസ്‌തെക്കു രാജാവായ ഇറ്റ്‌സ്‌കോത്‌ൽ (Itzcoatl ഭ. കാ. 1427-40) ന്‌ സാധിച്ചു. മോണ്ടെസൂമ I (ഹ്യുഹ്യുമോക്‌ടെ സുമ) എന്ന അഞ്ചാമത്തെ ആസ്‌തെക്കു രാജാവിന്റെ ഭരണകാലത്ത്‌ (1440-69) അവരുടെ രാജ്യത്തിൽ ഗെറോറൊ, ഹിഡൽഗൊ, പ്യൂബ്ല, ഒക്‌സാക എന്നീ മെക്‌സിക്കന്‍ സ്റ്റേറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു. വമ്പിച്ചൊരു ആക്രമണ പരമ്പരയിലൂടെ മെക്‌സിക്കോ ഉള്‍ക്കടലിന്റെ വേരാക്രൂസ്‌ തീരംവരെ മോണ്ടെസൂമ അധികാരമുറപ്പിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി അക്‌സയകത്‌ൽ (Axayacatl ഭ.കാ. 146981)ഇതരവർഗക്കാരുടെ കലാപങ്ങളെ അടിച്ചമർത്താനാണ്‌ ശ്രമിച്ചത്‌. ത്‌ലാതെലോൽക്കൊ നഗരം കീഴടക്കിയതാണ്‌ ഈ രാജാവിന്റെ ഏറ്റവും വലിയനേട്ടം. ഏഴാമത്തെ ആസ്‌തെക്ക്‌ രാജാവ്‌ തിസോക്കി (ഭ. കാ. 148186)ന്റെ ഭരണകാലത്തും ആസ്‌തെക്ക്‌ സാമ്രാജ്യത്തിന്‌ ഉലച്ചിൽ തട്ടിയിരുന്നില്ല. എട്ടാമത്തെ രാജാവായിരുന്ന അഹ്യൂത്‌സോത്‌ൽ (Ahuitzotl)-ന്റെ ഭരണകാലത്ത്‌ (1486-1502) സാമ്രാജ്യവിസ്‌തൃതി വർധിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മോക്‌തെസുമ ഹോക്കോയോത്‌സിന്‍ (മോണ്ടെസുമ II: ഭ. കാ. 150220) തന്റെ രാജ്യത്തിന്റെ രാഷ്‌ട്രീയസ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയും സമാധാനം സ്ഥാപിക്കുകയും ചെയ്‌തു. രാജ്യത്തെ പ്രവിശ്യകളായി വിഭജിച്ച്‌, ഓരോ പ്രവിശ്യയും ഓരോ ഗവർണറുടെ കീഴിലാക്കി. സുശക്തമായ ഒരു ഉദ്യോഗസ്ഥവൃന്ദം രൂപവത്‌കരിച്ചു. നീതിന്യായ കോടതികളും തപാൽ സർവീസുകളും ഏർപ്പെടുത്തി. ആസ്‌തെക്കുപ്രതാപം ഉച്ചാവസ്ഥ പ്രാപിച്ച ഘട്ടമായിരുന്നു ഇത്‌.

1517-മുതൽ സ്‌പാനിഷ്‌ ആക്രമണകാരികള്‍ ആസ്‌തെക്ക്‌ രാജ്യത്തെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഹെർണാന്‍ഡോ കോർട്ടസ്‌ (1485-1547) എന്ന സ്‌പാനിഷ്‌ ആക്രമണകാരി തെനോച്‌തിത്‌ലനിൽ പ്രവേശിച്ച്‌ യുദ്ധം ആരംഭിച്ചു (1521); ആസ്‌തെക്കുകള്‍ ചെറുത്തുനിന്നെങ്കിലും വിജയിച്ചില്ല. അവരുടെ തലസ്ഥാനം കീഴടക്കപ്പെട്ടു. ആ പുരാതനഗരം സ്‌പാനിഷ്‌ ആക്രമണം മൂലം നശിപ്പിക്കപ്പെടുകയാണുണ്ടായത്‌. അതിന്റെ സ്ഥാനത്ത്‌ ഉയർന്നുവന്ന നഗരമാണ്‌ ഇന്നത്തെ മെക്‌സിക്കോ സിറ്റി. 200 വർഷത്തോളം (1321-1521) നിലനിന്ന, 1,94,250 ച.കി.മീ. വിസ്‌തതിയുണ്ടായിരുന്ന  ആസ്‌തെക്കുസാമ്രാജ്യം അതോടെ നാമാവശേഷമായി.

12:41, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആസ്‌തെക്കുകള്‍

മധ്യമെക്‌സിക്കോയിലെ നൈവതൽ (nahuatl) ഭാഷസംസാരിക്കുന്ന വംശീയ വിഭാഗങ്ങള്‍. 14, 15, 16 നൂറ്റാണ്ടുകളിൽ മെസോ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവരുടെ ആധിപത്യത്തിലായിരുന്നു. 1519-ൽ സ്‌പാനിഷ്‌ ആക്രമണത്തോടെ അവരുടെ സാമ്രാജ്യം തകരുകയും സാംസ്‌കാരിക സവിശേഷതകള്‍ നാശോന്മുഖമാവുകയും ചെയ്‌തു. "ആസ്റ്റല'നിൽ നിന്നുള്ളവർ എന്നർഥംവരുന്ന നൈവതൽ വാക്കിൽനിന്നാണ്‌ ആസ്‌തെക്‌ എന്ന വാക്കിന്റെ നിഷ്‌പത്തി. ടെനോപ്‌ടിട്‌ലനി (ആധുനിക മെക്‌സിക്കോ നഗരം)ൽ വസിച്ചിരുന്ന ജനതയെ ആയിരുന്നു ഈ സംജ്ഞകൊണ്ട്‌ സൂചിപ്പിച്ചിരുന്നത്‌. മെക്‌സിക്കോ താഴ്‌വരയാണ്‌ ആസ്‌തെക്കുകളുടെ അധിവാസഭൂമി. അതിപ്രാചീനമായ മനുഷ്യ സംസ്‌കൃതിയുടെ പാരമ്പര്യമുണ്ട്‌ മെക്‌സിക്കന്‍ ഭൂപ്രദേശങ്ങള്‍ക്ക്‌. ടിയോട്ടിഹ്വാകന്‍ മെക്‌സിക്കോപട്ടണത്തിന്‌ 50 കി.മീ. വ.കി. സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്‌. എ.ഡി. 200 മുതൽ 700 വരെ മെക്‌സിക്കന്‍ സംസ്‌കൃതിയുടെ കേന്ദ്രമായിരുന്നു ഇവിടം.

തിയോതിഹ്വാകന്‍ (Teotihuacan). ഇവിടെ നിന്ന്‌ നിരവധി പിരമിഡുകളുടെയും മൂന്നോ നാലോ മുറികളുള്ള കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. സൂര്യചന്ദ്രന്‍മാരെ ആരാധിക്കാനുള്ള പിരമിഡുകളാണ്‌ അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്‌. സൂര്യ പിരമിഡിന്റെ ഭാഗങ്ങള്‍ക്ക്‌ 50 മീ-ൽ കുറയാതെ നീളമുണ്ട്‌; ചാന്ദ്രപിരമിഡ്‌ ചെറുതാണെങ്കിലും അതിന്റെ നിർമിതി വളരെ വിശിഷ്‌ടമാണ്‌. രാഷ്‌ട്രീയശക്തികളും പുരോഹിത-ഭരണാധികാരികളും നിരന്തരം പ്രയത്‌നിച്ചതിന്റെ ഫലമായിട്ടാണ്‌ തിയോതിഹ്വാകന്‍ ഉയർന്നുവന്നത്‌. വാഹാക (തെ. മെക്‌സിക്കോയിലെ ഒരു പ്രദേശം), ഗ്വാട്ടിമാല എന്നിവിടങ്ങള്‍ വരെ തിയോതിഹാകന്റെ പ്രഭാവം ചെന്നെത്തി. സൈനികാക്രമങ്ങളെക്കാള്‍ ഒരു സാംസ്‌കാരികമുന്നേറ്റമാകണം ഇത്‌ സൂചിപ്പിക്കുന്നത്‌. ഇവിടത്തെ ജനത ആരാധിച്ചിരുന്ന മൂർത്തികളെത്തന്നെ ആയിരം വർഷങ്ങള്‍ക്കുശേഷം ആസ്‌തെക്കുകളും ആരാധിച്ചുവന്നു;

മൂലനാഗരികത. മെക്‌സിക്കോസിറ്റിക്ക്‌ ഏകദേശം 80 കി.മീ. വടക്കുള്ള ഹിദാൽഗോയിലെ ടൂലയിൽ തോൽതെക്കുകളുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സംസ്‌കാരധാര എ.ഡി. 800-ഓടുകൂടി ഉയർന്നുവന്നു. ഇത്‌ തിയോതിഹ്വാകന്‍ നാഗരികതയുമായി പല കാര്യങ്ങളിലും ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും അടിസ്ഥാനപരമായി ഇവ തമ്മിൽ ചില വ്യത്യാസങ്ങള്‍ കാണാം. പുരോഹിത-ഭരണാധികാരികളായിരുന്നു തിയോതിഹാകനിൽ ഭരിച്ചിരുന്നത്‌; നേരേമറിച്ച്‌ യോദ്ധാക്കളുടെ നിയന്ത്രണത്തിലായിരുന്നു തൂലയിലെ ഭരണം. ശിലയിൽ ആലേഖനം ചെയ്‌തിട്ടുള്ള ഇവരുടെ രൂപങ്ങള്‍ തൂലയിൽ എല്ലായിടത്തും കാണാം. തൂലയുടെ ദേവത കെത്‌സാൽ കോവാതൽ (Quetzalcoatl-തൂവലുള്ള സർപ്പം) ആണ്‌. ഇത്‌ ആസ്‌തെക്കുകളുടെയും ആരാധനാമൂർത്തിയാണ്‌. വിപുലമായൊരു രാജ്യവും കൃഷിപ്രധാനമായ ഒരു വികസ്വരനാഗരികതയും തോൽതെക്കുകള്‍ കെട്ടിപ്പടുത്തിരുന്നു. വടക്കന്‍ മെക്‌സിക്കോയിൽനിന്നുള്ള പുതിയ ആക്രമണം മൂലം എ.ഡി. 1168-ഓടുകൂടി തോൽതെക്കു രാജ്യവും സംസ്‌കാരവും നാമാവശേഷമായി. ഈ കാലം മുതൽ ആസ്‌തെക്കുകളുടെ ആഗമനം വരെ വിവിധ നഗര-രാഷ്‌ട്രങ്ങളായിരുന്നു മെക്‌സിക്കോതാഴ്‌വര കൈയടക്കിയിരുന്നത്‌. ടൂല ഭരണാധികാരികളുടെ പിന്‍മുറക്കാരാണ്‌ തങ്ങളെന്ന്‌ അവർ അഭിമാനിക്കുകയും ചെയ്‌തിരുന്നു.

ആസ്‌തെക്‌ കുടിയേറ്റം. ഭൂമിയുടെ അടിത്തട്ടിലെ ഏഴുമുഖങ്ങളുള്ള ഗുഹയിൽനിന്നും ഉദ്‌ഭവിച്ചതാണ്‌ ആസ്‌തെക്കുകളും മറ്റു ആറ്‌ വർഗക്കാരുമെന്ന്‌ അവരുടെ ഐതിഹ്യങ്ങള്‍ പറയുന്നു; പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിൽനിന്ന്‌ കുടിയേറിപ്പാർത്തവരാണിവരെന്നതിന്‌ ഭാഷാശാസ്‌ത്രപരമായ തെളിവുകളും ഉണ്ട്‌. മെക്‌സിക്കോയുടെ വ.ഭാഗത്തുനിന്ന്‌ തെക്കോട്ടു കുടിയേറിപ്പാർത്ത അപരിഷ്‌കൃതവർഗങ്ങളുടെ കൂട്ടത്തിൽ ആസ്‌തെക്കുകളും ഉള്‍പ്പെട്ടിരുന്നു. ബി.സി. 1168-ഓടുകൂടി ആസ്‌തെലന്‍വിട്ട്‌ ഒരു ചെറിയ വിഭാഗം ആസ്‌തെക്കുകള്‍ തൂലെയിൽ എത്തിയിരിക്കാനാണ്‌ സാധ്യത. ഈ പര്യടനകാലത്ത്‌ അവർ പരിഷ്‌കൃത ജനതയായിരുന്നുവെന്ന്‌ അനുമാനിക്കാന്‍ ന്യായങ്ങള്‍ കുറവാണ്‌. മെക്‌സിക്കോ താഴ്‌വരയിൽ താമസമുറപ്പിച്ചിരുന്ന ജനങ്ങളിൽനിന്നാണ്‌ അവർ പരിഷ്‌കാരങ്ങളെ സ്വായത്തമാക്കുന്നത്‌. മെക്‌സിക്കോ താഴ്‌വാരത്തിലെത്തിച്ചേർന്ന ആസ്‌തെക്കുകള്‍ "ചെപുൽതേപെക്കി' എന്ന സ്ഥലത്ത്‌ താമസമാക്കി. ചുറ്റുപാടും ശക്തരായ ശത്രുക്കളുണ്ടായിരുന്നതുമൂലം 1325-ഓടുകൂടി തിക്‌സ്‌കോക്കോയുടെ പ. ഭാഗത്തുള്ള ദ്വീപിൽ സ്ഥിരവാസമാക്കി. ആ സ്ഥലത്താണ്‌ ഇപ്പോഴത്തെ മെക്‌സിക്കോസിറ്റി (1325) പടുത്തുയർത്തിയിരിക്കുന്നത്‌. അവിടെയും അവർക്ക്‌ അസ്‌കപൊത്‌സാൽകൊ(Azcapotzalco) യിലെ തെപ്‌നെക്ക്‌ വർഗക്കാർക്ക്‌ കപ്പവും സൈനികസേവനവും നിർബന്ധിതമായി നല്‌കേണ്ടിവന്നു; എന്നാൽ വളരെ താമസിയാതെ അംഗസംഖ്യ വർധിച്ചുവന്നപ്പോള്‍ അവർ തൊട്ടടുത്ത ത്‌ളാകോപനിലെ വർഗക്കാരെ കൂട്ടുപിടിച്ച്‌ ശക്തി ആർജിക്കാന്‍ തുടങ്ങി.

രാജ്യവികസനം. തെനോച്‌തിത്‌ലന്‍ നഗരം കേന്ദ്രമാക്കിക്കൊണ്ട്‌ ഒരു വലിയ രാജ്യം രൂപവത്‌കരിക്കാന്‍ ആസ്‌തെക്കുകള്‍ക്കു കഴിഞ്ഞു. അകാമപിച്‌റ്റ്‌ലി (Acamapichtli) ആയിരുന്നു ആദ്യത്തെ ആസ്‌തെക്ക്‌ രാജാവ്‌. അക്കാലത്ത്‌ ആ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന വർഗങ്ങളുടെ പരസ്‌പരകലഹങ്ങള്‍ ചൂഷണം ചെയ്‌തും ആ കലഹങ്ങളിൽ കക്ഷിപിടിച്ച്‌ യുദ്ധം ചെയ്‌തുമാണ്‌ ആസ്‌തെക്കുകള്‍ സ്വന്തം രാഷ്‌ട്രീയശക്തിയും സാമ്പത്തികശക്തിയും വർധിപ്പിച്ചത്‌. അസ്‌കപൊത്‌സാൽകൊയിലെ തെപെനക്കുകളെ ഭിന്നിപ്പിക്കാനും അവരെ കീഴടക്കാനും നാലാമത്തെ ആസ്‌തെക്കു രാജാവായ ഇറ്റ്‌സ്‌കോത്‌ൽ (Itzcoatl ഭ. കാ. 1427-40) ന്‌ സാധിച്ചു. മോണ്ടെസൂമ I (ഹ്യുഹ്യുമോക്‌ടെ സുമ) എന്ന അഞ്ചാമത്തെ ആസ്‌തെക്കു രാജാവിന്റെ ഭരണകാലത്ത്‌ (1440-69) അവരുടെ രാജ്യത്തിൽ ഗെറോറൊ, ഹിഡൽഗൊ, പ്യൂബ്ല, ഒക്‌സാക എന്നീ മെക്‌സിക്കന്‍ സ്റ്റേറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു. വമ്പിച്ചൊരു ആക്രമണ പരമ്പരയിലൂടെ മെക്‌സിക്കോ ഉള്‍ക്കടലിന്റെ വേരാക്രൂസ്‌ തീരംവരെ മോണ്ടെസൂമ അധികാരമുറപ്പിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി അക്‌സയകത്‌ൽ (Axayacatl ഭ.കാ. 146981)ഇതരവർഗക്കാരുടെ കലാപങ്ങളെ അടിച്ചമർത്താനാണ്‌ ശ്രമിച്ചത്‌. ത്‌ലാതെലോൽക്കൊ നഗരം കീഴടക്കിയതാണ്‌ ഈ രാജാവിന്റെ ഏറ്റവും വലിയനേട്ടം. ഏഴാമത്തെ ആസ്‌തെക്ക്‌ രാജാവ്‌ തിസോക്കി (ഭ. കാ. 148186)ന്റെ ഭരണകാലത്തും ആസ്‌തെക്ക്‌ സാമ്രാജ്യത്തിന്‌ ഉലച്ചിൽ തട്ടിയിരുന്നില്ല. എട്ടാമത്തെ രാജാവായിരുന്ന അഹ്യൂത്‌സോത്‌ൽ (Ahuitzotl)-ന്റെ ഭരണകാലത്ത്‌ (1486-1502) സാമ്രാജ്യവിസ്‌തൃതി വർധിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മോക്‌തെസുമ ഹോക്കോയോത്‌സിന്‍ (മോണ്ടെസുമ II: ഭ. കാ. 150220) തന്റെ രാജ്യത്തിന്റെ രാഷ്‌ട്രീയസ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയും സമാധാനം സ്ഥാപിക്കുകയും ചെയ്‌തു. രാജ്യത്തെ പ്രവിശ്യകളായി വിഭജിച്ച്‌, ഓരോ പ്രവിശ്യയും ഓരോ ഗവർണറുടെ കീഴിലാക്കി. സുശക്തമായ ഒരു ഉദ്യോഗസ്ഥവൃന്ദം രൂപവത്‌കരിച്ചു. നീതിന്യായ കോടതികളും തപാൽ സർവീസുകളും ഏർപ്പെടുത്തി. ആസ്‌തെക്കുപ്രതാപം ഉച്ചാവസ്ഥ പ്രാപിച്ച ഘട്ടമായിരുന്നു ഇത്‌.

1517-മുതൽ സ്‌പാനിഷ്‌ ആക്രമണകാരികള്‍ ആസ്‌തെക്ക്‌ രാജ്യത്തെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഹെർണാന്‍ഡോ കോർട്ടസ്‌ (1485-1547) എന്ന സ്‌പാനിഷ്‌ ആക്രമണകാരി തെനോച്‌തിത്‌ലനിൽ പ്രവേശിച്ച്‌ യുദ്ധം ആരംഭിച്ചു (1521); ആസ്‌തെക്കുകള്‍ ചെറുത്തുനിന്നെങ്കിലും വിജയിച്ചില്ല. അവരുടെ തലസ്ഥാനം കീഴടക്കപ്പെട്ടു. ആ പുരാതനഗരം സ്‌പാനിഷ്‌ ആക്രമണം മൂലം നശിപ്പിക്കപ്പെടുകയാണുണ്ടായത്‌. അതിന്റെ സ്ഥാനത്ത്‌ ഉയർന്നുവന്ന നഗരമാണ്‌ ഇന്നത്തെ മെക്‌സിക്കോ സിറ്റി. 200 വർഷത്തോളം (1321-1521) നിലനിന്ന, 1,94,250 ച.കി.മീ. വിസ്‌തതിയുണ്ടായിരുന്ന ആസ്‌തെക്കുസാമ്രാജ്യം അതോടെ നാമാവശേഷമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍