This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍ നമ്പൂതിരി, ചേന്നാസ് (1428 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നാരായണന്‍ നമ്പൂതിരി, ചേന്നാസ് (1428 - ?)= മലയാള കവിയും സംസ്കൃത പണ്...)
(ചെ.) (നാരായണന്‍ നമ്പൂതിരി, ചേന്നാസ് (1428 - ?))
 
വരി 1: വരി 1:
=നാരായണന്‍ നമ്പൂതിരി, ചേന്നാസ് (1428 - ?)=

-
മലയാള കവിയും സംസ്കൃത പണ്ഡിതനും. മാനവിക്രമ മഹാരാജാവിന്റെ സദസ്യനായിരുന്നു ഇദ്ദേഹം. കൊ.വ. 603 മേട മാസത്തില്‍ (1428) ആണ് ജനനമെന്ന് ഇദ്ദേഹത്തിന്റെ മുഖ്യകൃതിയായ തന്ത്രസമുച്ചയത്തിലെ 12-ാം പടലത്തിലുള്ള ഒരു ശ്ളോകം ഉദ്ധരിച്ച് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. കവിയുടെ  പേര് നാരായണനെന്നും പിതാവിന്റെ പേര് രവിയെന്നും ഭാര്‍ഗവഗോത്രക്കാരനെന്നും വിശദമാക്കുന്നുണ്ട്. പൊന്നാനി താലൂക്കിലെ വന്നേരിയാണ് നമ്പൂതിരിയുടെ ഇല്ലം. ദിവാകരന്‍ എന്ന പണ്ഡിതനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു.
+
മലയാള കവിയും സംസ്കൃത പണ്ഡിതനും. മാനവിക്രമ മഹാരാജാവിന്റെ സദസ്യനായിരുന്നു ഇദ്ദേഹം. കൊ.വ. 603 മേട മാസത്തില്‍ (1428) ആണ് ജനനമെന്ന് ഇദ്ദേഹത്തിന്റെ മുഖ്യകൃതിയായ തന്ത്രസമുച്ചയത്തിലെ 12-ാം പടലത്തിലുള്ള ഒരു ശ്ലോകം ഉദ്ധരിച്ച് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. കവിയുടെ  പേര് നാരായണനെന്നും പിതാവിന്റെ പേര് രവിയെന്നും ഭാര്‍ഗവഗോത്രക്കാരനെന്നും വിശദമാക്കുന്നുണ്ട്. പൊന്നാനി താലൂക്കിലെ വന്നേരിയാണ് നമ്പൂതിരിയുടെ ഇല്ലം. ദിവാകരന്‍ എന്ന പണ്ഡിതനായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു.
തന്ത്രസമുച്ചയമാണ് നമ്പൂതിരിയെ പ്രസിദ്ധനാക്കിയ കൃതി. സദസ്യകവികളായ മുല്ലപ്പള്ളി ഭട്ടതിരിയും ചേന്നാസു നമ്പൂതിരിപ്പാടും രാജാവിനെ ദുഷിച്ചു ചില ശ്ലോകങ്ങള്‍ രചിച്ചതിനാല്‍ മുല്ലപ്പള്ളി തന്നെക്കാള്‍ പല യോഗ്യന്മാരുമിരിക്കെ മുമ്പില്‍ച്ചെന്ന് കിഴി വാങ്ങണമെന്നും ചേന്നാസു നമ്പൂതിരി തന്ത്രവിഷയകമായി ഒരു ഗ്രന്ഥം രചിക്കണമെന്നും ശിക്ഷയായി രാജാവു കല്പിച്ചു എന്നാണ് ഗ്രന്ഥനിര്‍മിതിയെക്കുറിച്ചുള്ള ഐതിഹ്യം. 12 പടലങ്ങളിലായി 2896 ശ്ലോകങ്ങളുള്ള ഈ കൃതിയില്‍ ക്ഷേത്രനിര്‍മാണത്തിന്റെ ശാസ്ത്രീയ രീതികളാണ് വിവരിച്ചിരിക്കുന്നത്. വിഷ്ണു, ശിവന്‍, ശങ്കര നാരായണന്‍, ദുര്‍ഗ, സ്കന്ദന്‍, ഗണപതി, ശാസ്താവ് എന്നീ ദേവതമാരുടെ അര്‍ച്ചനാവിധികളും വിവരിച്ചിട്ടുണ്ട്. തന്ത്രശാസ്ത്രത്തില്‍ പ്രകൃഷ്ടമായ പ്രാവീണ്യം സമ്പാദിച്ചിരുന്ന നമ്പൂതിരിപ്പാട് ബഹുവിധമായ തന്ത്രാര്‍ണവം മഥിച്ചു സമുച്ചയം എന്ന അമൃതകുംഭം ലോകത്തിനു നല്കി എന്നാണ് ഈ ഗ്രന്ഥത്തെക്കുറിച്ച് ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ കൃതിക്ക് പല വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്.  

തന്ത്രസമുച്ചയത്തിനു പുറമേ മാനവ വാസ്തുലക്ഷണം എന്ന മറ്റൊരു ഗ്രന്ഥം കൂടി നമ്പൂതിരിപ്പാടു രചിച്ചിട്ടുണ്ട്. ഇതിനു മനുഷ്യാലയ ചന്ദ്രിക എന്നും പേരുണ്ട്. പ്രാചീന കേരളീയ വാസ്തു വിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് മാനവവാസ്തു ലക്ഷണം.

Current revision as of 09:29, 25 ഫെബ്രുവരി 2011

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍