This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആറാട്ടുപുഴ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ==ആറാട്ടുപുഴ== തൃശൂർനഗരത്തിന് 14 കി.മീ. തെക്ക് വല്ലച്ചിറ പഞ്ചാ...) |
Mksol (സംവാദം | സംഭാവനകള്‍) (→ആറാട്ടുപുഴ) |
||
വരി 1: | വരി 1: | ||
==ആറാട്ടുപുഴ== | ==ആറാട്ടുപുഴ== | ||
+ | [[ചിത്രം:Vol3p202_ArattupuzhaPooram.jpg|thumb|ആറാട്ടുപുഴ പൂരം]] | ||
തൃശൂർനഗരത്തിന് 14 കി.മീ. തെക്ക് വല്ലച്ചിറ പഞ്ചായത്തിൽപ്പെട്ട ഒരു വില്ലേജ്. ആറാട്ടുകള്‍ നടക്കുന്ന പുഴ അഥവാ ആറാടുവാനുള്ള പുഴ എന്നർഥത്തിൽ സമീപഗതിയായ കരുവന്നൂർ നദിയുടെ പ്രാധാന്യത്തെ കണക്കിലെടുത്താണ് ഈ സ്ഥലത്തിന് ആറാട്ടുപുഴ എന്ന പേർ സിദ്ധിച്ചിട്ടുള്ളത്. ഇവിടത്തെ ശാസ്‌താക്ഷേത്രത്തിൽ മീനമാസത്തിലെ പൂരംനാളിൽ നടക്കുന്ന മഹോത്സവമാണ് സുപ്രസിദ്ധമായ ആറാട്ടുപുഴ പൂരം. ഗണപതി പ്രതിഷ്‌ഠപോലുമില്ലാത്ത ഏകദേവപ്രതിഷ്‌ഠാക്ഷേത്രമാണ് ആറാട്ടുപുഴയിലേത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നടന്നത് 3350 കൊല്ലങ്ങള്‍ക്കു മുമ്പാണെന്ന് ജോതിഷഗണിതം സൂചിപ്പിക്കുന്നു. ആറാട്ടുപുഴ പൂരത്തിന് 1387 കൊല്ലത്തെ പഴക്കമുണ്ട്. | തൃശൂർനഗരത്തിന് 14 കി.മീ. തെക്ക് വല്ലച്ചിറ പഞ്ചായത്തിൽപ്പെട്ട ഒരു വില്ലേജ്. ആറാട്ടുകള്‍ നടക്കുന്ന പുഴ അഥവാ ആറാടുവാനുള്ള പുഴ എന്നർഥത്തിൽ സമീപഗതിയായ കരുവന്നൂർ നദിയുടെ പ്രാധാന്യത്തെ കണക്കിലെടുത്താണ് ഈ സ്ഥലത്തിന് ആറാട്ടുപുഴ എന്ന പേർ സിദ്ധിച്ചിട്ടുള്ളത്. ഇവിടത്തെ ശാസ്‌താക്ഷേത്രത്തിൽ മീനമാസത്തിലെ പൂരംനാളിൽ നടക്കുന്ന മഹോത്സവമാണ് സുപ്രസിദ്ധമായ ആറാട്ടുപുഴ പൂരം. ഗണപതി പ്രതിഷ്‌ഠപോലുമില്ലാത്ത ഏകദേവപ്രതിഷ്‌ഠാക്ഷേത്രമാണ് ആറാട്ടുപുഴയിലേത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നടന്നത് 3350 കൊല്ലങ്ങള്‍ക്കു മുമ്പാണെന്ന് ജോതിഷഗണിതം സൂചിപ്പിക്കുന്നു. ആറാട്ടുപുഴ പൂരത്തിന് 1387 കൊല്ലത്തെ പഴക്കമുണ്ട്. | ||
Current revision as of 05:36, 7 ജൂണ്‍ 2014
ആറാട്ടുപുഴ
തൃശൂർനഗരത്തിന് 14 കി.മീ. തെക്ക് വല്ലച്ചിറ പഞ്ചായത്തിൽപ്പെട്ട ഒരു വില്ലേജ്. ആറാട്ടുകള്‍ നടക്കുന്ന പുഴ അഥവാ ആറാടുവാനുള്ള പുഴ എന്നർഥത്തിൽ സമീപഗതിയായ കരുവന്നൂർ നദിയുടെ പ്രാധാന്യത്തെ കണക്കിലെടുത്താണ് ഈ സ്ഥലത്തിന് ആറാട്ടുപുഴ എന്ന പേർ സിദ്ധിച്ചിട്ടുള്ളത്. ഇവിടത്തെ ശാസ്‌താക്ഷേത്രത്തിൽ മീനമാസത്തിലെ പൂരംനാളിൽ നടക്കുന്ന മഹോത്സവമാണ് സുപ്രസിദ്ധമായ ആറാട്ടുപുഴ പൂരം. ഗണപതി പ്രതിഷ്‌ഠപോലുമില്ലാത്ത ഏകദേവപ്രതിഷ്‌ഠാക്ഷേത്രമാണ് ആറാട്ടുപുഴയിലേത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നടന്നത് 3350 കൊല്ലങ്ങള്‍ക്കു മുമ്പാണെന്ന് ജോതിഷഗണിതം സൂചിപ്പിക്കുന്നു. ആറാട്ടുപുഴ പൂരത്തിന് 1387 കൊല്ലത്തെ പഴക്കമുണ്ട്.
പ്രാചീനമായ പെരുമനം ഗ്രാമത്തിലെ ഭരദേവതയായിരുന്ന എരട്ടയപ്പന്റെ ആറാട്ടാണ് ആറാട്ടുപുഴയിൽ നടക്കുന്നത്. മീനമാസത്തിലെ ഉത്രം നാളിലാണ് ആറാട്ട്. അതിന് തലേനാള്‍ പെരുമനം സങ്കേതത്തിൽപെട്ടതും പെടാത്തതുമായ നൂറ്റിയെട്ടോളം ക്ഷേത്രങ്ങളിലെ ദേവീദേവന്മാരുടെ അകമ്പടിയോടെ എരട്ടയപ്പന്‍ ആറാട്ടുപുഴയ്‌ക്ക് എഴുന്നള്ളി പൂരം കഴിക്കുന്ന ഉത്സവമാണ് ആറാട്ടുപുഴ പൂരം. എരട്ടയപ്പനും പരിവാരങ്ങളും ആറാടുമെങ്കിലും ആറാട്ടുപുഴ ശാസ്‌താവ് ഇതിൽ പങ്കുചേർന്നിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആറാടാനായി എത്തുന്ന ദേവന്മാരുടെ ആതിഥേയത്വം വഹിക്കുക മാത്രമാണ് ആറാട്ടുപുഴ ശാസ്‌താവ് ചെയ്യുന്നത്. കൂടുതൽ അടുപ്പമുള്ള ദേവീദേവന്മാരുമായി ഉപചാരംപറയുന്ന സമ്പ്രദായവും ഇവിടെ കാണാം; വിഗ്രഹം എഴുന്നള്ളിക്കുന്ന ആനകളിലൊന്നിന്റെ തുമ്പിക്കൈകൊണ്ട് മറ്റേ ആനയുടെ വാലിൽ പിടിപ്പിച്ചാണ് ഉപചാരം പറയുന്നത്. ശ്രീരാമപ്രതിഷ്‌ഠയുള്ള തൃപ്രയാർ, ഭഗവതീക്ഷേത്രങ്ങളായ ഊരകം, ചേർപ്പ്, അന്തിക്കാട്, തൈക്കാട്ടുശ്ശേരി, അയ്യുന്നിൽ, ചൂരക്കോട്, എടക്കുന്നി, തൊട്ടിപ്പാള്‍, പൂനിലാർകാവ്, കടുപ്പശ്ശേരി, കാട്ടുപിഷാരിക്കൽ, പിഷാരിക്കൽ, ശാസ്‌താക്ഷേത്രങ്ങളായ ചാത്തക്കുടം, ചക്കം കുളങ്ങര, കോടന്നൂർ, നാങ്കുളം, മാട്ടിൽ, നെട്ടിശ്ശേരി, ചിറ്റിചാത്തക്കുടം, കല്ലേരി, മേടംകുളം എന്നിവിടങ്ങളിലെ 22 വിഗ്രഹങ്ങളാണ് ഇപ്പോള്‍ ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചുവരുന്നത്. തൃപ്രയാർ തേവർക്കാണ് ഇക്കൂട്ടത്തിൽ മുഖ്യസ്ഥാനം. ഊരകത്തമ്മയെയും ചേർപ്പിൽ ഭഗവതിയെയും തേവരുടെ ഇരുപാർശ്വങ്ങളിലുമായി എഴുന്നെള്ളിക്കുന്നു. അസംഖ്യം ആനകളെ അണിനിരത്തിയുള്ള ആറാട്ടുപുഴ പൂരം പതിനായിരക്കണക്കിന് കാഴ്‌ചക്കാരെ ആകർഷിക്കുന്ന ഒരു മഹോത്സവമാണ്.
ആറാട്ടുപുഴ എന്ന പേർ വഹിക്കുന്ന ഒന്നിലധികം സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. ചെങ്ങന്നൂരിന് 3 കി.മീ. കിഴക്ക് കോഴഞ്ചേരിറോഡിന് സമീപം പമ്പയാറ്റിലാണ് ചെങ്ങന്നൂർ മഹാദേവന്‍ ആറാടിപ്പോന്നത്. ഈ ഗ്രാമം ആറാട്ടുപുഴ എന്നാണ് അറിയപ്പെടുന്നത്. കാർത്തികപ്പള്ളി താലൂക്കിൽ കടലോരത്തുള്ള ഒരു ഗ്രാമത്തിനും ആറാട്ടുപുഴ എന്നാണ് പേര്. 12-ാം ശ.-ത്തിലോ 13-ാം ശ.-ത്തിലോ കടലിൽ ആണ്ടുപോയ "ശ്രീമൂലവാസത്തെ' ബുദ്ധക്ഷേത്രത്തിലെ ആറാട്ടു നടന്നുപോന്ന സ്ഥലമാണ് ഇതെന്ന് വിചാരിക്കപ്പെടുന്നു.