This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുഷ്ടുപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 42: | വരി 42: | ||
(കെ.കെ. വാധ്യാര്‍) | (കെ.കെ. വാധ്യാര്‍) | ||
+ | [[Category:ഭാഷാശാസ്ത്രം-വൃത്തം]] |
Current revision as of 10:06, 8 ഏപ്രില്‍ 2008
അനുഷ്ടുപ്പ്
സംസ്കൃതവൃത്തശാസ്ത്രത്തിലെ ഇരുപത്തിയാറു ഛന്ദസ്സുകളില്‍ എട്ടാമത്തേത്. പാദത്തില്‍ എട്ടക്ഷരം വരുന്ന സമവൃത്തങ്ങളെല്ലാം ഈ ഛന്ദസ്സില്‍ പെടുന്നവയാണ്.
ഈ ഛന്ദസ്സില്‍ ഉള്‍പ്പെടുന്ന വൃത്തമാണ് അനുഷ്ടുപ്പ്. സംസ്കൃതത്തിലെ വര്‍ണവൃത്തങ്ങളില്‍ പ്രചുരപ്രാധാന്യമേറിയ ഈ വൃത്തം നിയമ(ലക്ഷണ)പരമായ സവിശേഷതയും ശൈഥില്യവും ഉള്ളതാണ്.
ഒന്നും എട്ടും അക്ഷരങ്ങള്‍ ഗുരുവോ ലഘുവോ ആകാം. ഇടയ്ക്കുള്ള ആറ് അക്ഷരം-രണ്ടു ഗണം, ഇതില്‍ ആദ്യത്തേത് ന-സ ഗണങ്ങളാകരുത്; രണ്ടാമത്തേത് യഗണമായിരിക്കണം; ഇങ്ങനെയായാല്‍ 'വക്ത്രം' എന്ന വൃത്തം. രണ്ടാം ഗണം, യഗണത്തിനു പകരം, ഓജയുഗ്മപാദങ്ങളില്‍ മാത്രമോ എല്ലാറ്റിലുമോ, ജഗണം മുതലായവയായാല്‍ പഥ്യാവക്ത്രം, ചപലാവക്ത്രം, വിപുലാവക്ത്രം ഇങ്ങനെയുള്ള വക്ത്രഭേദങ്ങളായി. ഈ വക്ത്രകുടുംബവൃത്തങ്ങളുടെ ലക്ഷണങ്ങള്‍ യുക്തംപോലെ കലര്‍ത്തി 'നോക്കേണ്ടതിഹ സര്‍വത്ര-കേള്‍വിക്കുള്ളോരു ഭംഗിതാന്‍' എന്ന നിഷ്ഠയിലൂന്നിക്കൊണ്ടുള്ള പാദരചനയ്ക്കാണ് അനുഷ്ടുപ്പുവൃത്തം എന്ന പേരു പതിഞ്ഞിരിക്കുന്നത്. ആനുഷ്ടുഭം, വൃത്തം, ശ്ളോകം ഇങ്ങനെ ഇതിന് നാമാന്തരങ്ങളുമുണ്ട്.
'ശ്ളോകേഷഷ്ഠം ഗുരുര്‍ജ്ഞേയം
സര്‍വത്ര ലഘു പഞ്ചമം
ദ്വിചതുഷ്പാദയോഃ ദീര്‍ഘം-
സപ്തമം ഹ്രസ്വമന്യയോഃ'-
ഇത്തരത്തിലുള്ള ഒരു ഒഴുക്കന്‍ ലക്ഷണത്തിനാണ് സംസ്കൃതത്തില്‍ പ്രസിദ്ധി. കുറച്ചുകൂടി സൂക്ഷ്മത വരുത്തിയിട്ടുള്ള ഒന്നാണ് വൃത്തമഞ്ജരിയില്‍ കാണിച്ചിരിക്കുന്നത്.
ഇങ്ങനെ:
'ഏതുമാവാമാദ്യവര്‍ണം,
നസങ്ങളതിനപ്പുറം-
എല്ലാപ്പാദത്തിലും വര്‍ജ്യം
പിന്നെ നാലിന്റെ ശേഷമായ്-
സമത്തില്‍ ജഗണം വേണം;
ജസമോജത്തില്‍ വര്‍ജ്യമാം
(സമത്തിലാദ്യപരമായ്
രേഫവും പതിവില്ല കേള്‍)'
ഈ ലക്ഷണപദ്യങ്ങള്‍ അനുഷ്ടുപ്പുവൃത്തത്തിലാണ്.
(കെ.കെ. വാധ്യാര്‍)