This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുധപൂജ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആയുധപൂജ== ഈശ്വരാനുഗ്രഹത്തിനായി ആയുധങ്ങള്‍ സമർപ്പിച്ച്‌ പൂജ ...)
(ആയുധപൂജ)
വരി 1: വരി 1:
==ആയുധപൂജ==
==ആയുധപൂജ==
-
ഈശ്വരാനുഗ്രഹത്തിനായി ആയുധങ്ങള്‍ സമർപ്പിച്ച്‌ പൂജ നടത്തുന്നതിനാണ്‌ ആയുധപൂജ എന്നു പറയുന്നത്‌. ആണ്ടിൽ ഒരിക്കൽ ജോലികളിൽനിന്നു വിരമിച്ച്‌ പണിയായുധങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആയുധങ്ങളും ഉപകരണങ്ങളും ദേവപ്രീതിക്കായി സമർപ്പിച്ച്‌ പൂജാദികള്‍ നടത്തുന്ന സമ്പ്രദായം ഭാരതത്തിൽ പല സ്ഥലങ്ങളിലും നിലവിലിരിക്കുന്നു. ദേവീപൂജയുടെ ഒരു ഘടകമായിട്ടാണ്‌ പല സ്ഥലങ്ങളിലും ഇതു നടത്തിപ്പോരുന്നത്‌. മൂല പ്രകൃതിമാതാവിനെ ദുർഗ, സരസ്വതി, കാളി എന്നിവരിൽ ഏതെങ്കിലുമൊരു ദേവിയായി സങ്കല്‌പിച്ച്‌ ആരാധിക്കുക ഈ ചടങ്ങിലെ മുഖ്യ ഘടകമാണ്‌.
+
ഈശ്വരാനുഗ്രഹത്തിനായി ആയുധങ്ങള്‍ സമര്‍പ്പിച്ച്‌ പൂജ നടത്തുന്നതിനാണ്‌ ആയുധപൂജ എന്നു പറയുന്നത്‌. ആണ്ടില്‍ ഒരിക്കല്‍ ജോലികളില്‍നിന്നു വിരമിച്ച്‌ പണിയായുധങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആയുധങ്ങളും ഉപകരണങ്ങളും ദേവപ്രീതിക്കായി സമര്‍പ്പിച്ച്‌ പൂജാദികള്‍ നടത്തുന്ന സമ്പ്രദായം ഭാരതത്തില്‍ പല സ്ഥലങ്ങളിലും നിലവിലിരിക്കുന്നു. ദേവീപൂജയുടെ ഒരു ഘടകമായിട്ടാണ്‌ പല സ്ഥലങ്ങളിലും ഇതു നടത്തിപ്പോരുന്നത്‌. മൂല പ്രകൃതിമാതാവിനെ ദുര്‍ഗ, സരസ്വതി, കാളി എന്നിവരില്‍ ഏതെങ്കിലുമൊരു ദേവിയായി സങ്കല്‌പിച്ച്‌ ആരാധിക്കുക ഈ ചടങ്ങിലെ മുഖ്യ ഘടകമാണ്‌.
-
കേരളത്തിലും തമിഴ്‌നാട്ടിലും വളരെ പ്രാചീനകാലം മുതൽതന്നെ ആയുധപൂജയ്‌ക്കു പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ ക്ഷേത്രാത്സവങ്ങളിൽ ചിലതിന്‌ ആയുധപൂജയുമായി ബന്ധമുണ്ട്‌.
+
കേരളത്തിലും തമിഴ്‌നാട്ടിലും വളരെ പ്രാചീനകാലം മുതല്‍തന്നെ ആയുധപൂജയ്‌ക്കു പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ ക്ഷേത്രാത്സവങ്ങളില്‍ ചിലതിന്‌ ആയുധപൂജയുമായി ബന്ധമുണ്ട്‌.
-
നവരാത്രികാലത്താണ്‌ ആയുധപൂജ നടത്തിവരുന്നത്‌. വിദ്യാദേവിയായ സരസ്വതി സകല കലകളുടെയും  ശാസ്‌ത്രത്തിന്റെയും ഉറവിടവും ഗായത്രിയുടെ പരദേവതയും പരമമായ വേദാന്തവിജ്ഞാനത്തിന്റെ പ്രതീകവുമായാണ്‌ ആരാധിക്കപ്പെട്ടുവരുന്നത്‌. തന്മൂലമാണ്‌ ആയുധപൂജ സരസ്വതീപ്രീതിക്കായി നടത്തിവരുന്നത്‌. അജ്ഞാതവാസംകഴിഞ്ഞ്‌ അർജുനന്‍ തന്റെ ആയുധം ശമീകോടരത്തിൽനിന്ന്‌ തിരിച്ചെടുത്തത്‌ ഒരു വിജയദശമി ദിവസമായിരുന്നതുകൊണ്ടുകൂടിയാണ്‌ അസ്‌ത്രവിദ്യയിൽ വമ്പിച്ച വിജയം അദ്ദേഹത്തിന്‌ നേടുവാന്‍ കഴിഞ്ഞതെന്ന്‌ കരുതിപ്പോരുന്നു. അത്തരം വിജയത്തിന്‌ അർഹരാകുവാന്‍വേണ്ടി വിജയദശമിനാള്‍ ആയുധം തിരിച്ചെടുത്ത്‌ അഭ്യാസം ആരംഭിക്കുന്നതിന്‌ സൗകര്യമുണ്ടാകത്തക്കവച്ചം ദുർഗാഷ്‌ടമിദിവസം ആയുധപൂജയ്‌ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ആയുധം പൂജവയ്‌ക്കുന്ന പതിവുണ്ടായി എന്നാണ്‌ പൊതുവേ വിശ്വസിച്ചുപോരുന്നത്‌. വിജയദശമി വിദ്യാരംഭത്തിനും വിദ്യാപുനരാരംഭത്തിനുമുള്ള ദിവസമായിട്ടാണ്‌ ഭാരതീയർ കരുതിവരുന്നത്‌. കേരളത്തിൽ ക്ഷേത്രങ്ങളിലോ ചില പ്രധാനഭവനങ്ങളിലോ കളരികളിലോ വിദ്യാലയങ്ങളിലോ ആണ്‌ സാധാരണയായി ദുർഗാഷ്‌ടമി ദിവസം ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്‌ക്കാറുള്ളത്‌. മറ്റാളുകള്‍ അവരുടെ ഗ്രന്ഥങ്ങളും ആയുധങ്ങളും ഈ സ്ഥലങ്ങളിൽ കൊണ്ടുചെന്ന്‌ പൂജവയ്‌ക്കുകയാണ്‌ പതിവ്‌.
+
നവരാത്രികാലത്താണ്‌ ആയുധപൂജ നടത്തിവരുന്നത്‌. വിദ്യാദേവിയായ സരസ്വതി സകല കലകളുടെയും  ശാസ്‌ത്രത്തിന്റെയും ഉറവിടവും ഗായത്രിയുടെ പരദേവതയും പരമമായ വേദാന്തവിജ്ഞാനത്തിന്റെ പ്രതീകവുമായാണ്‌ ആരാധിക്കപ്പെട്ടുവരുന്നത്‌. തന്മൂലമാണ്‌ ആയുധപൂജ സരസ്വതീപ്രീതിക്കായി നടത്തിവരുന്നത്‌. അജ്ഞാതവാസംകഴിഞ്ഞ്‌ അര്‍ജുനന്‍ തന്റെ ആയുധം ശമീകോടരത്തില്‍നിന്ന്‌ തിരിച്ചെടുത്തത്‌ ഒരു വിജയദശമി ദിവസമായിരുന്നതുകൊണ്ടുകൂടിയാണ്‌ അസ്‌ത്രവിദ്യയില്‍ വമ്പിച്ച വിജയം അദ്ദേഹത്തിന്‌ നേടുവാന്‍ കഴിഞ്ഞതെന്ന്‌ കരുതിപ്പോരുന്നു. അത്തരം വിജയത്തിന്‌ അര്‍ഹരാകുവാന്‍വേണ്ടി വിജയദശമിനാള്‍ ആയുധം തിരിച്ചെടുത്ത്‌ അഭ്യാസം ആരംഭിക്കുന്നതിന്‌ സൗകര്യമുണ്ടാകത്തക്കവച്ചം ദുര്‍ഗാഷ്‌ടമിദിവസം ആയുധപൂജയ്‌ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ആയുധം പൂജവയ്‌ക്കുന്ന പതിവുണ്ടായി എന്നാണ്‌ പൊതുവേ വിശ്വസിച്ചുപോരുന്നത്‌. വിജയദശമി വിദ്യാരംഭത്തിനും വിദ്യാപുനരാരംഭത്തിനുമുള്ള ദിവസമായിട്ടാണ്‌ ഭാരതീയര്‍ കരുതിവരുന്നത്‌. കേരളത്തില്‍ ക്ഷേത്രങ്ങളിലോ ചില പ്രധാനഭവനങ്ങളിലോ കളരികളിലോ വിദ്യാലയങ്ങളിലോ ആണ്‌ സാധാരണയായി ദുര്‍ഗാഷ്‌ടമി ദിവസം ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്‌ക്കാറുള്ളത്‌. മറ്റാളുകള്‍ അവരുടെ ഗ്രന്ഥങ്ങളും ആയുധങ്ങളും ഈ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന്‌ പൂജവയ്‌ക്കുകയാണ്‌ പതിവ്‌.
-
അലങ്കരിച്ച ഒരു മുറിയിൽ സരസ്വതിയുടെ ചിത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ മുമ്പിൽ ഏടുകളും ഗ്രന്ഥങ്ങളും ആയുധങ്ങളും ഉപകരണങ്ങളും അടുക്കിവയ്‌ക്കുന്നു; പിന്നീട്‌ സരസ്വതീപൂജ ആരംഭിക്കുന്നു. പൂജവയ്‌പിന്‌ തൊട്ടുമുമ്പ്‌ എല്ലാവിധ അഭ്യാസങ്ങളും കായികവും വിദ്യാപരവുമായ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്‌ക്കുന്നു. അടുത്തദിവസം മഹാനവമിയാണ്‌. ആ ദിവസം പൂർണമായും സരസ്വതീപൂജയ്‌ക്കും ആരാധനയ്‌ക്കും വിനിയോഗിക്കുന്നു. രാവിലെയും വൈകിട്ടുമാണ്‌ പൂജ നടത്തുന്നത്‌. ചിലർ അന്നു മുഴുവന്‍ ഉപവാസം അനുഷ്‌ഠിക്കുന്ന പതിവും ഉണ്ട്‌. മറ്റു ചിലർ അന്ന്‌ അത്താഴത്തിന്‌ അന്നാഹാരം പൂർണമായി ഉപേക്ഷിക്കുന്നു. മൂന്നാം ദിവസം വിജയദശമിയാണ്‌. അന്നു രാവിലെ പൂജകഴിഞ്ഞ്‌ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജാമുറിയിൽനിന്നും തിരിച്ചെടുക്കുന്നു. ഈ ചടങ്ങിനാണ്‌ പൂജഎടുപ്പ്‌ എന്നു പറയുന്നത്‌. തുടർന്ന്‌ നിശ്ചിത ശുഭമൂഹുർത്തത്തിൽ വിദ്യാരംഭം നിർവഹിക്കുന്നു. സാക്ഷരർ വിശുദ്ധഗ്രന്ഥങ്ങളിൽനിന്ന്‌ ഏതാനും വരികള്‍ വായിച്ച്‌ പഠനം ആരംഭിക്കുന്നു. പണി ചെയ്യുന്നവർ അവരുടെ പണിയായുധങ്ങള്‍ ഉപയോഗിച്ചുചെയ്യാവുന്ന എന്തെങ്കിലും ചില പണികള്‍ക്ക്‌ തുടക്കമിടാനും ഈ സമയം ഉപയോഗിക്കുന്നു. കൊച്ചുകുട്ടികളെ എഴുത്തിനിരുത്തുന്നത്‌ ഈ ശുഭമുഹൂർത്തത്തിലാണ്‌.
+
അലങ്കരിച്ച ഒരു മുറിയില്‍ സരസ്വതിയുടെ ചിത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ മുമ്പില്‍ ഏടുകളും ഗ്രന്ഥങ്ങളും ആയുധങ്ങളും ഉപകരണങ്ങളും അടുക്കിവയ്‌ക്കുന്നു; പിന്നീട്‌ സരസ്വതീപൂജ ആരംഭിക്കുന്നു. പൂജവയ്‌പിന്‌ തൊട്ടുമുമ്പ്‌ എല്ലാവിധ അഭ്യാസങ്ങളും കായികവും വിദ്യാപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കുന്നു. അടുത്തദിവസം മഹാനവമിയാണ്‌. ആ ദിവസം പൂര്‍ണമായും സരസ്വതീപൂജയ്‌ക്കും ആരാധനയ്‌ക്കും വിനിയോഗിക്കുന്നു. രാവിലെയും വൈകിട്ടുമാണ്‌ പൂജ നടത്തുന്നത്‌. ചിലര്‍ അന്നു മുഴുവന്‍ ഉപവാസം അനുഷ്‌ഠിക്കുന്ന പതിവും ഉണ്ട്‌. മറ്റു ചിലര്‍ അന്ന്‌ അത്താഴത്തിന്‌ അന്നാഹാരം പൂര്‍ണമായി ഉപേക്ഷിക്കുന്നു. മൂന്നാം ദിവസം വിജയദശമിയാണ്‌. അന്നു രാവിലെ പൂജകഴിഞ്ഞ്‌ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജാമുറിയില്‍നിന്നും തിരിച്ചെടുക്കുന്നു. ഈ ചടങ്ങിനാണ്‌ പൂജഎടുപ്പ്‌ എന്നു പറയുന്നത്‌. തുടര്‍ന്ന്‌ നിശ്ചിത ശുഭമൂഹുര്‍ത്തത്തില്‍ വിദ്യാരംഭം നിര്‍വഹിക്കുന്നു. സാക്ഷരര്‍ വിശുദ്ധഗ്രന്ഥങ്ങളില്‍നിന്ന്‌ ഏതാനും വരികള്‍ വായിച്ച്‌ പഠനം ആരംഭിക്കുന്നു. പണി ചെയ്യുന്നവര്‍ അവരുടെ പണിയായുധങ്ങള്‍ ഉപയോഗിച്ചുചെയ്യാവുന്ന എന്തെങ്കിലും ചില പണികള്‍ക്ക്‌ തുടക്കമിടാനും ഈ സമയം ഉപയോഗിക്കുന്നു. കൊച്ചുകുട്ടികളെ എഴുത്തിനിരുത്തുന്നത്‌ ഈ ശുഭമുഹൂര്‍ത്തത്തിലാണ്‌.

07:26, 7 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആയുധപൂജ

ഈശ്വരാനുഗ്രഹത്തിനായി ആയുധങ്ങള്‍ സമര്‍പ്പിച്ച്‌ പൂജ നടത്തുന്നതിനാണ്‌ ആയുധപൂജ എന്നു പറയുന്നത്‌. ആണ്ടില്‍ ഒരിക്കല്‍ ജോലികളില്‍നിന്നു വിരമിച്ച്‌ പണിയായുധങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആയുധങ്ങളും ഉപകരണങ്ങളും ദേവപ്രീതിക്കായി സമര്‍പ്പിച്ച്‌ പൂജാദികള്‍ നടത്തുന്ന സമ്പ്രദായം ഭാരതത്തില്‍ പല സ്ഥലങ്ങളിലും നിലവിലിരിക്കുന്നു. ദേവീപൂജയുടെ ഒരു ഘടകമായിട്ടാണ്‌ പല സ്ഥലങ്ങളിലും ഇതു നടത്തിപ്പോരുന്നത്‌. മൂല പ്രകൃതിമാതാവിനെ ദുര്‍ഗ, സരസ്വതി, കാളി എന്നിവരില്‍ ഏതെങ്കിലുമൊരു ദേവിയായി സങ്കല്‌പിച്ച്‌ ആരാധിക്കുക ഈ ചടങ്ങിലെ മുഖ്യ ഘടകമാണ്‌.

കേരളത്തിലും തമിഴ്‌നാട്ടിലും വളരെ പ്രാചീനകാലം മുതല്‍തന്നെ ആയുധപൂജയ്‌ക്കു പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ ക്ഷേത്രാത്സവങ്ങളില്‍ ചിലതിന്‌ ആയുധപൂജയുമായി ബന്ധമുണ്ട്‌. നവരാത്രികാലത്താണ്‌ ആയുധപൂജ നടത്തിവരുന്നത്‌. വിദ്യാദേവിയായ സരസ്വതി സകല കലകളുടെയും ശാസ്‌ത്രത്തിന്റെയും ഉറവിടവും ഗായത്രിയുടെ പരദേവതയും പരമമായ വേദാന്തവിജ്ഞാനത്തിന്റെ പ്രതീകവുമായാണ്‌ ആരാധിക്കപ്പെട്ടുവരുന്നത്‌. തന്മൂലമാണ്‌ ആയുധപൂജ സരസ്വതീപ്രീതിക്കായി നടത്തിവരുന്നത്‌. അജ്ഞാതവാസംകഴിഞ്ഞ്‌ അര്‍ജുനന്‍ തന്റെ ആയുധം ശമീകോടരത്തില്‍നിന്ന്‌ തിരിച്ചെടുത്തത്‌ ഒരു വിജയദശമി ദിവസമായിരുന്നതുകൊണ്ടുകൂടിയാണ്‌ അസ്‌ത്രവിദ്യയില്‍ വമ്പിച്ച വിജയം അദ്ദേഹത്തിന്‌ നേടുവാന്‍ കഴിഞ്ഞതെന്ന്‌ കരുതിപ്പോരുന്നു. അത്തരം വിജയത്തിന്‌ അര്‍ഹരാകുവാന്‍വേണ്ടി വിജയദശമിനാള്‍ ആയുധം തിരിച്ചെടുത്ത്‌ അഭ്യാസം ആരംഭിക്കുന്നതിന്‌ സൗകര്യമുണ്ടാകത്തക്കവച്ചം ദുര്‍ഗാഷ്‌ടമിദിവസം ആയുധപൂജയ്‌ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ആയുധം പൂജവയ്‌ക്കുന്ന പതിവുണ്ടായി എന്നാണ്‌ പൊതുവേ വിശ്വസിച്ചുപോരുന്നത്‌. വിജയദശമി വിദ്യാരംഭത്തിനും വിദ്യാപുനരാരംഭത്തിനുമുള്ള ദിവസമായിട്ടാണ്‌ ഭാരതീയര്‍ കരുതിവരുന്നത്‌. കേരളത്തില്‍ ക്ഷേത്രങ്ങളിലോ ചില പ്രധാനഭവനങ്ങളിലോ കളരികളിലോ വിദ്യാലയങ്ങളിലോ ആണ്‌ സാധാരണയായി ദുര്‍ഗാഷ്‌ടമി ദിവസം ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്‌ക്കാറുള്ളത്‌. മറ്റാളുകള്‍ അവരുടെ ഗ്രന്ഥങ്ങളും ആയുധങ്ങളും ഈ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന്‌ പൂജവയ്‌ക്കുകയാണ്‌ പതിവ്‌.

അലങ്കരിച്ച ഒരു മുറിയില്‍ സരസ്വതിയുടെ ചിത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ മുമ്പില്‍ ഏടുകളും ഗ്രന്ഥങ്ങളും ആയുധങ്ങളും ഉപകരണങ്ങളും അടുക്കിവയ്‌ക്കുന്നു; പിന്നീട്‌ സരസ്വതീപൂജ ആരംഭിക്കുന്നു. പൂജവയ്‌പിന്‌ തൊട്ടുമുമ്പ്‌ എല്ലാവിധ അഭ്യാസങ്ങളും കായികവും വിദ്യാപരവുമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കുന്നു. അടുത്തദിവസം മഹാനവമിയാണ്‌. ആ ദിവസം പൂര്‍ണമായും സരസ്വതീപൂജയ്‌ക്കും ആരാധനയ്‌ക്കും വിനിയോഗിക്കുന്നു. രാവിലെയും വൈകിട്ടുമാണ്‌ പൂജ നടത്തുന്നത്‌. ചിലര്‍ അന്നു മുഴുവന്‍ ഉപവാസം അനുഷ്‌ഠിക്കുന്ന പതിവും ഉണ്ട്‌. മറ്റു ചിലര്‍ അന്ന്‌ അത്താഴത്തിന്‌ അന്നാഹാരം പൂര്‍ണമായി ഉപേക്ഷിക്കുന്നു. മൂന്നാം ദിവസം വിജയദശമിയാണ്‌. അന്നു രാവിലെ പൂജകഴിഞ്ഞ്‌ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജാമുറിയില്‍നിന്നും തിരിച്ചെടുക്കുന്നു. ഈ ചടങ്ങിനാണ്‌ പൂജഎടുപ്പ്‌ എന്നു പറയുന്നത്‌. തുടര്‍ന്ന്‌ നിശ്ചിത ശുഭമൂഹുര്‍ത്തത്തില്‍ വിദ്യാരംഭം നിര്‍വഹിക്കുന്നു. സാക്ഷരര്‍ വിശുദ്ധഗ്രന്ഥങ്ങളില്‍നിന്ന്‌ ഏതാനും വരികള്‍ വായിച്ച്‌ പഠനം ആരംഭിക്കുന്നു. പണി ചെയ്യുന്നവര്‍ അവരുടെ പണിയായുധങ്ങള്‍ ഉപയോഗിച്ചുചെയ്യാവുന്ന എന്തെങ്കിലും ചില പണികള്‍ക്ക്‌ തുടക്കമിടാനും ഈ സമയം ഉപയോഗിക്കുന്നു. കൊച്ചുകുട്ടികളെ എഴുത്തിനിരുത്തുന്നത്‌ ഈ ശുഭമുഹൂര്‍ത്തത്തിലാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AF%E0%B5%81%E0%B4%A7%E0%B4%AA%E0%B5%82%E0%B4%9C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍