This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആബർക്രാംബി, റോബർട്ട്‌ (1740 - 1827)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആബർക്രാംബി, റോബർട്ട്‌ (1740 - 1827)== ==Abercrombie, Robert== ഈസ്റ്റിന്ത്യാക്കമ്പനി...)
(Abercrombie, Robert)
വരി 1: വരി 1:
==ആബർക്രാംബി, റോബർട്ട്‌ (1740 - 1827)==
==ആബർക്രാംബി, റോബർട്ട്‌ (1740 - 1827)==
==Abercrombie, Robert==
==Abercrombie, Robert==
-
ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ബോംബേ ഗവർണർ. സ്‌കോട്ട്‌ലന്‍ഡിലെ ടുള്ളിബോഡിയിൽ ജനിച്ചു. സൈന്യസേവനമാരംഭിച്ച ആബർ ക്രാംബി ക്രമേണ മേജർ ജനറൽ, കമാന്‍ഡർ ഇന്‍ ചീഫ്‌, ബോംബേ ഗവർണർ എന്നീ പദവികളിലേക്കുയർന്നു.  ബോംബേ ഗവർണർ ആയിരിക്കവേ, മലബാറിലെ അറയ്‌ക്കൽ ബീബിയെ നേരിടുവാന്‍ ഗവർണർജനറൽ കോണ്‍വാലിസ്‌പ്രഭു (ഭ. കാ. 1786-93) ആബർക്രാംബിയെ നിയോഗിച്ചു. 1790-ൽ ആബർ ക്രാംബി കച്ചൂർകോട്ട ആക്രമിച്ചുപിടിക്കുകയും അറയ്‌ക്കൽ ബീബിയെ കീഴടക്കുകയും ചെയ്‌തു. 1790 ആഗ. 8-നു ബീബിയുമായി ഉണ്ടാക്കിയ ഒരു കരാറനുസരിച്ച്‌ ലക്ഷദ്വീപ്‌, മിനിക്കോയ്‌, അമ്മേനി എന്നീ ദ്വീപുകള്‍ ഈസ്റ്റിന്ത്യാക്കമ്പനിക്കു ലഭ്യമായി.  
+
ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ബോംബേ ഗവര്‍ണര്‍. സ്‌കോട്ട്‌ലന്‍ഡിലെ ടുള്ളിബോഡിയില്‍ ജനിച്ചു. സൈന്യസേവനമാരംഭിച്ച ആബര്‍ ക്രാംബി ക്രമേണ മേജര്‍ ജനറല്‍, കമാന്‍ഡര്‍ ഇന്‍ ചീഫ്‌, ബോംബേ ഗവര്‍ണര്‍ എന്നീ പദവികളിലേക്കുയര്‍ന്നു.  ബോംബേ ഗവര്‍ണര്‍ ആയിരിക്കവേ, മലബാറിലെ അറയ്‌ക്കല്‍ ബീബിയെ നേരിടുവാന്‍ ഗവര്‍ണര്‍ജനറല്‍ കോണ്‍വാലിസ്‌പ്രഭു (ഭ. കാ. 1786-93) ആബര്‍ക്രാംബിയെ നിയോഗിച്ചു. 1790-ല്‍ ആബര്‍ ക്രാംബി കച്ചൂര്‍കോട്ട ആക്രമിച്ചുപിടിക്കുകയും അറയ്‌ക്കല്‍ ബീബിയെ കീഴടക്കുകയും ചെയ്‌തു. 1790 ആഗ. 8-നു ബീബിയുമായി ഉണ്ടാക്കിയ ഒരു കരാറനുസരിച്ച്‌ ലക്ഷദ്വീപ്‌, മിനിക്കോയ്‌, അമ്മേനി എന്നീ ദ്വീപുകള്‍ ഈസ്റ്റിന്ത്യാക്കമ്പനിക്കു ലഭ്യമായി.  
-
1792 മാ.-ലെ ശ്രീരംഗപട്ടണം ഉടമ്പടിയുടെ വ്യവസ്ഥകളനുസരിച്ച്‌ മലബാർ ബ്രിട്ടിഷുകാരുടെ ആധിപത്യത്തിലായി. അവിടത്തെ നികുതിപിരിവിനെ സംബന്ധിച്ച്‌ ചില ധാരണകളുണ്ടാക്കാന്‍ കൂടിയാലോചനകള്‍ നടത്തുന്നതിനും മലബാറിൽ പുതിയതായി നേടിയ പ്രദേശങ്ങളുടെ ഭരണത്തിന്‌ കൈക്കൊള്ളേണ്ട താത്‌കാലിക നടപടികള്‍ സ്വീകരിക്കുന്നതിനുമായി കോണ്‍വാലിസ്‌ പ്രഭു വീണ്ടും ആബർക്രാംബിയെ നിയോഗിച്ചു; അതനുസരിച്ച്‌ മലബാറിലെ ഭരണകാര്യങ്ങള്‍ നിർവഹിക്കുന്നതിന്‌ ഫാർമറെയും മേജർ ഡൗവിനെയും കമ്മിഷണർമാരായി നിയമിച്ചു. ബോംബേ ഗവണ്‍മെന്റിലെ ഒരു സിവിൽ ഉദ്യോഗസ്ഥനായ പേജും അവരുടെകൂടെ ചേർന്നു. "ബോംബേകമ്മിഷന്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘം 1792 ഡി.-ഒരു റിപ്പോർട്ടു സമർപ്പിച്ചു; അതേമാസംതന്നെ ബംഗാള്‍ ഗവണ്‍മെന്റ്‌ മേജർ ജൊനാഥന്‍ ഡങ്കനെയും ബൊഡ്‌ഡാമിനെയും ഈ കമ്മിഷനിൽ അംഗങ്ങളായി നിയോഗിച്ചു. "ബോംബേകമ്മിഷന്‍' എന്ന പേരിൽ പിന്നീട്‌ "മലബാർ പ്രവിശ്യയിലെ സ്ഥിതിഗതികളെക്കുറിച്ചന്വേഷിക്കാനുള്ള ജോയിന്റ്‌ കമ്മിഷന്‍' എന്നാക്കി. 1793 ഒ. 14-നു കമ്മിഷണർമാർ ഒരു റിപ്പോർട്ട്‌ സമർപ്പിച്ചു. ഈ റിപ്പോർട്ടിൽനിന്നും തുടർന്നുള്ള മറ്റുരേഖകളിൽ നിന്നുമാണ്‌ മലബാർ സെറ്റിൽമെന്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്‌. മലബാറിനുവേണ്ടിയുള്ള ഒരു പുതിയ ഭരണസമ്പ്രദായത്തിന്‌ രൂപംകൊടുത്ത ഈ റിപ്പോർട്ടിന്റെ പിന്നിൽ പ്രവർത്തിച്ച ആബർ ക്രാംബിക്ക്‌ കേരളചരിത്രത്തിലും സ്ഥാനമുണ്ട്‌. ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ ആബർ ക്രാംബി ക്ലാക്‌മാനന്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്‌ പാർലമെന്റ്‌ അംഗമായി; എങ്കിലും 1802-അംഗത്വം രാജിവച്ചു. സ്റ്റെർലിംഗിനു സമീപമുള്ള എയർത്രയിൽവച്ച്‌ 1827 ന.-ൽ ആബർ ക്രാംബി നിര്യാതനായി.
+
1792 മാ.-ലെ ശ്രീരംഗപട്ടണം ഉടമ്പടിയുടെ വ്യവസ്ഥകളനുസരിച്ച്‌ മലബാര്‍ ബ്രിട്ടിഷുകാരുടെ ആധിപത്യത്തിലായി. അവിടത്തെ നികുതിപിരിവിനെ സംബന്ധിച്ച്‌ ചില ധാരണകളുണ്ടാക്കാന്‍ കൂടിയാലോചനകള്‍ നടത്തുന്നതിനും മലബാറില്‍ പുതിയതായി നേടിയ പ്രദേശങ്ങളുടെ ഭരണത്തിന്‌ കൈക്കൊള്ളേണ്ട താത്‌കാലിക നടപടികള്‍ സ്വീകരിക്കുന്നതിനുമായി കോണ്‍വാലിസ്‌ പ്രഭു വീണ്ടും ആബര്‍ക്രാംബിയെ നിയോഗിച്ചു; അതനുസരിച്ച്‌ മലബാറിലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന്‌ ഫാര്‍മറെയും മേജര്‍ ഡൗവിനെയും കമ്മിഷണര്‍മാരായി നിയമിച്ചു. ബോംബേ ഗവണ്‍മെന്റിലെ ഒരു സിവില്‍ ഉദ്യോഗസ്ഥനായ പേജും അവരുടെകൂടെ ചേര്‍ന്നു. "ബോംബേകമ്മിഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഘം 1792 ഡി.-ല്‍ ഒരു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു; അതേമാസംതന്നെ ബംഗാള്‍ ഗവണ്‍മെന്റ്‌ മേജര്‍ ജൊനാഥന്‍ ഡങ്കനെയും ബൊഡ്‌ഡാമിനെയും ഈ കമ്മിഷനില്‍ അംഗങ്ങളായി നിയോഗിച്ചു. "ബോംബേകമ്മിഷന്‍' എന്ന പേരില്‍ പിന്നീട്‌ "മലബാര്‍ പ്രവിശ്യയിലെ സ്ഥിതിഗതികളെക്കുറിച്ചന്വേഷിക്കാനുള്ള ജോയിന്റ്‌ കമ്മിഷന്‍' എന്നാക്കി. 1793 ഒ. 14-നു കമ്മിഷണര്‍മാര്‍ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍നിന്നും തുടര്‍ന്നുള്ള മറ്റുരേഖകളില്‍ നിന്നുമാണ്‌ മലബാര്‍ സെറ്റില്‍മെന്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്‌. മലബാറിനുവേണ്ടിയുള്ള ഒരു പുതിയ ഭരണസമ്പ്രദായത്തിന്‌ രൂപംകൊടുത്ത ഈ റിപ്പോര്‍ട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആബര്‍ ക്രാംബിക്ക്‌ കേരളചരിത്രത്തിലും സ്ഥാനമുണ്ട്‌. ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ആബര്‍ ക്രാംബി ക്ലാക്‌മാനന്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റ്‌ അംഗമായി; എങ്കിലും 1802-ല്‍ അംഗത്വം രാജിവച്ചു. സ്റ്റെര്‍ലിംഗിനു സമീപമുള്ള എയര്‍ത്രയില്‍വച്ച്‌ 1827 ന.-ല്‍ ആബര്‍ ക്രാംബി നിര്യാതനായി.

06:52, 7 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആബർക്രാംബി, റോബർട്ട്‌ (1740 - 1827)

Abercrombie, Robert

ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ബോംബേ ഗവര്‍ണര്‍. സ്‌കോട്ട്‌ലന്‍ഡിലെ ടുള്ളിബോഡിയില്‍ ജനിച്ചു. സൈന്യസേവനമാരംഭിച്ച ആബര്‍ ക്രാംബി ക്രമേണ മേജര്‍ ജനറല്‍, കമാന്‍ഡര്‍ ഇന്‍ ചീഫ്‌, ബോംബേ ഗവര്‍ണര്‍ എന്നീ പദവികളിലേക്കുയര്‍ന്നു. ബോംബേ ഗവര്‍ണര്‍ ആയിരിക്കവേ, മലബാറിലെ അറയ്‌ക്കല്‍ ബീബിയെ നേരിടുവാന്‍ ഗവര്‍ണര്‍ജനറല്‍ കോണ്‍വാലിസ്‌പ്രഭു (ഭ. കാ. 1786-93) ആബര്‍ക്രാംബിയെ നിയോഗിച്ചു. 1790-ല്‍ ആബര്‍ ക്രാംബി കച്ചൂര്‍കോട്ട ആക്രമിച്ചുപിടിക്കുകയും അറയ്‌ക്കല്‍ ബീബിയെ കീഴടക്കുകയും ചെയ്‌തു. 1790 ആഗ. 8-നു ബീബിയുമായി ഉണ്ടാക്കിയ ഒരു കരാറനുസരിച്ച്‌ ലക്ഷദ്വീപ്‌, മിനിക്കോയ്‌, അമ്മേനി എന്നീ ദ്വീപുകള്‍ ഈസ്റ്റിന്ത്യാക്കമ്പനിക്കു ലഭ്യമായി.

1792 മാ.-ലെ ശ്രീരംഗപട്ടണം ഉടമ്പടിയുടെ വ്യവസ്ഥകളനുസരിച്ച്‌ മലബാര്‍ ബ്രിട്ടിഷുകാരുടെ ആധിപത്യത്തിലായി. അവിടത്തെ നികുതിപിരിവിനെ സംബന്ധിച്ച്‌ ചില ധാരണകളുണ്ടാക്കാന്‍ കൂടിയാലോചനകള്‍ നടത്തുന്നതിനും മലബാറില്‍ പുതിയതായി നേടിയ പ്രദേശങ്ങളുടെ ഭരണത്തിന്‌ കൈക്കൊള്ളേണ്ട താത്‌കാലിക നടപടികള്‍ സ്വീകരിക്കുന്നതിനുമായി കോണ്‍വാലിസ്‌ പ്രഭു വീണ്ടും ആബര്‍ക്രാംബിയെ നിയോഗിച്ചു; അതനുസരിച്ച്‌ മലബാറിലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന്‌ ഫാര്‍മറെയും മേജര്‍ ഡൗവിനെയും കമ്മിഷണര്‍മാരായി നിയമിച്ചു. ബോംബേ ഗവണ്‍മെന്റിലെ ഒരു സിവില്‍ ഉദ്യോഗസ്ഥനായ പേജും അവരുടെകൂടെ ചേര്‍ന്നു. "ബോംബേകമ്മിഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഘം 1792 ഡി.-ല്‍ ഒരു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു; അതേമാസംതന്നെ ബംഗാള്‍ ഗവണ്‍മെന്റ്‌ മേജര്‍ ജൊനാഥന്‍ ഡങ്കനെയും ബൊഡ്‌ഡാമിനെയും ഈ കമ്മിഷനില്‍ അംഗങ്ങളായി നിയോഗിച്ചു. "ബോംബേകമ്മിഷന്‍' എന്ന പേരില്‍ പിന്നീട്‌ "മലബാര്‍ പ്രവിശ്യയിലെ സ്ഥിതിഗതികളെക്കുറിച്ചന്വേഷിക്കാനുള്ള ജോയിന്റ്‌ കമ്മിഷന്‍' എന്നാക്കി. 1793 ഒ. 14-നു കമ്മിഷണര്‍മാര്‍ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍നിന്നും തുടര്‍ന്നുള്ള മറ്റുരേഖകളില്‍ നിന്നുമാണ്‌ മലബാര്‍ സെറ്റില്‍മെന്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്‌. മലബാറിനുവേണ്ടിയുള്ള ഒരു പുതിയ ഭരണസമ്പ്രദായത്തിന്‌ രൂപംകൊടുത്ത ഈ റിപ്പോര്‍ട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആബര്‍ ക്രാംബിക്ക്‌ കേരളചരിത്രത്തിലും സ്ഥാനമുണ്ട്‌. ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ആബര്‍ ക്രാംബി ക്ലാക്‌മാനന്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റ്‌ അംഗമായി; എങ്കിലും 1802-ല്‍ അംഗത്വം രാജിവച്ചു. സ്റ്റെര്‍ലിംഗിനു സമീപമുള്ള എയര്‍ത്രയില്‍വച്ച്‌ 1827 ന.-ല്‍ ആബര്‍ ക്രാംബി നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍