This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഫിട്രയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആംഫിട്രയോണ്‍== ഗ്രീക്ക്‌ ഇതിഹാസങ്ങളിൽ പരാമൃഷ്‌ടനായ തീബ്‌സ്...)
(ആംഫിട്രയോണ്‍)
വരി 1: വരി 1:
==ആംഫിട്രയോണ്‍==
==ആംഫിട്രയോണ്‍==
-
ഗ്രീക്ക്‌ ഇതിഹാസങ്ങളിൽ പരാമൃഷ്‌ടനായ തീബ്‌സ്‌ രാജാവ്‌. ടിറിന്‍സിലെ രാജാവായ അൽസിയസായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്‌. ആംഫിട്രയോണ്‍ മൈസീനിയയിലെ രാജാവും മാതുലനുമായ എലക്‌ട്രിയോണിനെ അബദ്ധവശാൽ വധിച്ചു. ഇദ്ദേഹത്തിന്റെ മറ്റൊരു മാതുലനായ സ്‌തെനിലസ്‌ ഇതിൽ കുപിതനായി ആംഫിട്രയോണിനെ നാട്ടിൽനിന്നു ബഹിഷ്‌കരിച്ചു. എലക്‌ട്രിയോണിന്റെ പുത്രിയായ അൽക്ക്‌മെനെയെ കൂട്ടിക്കൊണ്ട്‌ ആംഫിട്രയോണ്‍ തീബ്‌സിലെത്തി. തീബ്‌സിലെ രാജാവും ആംഫ്രിട്രയോണിന്റെ മാതൃമാതുലനുമായ ക്രിയോണ്‍ മാപ്പുകൊടുത്തു. അൽക്ക്‌മെനെയും ആംഫിട്രയോണും തമ്മിൽ എലക്‌ട്രിയോണിന്റെ വധത്തിന്‌ മുമ്പുതന്നെ വിവാഹനിശ്ചയം ചെയ്‌തിരുന്നു; എങ്കിലും തന്റെ സഹോദരന്മാരെ വധിച്ച ടഫിയരോട്‌ (The Taphians) പ്രതികാരം ചെയ്യാതെ ആംഫിട്രയോണിനെ വിവാഹം കഴിക്കുകയില്ലെന്ന്‌ അൽക്ക്‌മെനെ ശഠിച്ചു. അതിനെ തുടർന്ന്‌ ആംഫിട്രയോണ്‍ ക്രിയോണിന്റെ സഹായത്തോടെ ടഫിയരെ എതിരിട്ടു. ടഫിയ രാജാവിന്റെ പുത്രി കൊമേത്തിയോ ആംഫിട്രയോണിന്റെ ആകാരസൗഷ്‌ഠവത്തിൽ ആകൃഷ്‌ടയായി. അതിനാൽ ആംഫിട്രയോണിന്റെ വിജയത്തിനുവേണ്ടി തന്റെ പിതാവിന്റെ അമരതയ്‌ക്കു നിദാനമെന്നു കരുതപ്പെട്ടിരുന്ന സുവർണകേശം മുറിച്ചുമാറ്റാന്‍ അവള്‍ സന്നദ്ധയായി. തന്‍മൂലം ആംഫിട്രയോണിന്‌ ടഫിയരെ പരാജയപ്പെടുത്താന്‍ സാധിച്ചു. എങ്കിലും അയാള്‍ കൊമേത്തിയോയെ വധിക്കുകയാണു ചെയ്‌തത്‌. പിന്നീട്‌ രാജ്യം സെഫലസിസ്‌ നല്‌കിയിട്ട്‌ തീബ്‌സിൽ മടങ്ങിയെത്തിയ ആംഫിട്രയോണിനെ അൽക്ക്‌മെനെ വിവാഹം കഴിച്ചു.  
+
ഗ്രീക്ക്‌ ഇതിഹാസങ്ങളിൽ പരാമൃഷ്‌ടനായ തീബ്‌സ്‌ രാജാവ്‌. ടിറിന്‍സിലെ രാജാവായ അൽസിയസായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്‌. ആംഫിട്രയോണ്‍ മൈസീനിയയിലെ രാജാവും മാതുലനുമായ എലക്‌ട്രിയോണിനെ അബദ്ധവശാൽ വധിച്ചു. ഇദ്ദേഹത്തിന്റെ മറ്റൊരു മാതുലനായ സ്‌തെനിലസ്‌ ഇതിൽ കുപിതനായി ആംഫിട്രയോണിനെ നാട്ടിൽനിന്നു ബഹിഷ്‌കരിച്ചു. എലക്‌ട്രിയോണിന്റെ പുത്രിയായ അൽക്ക്‌മെനെയെ കൂട്ടിക്കൊണ്ട്‌ ആംഫിട്രയോണ്‍ തീബ്‌സിലെത്തി. തീബ്‌സിലെ രാജാവും ആംഫിട്രയോണിന്റെ മാതൃമാതുലനുമായ ക്രിയോണ്‍ മാപ്പുകൊടുത്തു. അൽക്ക്‌മെനെയും ആംഫിട്രയോണും തമ്മിൽ എലക്‌ട്രിയോണിന്റെ വധത്തിന്‌ മുമ്പുതന്നെ വിവാഹനിശ്ചയം ചെയ്‌തിരുന്നു; എങ്കിലും തന്റെ സഹോദരന്മാരെ വധിച്ച ടഫിയരോട്‌ (The Taphians) പ്രതികാരം ചെയ്യാതെ ആംഫിട്രയോണിനെ വിവാഹം കഴിക്കുകയില്ലെന്ന്‌ അൽക്ക്‌മെനെ ശഠിച്ചു. അതിനെ തുടർന്ന്‌ ആംഫിട്രയോണ്‍ ക്രിയോണിന്റെ സഹായത്തോടെ ടഫിയരെ എതിരിട്ടു. ടഫിയ രാജാവിന്റെ പുത്രി കൊമേത്തിയോ ആംഫിട്രയോണിന്റെ ആകാരസൗഷ്‌ഠവത്തിൽ ആകൃഷ്‌ടയായി. അതിനാൽ ആംഫിട്രയോണിന്റെ വിജയത്തിനുവേണ്ടി തന്റെ പിതാവിന്റെ അമരതയ്‌ക്കു നിദാനമെന്നു കരുതപ്പെട്ടിരുന്ന സുവർണകേശം മുറിച്ചുമാറ്റാന്‍ അവള്‍ സന്നദ്ധയായി. തന്‍മൂലം ആംഫിട്രയോണിന്‌ ടഫിയരെ പരാജയപ്പെടുത്താന്‍ സാധിച്ചു. എങ്കിലും അയാള്‍ കൊമേത്തിയോയെ വധിക്കുകയാണു ചെയ്‌തത്‌. പിന്നീട്‌ രാജ്യം സെഫലസിസ്‌ നല്‌കിയിട്ട്‌ തീബ്‌സിൽ മടങ്ങിയെത്തിയ ആംഫിട്രയോണിനെ അൽക്ക്‌മെനെ വിവാഹം കഴിച്ചു.  
-
ഒരിക്കൽ ആംഫിട്രയോണ്‍, യുദ്ധത്തിനുപോയ തക്കം നോക്കി,  സിയൂസ്‌ദേവന്‍ ആംഫിട്രയോണിന്റെ രൂപം ധരിച്ച്‌ അൽക്ക്‌മെനെയെ പ്രാപിച്ചു; അവള്‍ ഗർഭവതിയായി; തിരിച്ചുവന്ന ആംഫിട്രയോണ്‍ മൂലവും അവള്‍ ഗർഭിണിയായി. അൽക്ക്‌മെനെയുടെ ഇരട്ടപ്രസവത്തിൽ ആംഫിട്രയോണിന്റെ പുത്രനായി ഇഫിക്ലീസും സിയൂസിന്റെ പുത്രനായി ഹെർക്കുലിസും (ഹെരാക്ലിസ്‌) ജാതരായി എന്നാണ്‌ ഐതിഹ്യം. ഈ ഐതിഹ്യത്തെ ആസ്‌പദമാക്കി പല കലാസൃഷ്‌ടികളും ഉണ്ടായിട്ടുണ്ട്‌. റോമിലെ ഹാസ്യനാടകകൃത്തായ പ്ലശ്ശോട്ടസിന്റെ (ബി.സി. 3-2 ശ.) ആംഫിട്രുവോയും (Amphitruo) ഫ്രഞ്ചു നാടകകൃത്തായ മോളിയറുടെ ആംഫിട്രയോണും ഇക്കൂട്ടത്തിൽ പ്രസിദ്ധമാണ്‌.
+
 
 +
ഒരിക്കൽ ആംഫിട്രയോണ്‍, യുദ്ധത്തിനുപോയ തക്കം നോക്കി,  സിയൂസ്‌ദേവന്‍ ആംഫിട്രയോണിന്റെ രൂപം ധരിച്ച്‌ അൽക്ക്‌മെനെയെ പ്രാപിച്ചു; അവള്‍ ഗർഭവതിയായി; തിരിച്ചുവന്ന ആംഫിട്രയോണ്‍ മൂലവും അവള്‍ ഗർഭിണിയായി. അൽക്ക്‌മെനെയുടെ ഇരട്ടപ്രസവത്തിൽ ആംഫിട്രയോണിന്റെ പുത്രനായി ഇഫിക്ലീസും സിയൂസിന്റെ പുത്രനായി ഹെർക്കുലിസും (ഹെരാക്ലിസ്‌) ജാതരായി എന്നാണ്‌ ഐതിഹ്യം. ഈ ഐതിഹ്യത്തെ ആസ്‌പദമാക്കി പല കലാസൃഷ്‌ടികളും ഉണ്ടായിട്ടുണ്ട്‌. റോമിലെ ഹാസ്യനാടകകൃത്തായ പ്ലോട്ടസിന്റെ (ബി.സി. 3-2 ശ.) ആംഫിട്രുവോയും (Amphitruo) ഫ്രഞ്ചു നാടകകൃത്തായ മോളിയറുടെ ആംഫിട്രയോണും ഇക്കൂട്ടത്തിൽ പ്രസിദ്ധമാണ്‌.

05:38, 10 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആംഫിട്രയോണ്‍

ഗ്രീക്ക്‌ ഇതിഹാസങ്ങളിൽ പരാമൃഷ്‌ടനായ തീബ്‌സ്‌ രാജാവ്‌. ടിറിന്‍സിലെ രാജാവായ അൽസിയസായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്‌. ആംഫിട്രയോണ്‍ മൈസീനിയയിലെ രാജാവും മാതുലനുമായ എലക്‌ട്രിയോണിനെ അബദ്ധവശാൽ വധിച്ചു. ഇദ്ദേഹത്തിന്റെ മറ്റൊരു മാതുലനായ സ്‌തെനിലസ്‌ ഇതിൽ കുപിതനായി ആംഫിട്രയോണിനെ നാട്ടിൽനിന്നു ബഹിഷ്‌കരിച്ചു. എലക്‌ട്രിയോണിന്റെ പുത്രിയായ അൽക്ക്‌മെനെയെ കൂട്ടിക്കൊണ്ട്‌ ആംഫിട്രയോണ്‍ തീബ്‌സിലെത്തി. തീബ്‌സിലെ രാജാവും ആംഫിട്രയോണിന്റെ മാതൃമാതുലനുമായ ക്രിയോണ്‍ മാപ്പുകൊടുത്തു. അൽക്ക്‌മെനെയും ആംഫിട്രയോണും തമ്മിൽ എലക്‌ട്രിയോണിന്റെ വധത്തിന്‌ മുമ്പുതന്നെ വിവാഹനിശ്ചയം ചെയ്‌തിരുന്നു; എങ്കിലും തന്റെ സഹോദരന്മാരെ വധിച്ച ടഫിയരോട്‌ (The Taphians) പ്രതികാരം ചെയ്യാതെ ആംഫിട്രയോണിനെ വിവാഹം കഴിക്കുകയില്ലെന്ന്‌ അൽക്ക്‌മെനെ ശഠിച്ചു. അതിനെ തുടർന്ന്‌ ആംഫിട്രയോണ്‍ ക്രിയോണിന്റെ സഹായത്തോടെ ടഫിയരെ എതിരിട്ടു. ടഫിയ രാജാവിന്റെ പുത്രി കൊമേത്തിയോ ആംഫിട്രയോണിന്റെ ആകാരസൗഷ്‌ഠവത്തിൽ ആകൃഷ്‌ടയായി. അതിനാൽ ആംഫിട്രയോണിന്റെ വിജയത്തിനുവേണ്ടി തന്റെ പിതാവിന്റെ അമരതയ്‌ക്കു നിദാനമെന്നു കരുതപ്പെട്ടിരുന്ന സുവർണകേശം മുറിച്ചുമാറ്റാന്‍ അവള്‍ സന്നദ്ധയായി. തന്‍മൂലം ആംഫിട്രയോണിന്‌ ടഫിയരെ പരാജയപ്പെടുത്താന്‍ സാധിച്ചു. എങ്കിലും അയാള്‍ കൊമേത്തിയോയെ വധിക്കുകയാണു ചെയ്‌തത്‌. പിന്നീട്‌ രാജ്യം സെഫലസിസ്‌ നല്‌കിയിട്ട്‌ തീബ്‌സിൽ മടങ്ങിയെത്തിയ ആംഫിട്രയോണിനെ അൽക്ക്‌മെനെ വിവാഹം കഴിച്ചു.

ഒരിക്കൽ ആംഫിട്രയോണ്‍, യുദ്ധത്തിനുപോയ തക്കം നോക്കി, സിയൂസ്‌ദേവന്‍ ആംഫിട്രയോണിന്റെ രൂപം ധരിച്ച്‌ അൽക്ക്‌മെനെയെ പ്രാപിച്ചു; അവള്‍ ഗർഭവതിയായി; തിരിച്ചുവന്ന ആംഫിട്രയോണ്‍ മൂലവും അവള്‍ ഗർഭിണിയായി. അൽക്ക്‌മെനെയുടെ ഇരട്ടപ്രസവത്തിൽ ആംഫിട്രയോണിന്റെ പുത്രനായി ഇഫിക്ലീസും സിയൂസിന്റെ പുത്രനായി ഹെർക്കുലിസും (ഹെരാക്ലിസ്‌) ജാതരായി എന്നാണ്‌ ഐതിഹ്യം. ഈ ഐതിഹ്യത്തെ ആസ്‌പദമാക്കി പല കലാസൃഷ്‌ടികളും ഉണ്ടായിട്ടുണ്ട്‌. റോമിലെ ഹാസ്യനാടകകൃത്തായ പ്ലോട്ടസിന്റെ (ബി.സി. 3-2 ശ.) ആംഫിട്രുവോയും (Amphitruo) ഫ്രഞ്ചു നാടകകൃത്തായ മോളിയറുടെ ആംഫിട്രയോണും ഇക്കൂട്ടത്തിൽ പ്രസിദ്ധമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍