This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍മാല്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നിര്‍മാല്യം= 1. ക്ഷേത്രങ്ങളില്‍ ഉഷഃപൂജയ്ക്ക് മുമ്പായി നടത്ത...)
(നിര്‍മാല്യം)
 
വരി 6: വരി 6:
യാഥാസ്ഥിതികത്വവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് 'നിര്‍മാല്യ'ത്തിന്റെ മുഖ്യപ്രമേയം. പുതിയ കാലത്തിന്റെ വേഗത്തിനൊത്ത് നീങ്ങാനാകാതെ നിസ്സഹായരായിപ്പോയ സമൂഹത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അമ്പലത്തിലെ വെളിച്ചപ്പാടാണ് ഇതിലെ മുഖ്യകഥാപാത്രം. ഒരു വലിയ കുടുംബത്തിന്റെ മുഴുവന്‍ ആശ്രയമായ ഇയാള്‍ നിത്യവൃത്തിക്കുവേണ്ടിയുള്ള വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. അപ്പോഴും ഇയാള്‍ തന്റെ വിശ്വാസത്തെയോ പരമ്പരാഗതമായി ലഭിച്ച തൊഴിലോ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. അതേസമയം തന്റെ ചുറ്റുപാടും, ഒരു വേള കുടുംബം പോലും ഈ മാറ്റങ്ങള്‍ തിരിച്ചറിയുന്നു. ഇതുമൂലം പല പ്രശ്നങ്ങളെയും പലപ്പോഴായി ഇയാള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ഒടുവില്‍, ജീവിതത്തിന്റെ സകലമേഖലകളിലും തോറ്റ ഇയാള്‍ താന്‍ പൂജിച്ച ദൈവത്തിനെ മനസാ ശപിച്ച് അമ്പലത്തിന് മുമ്പില്‍ സ്വയം മരിക്കുന്നു. സമകാലീന സിനിമയില്‍പ്പോലും പുലര്‍ത്താത്തവിധം ശക്തമായ സാമൂഹ്യവിമര്‍ശനം പുലര്‍ത്തിയിരുന്നു എന്നത് ഈ ചലച്ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു.

 +
 +
[[Image:nirmalyam.png]]
പ്രശസ്ത നടന്‍ പി.ജെ. ആന്റണിയാണ് 'നിര്‍മാല്യ'ത്തില്‍ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത്. കവിയൂര്‍ പൊന്നമ്മ, രവിമേനോന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവരാണ് ഇതിലെ മറ്റഭിനേതാക്കള്‍. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടിട്ടുണ്ട്. ദേശീയ അവാര്‍ഡിനു പുറമേ, 1973-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.

Current revision as of 10:05, 23 മാര്‍ച്ച് 2011

നിര്‍മാല്യം

1. ക്ഷേത്രങ്ങളില്‍ ഉഷഃപൂജയ്ക്ക് മുമ്പായി നടത്താറുള്ള അനുഷ്ഠാനം. പരിശുദ്ധമാക്കല്‍, ശുദ്ധീകരിക്കല്‍, മാല്യരഹിതം എന്നിങ്ങനെയാണ് 'നിര്‍മാല്യ'ത്തിനര്‍ഥം. തലേദിവസം വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാലകളും അര്‍ച്ചന നടത്തിയ പൂക്കളും മറ്റും എടുത്തുമാറ്റുന്ന ചടങ്ങിനെയാണ് നിര്‍മാല്യം എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ മാറ്റുന്ന അവശിഷ്ടങ്ങളെയും ഈ പേരില്‍ വ്യവഹരിക്കും. ഈ അവശിഷ്ടങ്ങള്‍ എടുത്തുമാറ്റുന്ന ശുദ്ധീകരണം നടത്തുമ്പോഴും വിഗ്രഹത്തെ ആരാധിക്കുന്നു. ഈ ആരാധനയ്ക്കാണ് നിര്‍മാല്യപൂജ അഥവാ നിര്‍മാല്യദര്‍ശനം എന്നു പറയുന്നത്. നിര്‍മാല്യദര്‍ശനം വിശിഷ്ടമായ ആരാധനാക്രമമായാണ് ഹിന്ദുമതക്കാര്‍ വിശ്വസിച്ചുപോരുന്നത്.

2. ദേശീയ അവാര്‍ഡ് നേടിയ മലയാള ചലച്ചിത്രം. എം.ടി.വാസുദേവന്‍ നായരുടെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന ചെറുകഥയെ ആധാരമാക്കി നിര്‍മിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് എം.ടി.തന്നെയാണ്. ഇദ്ദേഹം ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയാണിത്. 1973-ല്‍ പുറത്തിറങ്ങി.

യാഥാസ്ഥിതികത്വവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് 'നിര്‍മാല്യ'ത്തിന്റെ മുഖ്യപ്രമേയം. പുതിയ കാലത്തിന്റെ വേഗത്തിനൊത്ത് നീങ്ങാനാകാതെ നിസ്സഹായരായിപ്പോയ സമൂഹത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അമ്പലത്തിലെ വെളിച്ചപ്പാടാണ് ഇതിലെ മുഖ്യകഥാപാത്രം. ഒരു വലിയ കുടുംബത്തിന്റെ മുഴുവന്‍ ആശ്രയമായ ഇയാള്‍ നിത്യവൃത്തിക്കുവേണ്ടിയുള്ള വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. അപ്പോഴും ഇയാള്‍ തന്റെ വിശ്വാസത്തെയോ പരമ്പരാഗതമായി ലഭിച്ച തൊഴിലോ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. അതേസമയം തന്റെ ചുറ്റുപാടും, ഒരു വേള കുടുംബം പോലും ഈ മാറ്റങ്ങള്‍ തിരിച്ചറിയുന്നു. ഇതുമൂലം പല പ്രശ്നങ്ങളെയും പലപ്പോഴായി ഇയാള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ഒടുവില്‍, ജീവിതത്തിന്റെ സകലമേഖലകളിലും തോറ്റ ഇയാള്‍ താന്‍ പൂജിച്ച ദൈവത്തിനെ മനസാ ശപിച്ച് അമ്പലത്തിന് മുമ്പില്‍ സ്വയം മരിക്കുന്നു. സമകാലീന സിനിമയില്‍പ്പോലും പുലര്‍ത്താത്തവിധം ശക്തമായ സാമൂഹ്യവിമര്‍ശനം പുലര്‍ത്തിയിരുന്നു എന്നത് ഈ ചലച്ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു.

Image:nirmalyam.png

പ്രശസ്ത നടന്‍ പി.ജെ. ആന്റണിയാണ് 'നിര്‍മാല്യ'ത്തില്‍ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത്. കവിയൂര്‍ പൊന്നമ്മ, രവിമേനോന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവരാണ് ഇതിലെ മറ്റഭിനേതാക്കള്‍. ഈ ചിത്രത്തിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടിട്ടുണ്ട്. ദേശീയ അവാര്‍ഡിനു പുറമേ, 1973-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍