This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തരീക്ഷമര്‍ദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
= അന്തരീക്ഷമര്‍ദം = | = അന്തരീക്ഷമര്‍ദം = | ||
- | + | Atmospheric Pressure | |
07:02, 28 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്തരീക്ഷമര്‍ദം
Atmospheric Pressure
വായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തില്‍ അനുഭവപ്പെടുന്ന മര്‍ദം. ചില ഗ്രഹങ്ങളുടെ പ്രതലത്തിന്‍മേലുള്ള അന്തരീക്ഷമര്‍ദം, ഗുരുത്വാകര്‍ഷണം കൊണ്ടാണുണ്ടാകുന്നത്. അന്തരീക്ഷമര്‍ദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റര്‍ (Barometer). സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം വര്‍ധിക്കുന്തോറും അന്തരീക്ഷമര്‍ദം കുറഞ്ഞുവരുന്നു. മര്‍ദവും (p) ഉയരവും (h) തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം:
.........................(A)
ഇതില്‍ h-ന്റെ ഒരു ഫലനമാണ് p;h-നെ അപേക്ഷിച്ചുള്ള pയുടെ ആംശിക-അവകലജാങ്കം (partial differential coefficicent) ആണ് (അ);ഴ ഗുരുത്വ ത്വരണവും (gravitatioanl acceleration); P വായുവിന്റെ ഘനത്വവും (density of air).
കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും വായുവിന്റെ ഘനത്വം കുറയുന്നതിനാല്‍ മര്‍ദവും കുറയുന്നു. വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷമര്‍ദം രേഖപ്പെടുത്തിയ ചാര്‍ട്ടുകള്‍ ഉപയോഗിച്ച് കാലാവസ്ഥാപ്രവചനം സാധിക്കുന്നുണ്ട്.
അന്തരീക്ഷമര്‍ദം കുറിക്കുന്നതിനുള്ള സി.ജി.എസ്. (C.G.S) ഏകകം, ഡൈന്‍/സെ.മീ.2 ആണ്. വായുവിന്റെ മര്‍ദംകൊണ്ട് താങ്ങിനിര്‍ത്താന്‍ കഴിയുന്നത്ര രസ(mercury)നാളത്തിന്റെ നീളവുമായി താരതമ്യപ്പെടുത്തിയും അന്തരീക്ഷമര്‍ദം സൂചിപ്പിക്കാം. അന്തരീക്ഷവിജ്ഞാന(Meteorology)ത്തില്‍, മില്ലിബാര്‍ (millibar) എന്ന വ്യുത്പന്ന- ഏകകം (derived unit) ആണ് ഉപയോഗിക്കുന്നത് (1000 മില്ലിബാര്‍ = 1 ബാര്‍ = 106 ഡൈന്‍/സെ.മീ.2). 1,013.25 മില്ലിബാറിനെ പ്രമാണ അന്തരീക്ഷമര്‍ദം (Standard atmosphere ) ആയി അംഗീകരിച്ചിട്ടുണ്ട്. നോ: അന്തരീക്ഷം, ആര്‍ദ്രോഷ്ണാവസ്ഥാവിശ്ളേഷണം
(ഡോ. എം.കെ. രുദ്രവാര്യര്‍)