This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബർ, ഡാനിയൽ ഫ്രാന്‍സ്വ എസ്‌പ്രി (1782 - 1871)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആബർ, ഡാനിയൽ ഫ്രാന്‍സ്വ എസ്‌പ്രി (1782 - 1871)== ==Auber, Daniel francois Esprit== ഫ്രഞ്ച്‌ ...)
(Auber, Daniel francois Esprit)
വരി 1: വരി 1:
==ആബർ, ഡാനിയൽ ഫ്രാന്‍സ്വ എസ്‌പ്രി (1782 - 1871)==

==Auber, Daniel francois Esprit==
==Auber, Daniel francois Esprit==
 +
[[ചിത്രം:Vol3p64_auber daniel.jpg|thumb|ഡാനിയൽ ഫ്രാന്‍സ്വ എസ്‌പ്രി ആബർ]]
ഫ്രഞ്ച്‌ ഓപ്പറാ രചയിതാവ്‌. 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽ ഉണ്ടായ ഓപ്പറാകോമിക്ക്‌ -ന്റെ വികസനത്തിന്‌ സഹായിച്ച പ്രമുഖവ്യക്തികളിൽ ഒരാള്‍. 1782 ജനു. 29-ന്‌ കെയിനിൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ ഗാനരചനയിൽ തത്‌പരനായി; തുടർന്ന്‌ ലൂയിഗി ഷെറുബിനിയുടെ ശിക്ഷണത്തിൽ സംഗീതാഭ്യസനം നടത്തി. ആദ്യമായി പൊതുവേദിയിൽ ഇദ്ദേഹം അവതരിപ്പിച്ചത്‌ ലെ സെഷർ മിലിത്തറെ  എന്ന ഏകാങ്കനാടകമായിരുന്നു. അതിനുശേഷം (1819) ലെ തെസ്‌തമെന്ത്‌ എത്‌ലെസ്‌ബില്ലെത്‌സ്‌-ദൗ  എന്ന കൃതിയും. ഇവ വേണ്ടത്ര വിജയിച്ചില്ല.

ഓപ്പറാകോമിക്ക്‌ എന്ന ദൃശ്യകലാപ്രസ്ഥാനത്തിൽ ആബർ തത്‌പരനായത്‌, യൂജീന്‍ സ്‌ക്രബും മെല്ലിസ്‌വില്ലും ചേർന്ന്‌ സംവിധാനം ചെയ്‌ത വാള്‍ട്ടർ സ്‌കോട്ടിന്റെ കെനിൽവർത്തിനെ ആസ്‌പദമാക്കിയുള്ള ഓപ്പറായുടെ അവതരണവുമായി ബന്ധപ്പെടുവാന്‍ കഴിഞ്ഞതുകൊണ്ടാണ്‌. അക്കാലത്ത്‌ റോസിനി ഫ്രഞ്ചുസംഗീതത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായുണ്ടായ പുതിയ പ്രവണതകളുമായി പൊരുത്തപ്പെടുവാന്‍ സാധിച്ചത്‌ ആ താത്‌പര്യത്തിന്‌ കാരണമായിത്തീർന്നു. അതുപോലെ നാടകവേദിയെ സംബന്ധിച്ചിടത്തോളം വേണ്ടത്ര അവഗാഹം പ്രകടമാക്കുന്ന സ്‌ക്രബിന്റെ കൃതിയിൽ നിന്നും ഭാവോജ്വലമായ ഓപ്പറാകോമിക്കിന്‌ സ്വീകാര്യമായ ഒരു രൂപമാതൃക ആബറിനു ലഭിച്ചു. ആ രൂപമാതൃകയെ റോസിനിയുടെ വികാരോജ്വലമായ സംഗീതശൈലിയിൽനിന്നും ഫ്രഞ്ച്‌ ഓപ്പറാ ആസ്വാദകരുടെ അഭിരുചിക്കുചേർന്നവിധം രൂപപ്പെടുത്തിയെടുത്ത ഒരു പുതിയ സംഗീതശൈലിയുമായി കൂട്ടിച്ചേർത്തുവെന്നതാണ്‌ ഓപ്പറാകോമിക്കിന്റെ വികാസത്തിനും പ്രചാരണത്തിനും ആബർ നല്‌കിയ സംഭാവന.  1823-നും 1864-നും ഇടയ്‌ക്ക്‌ ആബറിന്റെ 38 നാടകങ്ങള്‍ പാരിസിൽ അവതരിപ്പിക്കുകയുണ്ടായി; ഇവയിൽ ഏറിയ പങ്കും ഓപ്പറാകോമിക്ക്‌ ശൈലിയിലുള്ളവയായിരുന്നു. മെയർബിറിന്റെ ഓപ്പറകളുടെ മുന്നോടിയായ കാല്‌പനികസ്വഭാവമുള്ള ചില ഓപ്പറകളും ആബറും സ്‌ക്രബും രചിക്കുകയുണ്ടായി.  

ആബറിന്റെ ജീവിതം പരിപൂർണമായും ഓപ്പറ എന്ന കലാശില്‌പത്തിന്റെ വികാസത്തിനായി ഉഴിഞ്ഞുവച്ചിരുന്നുവെന്നു പറയാം. അതുകൊണ്ടുതന്നെ ആ ജീവിതം സംഭവബഹുലമല്ലാത്തതായി. 1852-നും 1855-നും ഇടയ്‌ക്ക്‌ ഇദ്ദേഹം കുറെ ഭക്തിഗാനങ്ങളും കീർത്തനങ്ങളും രചിച്ചിരുന്നു. അവ അത്ര പ്രസിദ്ധങ്ങളായിരുന്നില്ല. 1829-ൽ അക്കാദമി ഫ്രാന്‍സിന്റെ അംഗമായി ആബർ തെരഞ്ഞെടുക്കപ്പെട്ടു. 1842-ൽ പാരിസ്‌ കണ്‍സർവേറ്റിയോറിന്റെ ഡയറക്‌ടറായും പിന്നീട്‌ 1857-ൽ നെപ്പോളിയന്‍ കകകന്റെ ചാപ്പൽ മാസ്റ്ററായും നിയമിതനായി. 1871 മേയ്‌ 12-ന്‌ പാരിസിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ചില കൃതികള്‍ക്കുമാത്രമേ പില്‌ക്കാലത്ത്‌ അംഗീകാരം ലഭിച്ചുള്ളുവെങ്കിലും ഈ കലാകാരന്റെ സ്വാധീനശക്തി വാഗ്‌നറിലും റിച്ചാർഡ്‌സ്‌ട്രമിലും കാണാം. പില്‌ക്കാലത്ത്‌ മസ്‌സാനെറ്റിന്റെയും ഗൗണോടിന്റെയും ആദ്യകാലകൃതികളിൽ വരെ ആ സ്വാധീനശക്തി സംക്രമിച്ചിട്ടുണ്ട്‌.

08:58, 5 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആബർ, ഡാനിയൽ ഫ്രാന്‍സ്വ എസ്‌പ്രി (1782 - 1871)

Auber, Daniel francois Esprit

ഡാനിയൽ ഫ്രാന്‍സ്വ എസ്‌പ്രി ആബർ

ഫ്രഞ്ച്‌ ഓപ്പറാ രചയിതാവ്‌. 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽ ഉണ്ടായ ഓപ്പറാകോമിക്ക്‌ -ന്റെ വികസനത്തിന്‌ സഹായിച്ച പ്രമുഖവ്യക്തികളിൽ ഒരാള്‍. 1782 ജനു. 29-ന്‌ കെയിനിൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ ഗാനരചനയിൽ തത്‌പരനായി; തുടർന്ന്‌ ലൂയിഗി ഷെറുബിനിയുടെ ശിക്ഷണത്തിൽ സംഗീതാഭ്യസനം നടത്തി. ആദ്യമായി പൊതുവേദിയിൽ ഇദ്ദേഹം അവതരിപ്പിച്ചത്‌ ലെ സെഷർ മിലിത്തറെ എന്ന ഏകാങ്കനാടകമായിരുന്നു. അതിനുശേഷം (1819) ലെ തെസ്‌തമെന്ത്‌ എത്‌ലെസ്‌ബില്ലെത്‌സ്‌-ദൗ എന്ന കൃതിയും. ഇവ വേണ്ടത്ര വിജയിച്ചില്ല.

ഓപ്പറാകോമിക്ക്‌ എന്ന ദൃശ്യകലാപ്രസ്ഥാനത്തിൽ ആബർ തത്‌പരനായത്‌, യൂജീന്‍ സ്‌ക്രബും മെല്ലിസ്‌വില്ലും ചേർന്ന്‌ സംവിധാനം ചെയ്‌ത വാള്‍ട്ടർ സ്‌കോട്ടിന്റെ കെനിൽവർത്തിനെ ആസ്‌പദമാക്കിയുള്ള ഓപ്പറായുടെ അവതരണവുമായി ബന്ധപ്പെടുവാന്‍ കഴിഞ്ഞതുകൊണ്ടാണ്‌. അക്കാലത്ത്‌ റോസിനി ഫ്രഞ്ചുസംഗീതത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായുണ്ടായ പുതിയ പ്രവണതകളുമായി പൊരുത്തപ്പെടുവാന്‍ സാധിച്ചത്‌ ആ താത്‌പര്യത്തിന്‌ കാരണമായിത്തീർന്നു. അതുപോലെ നാടകവേദിയെ സംബന്ധിച്ചിടത്തോളം വേണ്ടത്ര അവഗാഹം പ്രകടമാക്കുന്ന സ്‌ക്രബിന്റെ കൃതിയിൽ നിന്നും ഭാവോജ്വലമായ ഓപ്പറാകോമിക്കിന്‌ സ്വീകാര്യമായ ഒരു രൂപമാതൃക ആബറിനു ലഭിച്ചു. ആ രൂപമാതൃകയെ റോസിനിയുടെ വികാരോജ്വലമായ സംഗീതശൈലിയിൽനിന്നും ഫ്രഞ്ച്‌ ഓപ്പറാ ആസ്വാദകരുടെ അഭിരുചിക്കുചേർന്നവിധം രൂപപ്പെടുത്തിയെടുത്ത ഒരു പുതിയ സംഗീതശൈലിയുമായി കൂട്ടിച്ചേർത്തുവെന്നതാണ്‌ ഓപ്പറാകോമിക്കിന്റെ വികാസത്തിനും പ്രചാരണത്തിനും ആബർ നല്‌കിയ സംഭാവന. 1823-നും 1864-നും ഇടയ്‌ക്ക്‌ ആബറിന്റെ 38 നാടകങ്ങള്‍ പാരിസിൽ അവതരിപ്പിക്കുകയുണ്ടായി; ഇവയിൽ ഏറിയ പങ്കും ഓപ്പറാകോമിക്ക്‌ ശൈലിയിലുള്ളവയായിരുന്നു. മെയർബിറിന്റെ ഓപ്പറകളുടെ മുന്നോടിയായ കാല്‌പനികസ്വഭാവമുള്ള ചില ഓപ്പറകളും ആബറും സ്‌ക്രബും രചിക്കുകയുണ്ടായി. ആബറിന്റെ ജീവിതം പരിപൂർണമായും ഓപ്പറ എന്ന കലാശില്‌പത്തിന്റെ വികാസത്തിനായി ഉഴിഞ്ഞുവച്ചിരുന്നുവെന്നു പറയാം. അതുകൊണ്ടുതന്നെ ആ ജീവിതം സംഭവബഹുലമല്ലാത്തതായി. 1852-നും 1855-നും ഇടയ്‌ക്ക്‌ ഇദ്ദേഹം കുറെ ഭക്തിഗാനങ്ങളും കീർത്തനങ്ങളും രചിച്ചിരുന്നു. അവ അത്ര പ്രസിദ്ധങ്ങളായിരുന്നില്ല. 1829-ൽ അക്കാദമി ഫ്രാന്‍സിന്റെ അംഗമായി ആബർ തെരഞ്ഞെടുക്കപ്പെട്ടു. 1842-ൽ പാരിസ്‌ കണ്‍സർവേറ്റിയോറിന്റെ ഡയറക്‌ടറായും പിന്നീട്‌ 1857-ൽ നെപ്പോളിയന്‍ കകകന്റെ ചാപ്പൽ മാസ്റ്ററായും നിയമിതനായി. 1871 മേയ്‌ 12-ന്‌ പാരിസിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ചില കൃതികള്‍ക്കുമാത്രമേ പില്‌ക്കാലത്ത്‌ അംഗീകാരം ലഭിച്ചുള്ളുവെങ്കിലും ഈ കലാകാരന്റെ സ്വാധീനശക്തി വാഗ്‌നറിലും റിച്ചാർഡ്‌സ്‌ട്രമിലും കാണാം. പില്‌ക്കാലത്ത്‌ മസ്‌സാനെറ്റിന്റെയും ഗൗണോടിന്റെയും ആദ്യകാലകൃതികളിൽ വരെ ആ സ്വാധീനശക്തി സംക്രമിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍